അംബാനി – അദാനിമാര്‍ക്കായി ഒരു ഭരണകാലം

സബ് കേ സാഥ് സബ് കാ വികാസ്
(എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം)

2013ല്‍ ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറില്‍ 62ഓളം പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ കലാപത്തിന് നേതൃത്വം വഹിച്ച ബിജെപി ആ കലാപത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും 2014ല്‍ അധികാരത്തിലെത്തുകയും ചെയ്തു. പ്രധാനമന്ത്രിയായി അധികാരമേറ്റെടുതത നരേന്ദ്ര മോദി അക്കാലത്ത് മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിലൊന്ന് സബ്കേ സാഥ് സബ്കാ വികാസ് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണ്ണമായും ഭയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു മോദി ഭരണം തുടര്‍ന്നത്.

ഒരൊറ്റ മുസ്ലീം എംപിമാരെപ്പോലും പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടിയുടെ നേതാവാണ് ഈ മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നത് തന്നെ പരിഹാസ്യമായ കാര്യമാണ്. ബിജെപി അധികാരത്തില്‍ വന്ന അന്നുതൊട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം, ക്രിസ്ത്യന്‍, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ നടന്ന/നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പട്ടിക നീണ്ടതാണ്. ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ഈ ആക്രമണങ്ങളെ നിയന്ത്രിക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ അല്ല മറിച്ച് അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് മോദിയും സംഘപരിവാര്‍ നേതാക്കളും ശ്രമിച്ചുപോന്നിട്ടുള്ളത്.

മണിപ്പൂരില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങള്‍ അടക്കം രാജ്യത്തെ 400ഓളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ മോദി ഭരണത്തിന്‍കീഴില്‍ കടുത്ത അക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് 2020ല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്ന കണക്കുകള്‍ മാത്രം നോക്കുക. 2016-2020 കാലയളവില്‍ മാത്രം 3400ഓളം വര്‍ഗ്ഗീയ കലാപങ്ങളാണ് രാജ്യത്ത് നടന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്.

സംഘപരിവാരങ്ങളെ തെരുവില്‍ അഴിച്ചുവിട്ട് അക്രമങ്ങള്‍ നടത്തിയ മോദി ഭരണകൂടം മത ന്യൂനപക്ഷങ്ങളെ മാത്രമല്ല രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെയും ഭരണത്തില്‍ നിന്നും രാജ്യ വികസനത്തില്‍ നിന്നും അകറ്റി നിര്‍ത്തിയതായി കാണാം.

കഴിഞ്ഞ ഒരു ദശകകക്കാലയളവിലെ അതിസമ്പന്നരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് തന്നെ ഇന്ത്യയിലെ പൊതുസമ്പത്തിന്റെ വിതരണത്തിലെ അസമ്വം വെളിപ്പെടുത്തുന്നതാണ്. 2023ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 169 ബില്യണര്‍മാരാണുള്ളത്. മോദി അധികാരമേറ്റെടുത്ത 2014ല്‍ ഇത് 70 ആണെന്നോര്‍ക്കണം. ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ പൊതുസമ്പത്തിന്റെ 40ശതമാനവും കയ്യടക്കിവെച്ചിരിക്കുന്ന തലത്തിലേക്ക് സാമ്പത്തിക അസമത്വം വര്‍ധിച്ചതും ഇതേ കാലയളവിലാണ്.

23 കോടിയിലധികം വരുന്ന ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. രാജ്യത്ത് 67 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ഒരുനേരം പോലും കൃത്യമായി ആഹാരം കഴിക്കാന്‍ വകയില്ലാത്തവരാണെന്ന കണക്കുകള്‍ പുറത്തുവിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ കുടുംബാരോഗ്യ സര്‍വ്വേ വിഭാഗമാണ്.

ദരിദ്ര വിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താത്ത, അദാനി-അംബാനിമാര്‍ക്കു വേണ്ടിയുള്ള ഭരണമാണ് മോദിയും ബിജെപി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply