ആദിശങ്കര പ്രതിമയുടെ രാഷ്ട്രീയം

ഇന്ത്യയിലെ ബ്രാഹ്മണമതത്തിന് ബുദ്ധചിന്തകളോടുടെ തീവ്രമായ അസഹിഷ്ണുതയുടേയും എതിര്‍പ്പിന്റേയും മനുഷ്യരൂപമായിരുന്നു ആദി ശങ്കരന്‍ . ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാങിന്റെ അഭിപ്രായത്തില്‍ ആദിശങ്കരന്‍ ബുദ്ധമതത്തിന്റെ ശത്രുവും അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുത്തയാളുമാണ് . ബുദ്ധന്റെ ബോധിവൃക്ഷം നശിപ്പിച്ച് അതിന്റെ വേരുകളടക്കം പിഴുതെടുക്കാന്‍ നേതൃത്വം കൊടുത്തത് ആദിശങ്കരനെന്നാണ് ഹ്യൂയാന്‍ സാങ് പറയുന്നത് .

സംഘപരിവാര ശക്തികള്‍ നിലത്ത് കുനിഞ്ഞ് ഒരു കല്ലെടുക്കുന്നുണ്ടെങ്കില്‍ അവന്റെ വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന്ന് അസ്ഥിവാരമൊരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമായിരിക്കുമെന്ന് ചരിത്രാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട് . അപ്പോള്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് ആദി ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതും അങ്ങനെയാവാതെ തരമില്ല .

ഇന്ത്യയില്‍ സവര്‍ണ്ണ ഹിന്ദുത്വം രാഷ്ട്രീയാധികാരത്തിലെത്തുന്നതിന് നൂറ്റാണ്ടുകളുടെ വേട്ടയാടലിന്റെയും കുരുതികളുടെയും ചരിത്രമുണ്ട്. രാമായണ കാലഘട്ടം മുതല്‍ നീണ്ട ബൗദ്ധ വേട്ടയാടല്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ ബ്രാഹ്മണിക് ശക്തികള്‍ അവലംബിച്ചു പോന്നിട്ടുണ്ട് . രാമായണം അയോദ്ധ്യാ കാണ്ഡത്തില്‍

‘യഥാഹി ചോരസ്സ തഥാഹി ബുദ്ധ,
തസ്മാദ്ധി യ: ശങ്ക്യ തമ : പ്രജാനാം
ന: നാസ്തികേ നാഭി മുഖോ ബുധ: സ്വാല്‍ ‘

(ബുദ്ധനും കള്ളനും സമാനരാണ് . തഥാഗതന്‍ നാസ്തികനും കൂടിയാണ് . ആകയാല്‍ അങ്ങ് പ്രജകള്‍ക്ക് ഏറെ ദ്രോഹം ചെയ്യുന്ന നാസ്തികരോട് ആഭിമുഖ്യം കാണിക്കരുത് ) എന്ന ശ്ലോകത്തിലടക്കം ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ എത്രമാത്രം ബുദ്ധമത വിശ്വാസത്തെ ഒറ്റപ്പെടുത്താനും കീഴ്‌പ്പെടുത്തുവാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്ന് വ്യക്തമാകും . BC 260 ല്‍ അശോക ചക്രവര്‍ത്തി ബുദ്ധഭിക്ഷുക്കളെ ലങ്കയിലേക്കയച്ച് ബുദ്ധമതത്തിന്റെ വേരുറപ്പിച്ചത് ചരിത്രവസ്തുതയാണ് . രാമന്‍ ലങ്കയില്‍ നടത്തിയ യുദ്ധം പുഷ്യമിത്ര സുംഗ എന്ന ഹിന്ദു ഭരണാധികാരി അശോക ചക്രവര്‍ത്തി നിര്‍മ്മിച്ച 84000 ബുദ്ധ സ്തൂപങ്ങള്‍ തകര്‍ത്ത (റോമിലാ ഥാപ്പര്‍ , അശോക സാമ്രാജ്യത്തിന്റെ പതനം – 1961) ബുദ്ധിസത്തിനെതിരായ ആക്രമണം പോലെ ഒന്നാണെന്ന് വിലയിരുത്തുന്നവരും ഉണ്ട് .

ആരാണ് ആദിശങ്കരന്‍ ?

കാഞ്ചി മഠത്തിന്റെ വെബ് പേജില്‍ പ്രൊഫ . പി. ശങ്കരനാരായണന്‍ ‘ The Life & work of Sri Sankara ‘ എന്ന പ്രബന്ധത്തില്‍ പറയുന്നത് , വേദമതതത്തിനും വേദ ദര്‍ശനങ്ങള്‍ക്കും എതിരായ ബുദ്ധചിന്തകള്‍ ദൈവത്തേയും ആത്മാവിനെയുമടക്കം നിരാകരിച്ചു കൊണ്ട് വേദചിന്തകളുടെ തായ് വേരറുക്കുന്ന സിദ്ധാന്തമായിരുന്നു . ശ്രീ ശങ്കരന്റെ താര്‍ക്കികബുദ്ധി ഒന്നു കൊണ്ടു മാത്രമാണ് ബുദ്ധമതത്തിന്റെ പ്രഭാവത്തില്‍ നിന്നും വേദ മതാനുയായികളെ രക്ഷിച്ചെടുത്തത് ‘അപ്പോള്‍ സ്വാഭാവികമായും അക്രമോത്സുക ബ്രാഹ്മണമതത്തിന്റെ വക്താക്കളായ സംഘപരിവാര ശക്തികള്‍ക്ക് ശ്രീ ശങ്കരന്റെ പ്രതിമ എത്രമാത്രം ഉദാത്തമായ ഒന്നാണെന്ന് മനസ്സിലാകും .

വെറും താര്‍ക്കികയുക്തി കൊണ്ടുമാത്രമല്ല ശങ്കരന്‍ ബുദ്ധമതത്തെ ചെറുത്തത് . ആന്ധ്രപ്രദേശിലെ നാഗാര്‍ജുന കൊണ്ടയില്‍ ആദിശങ്കരന്റെ നേതൃത്വത്തില്‍ തകര്‍ത്ത ഒട്ടനവധി ബുദ്ധ ക്ഷേത്രങ്ങളുടെയും ബുദ്ധ വിഹാരങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തായി 1938 ല്‍ അന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഖനനത്തിന് നേതൃത്വം കൊടുത്ത ചരിത്രകാരന്‍ Longhurst രേഖപ്പെടുത്തിയിട്ടുണ്ട് ( The Budhist Antiquities of Nagarjunakonda ) ബ്രാഹ്മണിക് വയലന്‍സ് എത്ര തീവ്രമായാണ് ബുദ്ധമത വിശ്വാസത്തെയും അതിന്റെ അനുയായികളെയും കൈകാര്യം ചെയ്തത് എന്നത് 12-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച തിബത്തന്‍ തീര്‍ത്ഥാടകനായിരുന്ന ഷര്‍മ സ്വാമിന്‍ രേഖപ്പെടുത്തിയിട്ടുണ്ട് . നളന്ദയിലെ ഏറ്റവും വലിയ ലൈബ്രറി തകര്‍ക്കുന്നത്ര അസഹിഷ്ണുതയായിരുന്നു ബ്രാഹ്മണിക ശക്തികള്‍ക്ക് ബുദ്ധ വിശ്വാസികളോടുണ്ടായിരുന്നത് . അദ്ദേഹം പറയുന്നത് അക്കാലത്ത് ബ്രാഹ്മണര്‍ ഒരു യജ്ഞം സംഘടിപ്പിക്കുകയും അതില്‍ നിന്നും തീക്കനലുകള്‍ വലിച്ചെറിഞ്ഞ് ഒമ്പത് നിലകളുള്ള നളന്ദ സര്‍വകലാശാലാ ലൈബ്രറി കത്തിക്കുകയായിരുന്നു എന്നാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ ബ്രാഹ്മണമതത്തിന് ബുദ്ധചിന്തകളോടുള്ള തീവ്രമായ അസഹിഷ്ണുതയുടേയും എതിര്‍പ്പിന്റേയും മനുഷ്യരൂപമായിരുന്നു ആദി ശങ്കരന്‍ . ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാങിന്റെ അഭിപ്രായത്തില്‍ ആദിശങ്കരന്‍ ബുദ്ധമതത്തിന്റെ ശത്രുവും അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുത്തയാളുമാണ് . ബുദ്ധന്റെ ബോധിവൃക്ഷം നശിപ്പിച്ച് അതിന്റെ വേരുകളടക്കം പിഴുതെടുക്കാന്‍ നേതൃത്വം കൊടുത്തത് ആദിശങ്കരനെന്നാണ് ഹ്യൂയാന്‍ സാങ് പറയുന്നത് .

കേരളത്തെ ആദി ശങ്കരനും തന്റെ ഏറ്റവുമടുത്ത അനുയായിയായ കുമരിലഭട്ടയുമായി ചേര്‍ന്ന് എങ്ങനെയാണ് ബുദ്ധിസ്റ്റുകളുടെ കുരുതിക്കളമാക്കി മാറ്റിയത് എന്ന് ചരിത്രകാരന്‍ MS . Jayaprakash രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനധികം, ബുദ്ധിസ്റ്റുകളോടുള്ള ആദിശങ്കരന്റെ അസഹിഷ്ണുതയും അക്രമോത്സുകതയും സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് തീവ്രമായ മതഭ്രാന്ത് എന്നല്ലാതെ ഇതിന് മറ്റൊരു വിശേഷണവും ഇല്ല എന്നാണ് (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍)

രാമായണ കാലഘട്ടത്തിനപ്പുറം ആരംഭിച്ച ബൗദ്ധ – ജെന വേട്ട അതിന്റെ പാരമ്യത്തിലെത്തിയത് ആദിശങ്കരന്റെ കാലത്തായിരുന്നു . കേരളത്തിന്റെയടക്കം ബൗദ്ധപാരമ്പര്യത്തെയടക്കം ഇല്ലായ്മ ചെയ്യുന്നതില്‍ ആദിശങ്കരനുള്ള പങ്ക് വെറും ബുദ്ധിപരമായ മേന്‍മ മാത്രമായിരുന്നില്ല . അബ്രാഹ്മണരെ കൊല്ലുന്നത് കാണുക എന്നത് ആദിശങ്കരന് ഏറ്റവും സന്തോഷമുണ്ടാക്കിയ അനുഭവങ്ങളായിരുന്നു എന്ന് ശങ്കര ദ്വിഗ് വിജയത്തില്‍ പരാമര്‍ശിക്കുന്നുണ്ട് .

ചുരുക്കിപ്പറഞ്ഞാല്‍ , സംഘപരിവാര്‍ ശക്തികള്‍ എന്തുകൊണ്ടാണ് ശങ്കരാചാര്യരെ വര്‍ത്തമാന സമൂഹത്തെക്കൊണ്ട് ഓര്‍മ്മിപ്പിക്കുന്നത് എന്നത് വ്യക്തമാണ് . ശങ്കരാചാര്യരുടെ പ്രതിമയിലൂടെ അയാളുടെ പ്രവൃത്തിയും അക്രമോത്സുകതയും കൂടുതല്‍ തീവ്രമായ വര്‍ത്തമാന സമൂഹത്തില്‍ ആവര്‍ത്തിക്കുക എന്നതില്‍ കവിഞ്ഞൊന്നുമല്ല ഈ സാമൂഹ്യ വിരുദ്ധര്‍ ലക്ഷ്യം വെക്കുന്നത് .

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply