ചെല്ലാനം കടല്‍ഭിത്തി നിര്‍മ്മാണം ആവശ്യസര്‍വീസായി പ്രഖ്യാപിക്കണം

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങളും യാത്രകളും തൊഴിലുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ കടല്‍കയറ്റം കൂടി നേരിടേണ്ടി വന്നാല്‍ ചെല്ലാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കും. സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ ദുരിതാശ്വാസക്യാമ്പുകള്‍ പോലും സാധ്യമാകാത്ത സ്ഥിതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അത്തരം ഒരവസ്ഥ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്നതും ഉറപ്പാണ്. ഈ സാഹചര്യം ചെല്ലാനത്തെ ജനങ്ങളെ ആസന്നമായ ഇരട്ട ദുരന്ത ഭീതിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്

എറണാകുളം ജില്ലയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെല്ലാനം എന്ന എന്ന തീരഗ്രാമത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം ആവശ്യസര്‍വീസായി പ്രഖ്യാപിച്ച് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ടു കാലമായി ഇവിടെ കടുത്ത കടല്‍കയറ്റ പ്രശ്‌നം നേരിട്ട് വരികയാണ്. ഇവിടെ നിലനിന്നിരുന്ന കടല്‍ഭിത്തി രൂക്ഷമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പലയിടങ്ങളിലും തകര്‍ന്നു. തുടര്‍ന്ന് ജനജീവിതം കടുത്ത ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും നേരിടുകയാണ്. നിരവധിയായ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം 2017 ലെ ഓഖി ദുരന്തത്തിന് ശേഷം വാച്ചാക്കല്‍, കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി, ചെറിയകടവ് എന്നീ പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ സിന്തറ്റിക് ട്യൂബ് കൊണ്ട് കടല്‍ ഭിത്തി പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ 2020 ല്‍ എത്തി നില്‍ക്കുമ്പോഴും നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല 2017 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വീണ്ടും ഇപ്പോള്‍ കടല്‍ഭിത്തി തകരുകയും ചെയ്തു.

തീരശോഷണത്തെ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സര്‍ക്കാരിന്റെ ദുരന്ത നിവാരണ പദ്ധതിയില്‍ തീരശോഷണ ദുരന്ത ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ചെല്ലാനത്തെ പരിഗണിച്ചിട്ടുണ്ട് ഇവിടത്തെ 2500 ഓളം വരുന്ന കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടി കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് കടല്‍കയറ്റവും അനുബന്ധ പ്രശ്‌നങ്ങളും. തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന കടല്‍കയറ്റം മൂലം ഈ പ്രദേശത്തെ വീടുകള്‍ ദുര്‍ബലാവസ്ഥയിലാണ്. എല്ലാ വര്‍ഷവും മെയ്-മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ ചെല്ലാനത്തെ കടല്‍ കയറ്റത്തിന്റെ സമയമാണ്. ഈ വര്‍ഷം ഏപ്രിലിലും മെയിലുമായി അവശേഷിക്കുന്ന ദിവസങ്ങളില്‍ കടല്‍ ഭിത്തിയുടെ നിര്‍മ്മാണവും തോടുകളുടെ ആഴംകൂട്ടലും നടന്നില്ലെങ്കില്‍ കടല്‍കയറ്റ ദുരന്തത്തെ ചെല്ലാനം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങളും യാത്രകളും തൊഴിലുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ കടല്‍കയറ്റം കൂടി നേരിടേണ്ടി വന്നാല്‍ ചെല്ലാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കും. സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ ദുരിതാശ്വാസക്യാമ്പുകള്‍ പോലും സാധ്യമാകാത്ത സ്ഥിതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അത്തരം ഒരവസ്ഥ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്നതും ഉറപ്പാണ്. ഈ സാഹചര്യം ചെല്ലാനത്തെ ജനങ്ങളെ ആസന്നമായ ഇരട്ട ദുരന്ത ഭീതിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ അടിയന്തിര പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് ചെല്ലാനത്തെ കടല്‍കയറ്റം പരിഹരിക്കാന്‍ നിര്‍ദ്ദിഷ്ട പരീക്ഷണാടിസ്ഥാനത്തിലുള്ള ജിയോ സിന്തറ്റിക്ക് ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം ദുരന്ത നിവാരണത്തിനു അനിവാര്യമായ നടപടിയായി കണ്ടുകൊണ്ട് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച് അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മീന കന്തസാമി (കവി, നോവലിസ്റ്റ്), എം കെ സാനു മാസ്റ്റര്‍ (എഴുത്തുകാരന്‍), കെ സച്ചിദാനന്ദന്‍ ( കവി), സാറ ജോസഫ് (നോവലിസ്റ്റ്), കെ അജിത (സാമൂഹ്യ പ്രവര്‍ത്തക), ഖദീജ മുംതാസ് (നോവലിസ്റ്റ്), കെ ആര്‍ മീര (നോവലിസ്റ്റ്), സുനില്‍ പി ഇളയിടം ( എഴുത്തുകാരന്‍, വാഗ്മി), ബി ആര്‍ പി ഭാസ്‌കര്‍ ( പത്രപ്രവര്‍ത്തകന്‍), എസ് ഹരീഷ് (നോവലിസ്റ്റ്, ചെറുകഥാകൃത്ത്), ഡോ. ബിജു ( സിനിമ സംവിധായകന്‍), പ്രിയനന്ദനന്‍ ( സിനിമ സംവിധായകന്‍), ടി ടി ശ്രീകുമാര്‍ ( എഴുത്തുകാരന്‍), പി കെ പോക്കര്‍ (എഴുത്തുകാരന്‍), തനൂജ ഭട്ടതിരി ( ചെറുകഥാകൃത്ത്), കുരീപ്പുഴ ശ്രീകുമാര്‍ (കവി), കുസുമം ജോസഫ് (സാമൂഹ്യ പ്രവര്‍ത്തക), വീരാന്‍ കുട്ടി (കവി), ടി ഡി രാമകൃഷ്ണന്‍ (നോവലിസ്റ്റ്), പി എന്‍ ഗോപീകൃഷ്ണന്‍ (കവി), ഡോ: ആസാദ് ( സാമൂഹ്യ പ്രവര്‍ത്തകന്‍), മണമ്പൂര്‍ രാജന്‍ ബാബു. (കവി, ശ്രീജ ആറംങ്ങോട്ടുകര (നാടക കലാകാരി) തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

കൊറോണ കാലത്തും ചെല്ലാനം ജനത പോരാട്ടം തുടരുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply