സേവ് ഇന്ത്യ, സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിട്യൂഷന്‍

ഇന്ത്യയെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കുക, ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാന്‍ ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് സേവ് ഇന്ത്യ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ എറണാകുളത്ത് സമ്മേളനം നടക്കുന്നത്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് ഇല്ലാതാക്കുന്നത്. സാമ്പത്തിക മേഖലയിലും സാമൂഹിക- സാംസ്‌കാരിക മേഖലകളിലും വിനാശകരമായ നയങ്ങളാണ് മോദി സര്‍ക്കാരും സംഘപരിവാറും നടപ്പാക്കുന്നത്. അവയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

ജനാധിപത്യത്തേയും ഭരണഘടനയേയും തകര്‍ക്കുന്ന നടപടികളുമായാണ് ഓരോ ദിവസവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പാഠപുസ്തകങ്ങളില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന പേരുപയോഗിക്കാനുള്ള നീക്കം. ഇന്ത്യയും ഭാരതവും കേവലം രണ്ടു വാക്കുകളല്ല. അവ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുണ്ട്. ഇന്ത്യയെന്നത് ബഹുസ്വരതയുടേയും നാനാത്വത്തിന്റേയും പ്രതീകമാണെങ്കില്‍ ഭാരതമെന്നത് നേരെ വിപരീതമാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്തുതന്നെ ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ അഥവാ ഭാരതം എന്നെഴുതി ചേര്‍ത്തത്. എന്നാല്‍ ഭരണഘടനയില്‍ മറ്റൊരിടത്തും ഭാരതം എന്നുപയോഗിക്കുന്നില്ല. അപൂര്‍വ്വം അവസരത്തിലൊഴികെ ഇപ്പോള്‍ സാമൂഹ്യജീവിതത്തിന്റെ എല്ലായിടത്തും ഉപയോഗിക്കുന്നത് ഇന്ത്യയെന്നാണ്. ആഗോളതലത്തിലാകട്ടെ പൂര്‍ണ്ണമായും അങ്ങനെതന്നെ.

ഇത്തരമൊരു സാഹചര്യത്തിലാണ് അടുത്ത കാലത്ത് സംഘപരിവാര്‍ ശക്തികള്‍ ഈ വിഷയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഈ വാക്കുകള്‍ക്ക് കുറെകൂടി വിപുലമായ അര്‍ത്ഥമാണ് വന്നിരിക്കുന്നത്. ഇന്ത്യയെന്നത് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ബഹുസ്വരതയുടേയും ഫെഡറലിസത്തിന്റേയുമൊക്കെ പ്രതീകമാണിന്ന്. ഭാരതമാകട്ടെ നേരെ വിപരീതമായി ഹിന്ദുത്വത്തിന്റെ പ്രതീകവും. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരതമെന്നോ ആക്കാനുള്ള നീക്കത്തിലാണ് സംഘപരിവാര്‍. അതിന്റെ ഭാഗമായാണ് ഇടക്കിടെ ഇത്തരം വിവാദം സൃഷ്ടിക്കല്‍. ഇപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രഖ്യാപനം വന്നിരിക്കുന്നത്. മതവികാരം ഇളക്കിവിട്ട് ഹിന്ദുവോട്ടുകള്‍ സമാഹരിക്കുക എന്നതാണ് ലക്ഷ്യമെന്നു വ്യക്തം. പിന്നാലെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലുമായിരിക്കും അത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ തിയതിയും ഉടന്‍ പ്രഖ്യാപിക്കാനിടയുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രസക്തമാകുന്നത്. ലോകസഭയിലേക്ക് കേരളത്തില്‍ നിന്ന് ബിജെപി പ്രതിനിധികള്‍ വിജയിക്കാന്‍ പോകുന്നില്ല എന്നാണല്ലോ പൊതുധാരണ. എന്നാല്‍ അതെല്ലാം ഏതു നിമിഷവും മാറാം എന്നതാണ് വസ്തുത. പല സംസ്ഥാനങ്ങളിലും നാമത് കണ്ടതാണ്. അതിനാല്‍ തന്നെ കേരളത്തിലും തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് സംഘപരിവാറിനെതിരായ സംഘടിത പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. രാഷ്ട്രീയക്കാര്‍ക്കുമാത്രമല്ല, സിവില്‍ സമൂഹത്തിനും അതിലുത്തരവാദിത്തമുണ്ട്. കര്‍ണ്ണാടയിലെ നിയമസഭാതെരഞ്ഞെടുപ്പിലുണ്ടായപോലെ ഒരു സിവില്‍ സമൂഹ മുന്നേറ്റം കേരളത്തിലും നടക്കേണ്ടിയിരിക്കുന്നു. അത്തരം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് കോട്ടയത്ത് വിപുലമായ സമ്മേളനം നടന്നു. വരുന്ന 29ന് എറണാകുളത്ത് നടക്കുന്നു. തുടര്‍ന്ന് തൃശൂരില്‍ നടക്കും. പിന്നാലെ മറ്റെല്ലാ ജില്ലകളിലും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കുക, ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാന്‍ ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് സേവ് ഇന്ത്യ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ എറണാകുളത്ത് സമ്മേളനം നടക്കുന്നത്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് ഇല്ലാതാക്കുന്നത്. സാമ്പത്തിക മേഖലയിലും സാമൂഹിക- സാംസ്‌കാരിക മേഖലകളിലും വിനാശകരമായ നയങ്ങളാണ് മോദി സര്‍ക്കാരും സംഘപരിവാറും നടപ്പാക്കുന്നത്. അവയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ നയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും ഘട്ടം ഘട്ടമായി തകര്‍ക്കുന്നതാണ്. ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ സാമ്പത്തിക നയങ്ങളും പണപ്പെരുപ്പവും ഇന്ധന- പാചക വാതക വില വര്‍ദ്ധനയും രൂക്ഷമായ വിലക്കയറ്റവും ജനങ്ങളുടെ ജീവിതം താറുമാറാക്കി. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ദരിദ്ര – ഇടത്തരം ജനങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അസംഘടിത തൊഴില്‍ മേഖലകളും ചെറുകിട വ്യവസായ – വ്യാപാര മേഖലകളും തകര്‍ച്ചയിലാണ്. രൂക്ഷമായ തൊഴിലില്ലായ്മ യുവാക്കളെ അരക്ഷിതരാക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നു.

മുസ്ലിങ്ങളെ ലക്ഷ്യമാക്കുന്ന പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കല്‍, കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍, സാമൂഹിക നീതി അട്ടിമറിക്കുന്ന സവര്‍ണ സംവരണം, പൊതുമേഖല വിറ്റഴിക്കല്‍, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പുതിയ വിദ്യാഭ്യാസ നയം, ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കുമുള്ള അവകാശത്തെ റദ്ദാക്കുന്നതും വന മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ചെയ്യാന്‍ അവസരം ഒരുക്കുന്നതുമായ വന സംരക്ഷണ നിയമ ഭേദഗതി, കല്‍ക്കരി ഖനി സ്വകാര്യവല്‍ക്കരണം, തീരദേശത്തെയും മത്സ്യത്തൊഴിലാളികളെയും തകര്‍ക്കുന്ന നിയമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സര്‍ക്കാര്‍ നടത്തുന്ന രാജ്യദ്രോഹ – ജനവിരുദ്ധ നടപടികളില്‍ ചിലത് മാത്രമാണ്.

മറുവശത്ത് നിയമങ്ങള്‍ ലംഘിച്ചും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയും അദാനിയും അംബാനിയും പോലുള്ള കോര്‍പറേറ്റുകള്‍ക്ക് തഴച്ചുവളരാന്‍ സാഹചര്യം സൃഷ്ടിക്കുന്നു. അവര്‍ക്ക് ദേശീയ സമ്പത്ത് ദാനം നല്‍കുന്നു. അധികാര കേന്ദ്രീകരണത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കി ഫെഡറലിസത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന പ്രഖ്യാപനവും ഇതിന്റെ തുടര്‍ച്ചയാണ്.

അധികാരത്തിന്റെ പിന്‍ബലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കലാപങ്ങളും രാജ്യത്തെ ശിഥിലമാക്കുന്നു. ഹരിയാനയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളും മണിപ്പൂരിലെ ആദിവാസി – ക്രൈസ്തവ വംശഹത്യയും ഭരണകൂട പിന്തുണയോടെ സംഘപരിവാര്‍ നടപ്പാക്കിയതാണ്. ഈ കലാപങ്ങളില്‍ സ്ത്രീകള്‍ ബലാത്സംഗങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നു. ഗോരക്ഷയുടെ പേരില്‍ മുസ്ലിങ്ങളും ദലിതരും ആക്രമിക്കപ്പെടുന്നു. ജനാധിപത്യ ധ്വംസന നടപടികളിലൂടെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടക്കുന്ന പൗരാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു.
മോദി സര്‍ക്കാരിനെയും ഭരണത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി ജയിലില്‍ അടയ്ക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം സാഹചര്യത്തില്‍ ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ശവക്കുഴി തോണ്ടുകയാകും ചെയ്യുന്നതെന്ന് സംഘാടകര്‍ ചൂണ്ടികാട്ടുന്നു. അതിനാല്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണം. ബിജെപിക്കെതിരെ രൂപം കൊണ്ടിരിക്കുന്ന വിശാല പ്രതിപക്ഷ സഖ്യമായ I N D I A യെ വിജയിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നും. ഈ സഖ്യത്തിലെ പാര്‍ട്ടികളുടെ നയങ്ങളോടും നിലപാടുകളോടും പല തരത്തില്‍ വിയോജിപ്പുകളുണ്ടാകാം. അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യ ശക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിലുപരി സവര്‍ണ- പുരുഷാധിപത്യത്തിന്റെയും ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും പ്രയോക്താക്കളായ ആര്‍എസ്എസിനെയും സംഘപരിവാറിനെയും പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ജനാധിപത്യവത്ക്കരണത്തിനും സാമൂഹിക ഐക്യത്തിനും സാഹോദര്യത്തിനും അത്യന്താപേക്ഷിതമാണ്. ഈ ദൗത്യം ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള വ്യത്യസ്ത സാമൂഹിക- രാഷ്ട്രീയ സംഘടനകളുടെയും വ്യക്തികളുടെയും പൊതുവേദി ഉണ്ടാകണം. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ സംഘടനകള്‍, കര്‍ഷക, തൊഴിലാളി സംഘടനകള്‍, പൗര സമൂഹ സംഘടനകള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, പൗരാവകാശ പ്രസ്ഥാനങ്ങള്‍, ജനാധിപത്യവാദികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ ഭാഗമായി മാറണം.

സേവ് ഇന്ത്യ, സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിട്യൂഷന്‍ എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച് സംസ്ഥാനത്തുടനീളം പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും കര്‍ണ്ണാടകത്തില്‍ ചെയ്തപോലെ തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടാനുമാണ് സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നത്. കര്‍ണ്ണാടകത്തില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ ഇന്ത്യാ മുന്നണിക്കു വോട്ടുചെയ്യുക എന്നു പറയുമ്പോള്‍ അത് യുഡിഎഫിനോ എല്‍ഡിഎഫിനോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. അതിന്റെ ഉത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply