ഏക സിവില്‍ കോഡിന്റെ രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍

താന്‍ എഡിറ്റു ചെയ്ത, പുസ്തകപ്രസാധകസംഘം പ്രസിദ്ധീകരിച്ച ‘ഏകസിവില്‍കോഡിന്റെ വിമര്‍ശനധാരകള്‍’ എന്ന പുതിയ പുസ്തകത്തിന് ടി ടി ശ്രീകുമാര്‍ എഴുതിയ ആമുഖം

ഏകീകൃത സിവില്‍ കോഡ് (യുസിസി) എന്ന ആശയം പതിറ്റാണ്ടുകളായിചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നതുതന്നെ അതിന്റെ നൈതികവും രാഷ്ട്രീയവുമായ ഉള്ളടക്കത്തിന്റെ സംഘര്‍ഷാത്മകമായ വൈരുദ്ധ്യങ്ങളിലേക്കുവിരല്‍ ചൂണ്ടുന്നതാണ്. ഒരു സമൂഹത്തില്‍, രാഷ്ട്രത്തില്‍,

അതിന്റെ രാഷ്ട്രീയ വികാസത്തിന്റെ വിവിധഘട്ടങ്ങളില്‍ ക്ഷിപ്രമായ സമവായങ്ങളിലെത്താന്‍ കഴിയാത്ത വിഷമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരിക എന്നത് സ്വാഭാവികമാണ്. അത്തരം വൈരുദ്ധ്യങ്ങളോടുള്ള ജനാധിപത്യവാദികളുടെ സമീപനം ഏകപക്ഷീയമായി അവ അടിച്ചേല്‍പ്പിക്കുന്നതിനു എതിരായിരിക്കും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്ന വ്യക്തിനിയമങ്ങള്‍ക്ക് പകരം എല്ലാ പൗരന്മാര്‍ക്കും അവരുടെ മതപരമായ ബന്ധങ്ങള്‍ പരിഗണിക്കാതെതന്നെ ബാധകമാകുന്ന ഒരു പൊതുസിവില്‍ നിയമം നടപ്പിലാക്കുക എന്നത് സമവായങ്ങളിലേക്കെത്താനുള്ള കാത്തിരിപ്പിനോടുള്ള അക്ഷമയും സംയമന രാഹിത്യവുമാണ്. യുസിസി, ലിംഗസമത്വം, മതേതരത്വം, ആധുനികവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന്, ഇത് നടപ്പിലാക്കുന്നത് സൃഷ്ടിക്കുന്ന വെല്ലുവിളികളും അവയുടെ സാംസ്‌കാരിക-ജനാധിഅപത്യ പരിസരവും പാടെ വിസ്മരിച്ചുകൊണ്ടാണ്. ഇന്ത്യയില്‍ UCC നടപ്പിലാക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും അത് ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ മറ്റു സാംസ്‌കാരിക സമൂഹങ്ങള്‍ എന്നിവരെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നും പരിശോധിക്കുകയുംചെയ്യാന്‍ശ്രമിക്കുന്ന പുസ്തകമാണിത്.

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ പരിഗണിക്കേണ്ട ഒരു നിര്‍ണായക വസ്തുതയാണ്, ഇവിടെ ചരിത്രപരമായി രൂപംകൊണ്ട സവിശേഷമായ മത-സാമൂഹിക-സാംസ്‌കാരിക-സാമുദായിക- വംശീയ വൈവിധ്യങ്ങള്‍. സമ്പന്നമായ സാംസ്‌കാരിക ചരിത്രമുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം വിവിധ മത-എത്നിക് സമൂഹങ്ങളുടെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും രൂപംകൊണ്ട ചരിത്ര സാഹചര്യങ്ങള്‍ക്ക് സാമൂഹികവും മനശാസ്ത്രപരമായ തുടര്‍ച്ചകളുണ്ടാവും എന്നത് തള്ളിക്കളയാന്‍ കഴിയുന്ന വസ്തുതയല്ല. ഈ വൈവിധ്യമാര്‍ന്ന ചരിത്രപശ്ചാത്തലങ്ങള്‍,ആഴത്തിലുള്ള സാംസ്‌കാരിക-വൈകാരിക മുദ്രകള്‍ പേറി, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും സാമുദായികവും പ്രാദേശികവുമായ പാരസ്പര്യങ്ങള്‍ രൂപംകൊള്ളുന്നതില്‍ പങ്കു വഹിച്ചിട്ടുള്ളവയുമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍, ഈ ചരിത്രവും അതിന്റെ സാംസ്‌കാരികവൈവിധ്യങ്ങളും രാജ്യത്തിന്റെ ആന്തരികഘടനയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നുംഅവയുടെ ഏകീകരണശക്തി നിസ്സാരമല്ലെന്നും കാണാവുന്നതാണ്.

ഇന്ത്യയിലെ മതപരമായ ബഹുസ്വരത ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് അനുസൃതമായി നിലകൊള്ളുന്നതും കൊളോണിയല്‍ വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായതുമാണ്. ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, സിഖ് മതം, ബുദ്ധമതം, ജൈനമതം തുടങ്ങിയവയും ഇവ കൂടാതെ നിരവധി വ്യത്യസ്ത ദളിത്-ആദിവാസി വിശ്വാസ സമുച്ചയങ്ങളും സഹവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ.വൈവിധ്യമാര്‍ന്ന വ്യക്തിനിയമ സമീപനങ്ങളെ ഏകീകരിക്കാന്‍ ശ്രമിക്കുന്ന യുസിസി, ഈ ബഹുസ്വര പാരമ്പര്യത്തിനോട് സ്വീകരിക്കുന്നത് നിഷേധാത്മമായ നിലപാടാണ്.

മാര്‍ക്‌സിന്റെ നരവംശശാസ്ത്രകുറിപ്പുകളും സിവില്‍ പരിഷ്‌കാരങ്ങളും

വ്യത്യസ്ത മത സമൂഹങ്ങള്‍ക്ക് വിവാഹം, വിവാഹമോചനം, ചരമശുശ്രൂഷ എന്നിവയില്‍വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിലുണ്ട്. ദായക്രമത്തിന്റെ കാര്യത്തിലും അടിസ്ഥാനപരമായ വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വ്യത്യസ്തതകള്‍ അതാത് സമുദായങ്ങള്‍ക്ക് മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ളവയാണ്, അവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുനില്‍പ്പുകള്‍ നേരിടേണ്ടിവരുമെന്നത് നേരിടേണ്ടിവരുംമെന്നതില്‍ അത്ഭുതമില്ല. വ്യത്യസ്ത സമൂഹങ്ങള്‍ക്ക് അനന്തരാവകാശവും പിന്തുടര്‍ച്ചാവകാശവുംസംബന്ധിച്ച് സ്വന്തമായ നിയമങ്ങളും മാമൂലുകളുമുണ്ട് ഉണ്ട്. ആധുനിക മുതലാളിത്ത അണുകുടുംബത്തിന്റെ മാതൃയിലല്ല എന്ന സമൂഹങ്ങളും പിന്തുടര്‍ച്ചയെ കാണുന്നത്. മാര്‍ക്സിന്റെ ‘എത്നോളജിക്കല്‍ നോട്ട്ബുക്കുകള്‍’ മുതലാളിത്തത്തിനു മുമ്പുള്ള സമൂഹങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ സംഘടനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളിലേക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് (Krader, 1972). ഈ കയ്യെഴുത്തുപ്രതികളില്‍ കുടുംബം, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു പൊതു സിദ്ധാന്തം മാര്‍ക്സ് അവതരിപ്പിച്ചില്ലെങ്കിലും, ചരിത്രപരമായ ഭൗതികവാദത്തെയും മനുഷ്യ സമൂഹങ്ങളുടെ വികാസത്തെയും കുറിച്ചുള്ള വിശാലമായ വിശകലനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഈ വിഷയങ്ങള്‍ സ്പഷ്ടമായ രീതിയില്‍ ചര്‍ച്ചചെയ്യുന്നുണ്ട് . മനുഷ്യചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ സമൂഹങ്ങള്‍ ആദിമ കമ്യൂണല്‍ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയും വിഭവങ്ങളും ഉള്‍പ്പെടെയുള്ള സ്വത്ത് പൊതുവെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉടമസ്ഥതയിലായാണ് കണക്കാക്കിയിരുന്നത്. സ്വകാര്യസ്വത്ത് എന്ന സങ്കല്‍പ്പം തന്നെ പിന്നീടുണ്ടാവുന്നതാണ്. ഇന്ന് നാം മനസ്സിലാക്കുന്നതുപോലെ, ദൃഢമായി നിര്‍വചിക്കപ്പെട്ടകുടുംബഘടനകളും ഔപചാരികമായ അനന്തരാവകാശ നിയമങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങള്‍ വ്യത്യസ്തമായ രീതികളില്‍ പിന്തുടര്‍ന്നു പോന്നവയാണ്. സ്വത്ത് പലപ്പോഴും കൂട്ടായി കൈവശം വച്ചിരുന്ന ഇറക്വോയ് പോലുള്ള തദ്ദേശീയ അമേരിക്കന്‍ ഗോത്രങ്ങളെക്കുറിച്ച് ലൂയി ഹെന്റി മോര്‍ഗന്റെAncient Society എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്സ് ചര്‍ച്ചചെയ്യുന്നുണ്ട്. ഈ സമൂഹങ്ങളിലെ അനന്തരാവകാശം വ്യക്തിഗത അനന്തരാവകാശങ്ങളേക്കാള്‍ സാമുദായിക തീരുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

സമൂഹങ്ങള്‍ ഉല്‍പ്പാദനരൂപങ്ങളിലുണ്ടാക്കിയ പരിവര്‍ത്തനമായി ബന്ധപ്പെട്ടാണ് സ്വകാര്യസ്വത്ത് എന്ന സങ്കല്‍പംതന്നെ ഉയര്‍ന്നുവന്നത്. സ്വകാര്യസ്വത്തിന്റെ ഉയര്‍ച്ചയോടെ, കുടുംബഘടനകള്‍ മാറാന്‍ തുടങ്ങുകയും സ്വത്ത്-ഉടമസ്ഥരായ കുടുംബങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അനന്തരാവകാശ നിയമങ്ങളും പിന്തുടര്‍ച്ചാവകാശ നിയമങ്ങളും വികസിക്കാന്‍ തുടങ്ങുകയും ചെയ്തു. ആന്തരികമായ സാമൂഹിക താല്‍പ്പര്യ ങ്ങളാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍ നിശ്ചയിച്ചിരുന്നത്.ഗോത്രസമൂഹങ്ങളില്‍നിന്ന് പുരാതന റോമന്‍, ഗ്രീക്ക് സമൂഹങ്ങളിലേക്കുള്ള പരിവര്‍ത്തനം മാര്‍ക്സ് പരിശോധിക്കുമ്പോള്‍, അവിടെ സ്വകാര്യസ്വത്തും കുടുംബഘടനകളും എങ്ങനെ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന് മാര്‍ക്‌സ് അന്വേഷിക്കുന്നുണ്ട്. ഈ സമൂഹങ്ങളില്‍, സ്വത്തും സമ്പത്തും ആര്‍ക്കൊക്കെ അനന്തരാവകാശമായി ലഭിക്കുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ അനന്തരാവകാശ നിയമങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആധുനിക അണുകുടുംബങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനുശേഷവും പല മത സമൂഹങ്ങളും അച്ഛന്‍, അമ്മ മക്കള്‍ എന്ന രീതിയില്‍ മാത്രമല്ലാതെ, കിന്‍ഷിപ്പ് ധാരണകളുടെ അടിസ്ഥാനത്തില്‍ അനന്തരാവകാശം തീരുമാനിക്കുന്ന സമീപനങ്ങള്‍ തുടരുന്നത്. അതില്‍ ചിലതെല്ലാം സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക സിവില്‍ സമൂഹത്തിനു പരമാവധി ചെയ്യുവാന്‍ കഴിയുക, പൊതു സിവില്‍ നിയമങ്ങള്‍ ഓപ്ഷണല്‍ ആക്കുക എന്നതാണ്. ആധുനിക അണുകുടുംബ പ്രത്യയശാസ്ത്രം എല്ലാ സമൂഹങ്ങളും സ്വീകരിച്ചിരിക്കണം എന്ന് ശഠിക്കുന്നത് ജനാധിപത്യപരമായ സമീപനമല്ല.

ഇത്തരം നിയമങ്ങളെ കര്‍ക്കശമാക്കുന്നതില്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ പ്രത്യയശാസ്ത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഭൂമിയുടെ വിപണിവ്യവസ്ഥകള്‍ ഉദാരവല്‍ക്കരികുനന്‍ പ്രക്രിയയയും അണുകുടുംബ യുക്തിയിലധിഷ്ഠിതമായ അനന്തരാവകാശ നിയമങ്ങളും പിന്തുടര്‍ച്ചാവകാശ ക്രമങ്ങളും പലപ്പോഴും പലപ്പോഴും ഭരണകൂടത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന സമ്പ്രദായവും കൂടുതല്‍ കൂടുതല്‍ സ്ഥാപനവല്‍ക്കരിച്ചതു മുതലാളിത്തമാണ്. ഭൂവുടമസ്ഥതാ കേന്ദ്രിതമായിരുന്ന ഫ്യൂഡല്‍ സമൂഹങ്ങളില്‍, ഫ്യൂഡല്‍ ക്രമം നിലനിര്‍ത്തുന്നതിന് അനന്തരാവകാശ നിയമങ്ങള്‍ അനിവാര്യമായിരുന്നു. മൂത്തമകന്‍ ഭൂമിയുടെയും പട്ടയത്തിന്റെയും പ്രാഥമിക അവകാശിയായി അംഗീകരിക്കപ്പെട്ടിരുന്നു, കേരളത്തിലെ സവര്‍ണ്ണര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്ത അനന്തരാവകാശ നിയമങ്ങളാണ് നിലനിന്നിരുന്നത്. നമ്പൂതിരിമാര്‍ മൂത്ത മകന് മാത്രം പിന്തുടര്‍ച്ചാവകാശം നല്‍കുമ്പോള്‍ ശൂദ്ര വിഭാഗങ്ങള്‍ മരുമക്കത്തായമാണ് പിന്തുടര്‍ന്നിരുന്നതു എന്ന് നമുക്കറിയാം. വ്യത്യസ്തമായ സാംസ്‌കാരിക യുക്തികളില്‍ അടിസ്ഥാനപ്പെടുത്തിയ ഇത്തരം വൈവിധ്യങ്ങള്‍ അതത് സമുദായങ്ങള്‍ക്കുള്ളിലെ സാമൂഹിക ചലനങ്ങളുടെ ഫലമായി മാറിമറിഞ്ഞിട്ടുണ്ട്.

നെഹ്റു-അംബേദ്കര്‍ വിചാരമാതൃക

വൈവിധ്യങ്ങളെയും ഉപദേശീയ വൈജാത്യങ്ങളെയും എത്നിക് പാരമ്പര്യങ്ങളുടെ ബഹുസ്വരതയെയും മനസ്സിലാക്കിക്കൊണ്ട്, മറ്റു പല കാര്യങ്ങളിലുമെന്നപോലെ, ഏകസിവില്‍കോഡിന്റെ കാര്യത്തിലും സമവായത്തിലൂടെയുള്ള  പരിഷ്‌കരണത്തിലും ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കേണ്ട അവകാശങ്ങളെക്കുറിച്ചുള്ള ഉറച്ച ബോധ്യത്തിലുമാണ്‌ നെഹ്രുവും അംബേദ്കറും നിലപാടുകള്‍ കൈകൊണ്ടിട്ടുള്ളത്.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ക്ഷേമരാഷ്രസങ്കല്‍പ്പം, അവസരസമത്വമെന്ന നെഹ്രുവിയന്‍ തത്ത്വത്തിലും സാമൂഹികനീതി എന്ന അംബേദ്കര്‍ തത്ത്വത്തിലും അടിയുറച്ച ഒരു വികസന സമീപനമായിരുന്നു. അതിനെ പിന്തുടര്‍ന്ന് തന്നെയാണ്‌ ഇരുവരുടേയും സിവില്‍ കോഡിനെ കുറിച്ചുള്ള വിചാരമാതൃകയും അവര്‍ രൂപപ്പെടുത്തിയത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണഘടന ഒരു വശത്ത് പാരമ്പര്യ നിഷേധങ്ങള്‍ ഉള്‍ക്കൊള്ളുന്നതും മറുവശത്തു ചരിത്രപരമായ സാഹചര്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. ഇതിന്റെ പിന്നില്‍ വളരെ നിയതമായ ഒരു ലക്ഷ്യം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കര്‍ക്ക് ഉണ്ടായിരുന്നു. ഭരണഘടനയുട ലക്ഷ്യം ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രത്തെ ശക്തമാക്കുക എന്നതാണ്, ശിഥിലീകരിക്കുക എന്നതല്ല. അതുകൊണ്ടാണ് അദ്ദേഹം ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ ഭരണഘടന ആഞ്ഞടിക്കുമ്പോള്‍, മതപരമായ സ്വാതന്ത്ര്യങ്ങള്‍, വിശേഷിച്ച് ന്യൂപക്ഷ മതങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന നിരവധി വകുപ്പുകളും ഉപവകുപ്പുകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഏകശിലാരൂപമായ ഒരു യുസിസി രാഷ്ട്രത്തിന്റെ സാമൂഹിക ഘടനകളെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹികബന്ധങ്ങളുടെ ശിഥിലീകരണത്തിക്കു നയിക്കുകയും ചെയ്തേക്കാമെന്നു നെഹ്രുവും അംബേദ്കറും മനസ്സിലാക്കിയിരുന്നു. ആധുനിക അണുകുടുംബ പ്രത്യയശാസ്ത്രത്തോടു വിപ്രതിപത്തി ഉണ്ടായിരുന്നവരല്ല നെഹ്രുവും അംബേദ്കറും. എന്നാല്‍ അത്തരമൊരു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന സാംസ്‌കാരിക ഭൂമികയല്ല ഇന്ത്യയിലുള്ളത് എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. മത ഭൂരിപക്ഷവാദത്തിന്റെ കയ്യിലെ ഉപകരണമായി ഭരണഘടന മാറരുതെന്ന മുന്‍കരുതലാണ് നെഹ്രുവിനും അംബേദ്കറിനും ഉണ്ടായിരുന്നത്.1948ഡിസംബര്‍2ന്, മതവിശ്വാസം മൗലികാവകാശവുമായി കണക്കാക്കുന്ന കരട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13-നെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് ഡോ. അംബേദ്കര്‍ പറഞ്ഞ ഒരുകാര്യം ശ്രദ്ധേയമാണ്:

”I should alos like to point out that all that the State is claiming in this matter is a power to legislate. There is no obligation upon the State to do away with perosnal laws. It is only giving power. Therefore, no one need be apprehensive that if the State has the power, the State will immediately proceed to execute or enforce that power in a manner that may be found to be objectionable by the Muslims or Christians or any other community in India’.

സിവില്‍ കോഡിന്റെ കാര്യത്തില്‍ ഭരണകൂടം അവകാശപ്പെടുന്നത് നിയമനിര്‍മ്മാണത്തിനുള്ള അധികാരം മാത്രമാണെന്നും വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കാനല്ല ഒരുബാധ്യതെയും ഇതുകൊണ്ടു ഭരണകൂടത്തിന്റെ ചുമലില്‍ പതിക്കുന്നില്ലെന്നുമാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്. മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും സമുദായത്തിനോ ആക്ഷേപകരമെന്ന് തോന്നുന്ന രീതിയില്‍ ആ അധികാരം നടപ്പിലാക്കുന്നതിനു ഭരണകൂടം തുനിയുമെന്നു ആരും ഭയപ്പെടേണ്ടതില്ല എന്നദ്ദേഹ ംകൃത്യമായി സൂചിപ്പിക്കുന്നു. അതായതു ഭരണഘടനയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുക എന്ന സദുദ്ദേശം മാത്രമാണ് ഏകസിവില്‍കോഡിന്റെ കാര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനു പിന്നിലുള്ളത്. അല്ലാത്തഅത് നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കുക എന്നുള്ളതല്ല. നെഹ്രുവിന്റെ നിലപാടും വ്യത്യസ്തമായിരുന്നില്ല. 1931-ല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ‘വ്യക്തിനിയമങ്ങള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കേണ്ട പ്രത്യേക വ്യവസ്ഥകളാല്‍ സംരക്ഷിക്കപ്പെടും’ എന്ന്പ്രഖ്യാപിച്ചു. 1938 ഏപ്രില്‍ 6-ന്എഴുതിയ കത്തില്‍, ‘ഒരുസമുദായത്തിന്റെയും വ്യക്തിനിയമത്തില്‍ ഒരുതരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന്’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന കാര്യം മുഹമ്മദലി ജിന്നയ്ക്ക് എഴുതിയ ഒരു കത്തിലും നെഹ്രു സൂചിപ്പിക്കുന്നുണ്ട് (Noorani,2015, November 11).

ഹിന്ദു കോഡ് ബില്ലുമായി ബന്ധപ്പെട്ടു നടന്ന വിഭാഗീയചര്‍ച്ചകളും ഹിന്ദുത്വ മതഭൂരിപക്ഷവാദം അതിന്റെ ഏറ്റവും നിശിതമായ ആക്രമണത്തിലൂടെ ഇരുവരെയും പ്രതിരോധത്തിലാക്കിയതും അംബേദ്കര്‍ക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടിവന്നതുമെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചരിത്രത്തിന്റെ തുടക്കത്തില്‍ത്തന്നെയുണ്ടായ തെല്ലും ഹിതകരമല്ലാത്ത സംഭവങ്ങളാണ്. എന്ന ആ ചരിതത്തിന്റെ ഏറ്റവും തെളിവുള്ള സംഭാവന നെഹ്രുവും അംബേദ്ക്കറും ഏകീകൃത സിവില്‍ നിയമത്തിന്റെ കാര്യത്തില്‍ ബഹുസ്വരതയുടെ മൂല്യങ്ങളെ കുരുതികൊടുക്കാന്‍ തയ്യാറില്ലെന്ന നിലപാട് പല രീതിയില്‍ അസന്ദിഗ്ദമായി പറഞ്ഞുവച്ചു എന്നതുതന്നെയാണ്. ഏതോ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഏപ്രില്‍ ഇരുവരും യുസിസിയില്‍നിന്ന് പിന്മാറി എന്നത് അവര്‍ ഉയര്‍ത്തിപ്പിടിച്ച വിചാരമാതൃകയുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന ലഘൂകരണമാണ്. സൂക്ഷമവും സങ്കീര്‍ണവുമായ ഒരു രാഷ്ട്രീയ നിലപാടിലൂടെ ഏക സിവില്‍ കോഡെന്ന ആശയത്തെ ഭരണഘടനാപരമായ ആശയമായും മൂര്‍ത്തമായ പ്രയോഗത്തില്‍ ഭരണഘടനയുടെ മൗലികാവകാശത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ക്ക് വിധേയമായതാഹയുംകാണുക എന്ന സമീപനമായിരുന്നു ഇരുവരും കൈക്കൊണ്ടത്. ഇത് അവസരവാദമോ പിവങ്ങളോ പരാജയമോ ആയിരുന്നില്ല, മറിച്ച്, ഇന്ത്യയെ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത രണ്ടു പ്രതിഭാശാലികളുടെ ഉറച്ച സാമൂഹികബോധ്യമായിരുന്നു.

മതഭൂരിപക്ഷവാദം മുത്തലാഖ് വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍

എന്നാല്‍ ഈ നെഹ്റു-അംബേദ്കര്‍ സമീപനത്തിന് വിരുദ്ധമായി, ലോകസഭയിലെ കേവല ഭൂരിപക്ഷത്തിനും താഴെ (245/272) വോട്ടു നേടി മുത്തലാഖ് ബില്‍ പസ്സാക്കിയ ബിജെപിയുടെ നടപടി ഒരിക്കല്‍കൂടി ആ ബില്ലിന്റെ തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഉള്ളടക്കത്തിനുമപ്പുറം ഇന്ത്യന്‍ ജനാധിപത്യ സംവിധാനം എങ്ങനെ ഭൂരിപക്ഷ മതവാദത്തിന്റെ ഉപകരണമായി മാറുന്നു എന്നതിന് കൂടിയുള്ള ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട് (ഈ ഭാഗത്ത് ഇതേക്കുറിച്ചുള്ള എന്റെ നാലാംകണ്ണ് ലേഖനമാണ് [ശ്രീകുമാര്‍, 2019, ജനുവരി 1] ഉപയോഗിച്ചിട്ടുള്ളത്). ഭൂരിപക്ഷ മതാധികാരം എന്നത് സങ്കീര്ണ്ണയമായ ഒരു അധീശ വ്യവഹാരമാണ്. അതിന്റെ ചരിത്രം എന്ന് തുടങ്ങി എവിടെ എത്തിനില്‍ക്കുന്നു, ഏതു ദിശയിലേക്കാണ് അത് സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സൂക്ഷ്മപരിശോധനക്ക് മുത്തലാഖ് നിയമനിര്‍മ്മാണം ഒരു സാഹചര്യം സൃഷ്ടിച്ചിരുന്നു. 1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപം പരാജയപ്പെട്ടതിനുശേഷം ഇന്ത്യയില്‍ ഒരു അധിനിവേശ വിരുദ്ധ സമരരൂപമുണ്ടാവുക എന്നത് അസാധ്യമാണെന്ന വിശ്വാസത്തിലേക്ക് ഫ്യൂഡല്‍ നേതൃത്വങ്ങള്‍ എത്തിച്ചേര്ന്നിാരുന്നു. ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ മുസ്ലിം രാജാക്കന്മാിരും ഹിന്ദു രാജാക്കന്മാ്രുമെല്ലാം പങ്കെടുത്തിരുന്നെങ്കില്‌പോുലും ആത്യന്തികമായി അത്തങ്ങളുടെമാത്രം പരാജയം എന്ന രീതിയിലാണ് ഹിന്ദു പുനരുദ്ധാനവാദികള്‍ അവരുടെ രാഷ്ട്രീയം രൂപപ്പെടുത്താന്‍ തുടങ്ങിയത്.

അതിന് തൊട്ടുമുമ്പ് തുടങ്ങിയിരുന്ന ബ്രഹ്മസമാജവും പിന്നീടുവന്ന ആര്യസമാജവുമെല്ലാം തികച്ചും വ്യത്യസ്തമായ രാഷ്ട്രീയരൂപങ്ങള്‍ കൈക്കൊണ്ട് കൂടുതല്‍ ശക്തിയോടെ അവയുടെ ആശയ അടിത്തറ വിപുലമാക്കാനും ശക്തിപ്പെടുത്താനും ശ്രമിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഇന്ത്യയിലെമ്പാടുംതന്നെ ഹൈന്ദവ പുനരുദ്ധാനത്തിന്റെ ശബ്ദങ്ങള്‍ ഉയരുവാന്‍ തുടങ്ങി. പക്ഷെ അതിന് ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമല്ലഉണ്ടായിരുന്നത്.മറിച്ച് ആ ഘട്ടം മുതല്‍ ഹിന്ദുവിഭാഗങ്ങള്‍ ഒറ്റയായി, മറ്റുവിഭാഗങ്ങളെ അകറ്റിനിര്ത്തിളക്കൊണ്ട് ഒരു ഹിന്ദു സ്വത്വനിര്മാെണത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കണമെന്ന ധാരണയോടു കൂടി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ഈ പുതിയ ഹൈന്ദവ വ്യവഹാരങ്ങള്‍. ആര്യസമാജവും ബ്രഹ്മസമാജവുമെല്ലാം വളരെ ശക്തിയായി അതിനുവേണ്ടി ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇതിനു പ്രമാണമായി വേദങ്ങളെയാണ്, ഇതിഹാസങ്ങളെയല്ല അവര്‍ സ്വീകരിച്ചത്. വേദങ്ങളിലേക്ക് തിരിച്ചുപോവാനാണ് അവര്‍ ആവശ്യപ്പെട്ടത്. വേദങ്ങളിലേക്ക് തിരിച്ചുപോവുക, അതുവഴി മുമ്പുണ്ടായിരുന്നത് എന്നവര്‍ സങ്കല്പികക്കുന്ന ഒരു ആദിമഹിന്ദുമതം പുനരുദ്ധരിക്കുക എന്നതായിരുന്നു അതിന്റെ സന്ദേശം. അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്ന ”ബ്രിട്ടീഷ് ഇന്ത്യ” എന്ന രാഷ്ട്രീയ-ഭൂമിശാസ്ത്ര വസ്തുതയെ വിലോമവല്‍ക്കരിക്കപ്പെട്ട തങ്ങളുടെ ഭാവനാഭാരതമായി സങ്കല്പി്ക്കുകയാണവര്‍ ചെയ്തത്. അതിന് മുമ്പുണ്ടായിരുന്ന ഒരു സാങ്കല്‍പ്പിക ആദര്‍ശഭാരതം ബ്രിട്ടീഷ് ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിലേക്ക് പകര്ത്തി വെച്ചുകൊണ്ട്, ഇതുരണ്ടും ഒന്നാണെന്ന് ആവര്‍ത്തിച്ചുകൊണ്ട് ആര്‍ഷഭാരതത്തിന്റെ വളരെ പുരാതനമായ വേദിക് പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുകയും, അങ്ങനെ വീണ്ടെടുക്കുന്നതിലൂടെ മാത്രമേ, ഇന്ത്യക്ക് ഭാവിയുള്ളൂ എന്നു സ്ഥാപിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമാണ് ഹിന്ദു പുനരുദ്ധാന ശക്തികള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചത്.

ഈ ധാരയിലേക്ക് ആളുകളെ ആകര്ഷിനക്കാനാണ് ആര്യസമാജവും ബ്രഹ്മസമാജവും മറ്റ് ഹൈന്ദവ സംഘടനകളും പല രീതിയിലും രൂപങ്ങളിലും അക്കാലത്ത് ശ്രമിച്ചുപോന്നത്. എന്നാല്‍ ഈ പ്രസ്ഥാനത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി എന്നു പറയുന്നത് 1888-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രറസ് രൂപീകൃതമായതാണ്. അതുവരെ ഇന്ത്യയിലെ നേരിട്ടോ അല്ലാതെയോ ഉള്ള അധീശവിരുദ്ധമായ ശബ്ദങ്ങളെയെല്ലാം ഹിന്ദു പുനരുദ്ധാനത്തിന്റെ കുടക്കീഴില്‍ മാത്രം നിര്ത്താഇന്‍ ശ്രമിച്ചുപോന്ന ഹൈന്ദവ സംഘടനകള്ക്ക്ട ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ര്‌സിന്റെ വരവോടുകൂടി 1857നും 1888നും ഇടക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ച അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ ഫലമായി ഉയര്ന്നു വന്ന പുതിയ ബൂര്ഷ്വായവര്ഗത്തെ തങ്ങളുടെ കൂടെനിര്ത്താ ന്‍ സാധിക്കുന്നില്ല എന്നൊരവസ്ഥ ഉണ്ടാവുകയായിരുന്നു. ഹൈന്ദവപുനരുദ്ധാന ധാരയുടെ അതിതീവ്രവമായ ശാക്തീകരണശ്രമങ്ങളെ തടഞ്ഞുകൊണ്ട് ഒരു പുതിയ രാഷ്ട്രീയധാരയായി ഇന്ത്യന്‍ ബൂര്ഷ്വാ സിയുടെ പ്രസ്ഥാനം മുന്നോട്ട് വരികയാണുണ്ടായത്. സങ്കീര്ണഷമായ സംഘര്ഷാമാണ് ഇതുമൂലം സംജാതമായതെങ്കിലും അതിന്റെ ആത്യന്തിക ഫലം, ഹിന്ദു പുനരുദ്ധാന രാഷ്ട്രീയത്തിന് താല്‍ക്കാലികമായെങ്കിലും മുഖ്യധാരയില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു എന്നതാണ്.

ന്യൂനപക്ഷങ്ങള്‍ക്കടക്കം കടന്നുവരാവുന്ന ഒന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്ലാറ്റ്ഫോം എന്നത് ഹൈന്ദവ പുനരുദ്ധാന സംഘടനകള്‍ക്ക്് വലിയ തിരിച്ചടിതന്നെയായിരുന്നു. പത്തൊമ്പാതാം നൂറ്റാണ്ടിന്റെ അവസാന ദശകം മുതല്‍ ഹൈന്ദവ സംഘടനകളെ പിന്തള്ളി ബ്രിട്ടീഷ് വിരുദ്ധ വ്യവഹാരത്തിന്റെ ഏറ്റവും ശക്തവും തീക്ഷണവുമായ ഇടം കോണ്ഗ്രയസായി മാറുന്നതിനു ഇത് വഴിതെളിച്ചു. ഹിന്ദു ഭൂരിപക്ഷ മതാധികാര ശക്തിയുടെ ആദ്യത്തെ ചരിത്രപ്രധാനമായ മുന്നേറ്റത്തെ തടഞ്ഞ സംഭവമായിരുന്നു കോണ്‍ഗ്രസ്സിന്റെ ആഗമനം.ഹിന്ദുത്വവാദത്തെ അത് പൂര്‍ണ്ണമായും അവസാനിപ്പിച്ചില്ലെങ്കിലും, ഹിന്ദുത്വരാഷ്ട്രീയത്തെ മുഖ്യധാരയില്‍ നിലനിര്‍ത്തിക്കൊണ്ടു മുന്നോട്ട് പോകാന്‍ കഴിയാതിരിക്കുകയും മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഈ സംഘടനകള്‍ പിന്‍വാങ്ങുകയുംചെയ്തു. സംഘടനാപരമായി അവരുടെ പ്രസക്തി ഇതോടെ നഷ്ടപ്പെട്ടു. അവര്‍ അവശേഷിപ്പിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതിലോമപാരമ്പര്യം സ്വീകരിച്ചുകൊണ്ട് പിന്നീട് മറ്റൊരു ഹിന്ദുത്വധാര ശക്തമാകുന്നത് 1920കളിലാണ്. കോണ്ഗ്രുസും ഖിലാഫത്ത് പ്രസ്ഥാനവുമായുണ്ടായ ഐക്യം ഹിന്ദു പുനരുദ്ധാന വാദത്തിന്റെ പ്രത്യയശാസ്ത്രത്തെ വീണ്ടും സജീവമാക്കാന്‍ ആ ശക്തികളെ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1920കളില്‍ ആര്‍.എസ്.എസ് ഉണ്ടാവുന്നത്. അതുപോലുള്ള ഹൈന്ദവ സംഘടനകള്‍ വേറെയും ഇന്ത്യയുടെ പല ഭാഗങ്ങളിലും പൊട്ടിമുളച്ചു. അവക്കിടയില്‍ എന്തെങ്കിലും ഏകീകൃതരൂപം വരുന്നത് പിന്നീടാണ്. 1920കളില്‍ ഇവ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അപ്പോഴേക്കും ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടം ആകെ മാറിയിരുന്നു. കോണ്ഗ്ര്‌സ് തികച്ചും ഒരു സാമ്രാജ്യത്വ വിരുദ്ധ സംഘടനായായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ അത്തരത്തിലുള്ള ഒരു സമര സംഘടനയായി കോണ്ഗ്രതസിനെ കാണാന്‍ ബ്രിട്ടീഷ് സര്ക്കാരറിനെത്തന്നെ പ്രേരിപ്പിച്ചു. നിരന്തരമായ സമരങ്ങള്‍ ലോകത്തിലെ ഏറ്റവും സജീവവും ശക്തവുമായ കൊളോണിയല്‍ വിരുദ്ധ രാഷ്ടീയവേദിയാക്കി ഇന്ത്യയെ മാറ്റിയപ്പോള്‍ ഹിന്ദുത്വവാദത്തിന് മുഖ്യധാരയായി മാറാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമായിരുന്നു ഉയര്‍ന്നുവന്നത്.

ഈ സന്ദര്‍ഭത്തിലാണ്, കൂടുതല്‍ ന്യൂനപക്ഷ വിരുദ്ധമായ വ്യവഹാരത്തിലേക്ക് ഭൂരിപക്ഷ മതാധികാര ശക്തികള്‍ നീങ്ങുന്നത്. മുപ്പതുകളായപ്പോഴേക്കും ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ അത് കൂടുതല്‍സങ്കീര്ണനമാക്കി. കോണ്ഗ്രീസിനുള്ളില്‍ നുഴഞ്ഞുകയറിയും കോണ്ഗ്രീസിനുപുറത്തുനിന്ന് സമ്മര്‍ദ്ദങ്ങളിലൂടെ അതിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടും ഭൂരിപക്ഷ മതാധികാരത്തിന്റെ ശക്തികള്‍ പ്രവര്ത്തികച്ചിരുന്നു. അതിന് മുമ്പുതന്നെ കൊളോണിയല്‍അധികാരഘടനയുടേയുംകൊളോണിയല്‍ വിരുദ്ധസമരത്തിന്റെ മുന്നിലുള്ള കോണ്ഗ്രവസ് പ്രസ്ഥാനത്തിന്റെയും ഇടയില്‍ ഹൈന്ദവ രാഷ്ട്രവാദത്തിന്റെ ശക്തമായ ഒരു സാന്നിദ്ധ്യമായി ഭൂരിപക്ഷ മതാധികാരത്തിന്റെ ശക്തികള്‍ നുഴഞ്ഞുകയറുന്നുണ്ട്.

ഈ പഴയ മാതൃക പിന്തുടര്‍ന്നുകൊണ്ട്, പൊതുവെ പതുങ്ങിക്കിടക്കുകയും അവസരം വരുമ്പോള്‍ ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പിന്നീടങ്ങോട്ട് എല്ലാക്കാലത്തും ഹിന്ദുത്വശക്തികള്‍ സ്വീകരിച്ചിട്ടുള്ള അടവുനയം. പത്തെമ്പതാം നൂറ്റാണ്ടില്‍ പിറന്നുവീണ്, ഇന്ത്യയില്‍ പല ഘട്ടങ്ങളിലായി ശക്തിപ്രാപിച്ച ഹിന്ദുത്വവാദം ഇന്ന് ലിബറല്‍ ജനാധിപത്യത്തെ ഉള്ളില്‍ നിന്ന് വെല്ലുവിളിക്കുന്ന രാഷ്ട്രീയശക്തിയായി മാറിയിരിക്കുന്നു എന്നതാണ് നാം അഭിമുഖീകരിക്കുന്ന അടിസ്ഥാന രാഷ്ട്രീയ പ്രശ്‌നം. മുത്തലാഖ് നിയമം ഇത്രയും നിസ്സാരമായി ഡ്രാക്കോണിയന്‍ വ്യവസ്ഥകളോടെ നടപ്പിലാക്കുക എന്ന അവരുടെ ആവേശത്തിന് പിന്നില്‍ ഉണ്ടായിരുന്നത് മതഭൂരിപക്ഷ അധീശത്വം ഇവിടെ അരക്കിട്ടുറപ്പിക്കാന്‍ കഴിയുന്ന സമയമായിരിക്കുന്നു എന്ന ആത്മവിശ്വാസമാണ്. ഇപ്പോള്‍ ഇതിന്റെ അടുത്ത പടിയായായണ് ഏക സിവില്‍ കോഡിന്റെ ആശയം പൊടിതട്ടി എടുത്തുകൊണ്ടു പ്രധാനമന്ത്രിതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ നിരവധി നിര്‍ദ്ദേശക തത്വങ്ങളില്‍ ഒന്നായ ആര്‍ട്ടിക്കിള്‍ 44-നെ മുറുകെപ്പിടിച്ചുകൊണ്ടാണ് പുതിയ പ്രചാരണത്തിന് ഹിന്ദുത്വശക്തികള്‍ ആക്കം കൂട്ടിയിട്ടുള്ളത്.

നിര്‍ദേശകതത്വങ്ങങ്ങളും പരിവര്‍ത്തനാത്മക(transformative) ഭരണഘടന എന്ന സങ്കല്‍പ്പവും

ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ രാജ്യഭരണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടരേണ്ട ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്.അവ കോടതികള്‍ക്ക് നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒപ്പം, ഇവയെല്ലാം നടപ്പിലാക്കുന്നതിന് എന്തെങ്കിലും സമയപരിധിയും നിശ്ചയിക്കപെട്ടിട്ടില്ല.കാരണം നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണയുക്തിക്ക് അടിസ്ഥാനമാകേണ്ട മാതൃകകളിലേക്കുള്ള ചില ചൂണ്ടുപലകകള്‍ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 44-ലാണ് യുസിസി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശമുള്ളത്. ഇതിന്റെ പ്രായഗോഗികത മനസ്സിലാക്കാന്‍ നിര്‍ദ്ദേശക തത്വങ്ങളിലെ ആര്‍ട്ടിക്കിള്‍ 39 നോക്കിയാല്‍ മതി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (സി) പറയുന്നത് ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക സമ്പ്രദായം പൊതുവിപത്തുണ്ടാക്കുന്ന വിധത്തില്‍ സമ്പത്തിന്റെയും ഉല്‍പ്പാദനോപാധികളുടെയും കേന്ദ്രീകരണത്തിന് കാരണമാകരുത് എന്നാണ്. 1976-ല്‍ ഭരണഘടനാ നിയമത്തിന്റെ 42-ാം ഭേദഗതിയിലാണ് ആര്‍ട്ടിക്കിള്‍ 39 ഉള്‍പ്പെടുത്തിയത്. സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ചാര്‍ട്ടര്‍ എന്നാണ് ഇത് പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നത്. ഉല്‍പ്പാദനോപാധികളുടെയും സമ്പത്തിന്റെയും ശേഖരണം പൊതുക്ഷേമത്തിന് ഹാനികരമാകാതിരിക്കുന്നസാമ്പത്തിക മാതൃക മാത്രമേ ഇന്ത്യ പിന്തുടരാന്‍ പാടുള്ളു എന്നത് ആര്‍ട്ടിക്കിള്‍ 39-ലെ ഒരു ഉപവകുപ്പാണ്. ഇത് നടപ്പിലാക്കുകയാണെങ്കില്‍ ആദ്യം ഉപേക്ഷിക്കേണ്ടിവരിക ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയങ്ങളും, കോര്‍പ്പറേറ്റ് പ്രീണനവും സാമ്പത്തിക സമത്വത്തിനെതിരായ കാര്‍ഷിക വ്യാവസായിക നയങ്ങളുമായിരിക്കും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന ഉപജീവന മാര്‍ഗങ്ങളില്‍ തുല്യ അവകാശമുണ്ട് എന്നാണ് ആര്‍ട്ടിക്കിള്‍ 39 പറയുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്നും അതില്‍ വ്യവസ്ഥയുണ്ട്. കുട്ടികളുടെ സംരക്ഷണവും അതിന്റെ ഉപവിഭാഗത്തില്‍ പെടുന്നതാണ്. ഇതെല്ലാം നടപ്പിലാക്കേണ്ടതാണെങ്കിലും അസമത്വരഹിതമായ ഒരു സമൂഹം സൃഷിടിക്കാന്‍ നിയമ നിര്‍മ്മാണത്തിലൂടെ കഴിയുമെന്ന് ആരെങ്കിലും അവകാശപ്പെടുകയോ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന ന്യായത്തില്‍ അത്തരം നിയമ നിര്‍മ്മാണങ്ങള്‍ക്കു മുതിരുകയോ ചെയ്യാറില്ല.

നിര്‍ദ്ദേശക തത്വങ്ങളുടെ ഭരണഘടനാ പദവി യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഏറെപ്രസക്തമാണ്. ആര്‍ട്ടിക്കിള്‍ 25-28-ന്റെ വിഷയമായമൗലികാവകാശങ്ങള്‍ക്ക് തുല്യമായ നിയമപരമായപ്രാധാന്യം അവയ്ക്കില്ല എന്നതാണ് ഇവിടെഎടുത്തുപറയേണ്ട വസ്തുത. ഒരു യുസിസി ചട്ടക്കൂട്‌ക്രോഡീകരിക്കപ്പെടേണ്ടതുണ്ടെങ്കില്‍, അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നതേയല്ല. ഇന്ത്യയിലെവിവിധപ്രദേശങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളടക്കമുള്ള മതനേതാക്കള്‍, നിയമ വിദഗ്ധര്‍, സിവില്‍സമൂഹ പ്രതിനിധികള്‍, ദളിത് – ഗോത്രവര്‍ഗ്ഗ നേതാക്കള്‍, സ്ത്രീസംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തുന്ന വിപുലവും സുദീര്‍ഘവുമായ കൂടിയാലോചനകളെ അടിസ്ഥാനമാക്കിയുള്ള സമവായ നിര്‍മ്മാണ പ്രക്രിയയിലൂടെ മാത്രമേ അത്‌ചെയ്യാന്‍ കഴിയൂ. നിര്‍ദ്ദേശക തത്വങ്ങള്‍ performative അല്ല. അവ programmatic സ്വഭാവമുള്ളവയാണ് (Khaitan, 2018). നേരിട്ട് നടപ്പിലാക്കാന്‍ തുനിയാതെ രീതിബദ്ധമായ ഒരു മാതൃകയായി പരിഗണിക്കപ്പെടുന്ന നിര്‍ദ്ദേശങ്ങളെയാണ് പ്രോഗ്രാമാറ്റിക് എന്നുപറയുന്നത്. നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം അവക്ക് അനുരൂപമായ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നില്ല. സാമൂഹിക പരിവര്‍ത്തനദി കേവലം നിയമനിര്മാണമായി മാത്രം മനസ്സിലാക്കാത്ത ഒരു സമീപനം അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് എന്നര്‍ത്ഥം. നിര്‍ദ്ദേശക തത്വങ്ങളുടെ പ്രോഗ്രമാറ്റിക് സ്വഭാവം അംഗീകരിക്കുക എന്നത് അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ട ഒരു സമീപനമാണ്.

കൂടാതെ ഈ നിര്‍ദ്ദേശക തത്വങ്ങള്‍ പരിവര്‍ത്തനാത്മകമായ ഒരു അജണ്ടയെയാണ് (transformative) മുന്നില്‍ കാണുന്നത്. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയെ വിവരിക്കുന്നതിനായി കാള്‍ ക്ലെയര്‍ രൂപപ്പെടുത്തിയ ഒരു പരികല്പനയാണ് പരിവര്‍ത്തനാത്മക ഭരണഘടനാവാദം(Klare,1998, quoted in Khaitan, 2018).ഭരണഘടനാപരമായ നിയമനിര്‍മ്മാണത്തിന്റെയും വ്യാഖ്യാനത്തിന്റെയും നിര്‍വ്വഹണത്തിന്റെയും ദീര്‍ഘകാല പദ്ധതിയെയായാണ് അദ്ദേഹം transformative എന്ന് പറയുന്നത്. രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങളെയും അധികാര ബന്ധങ്ങളെയും ജനാധിപത്യപരവും പങ്കാളിത്തപരവും സമത്വപൂര്‍ണ്ണവുമായ ദിശയിലേക്ക് മാറ്റുക എന്നത് കാലതാമസം നേരിടുന്നതും പല വ്യത്യസ്ത വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടു ചെയ്യേണ്ടതുമാണെന്ന ധാരണയാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം. അധീശ സ്വഭാവമില്ലാത്ത രാഷ്ട്രീയ പ്രക്രിയയിലൂടെ നിയമത്തെ സാമൂഹിക മാറ്റത്തിനല്ല ഉപാധിയാക്കുന്ന സമീപനമാണ് പരിവര്‍ത്തനാത്മക ഭരണഘടനാവാദം മുന്നോട്ടുവയ്ക്കുന്നത്. പരിഷ്‌ക്കരണം എന്ന സങ്കല്‍പ്പനം കൊണ്ടുമാത്രംഇത്തരം പരിവര്‍ത്തനത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ അത്തരമൊരു ഡിവിഷയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യഥാര്‍ത്ഥത്തില്‍ ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ നിയമനിര്‍മ്മാണം ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളുടെ പ്രോഗ്രമാറ്റിക്കും പരിവര്‍ത്തനാത്മകവുമായ വ്യാഖ്യാനത്തില്‍ അധിഷ്ഠിതമായ ഒന്നായിരുന്നു.

മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണ) നിയമവും 2001-ലെസുപ്രീം കോടതി വിധിയും

ന്യൂനപക്ഷങ്ങളെ ദുര്‍ബ്ബലമായി മാത്രം പ്രതിനിധീകരിക്കുന്ന ഒരു നിയമനിര്‍മ്മാണ സഭയില്‍ തങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം കീറ്റമോ എന്ന സംശയവും ഭീതിയും അവര്‍ക്കുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു സന്ദിഗ്ധതയാണ് ഷാ ബാനോ കേസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സംജാതമായത്. രാജീവ് ഗാന്ധിയാണ് ആ സന്ദര്‍ഭത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി മനസ്സിലാക്കി അതില്‍നിന്നു പുറത്തുകടക്കാനുള്ള മാര്‍ഗ്ഗമായി യുസിസിക്കായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക എന്ന ആര്‍ട്ടിക്കിള്‍ 44-ലെ നിര്‍ദ്ദേശവും സാമുദായിക വ്യക്തിനിയമങ്ങളുടെ തുടരുമ്പോള്‍ത്തന്നെ ലിംഗസമത്വത്തിനു മുന്‍ഗണന നല്‍കുന്ന പരിഗണിക്കാനുള്ള ആര്‍ട്ടിക്കിള്‍ 39 (എ) വകുപ്പിലെ നിര്‍ദ്ദേശവും അനുരഞ്ജിപ്പിച്ചുകൊണ്ട് 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമം കൊടുവന്നത്. ഈ നിയമത്തിന്റെ ഭരണഘടനാ സാധുതയെ 1986 സെപ്റ്റംബറില്‍ ഒരു റിട്ട് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിടുന്നു. ഷാ ബാനോയുടെ അഭിഭാഷകനായിരുന്ന അഡ്വക്കറ്റ് ഡാനിയല്‍ ലത്തീഫ് തന്നെയാണ് ഈ റിട്ട് കൊടുത്തിരുന്നത്. ഭരണഘടനാ ബെഞ്ചാണ് അത് പരിഗണിച്ചത്. 2001-ലെ വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത് പ്രസ്തുത നിയമം ഷാ ബാനോ കേസിലെ മറികടക്കുന്നതല്ല, മറിച്ച് ആ വിധിയുടെ അന്തഃസത്തഉള്‍ക്കൊള്ളുന്നതാണ് എന്നായിരുന്നു. വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കുന്നത് ഈ നിയമം തടയുന്നില്ലെന്നും വിവാഹമോചിതയായ ഭാര്യ പുനര്‍വിവാഹം കഴിക്കുന്നത് വരെ മുസ്ലീം പുരുഷന്മാര്‍ വിഹാഹമോചിതയായ മുസ്ലിം സ്ത്രീക്ക് സാമ്പത്തിക പിന്തുണ നല്‍കണമെന്നതില്‍ മാറ്റം വരുത്തുന്നില്ലെന്നും കോടതി കണ്ടെത്തുന്നുണ്ട്. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 125-ആംവകുപ്പിന് കീഴിലുള്ള പൊതു സിവില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കുറഞ്ഞ സഹായമേ മുസ്ലിം സ്ത്രീക്ക് കിട്ടുന്നുള്ളു എന്നാണ് വന്നാല്‍ മാത്രമേ ഈ നിയമത്തില്‍ വിവേചനം ആരോപിക്കാന്‍ കഴിയൂ എന്നും കോടതി പറയുന്നുണ്ട്. രാജീവ് ഗാന്ധി കൊണ്ടുവന്ന 1986-ലെ നിയമത്തിലെ സെക്ഷന്‍ 3(1)(എ) യിലെ ന്യായയും നീതിയുക്തവുമായ ജീവനാംശം’ഇദ്ദത്’ കാലയളവില്‍ സ്ത്രീക്ക് നല്‍കണമെന്ന വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയില്‍ വീഴ്ച വരാത്ത വിധത്തില്‍ നടപ്പിലാക്കിയാല്‍ വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശത്തിന്റെ അര്‍ത്ഥം. മാത്രമല്ല, ജീവനാംശ വ്യവസ്ഥകളും പരിപാലനവും ഇദ്ദത്ത് കാലയളവിലേക്ക് മാത്രമായി നിയമം പരിമിതപ്പെടുത്തിയിട്ടില്ല എന്നാണ് ഈ വ്യവസ്ഥ അര്‍ത്ഥമാക്കുന്നത് എന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. വിവാഹമോചിതയായ ഭാര്യയുടെ ജീവിതകാലം മുഴുവന്‍ അവള്‍ പുനര്‍വിവാഹം കഴിക്കുന്നത് വരെ ഇത് നീണ്ടുനില്‍ക്കുമെന്നു കോടതി വ്യാഖ്യാനിച്ചു. അതായത് ഷാ ബാനോ കേസിന്റെപശ്ചാത്തലത്തില്‍ 1986-ലെ നിയമം ഇത് സംബന്ധിച്ച സുപ്രീം കോടതിവിധിയെ അട്ടിമറിക്കുന്നതാണെന്ന വാദം സുപ്രീം കോടതിതന്നെ തിരസ്‌കരിച്ചുട്ടുള്ളതാണ് എന്നതാണ് വസ്തുത. ഷാ ബാനോയുടെ അഭിഭാഷകന്റെ റിട്ട് ഹര്‍ജിയില്‍ത്തന്നെയാണ് കോടതി ഇതിനു തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത്.

മുസ്ലീം വിവാഹമോചന സമ്പ്രദായത്തെ ഏഴാം നൂറ്റാണ്ടിലെ ‘അറബ് ക്രൂരത’എന്നൊക്കെ അപലപിച്ചുതള്ളുന്ന പൊതുബോധത്തെ തള്ളിക്കളഞ്ഞുകൊണ്ട്, രാജീവ് ഗാന്ധിയും അന്നത്തെ നിയമമന്ത്രി അശോക് സെന്നും ഈ വിഷയത്തില്‍ ശരീഅത്ത് എന്താണ് പറയുന്നത് എന്ന് ശ്രദ്ധാപൂര്‍വം മനസ്സിലാക്കാനും സൂക്ഷ്മമായി പഠിക്കാനും തയ്യാറായതിന്റെകൂടി ഫലമായിരുന്നു ഈ ശക്തമായ നോയമനിര്‍മ്മാണമെന്നു മണി ശങ്കര്‍ അയ്യര്‍ സൂചിപ്പിക്കുന്നുണ്ട്. വിവാഹമോചനത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നിശ്ചയിച്ചിരുന്നതിനാല്‍ വിവാഹമോചനത്തെക്കുറിച്ചുള്ള മുസ്ലീം വ്യക്തിനിയമം യഥാര്‍ത്ഥത്തില്‍ വളരെ ഫലപ്രദമായ ഒന്നാണെന്നു വ്യക്തമാണ്. വിവാഹമോചനത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും വിവാഹമോചനം നേടിയ വ്യക്തിക്കും അവളുടെ കുട്ടികള്‍ക്കും ജീവനാംശംഅവരുടെ സ്വന്തം കുടുംബത്തിലെ പുരുഷന്മാരായ അംഗങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്യുന്നു. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ സ്ത്രീയെയും അവരുടെ കുട്ടികളെയും പരിചരിക്കുന്നതിനുണ്ടാവുന്ന വീഴ്ചയില്‍ വഖഫ് അധികാരികള്‍ക്കു മേലാണ് കുറ്റം ചുമതുക എന്നത് നിയമത്തിന്റെ കാര്‍ക്കശ്യത്തിനും തെളിവാണ്. പുനര്‍വിവാഹം അനുവദിക്കുക മാത്രമല്ല യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുസ്ലീം സാമൂഹിക സമ്പ്രദായം ഇതിന് അനുപൂരകമായിട്ടുള്ള ഒന്നാണ്. ഇതേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ അബു സാലിഹും മറ്റുള്ളവരും നടത്തിയ 2019-ലെ (sic) പഠനത്തില്‍, വിവാഹമോചിതരായ 78 ശതമാനം മുസ്ലീം സ്ത്രീകളും വിവാഹമോചനത്തിന് രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്തുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് മണിശങ്കര്‍ അയ്യര്‍ ഉദ്ധരിക്കുന്നുണ്ട് (Aiyar, 2023, August 06). സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡെവലപ്മെന്റ് പോളിസി (CRDDP) 2017 മാര്‍ച്ച് മുതല്‍ മെയ് വരെ ഇന്ത്യയിലുടനീളമുള്ള 20,671 വ്യക്തികള്‍ – 16,860 പുരുഷന്മാരും 3,811 സ്ത്രീകളും ഉള്‍പ്പെടുന്നവിപുലമായ ഒരു സര്‍വേ നടത്തിയിരുന്നു. ഇതേക്കുറിച്ചാണ് മണിശങ്കര്‍ അയ്യര്‍ സൂചിപ്പിക്കുന്നത്. മണി ശങ്കറിന്റഫറന്‍സില്‍ നിസ്സാരമായ ഒരു പിശക് പറ്റിയിട്ടുണ്ട്. 2019-ലിലല്ല ആ പഠനം നടന്നത് 2017-ല്‍ മുത്തലാഖ് വിഷയം സുപ്രീംകോടതി പരിഗണക്കാന്‍ തുടങ്ങുന്നതിനും തൊട്ടുമുന്‍പായിരുന്നു അത്.നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (NCAER) (മുന്‍)ചീഫ് ഇക്കണോമിസ്റ്റും 2006-ലെ സച്ചാര്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായിരുന്ന ഡോ. അബു സാലിഹ് ഷെരീഫാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. രാജീവ് ഗാന്ധിയുടെ 1986-ലെ നിയമം മുസ്ലീങ്ങളുടെ സ്വന്തം വ്യക്തിനിയമത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചെങ്കിലും, വിവാഹമോചിതരായ മുസ്ലീം സ്ത്രീകള്‍ക്കും അവരുടെ സന്തതികള്‍ക്കും മതിയായ ജീവനാംശം നല്‍കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് ഉത്തരവ് നല്‍കാന്‍ മജിസ്ട്രേറ്റുകള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് മതേതര സിവില്‍ നിയമത്തിന്റെ പരിധിയിലാണ് അത് നടപ്പിലാക്കിയിട്ടുള്ളത് . ഇല്ലെങ്കില്‍ വഖഫ് അധികാരികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നത് അതിലെ ഒരു പ്രധാന വകുപ്പാണ്. ഷാ ബാനോകേസുമായി ബന്ധപ്പെടുത്തി യുസിസിക്കായി വാദിക്കുക എന്ന സമീപനത്തിന്റെ അടിസ്ഥാനപരമായ പരിമിതികളാണ് ഈ വസ്തുതകള്‍ വെളിവാക്കുന്നത്.ഇത്തരം വിഭാഗീയ സമീപനങ്ങള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നതാണ് ഇപ്പോള്‍ ഉരുത്തിരിയുന്ന ചര്‍ച്ചകളില്‍നിന്നു നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു പ്രധാന വസ്തുിത.സാംസ്‌കാരിക വൈവിധ്യത്തിന്റെ മാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു സമീപനം ഇക്കാര്യത്തില്‍ അനിവാര്യമായിരിക്കുന്നു.പ്രസ്തുത സര്‍വേയുടെ രീതിശാസ്ത്രവും പ്രധാന നിഗമനങ്ങളും വിശദീകരിച്ചുകൊണ്ട് അബുസാലിഹ് ഷെരീഫും സയ്യിദ് ഖാലിദും ചേര്‍ന്നെഴുതിയ കുറിപ്പില്‍ മുത്തലാഖിലൂടെയുള്ള വിവാഹമോചനം അപൂര്‍വ്വവും എണ്ണത്തില്‍ നിസ്സാരവുമാണെന്നു കണ്ടെത്തുന്നുണ്ട് (Shariff, Khalid,2017). സെന്‍സസ് ഓഫ് ഇന്ത്യ (2011) അനുസരിച്ച്, വേര്‍പിരിഞ്ഞവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെ എണ്ണം 2.3 ദശലക്ഷമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാവട്ടെ ഇന്ത്യയിലെ വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണത്തേക്കാള്‍ 260 ശതമാനം കൂടുതലാണ്. മുത്തലാഖിനേക്കാളും മുസ്ലിം വ്യക്തിനിയമത്തെക്കാളും അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സവിശേഷ താല്‍പ്പര്യം കാണിക്കും എന്നു പറയാനാവില്ലല്ലോ.

സാംസ്‌കാരിക വൈവിധ്യത്തിന്റെ മാനദണ്ഡങ്ങളുടെ കാലിക പ്രസക്തി

ഇന്ത്യയിലെ മതസമൂഹങ്ങള്‍ – ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന വിഭാഗങ്ങളുടെ സംഘടിത മതങ്ങളും, നൂറുകണക്കിന് ദളിത് / ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ അസംഘടിത മതങ്ങളും ചരിത്രപരമായി അവരുടെ വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കുന്ന സമീപനം കൈക്കൊള്ളുന്നത്, അത് അവരുടെ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നതിനാലാണ്. ഈ നിയമങ്ങള്‍ക്ക് പകരം ഒരു ഏകശിലാരൂപമായ യുസിസി സ്ഥാപിക്കാനുള്ള ഏതൊരു ശ്രമവും മതനേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും ചെറുത്തുനില്‍പ്പിന് കാരണമാകും എന്നത് മനസ്സിലാക്കാന്‍ വിഷമമില്ല. യുസിസി ഏതുവിധത്തില്‍ രൂപകല്‍പ്പന ചെയ്താലും, ന്യൂനപക്ഷ സമുദായങ്ങളോട്, ദളിത്, ഗോത്ര വിഭാഗങ്ങളോട് വിവേചനപൂര്‍ണ്ണമായ ഉള്ളടക്കമില്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ വിഭാവനം ചയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്, മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ് സമ്പ്രദായം, അതിന്റെ ലിംഗഭേദത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍, അവരുടെ വ്യക്തിനിയമത്തിന്റെ സവിശേഷമായ ഒരു വശവും പ്രതിനിധീകരിക്കുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ യു.സി.സി നടപ്പിലാക്കുന്നത് ന്യൂനപക്ഷ ആചാരങ്ങളെ പാര്‍ശ്വവത്കരിക്കുന്നതിലേക്ക് നയിക്കുമെന്നതിലുള്ളആശങ്കകള്‍ അവഗണിക്കാന്‍ കഴിയുന്നതല്ല. യുസിസിക്ക് നീമത്കരണമായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നത് അതിലെ ലിംഗസമത്വപരമായ സാധ്യതകളാണ്. സ്ത്രീകളുടെ അവകാശങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ച് ആശങ്കകല്‍ നിലവിലുണ്ട്. ന്യൂനപക്ഷ മതസമൂഹങ്ങളുടെ വ്യക്തിനിയമങ്ങള്‍ സ്ത്രീകള്‍ക്ക് ചില സംരക്ഷണങ്ങള്‍ നല്‍കുന്നത്തിനു രൂപംകൊടുത്തിട്ടുള്ള ബന്ധുത്ത്വ തത്വങ്ങളുടെ അടിസ്ഥാനത്തിനുള്ള സംരക്ഷണങ്ങള്‍ ദുര്‍ബലപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നതിലൂടെ ഇന്ത്യപോലുള്ള രാജ്യങ്ങളിലുടെ കുടുംബ സംവിധാനങ്ങള്‍ വിപുലമായ ഗ്രാമീണ മേഖലയിലെ അരക്ഷിതരായ സ്ത്രീകള്‍ക്ക് നിയമ സംവിധാനത്തിനു പുറത്തുലഭിക്കുന്ന പാരമ്പര്യ സംരക്ഷണങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളായ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവരുടെ സ്വത്വത്തിനും സാമൂഹിക ഘടനയ്ക്കും അത്യന്താപേക്ഷിതമായ തനതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഈ കീഴ്വതഴക്കങ്ങള്‍ അംഗീകരിക്കാത്ത യുസിസി അവരുടെ സാമുദായിക ജീവിത സങ്കല്പ്പങ്ങളെ അട്ടിമറിക്കുകയാവും ചെയ്യുക എന്നത് മനസ്സിലാക്കേണ്ടതുണ്ട്. പ്രബലമായ സവര്ണതയുടെ സാംസ്‌കാരികാക്രമണങ്ങളെ ദളിത്/ആദിവാസി സമൂഹങ്ങള്‍ പലപ്പോഴും ചെറുത്തുപോരുന്നത് ഈ സാമുദായിക പാരമ്പര്യങ്ങളുടെ ആന്തരിക ദൃഢതയിലൂന്നിയാണ്. തങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മേധാവിത്വം നിലനിര്‍ത്താന്‍ സവര്‍ണ്ണതയെ സഹായിക്കുന്ന ഒന്നാവും ഏക സിവില്‍ കോഡെന്ന വാദമാണ് തുടക്കംമുതല്‍ ഇതിനെ എതിര്‍ക്കാന്‍ ആദിവാസി-ദളിത് രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ആ ആശങ്കയെയും തീര്‍ത്തും അവഗണിക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. നിരവധി ഭരണഘടനാ വ്യവസ്ഥകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സവിശേഷമായ പരിരക്ഷകള്‍ നല്‍കുന്നവയാണ് എന്നത് ഇന്ത്യന്‍ സാസ്‌കാരികതയുടെ ബഹുത്വപൂര്‍ണ്ണമായ ചരിത്രത്തെ ഭരണഘടന എത്രമാത്രം വൈകാരിക സമന്വയത്തിനുള്ള ഉപാധിയായി കാണുന്ന് എന്നതിനുള്ള ഉദാഹരണം കൂടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 ന്യൂനപക്ഷത്തിന്റെ വ്യതിരിക്തമായ സംസ്‌കാരമോ ലിപിയോ ഭാഷയോ സംരക്ഷിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. മതം, വംശം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനാധികാരങ്ങള്‍ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്നില്ലെന്ന്, വിവേചനങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതിശക്തമായ സാംസ്‌കാരിക അധിനിവേശങ്ങളുടെ, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ, അന്യവല്‍ക്കരണത്തിന്റെ, മതവിഭാഗീയതയുടെ, പാര്‍ശ്വവല്‍ക്കരണത്തിന്റെ, അപരവല്‍ക്കരണത്തിന്റെഹിംസാപൂര്‍ണ്ണമായ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണകവചമാണ് ആര്‍ട്ടിക്കിള്‍ 29 എന്ന് കാണുവാന്‍ കഴിയും. അതുപോലെ ആര്‍ട്ടിക്കിള്‍ 30 ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവരുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഈ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. കൂടാതെ, മതം, വംശം, ജാതി, ലിംഗം, അല്ലെങ്കില്‍ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനപരമായി പെരുമാറുന്നത് ആര്‍ട്ടിക്കിള്‍ 15(1) നിരോധിക്കുന്നു. ആര്‍ട്ടിക്കിള്‍ 15(4) ആവട്ടെ, ദലിതുകളും ആദിവാസികളും ഉള്‍പ്പെടുന്ന സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46, പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക അനീതിയില്‍ നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കുന്നതാണ്. ഇതിനോടൊപ്പം ചേര്‍ത്തുവക്കാന്‍ കഴിയുന്ന നിര്‍ദ്ദേശക തത്വങ്ങള്‍, വിശേഷിച്ച് ആര്‍ട്ടിക്കിള്‍ 38, ആര്‍ട്ടിക്കിള്‍ 46 എന്നിവ, സാമ്പത്തികവും സാമൂഹികവുമായ നീതി മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു സാമൂഹിക ക്രമം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കടമയെ ഊന്നിപ്പറയുന്ന ഭരണഘടനാ തത്വങ്ങളാണ്. ഇവയും പാര്‍ശ്വവത്കൃതരുടെ സംരക്ഷണത്തിനായി സര്‍ക്കാരുകള്‍ക്ക് പിന്തുടരാവുന്ന മാതൃകള്‍ക്കുള്ള ഭരണഘടനാപരമായ സാധ്യതകള്‍ കാട്ടിത്തരുന്നുണ്ട്.

ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തിന് ആധുനികതയുടെ മൂല്യങ്ങളെക്കുറിച്ചുള്ള കര്‍ക്കശമായ ഒരു കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോഴുള്ള ഗുണവശങ്ങള്‍, രാജ്യത്തെ വൈവിധ്യമാര്‍ന്ന മതപരവും സാംസ്‌കാരികവുമായ സാംസ്‌കാരിക ക്രമങ്ങളോട് ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും ഇടപെടണമെന്ന ഭരണഘടനാപരമായ ആശയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന വരട്ടുവാദമായി മാറുന്നതാന് ഇപ്പോള്‍ കാണുന്നത്. ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങളിലും താല്‍പ്പര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യരുത് എന്നുതന്നെയാണ് ഭരണഘടനാപരമായ സംരക്ഷണങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിലൂടെ അതിന്റെ ശില്‍പ്പികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അസംഗതമാവുന്ന പഴയ വിഭാഗീയതകള്‍

ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട ശക്തമായ സംവാദം എണ്പതുകളില്‍ ഞാന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ഉണ്ടായത്. (ഇതേക്കുറിച്ചുള്ള എന്റെ നാലാംകണ്ണ് ലേഖനമാണ് [ശ്രീകുമാര്‍, 2023, ജനുവരി 1] ഈ ഭാഗത്ത് ഉപയോഗിച്ചിട്ടുള്ളത്). 1978-ലാണ് ആദ്യമായി ഇഎംഎസ് സിപിഐഎംന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. പാര്‍ട്ടി ഉണ്ടായനാള്‍ മുതല്‍ അന്നുവരെ പി. സുന്ദരയ്യ ആയിരുന്നു ജനറല്‍ സെക്രട്ടറി. അതെ വര്ഷംതന്നെയാണ് വിഖ്യാതമായ ഷാ ബാനോ ബീഗം കേസ് ഉണ്ടാവുന്നത്. മുസ്ലിംസ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച ഈ കേസിന്റെ ആദ്യഘട്ടത്തില്‍ വിവാദം ദേശീയതലത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍1980ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയതോടെ ഇതിനു വലിയ ദേശീയ പ്രാധാന്യം ലഭിക്കുകയും കോടതിക്ക് പുറത്തു ഇതുസംബന്ധിച്ച് വലിയൊരു വിവാദം പൊട്ടിപ്പുറപ്പെടുകയുംചെയ്തു. ജനതാപാര്‍ട്ടിയുടെ തകര്‍ച്ചക്കുശേഷം പഴയ ജനസംഘം ബിജെപിയായി രൂപംമാറിയത് 1980ലായിരുന്നു. 1967-ലാണ് ജനസംഘം ആദ്യമായി ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യം തെരെഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്തുന്നത്. ജനസംഘം എല്ലായ്‌പ്പോഴും 3 മുദ്രാവാക്യങ്ങളാണ് തങ്ങളുടെ അടിസ്ഥാന നിലപാടായി ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഒന്ന് ഏകീകൃത സിവില്‍ നിയമം, രണ്ട്, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍, മൂന്ന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. എന്നാല്‍ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ വിവാദവിഷയങ്ങള്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കാന്‍ ജനസംഘത്തിനു കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സിനെ എങ്ങനെയും പുറത്താക്കുക എന്ന ആര്‍എസ്എസ് അജണ്ടയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ ജനസംഘം സ്വന്തം അജണ്ട തെരെഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളായി ഉയര്‍ത്താതെ തന്ത്രപരമായി പിന്നോട്ടുപോയിരുന്നു.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള 1980-ലെ കോണ്‍ഗ്രസ്സിന്റെ ശക്തമായ തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ ദേശീയ സാഹചര്യവും ഈ മുദ്രാവാക്യങ്ങള്‍ കേന്ദ്രപ്രമേയമാക്കുന്നതിനു അനുകൂലമായിരുന്നില്ല. അതുകൊണ്ടാണ് 1980-ല്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ രൂപീകരണവേളയില്‍ തങ്ങളുടെ ലക്ഷ്യം ‘ഗാന്ധിയന്‍ സോഷ്യലിസ’മാണെന്നു ബിജെപി എഴുതിവച്ചത്. അങ്ങനെ ഒരു സോഷ്യലിസം നിലവിലില്ലെന്ന് ബിജെപിക്ക് തീര്‍ച്ചയായും അറിയാമായിരുന്നു. സോഷ്യലിസത്തോടു ആഭിമുഖ്യമുണ്ട് എന്നതരത്തില്‍ ചില പ്രസ്താവനകള്‍ ഗാന്ധി നടത്തിയിട്ടുണ്ടെങ്കിലും തന്റെ ആത്മകഥയില്‍ ഏതാണ്ട് ഒരു മുഴുവന്‍ അധ്യായംതന്നെ ഗാന്ധിയുടെ സോഷ്യലിസ്‌റ് വിരുദ്ധ സമീപനത്തെ വിമര്‍ശിക്കാന്‍ നീക്കിവച്ചതു സാക്ഷാല്‍ ജവഹര്‍ലാല്‍നെഹ്റു തന്നെയായിരുന്നു. സോഷ്യലിസത്തോടും മാര്‍ക്‌സിസത്തോടുമുള്ള ഗാന്ധിയുടെ എതിര്‍പ്പ് അവയുടെ ഹിംസയോടുള്ള സമീപനത്തിന്റെ പേരിലാവാം എന്ന് നെഹ്റു പറയുന്നുണ്ടെങ്കിലും ”പഴയ ഫ്യുഡല്‍ ഭരണകൂടങ്ങളേയും വന്‍കിട സെമീന്ദാര്‍മാരെയും താലൂക്ദാര്‍മാരെയും പുതിയ മുതലാളിത്തതിനെയും” അനുഗ്രഹിച്ചു ആശീര്‍വദിച്ചുകൊണ്ട് ഗാന്ധിക്കെങ്ങനെ സോഷ്യലിസത്തെക്കുറിച്ചു പറയാനാവുമെന്നു നെഹ്റു ചോദിക്കുന്നുണ്ട്. അതുകൊണ്ടു വാചകമടി എന്നനിലയില്‍ മാത്രമായിരുന്നു ബിജെപി സോഷ്യലിസത്തെക്കുറിച്ചു പറഞ്ഞതെങ്കിലും തങ്ങളുടെ മുഖ്യ അജണ്ടകള്‍ അവര്‍ക്കപ്പോഴും മറച്ചുവക്കേണ്ടിവന്നു.

എന്നാല്‍ ഷാ ബാനോ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി സംവാദം വളരെവേഗം പൊതുമധ്യത്തിലേക്കു കൊണ്ടുവരാന്‍ അക്കാലത്തു ഇഎംഎസ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്ന നിലക്ക് എടുത്ത നിലപാടിന് കഴിഞ്ഞിരുന്നു. ഷാ ബാനോ കേസിന്റെ കാര്യത്തില്‍ വളരെ വ്യക്തമായി ഇഎംഎസ് നിലപാടെടുക്കുകയും അതില്‍ ദേശവ്യാപകമായി ചര്‍ച്ചയുണ്ടാവുന്നതിനു സഹായകമായ രീതിയില്‍ പ്രചണ്ഡമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അക്കാലത്തെ ഇടതുമുന്നണിയില്‍ അടിയന്തിരവസ്ഥക്കാലത്തുപോലും സിപിഐഎം മുന്നണിയില്‍ ഉണ്ടായിരുന്ന അഖിലേന്ത്യ മുസ്ലിംലീഗിന്റെ ശരി അത്ത് അനുകൂല നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും അവരെ മുന്നണിയില്‍നിന്നു പുറത്താക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടിലെ എല്ലാ അവ്യക്തതകളും മാറുകയും ചെയ്തു. അക്കാലത്തെ ചര്‍ച്ചകളെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. സിപിഎം അംഗങ്ങള്‍ നിയമസഭയില്‍ ഏകീകൃത സിവില്‌കോഡിനോടുള്ള കോണ്‍ഗ്രസ്സ് സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു അക്കാലത്തു നടത്തിയ ശക്തമായ ആക്രമണത്തിന്റെ രേഖകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ അതില്ലെങ്കിലും ഇഎംഎസിന്റെ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ അക്കാലത്തു കേട്ടിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും വായിച്ചിരുന്നു. ആലപ്പുഴയില്‍ അഖിലേന്ത്യ മുസ്ലിംലീഗ് മുന്നണി വിടുന്നതിനു തൊട്ടുമുന്‍പ് നടത്തിയ സമ്മേളനത്തില്‍ സംസാരിച്ചത് അവരുടെ അനിഷേധ്യ നേതാവായിരുന്ന ജനാബ് പി.എം.അബൂക്കക്കറായിരുന്നു. അതിന്റെ അനൗണ്‍സ്മെന്റ് വാഹനത്തിലിരുന്നു ”ഇളങ്കുളത്തുമനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും ശരി അത്തും എന്ന വിഷയത്തില്‍ പി.എം.അബൂബക്കര്‍ സാഹിബ് സംസാരിക്കുന്നു” എന്നുപറഞ്ഞു പൊട്ടിക്കരഞ്ഞ എഐഎംഎല്‍ പ്രവര്‍ത്തകനെക്കുറിച്ചു ഞാന്‍ വളരെ മുന്‍പ് എഴുതിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അദ്വാനി ബിജെപി പ്രസിഡന്റാവുന്നതും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുള്ള തെരെഞ്ഞെടുപ്പില്‍ കേവലം 2 സീറ്റുമാത്രം ലഭിച്ചു ബിജെപി പരാജിതരാവുന്നതും. തങ്ങളുടെ സോഷ്യലിസ്‌റ് വാചാടോപം അവസാനിപ്പിച്ച് പഴയ മുദ്രാവാക്യങ്ങള്‍ മൂന്നും പൊടിതട്ടി എടുക്കാന്‍ തയാറാവുകയാണ് അദ്വാനി ആദ്യമായി ചെയ്തത്. ഇതോടെ രാജ്യത്തെ അന്നത്തെ രണ്ടു പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുസ്ലിം വ്യക്തിനിയമത്തിന്റെ പ്രശ്‌നം ശക്തമായി ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. കോണ്‍ഗ്രസ്സിനെയും രാജീവ്ഗാന്ധിയെയും സംബന്ധിച്ചേടത്തോളം വലിയ പ്രതിസന്ധിയാണ് ഇതുണ്ടാക്കിയത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചു വലിയ സ്വപ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ രാഷ്ട്രീയകാര്യങ്ങളില്‍ പൊതുവെ കോണ്‍ഗ്രസ്സിന്റെ പൊതുനിലപാടുകള്‍ മുന്നോട്ടുകൊണ്ടുപോവുക എന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ബിജെപിയും സിപിഐഎമും ആവശ്യപ്പെടുന്ന ഏകീകൃത സിവില്‍ കോഡോ അല്ലെങ്കില്‍ മുസ്ലിം വ്യക്തിനിയമത്തിലെ മാറ്റങ്ങളോ അദ്ദേഹത്തിന്റെ അജണ്ട ആയിരുന്നില്ല.

ഈ സന്ദര്‍ഭത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഷാ ബാനോ കേസിലെ മുസ്ലിം വ്യക്തിനിയമം എന്തായാലും സെക്ഷന്‍ 125 അനുസരിച്ചുള്ള ജീവനാംശം നല്‍കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്ന വിധി ഉണ്ടാവുന്നതും വിധിയുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ ഇസ്ലാമിനെക്കുറിച്ചു അദ്ദേഹം നടത്തുന്നതും. മുസ്ലിം സംഘടനകള്‍ ഏതാണ്ട് ഒന്നായിത്തന്നെ അതിനെ എതിര്‍ത്ത് രംഗത്തുവന്നു. ഈ വിധി മറികടക്കാന്‍ അന്ന് നടന്നിരുന്ന ഏകപക്ഷീയമായ ചര്‍ച്ചകളിലും ബിജെപിയുടെ നീക്കങ്ങളിലും അരക്ഷിതരായ മുസ്ലിം ജനവിഭാഗത്തോട് ഐക്യപ്പെട്ടുകൊണ്ടു സുപ്രീംകോടതി വിധിക്കെതിരായ നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന് കൊണ്ഗ്രസ്സ് നേതൃത്വം രാജീവ്ഗാന്ധിയെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇതില്‍നിന്നു പരമാവധി മുതലെടുത്തത് ബിജെപി ആയിരുന്നു എന്നത് മനസ്സിലാക്കാന്‍ പലരും മറന്നുപോയിരുന്നു. 2005ല്‍ ‘ഇന്‍ഡ്യാടുഡേ’യില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം പോളിറ് ബ്യുറോ അംഗം സുഭാഷിണിഅലി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അന്ന് മുസ്ലിംസംഘടനകള്‍ നിയമനിര്‍മ്മാണത്തിനുവേണ്ടി തെരുവുകളില്‍ സമരംചെയ്യുമ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുസ്ലിംവനിതകളെകൂട്ടി നിയമനിര്‍മ്മാണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് സുഭാഷിണിഅലി എഴുതി: ”ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം ഒരുകാലത്തു ഹിന്ദു കോഡ് ബില്ലിനെ എതിര്‍ത്ത സംഘ് പരിവാറിലെ ബിജെപിക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവാരായി പ്രത്യക്ഷപ്പെടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവര്‍ സുപ്രീംകോടതിയെ ബഹുമാനിക്കാന്‍ വിസമ്മതിക്കുന്നവരാണെന്നും ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും ദേശവിരുദ്ധരാണെന്നും ആരോപിച്ചു വിപുലമായ പ്രചാരണം നടത്താനും കഴിഞ്ഞു എന്നതാണ്. ഈ പ്രചരണമാണ് ബാബ്റി മസ്ജിദ് തകര്ക്കാനും കേന്ദ്രത്തില്‍ അധികാരത്തിലെത്താനും അവരെ സഹായിച്ചത്”. തുടര്‍ന്ന് സുഭാഷിണിഅലി ഇതുകൂടി പറഞ്ഞു: ”മഹിളാ അസോസിയേഷന്‍ ഇതില്‍നിന്ന് ധാരാളം പാഠങ്ങള്‍ പഠിച്ചു. വെറുതെ സ്ത്രീകള്‍ക്കും ലിംഗസമത്വത്തിനുംവേണ്ടി സന്ധിയില്ലാത്ത നിലപടുകള്‍ കൈക്കൊണ്ടാല്‍ മാത്രം പോരാ….. എല്ലാ മതങ്ങളിലും ലിംഗസമത്വം ഉണ്ടാവാനാണ് പരിശ്രമിക്കേണ്ടത്….മാത്രമല്ല ഗാര്‍ഹികപീഡന വിരുദ്ധനിയമംപോലുള്ള മതേതരനിയമങ്ങള്‍ നടപ്പിലാക്കുന്നതിനുവേണം ഊന്നല്‍ നല്‍കാന്‍”

ഇന്ന് പൊതുവെ പ്രതിപക്ഷപാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ഈ നിലപാടാണ് എന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിന് പിന്നണിലുള്ള ബിജെപിയുടെ ലക്ഷ്യം എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാണ് ഉണ്ടാക്കിയത് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ബിജെപിക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന വിഭാഗീയരാഷ്ട്രീയത്തില്‍നിന്നു എല്ലാ സംഘടനകളും പിന്മാറേണ്ടതുണ്ട്. വിപുലമായ പ്രതിപക്ഷഐക്യം മാത്രമാണ് ജനാധിപത്യവിശ്വാസികളുടെ മുന്നിലുള്ള ഏക പോംവഴി.

എല്ലാ പൗരര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-28 അസാധുവാക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ആര്‍ട്ടിക്കിള്‍ 44 നല്‍കുന്നില്ല. കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്വന്തം ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ആര്‍ട്ടിക്കിള്‍ 44 ഇല്ലാതാക്കുന്നില്ല. നിലവില്‍ പ്രയോഗത്തിലുള്ള വിവിധ വ്യക്തിനിയമങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത സിവില്‍ കോഡിനായി പരിശ്രമിക്കാന്‍ ആര്‍ട്ടിക്കിള്‍ 44 ഭരണകൂടത്തോട് നിര്‍ദ്ദേശിക്കുന്നുണ്ട് എന്നതുകൊണ്ടുമാത്രം, അത്തരമൊരു ഭീഷണിയുമായി ന്യൂനപക്ഷ -ഗോത്ര -ദളിത് വിഭാങ്ങള്‍ക്കുമേല്‍ ഏതുസമയത്തും ചാടിവീഴാന്‍ ഭരണഘടനാ അനുശാസിക്കുന്നു എന്ന് അര്‍ത്ഥമാകുന്നില്ല. വിവാഹം, വിവാഹമോചനം, പരിപാലനം, അനന്തരാവകാശം, ദത്തെടുക്കല്‍, സ്വത്തിന്റെ പിന്തുടര്‍ച്ച എന്നിങ്ങനെ വ്യക്തിജീവിതത്തിന്റെ വിവിധ വശങ്ങള്‍ അത്തരമൊരു കോഡിന്റെ കേന്ദ്ര വിഷയമാണ് എന്നതില്‍നിന്നുതന്നെ സാമൂഹികമായും വൈകാരികമായും സാംസ്‌കാരികമായും സമുദായ ബോധ്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ജീവിത സമീപനങ്ങളെയാണ് അത് ഉന്നംവക്കുന്നത് എന്ന് കാണാന്‍ വിഷമമില്ല. അങ്ങനെ ഒരു എടുത്തുചാട്ടം ഏകീകരണത്തിന്റെ കപടമായ താര്‍ക്കിക ശാഠ്യത്തിലും ശിഥിലീകരണത്തിന്റെ യുക്തിയിലുമാണ് നിലകൊള്ളുന്നത്. ആധുനിക നാഗരികതയില്‍ മതവും നിയമവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നസാമൂഹികശാസ്ത്ര വിരുദ്ധമായ ധാരണയുടെ അടിസ്ഥാനത്തില്‍മാത്രമേ ഇത്തരമൊരു സമീപനം രൂപപ്പെടുത്താന്‍ കഴിയൂ. അതല്ലെങ്കില്‍ ഭൂരിപക്ഷ മതത്തിന്റെ യുക്തിയും സംസ്‌കാരവും ഭരണഘടനാപരമായി സ്ഥാപനവല്‍ക്കരിച്ചുകൊണ്ടു ന്യൂനപക്ഷ സ്വാതന്ത്ര്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഒരു ജാനാധിപത്യവിരുദ്ധമായ ഒരു നീക്കമാണതെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിവരും. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതാണ്. മതസാതന്ത്ര്യമെന്നാല്‍ സ്വകാര്യമായി സ്വന്തം ആരാധന നിര്‍വ്വഹിക്കാനുള്ള അവകാശം മാത്രമാണെന്ന വാദം എത്ര ദുര്‍ബ്ബലമാണ്. അനുഷ്ഠാനങ്ങളും ചരിത്രപരമായി രൂപപ്പെടുന്ന ജീവിതസമീപനങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു മണ്ഡലമാണ് മതത്തിന്റേത്. മതസ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതം ആചരിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശംകൂടി ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെ പിന്നിലെ പ്രധാന രാഷ്ട്രീയ ക്രമപ്രശ്‌നം,മതപരമായ ആചാരങ്ങളില്‍ ഇടപെടുന്ന ഒരു യുസിസിക്ക്, മൗലികാവകാശത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ പ്രതിസന്ധികളെ അവഗണിച്ചുകൊണ്ടുമാത്രമേ രൂപംനല്‍കാന്‍ സാധിക്കുകയുള്ളു എന്നതാണ്. അത് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെതന്നെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ ഒരു സമീപനമാണ്.

ഈ പുസ്തകത്തെക്കുറിച്ച്

2024-ലെ തെരെഞ്ഞെടുപ്പുകൂടി ലക്ഷ്യംവച്ചുകൊണ്ട്, ഹിന്ദുത്വ ശക്തികള്‍ക്കുള്ള ഒരു യാഥാസ്ഥിതിക ‘റാലിയിങ് അജണ്ട’ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏക സിവില്‍ കോഡിനായുള്ള പുതിയ നീക്കങ്ങളാരംഭിച്ചിട്ടുള്ളത്. ഇതിനോടുള്ള ജനാധിപത്യപരമായ വിയോജിപ്പുകളും എതിര്‍ നിലപാടുകളും വിശദമാക്കുന്ന ലേഖനങ്ങളും കുറിപ്പുകളും സംഭാഷണങ്ങളുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏക സിവില്‍ കോഡിനെതിരെയുള്ള ആശയങ്ങളുടെ ക്രോഡീകരണവും അവയുടെ രാഷ്ട്രീയ പ്രാധാന്യവും വിശദീകരിക്കുന്ന വിമര്‍ശന ധാരകളോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന പഠനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയത, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാധാന്യംനല്‍കുന്ന യാതൊരു മടിയുംകൂടാതെ ഈ പുസ്തകവുമായി സഹകരിക്കുകയും കൃത്യസമയത്തു ലേഖനങ്ങള്‍ എത്തിച്ചുതന്ന് സഹായിക്കുകയുംചെയ്ത ഇതിലെ ലേഖകര്‍ക്കുഞാന്‍ ആത്മാര്‍ത്ഥമായിനന്ദി പറയുന്നു.

പുസ്തകത്തിലെ ലേഖനങ്ങള്‍, ജനാധിപത്യം,ബഹുസ്വരത, ലിംഗസമത്വം തുടങ്ങിയ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയവയാണ്. എങ്കിലും,യുസിസിയോടുള്ള എതിര്‍പ്പും വിമര്‍ശനവും ഈ രചനകളിലെ പ്രധാന പ്രമേയമാവുന്നു എന്നതിനാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ സംസാരിക്കുന്നുവെന്നോ ഒരേ ആശയങ്ങളെ പിന്തുടരുന്നുവെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകളിലും വിചാരമാതൃകകളിലും നിലയുറപ്പിച്ചുകൊണ്ടാണ് ഇതിലെ ലേഖകര്‍ സ്വന്തം വിമര്‍ശനങ്ങള്‍ മുന്നോട്ടുവെക്കുന്നത്.അതിനുള്ളിലെ പരസ്പര വൈരുദ്ധ്യങ്ങളുംകൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം.ഏക സിവില്‍ കോഡിന്റെ വിമര്‍ശനമെന്ന പൊതുദിശയില്‍ സഞ്ചരിക്കുമ്പോഴും വിവിധ നിലപാടുകളുടെ രാഷ്ട്രീയ -ദാര്‍ശനിക പശ്ചാത്തലങ്ങള്‍ വ്യത്യസ്തുമായിരിക്കാമെന്ന സാധ്യതയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ജനാധിപത്യപരമായ ഒരു വിമര്‍ശന സംവാദമാണ് പുസ്തകം ലക്ഷ്യം വക്കുന്നത്. വലതു-യാഥാസ്ഥിതിക നിലപാടുകള്‍ ഉള്‍പ്പടെയുള്ള എല്ലാ കാഴ്ച്ചപപ്പാടുകളെയും സ്വീകരിക്കുക എന്ന ലിബറല്‍-എക്ലക്റ്റിക് സമീപനമല്ല ഇത്. മറിച്ച് ഏക സിവില്‍ കോഡിന്റെ വിമര്‍ശനധാരകളിലെ വൈജാത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാഷ്ട്രീയമായ സമവായത്തിനും ഐക്യദാര്‍ഢ്യങ്ങള്‍ക്കും രൂപംകൊടുക്കാന്‍ കഴിയുമോ എന്നതാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.

ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വേദിക് ഭരണഘടന എന്ന സവര്‍ണ്ണ യാഥാസ്ഥിതിക സങ്കല്‍പ്പത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഏകസിവില്‍കോഡെന്ന അജണ്ടയായി അവതരിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും കീഴാള ജനവിഭാഗങ്ങള്‍ക്കും ആശങ്കകളുണര്‍ത്തുന്ന ശിഥിലീകരണ രാഷ്ട്രീയം ഇതിലൂടെ ചുരുള്‍ നിവരുകയാണ്. ഭരണഘടനയുടെതന്നെ നിര്‍ദ്ദേശക തത്വങ്ങളുടെ സാകല്യത്തേയും ന്യൂനപക്ഷ/കീഴാള സമൂഹങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണ സംവിധാനങ്ങളേയും അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, സ്വത്തിന്റെ പിന്തുടര്‍ച്ച എന്നിങ്ങനെ സാമൂഹികമായും വൈകാരികമായും സാംസ്‌കാരികമായും സമുദായബോധ്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ജീവിതസമീപനങ്ങളുടെ സഹിഷ്ണുതാപരമായ സഹവര്‍ത്തിത്വമാണ് ഇന്ത്യ എന്ന ആശയത്തിന്റെ കാതല്‍. ഭരണഘടനാ ശില്‍പ്പികള്‍ മുന്നോട്ടുവച്ച ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും സമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന സാമൂഹികചിന്തകര്‍ ഏകസിവില്‍കോഡെന്ന ആശയത്തിന്റെ ഉള്ളറകള്‍ പരിശോധിക്കുന്ന അര്‍ത്ഥവത്തായ രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആശയസമരങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പുസ്തകം അതിന്റെ രാഷ്ട്രീയമായ ദൗത്യം നിറവേറ്റും എന്ന വിനീതമായ പ്രതീക്ഷയാണ് ഈ ശ്രമത്തിനു പിന്നിലുള്ളത്. വായനക്കാരുടെ സജീവവും വിമര്‍ശനാത്മകവുമായവിലയിരുത്തലുകള്‍ക്കായി പുസ്തകം സമര്‍പ്പിക്കുകയാണ്.

പ്രസാധനം – പുസ്തകപ്രസാധകസംഘം, കോഴിക്കോട്
വില 300 രൂപ

റഫറന്‍സ്

Aiyar, M. S. (2023, August 06). Uniform Civil Code and the Rajiv Gandhi Precedent. The Week. https://www.theweek.in/columns/Mani-Shankar-Aiyar/2023/07/29/uniform-civil-code-and-the-rajiv-gandhi-precedent.html

Khaitan, T. (2018). Directive Principles and the Expressive Accommodation of Ideological Dissenters. International Journal of Constitutional Law, 16(2), 389-420.

Klare, K. E. (1998). Legal Culture and Transformative Constitutionalism. South African Journal on Human Rights, 14(1), 146-188.

Krader, L. K. (1974). The Ethnological Notebooks of Karl Marx (Studies of Morgan, Phear, Maine, Lubbock). Van Gorcum.

Morgan, L. H. (1877). Ancient Society or Researches in the Lines of Human Progress from Savagery through Barbarism to Civilization.

Noorani, A.G. (2015, November 11). Hindutva’s Stick. Frontline.https://frontline.thehindu.com/the-nation/hindutvas-stick/article23593545.ece

Shariff, A., & Khalid, S. (2017, May 29). Unimportance of Triple Talaq. New Age Islam. https://www.newageislam.com/islam-women-feminism/abusaleh-shariff-syed-khalid/unimportance-triple-talaq/d/111338

ശ്രീകുമാര്‍, ടി. ടി. (2019, ജനുവരി 1). മുത്തലാഖും മതഭൂരിപക്ഷവാദത്തിന്റെ ഇന്ത്യാചരിത്രവും. ‘നാലാം കണ്ണ്’, മാധ്യമം ദിനപ്പത്രം

ശ്രീകുമാര്‍, ടി. ടി. (2023, ആഗസ്റ്റ് 1). ഏകീകൃത സിവില്‍ കോഡ്:പഴയ വിഭാഗീയതകള്‍ അപ്രസക്തം. ‘നാലാം കണ്ണ്’, മാധ്യമം ദിനപ്പത്രം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply