ആരോഗ്യമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആദ്യം നടക്കേണ്ടത് പഞ്ചായത്തുകളിലാണ്

കഴിഞ്ഞ 26 വര്‍ഷമായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പം താമസിച്ച് അട്ടപ്പാടിയില്‍ ഇന്ന് കാണുന്ന ആരോഗ്യ സംവിധാനങ്ങള്‍, അഗളിയില്‍ കാണുന്ന Tribal Speciality Hospital ഉള്‍പ്പെടെ വളര്‍ത്തിയെടുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോക്ടറാണ് പ്രഭുദാസ്. ഈ പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയിലെ മാതൃശിശു മരണങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ഡോ. പ്രഭുദാസ് ഇപ്പോള്‍ Tribal Speciality Hospital സൂപണ്ടും അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫീസറുമാണ്. അട്ടപ്പാടിയില്‍ ഉണ്ടായിരിക്കുന്ന മാതൃ ശിശു മരണങ്ങളുടെ പശ്ചാത്തലത്തില്‍, ഡോ. പ്രഭുദാസിനും Tribal Hospital നും എതിരായി നിരവധി അഴിമതി ആരോപണങ്ങള്‍ തനിക്ക് നേരിട്ട് ലഭിച്ചു എന്നാണ് ആരോഗ്യമന്ത്രി ശ്രീമതി. വീണ ജോര്‍ജ് ഇപ്പോള്‍ പറയുന്നത്. അതിന്റ അടിസ്ഥാനത്തില്‍ ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ ഡോ. പ്രഭുദാസിനെ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നു. അതേദിവസം തന്നെ ആരോഗ്യമന്ത്രി ഒരു Surgical strike ലൂടെ അട്ടപ്പാടി Tribal ആശുപത്രി സന്ദര്‍ശിക്കുകയും ‘അഴിമതി’ നേരിട്ട് കണ്ടുപിടിക്കുകയും ചെയ്യുന്നു.

എന്തായാലും വളരെ നന്നായി. അട്ടപ്പാടിയിലെ ശിശുമരണം ഇനി കുറയുമല്ലോ. പക്ഷെ മാഡം, ഒരു സമൂഹത്തിലെ മാതൃ ശിശു മരണങ്ങളെ കുറയ്ക്കുന്നതില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. ഡോ. പ്രഭുദാസും അദ്ദേഹത്തോടൊപ്പം അട്ടപ്പാടിയില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സാമാന്യം നല്ല രീതിയില്‍ അവരുടെ പണി ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്. ഈ ടീമിന്റെ സ്ഥാനത്ത് കൂടുതല്‍ മികച്ച ഒരു ടീം വേണമെങ്കില്‍ മന്ത്രിക്കും സെക്രട്ടറിക്കും നിസ്സാരമായി അത് ചെയ്യാവുന്നതേയുള്ളു. ഒപ്പം അഴിമതി അന്വേഷിക്കുകയോ, ഡോ. പ്രഭുദാസ് കുറ്റം ചെയ്‌തെങ്കില്‍ സസ്‌പെന്‍ഷന്‍ പിരിച്ചുവിടല്‍ എന്നിവ നടപ്പിലാക്കുകയോ ചെയ്യാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പക്ഷെ മന്ത്രിയും സെക്രട്ടറിയും അറിയേണ്ട ഒരു പൊതുജനാരോഗ്യ സത്യമുണ്ട്. ഒരു സമൂഹത്തില്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ആത്യന്തികമായി നിര്‍ണ്ണയിക്കുന്നത് Healh determinants എന്ന് വിശേഷിപ്പിക്കുന്ന ഘടകങ്ങളാണ്. അവ കുടിവെള്ളം, പോഷകാഹാരം, പാര്‍പ്പിടം, മാലിന്യ നിര്‍മ്മാജ്ജനം തുടങ്ങിയവയാണ്. ഈ ഘടകങ്ങളെ ചേര്‍ത്തു കൊണ്ടാണ് നാം പ്രാഥമികാരോഗ്യ സംരക്ഷണം എന്ന് പറയുന്നത്. ഇവ പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന കാര്യങ്ങളാണ്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും (അഗളി, പൊദൂര്‍, ഷോളയൂര്‍) ഭരിക്കുന്നത് സി.പി.എമ്മും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് മറ്റൊരു ഭരണകക്ഷിയായ സി.പി.ഐയുമാണ്. വളരെ വര്‍ഷങ്ങളായി ഈ രണ്ടു കക്ഷികളുമാണ് അട്ടപ്പാടിയിലെ പ്രാദേശിക ഭരണകര്‍ത്താക്കള്‍. അട്ടപ്പാടിയിലെ മാതൃശിശു മരണങ്ങള്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ആരോഗ്യമന്ത്രി വീണജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രകടനങ്ങള്‍ ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ അത് ആദ്യം ആരംഭിക്കേണ്ടത് ആശുപത്രികളില്‍ നിന്നല്ല, പഞ്ചായത്തുകളില്‍ നിന്നാണ്. Surgical strike നടത്തിയേ തീരൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ മന്ത്രിയുടെ രഹസ്യ സന്ദര്‍ശനത്തിന് മുന്നോടിയായി തിരുവനന്തപുരത്തേക്ക് മാറ്റി നിറുത്തേണ്ടത് പഞ്ചായത്ത് പ്രസിഡന്റ്മാരേയും സെക്രട്ടറിമാരേയും പ്രാദേശിക നേതാക്കന്മാരേയും അവരുടെയെല്ലാം പങ്കു കച്ചവടക്കാരായ കരാറുകാരേയുമാണ്. ഡോ. പ്രഭുദാസും Tribal ആശുപത്രിയും അതിന് ശേഷം മാത്രമേ വരൂ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനവും ജില്ലയും പഞ്ചായത്തും സി.പി.എം ഭരിക്കുമ്പോള്‍ അവരുടെ മീതേ പറക്കുന്ന ഒരു പരുന്താണ് ഡോ. പ്രഭുദാസ് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആണെങ്കില്‍ ‘കടുവയെ പിടിച്ച കിടുവ’ എന്ന പേരില്‍ പുള്ളിക്കാരനെ ആദരിക്കേണ്ടി വരും. ആശുപത്രി സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ട്, രഹസ്യമായി Tribal ആശുപത്രി സന്ദര്‍ശിക്കുന്നത് വലിയൊരു Surgical സൂത്രമായി പരിചയ സമ്പന്നയല്ലാത്ത മന്ത്രിക്ക് തോന്നും. പക്ഷെ ഇതൊക്കെ അല്പത്തരമാണെന്ന് പറഞ്ഞു കൊടുക്കാനെങ്കിലും പാലക്കാട് ഡി.എം.ഒ ഒഫീസില്‍ ഇരിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഇല്ലെങ്കില്‍ എന്തിനാണ് ഇത്രയും കാലം ഈ പണിയെടുത്തത്?

മന്ത്രി കരുതുന്നത് പോലെ അഴിമതിക്കാരനാണെങ്കിലും അല്ലെങ്കിലും, ആര്‍ക്കും വേണ്ടാതെ കഴിഞ്ഞിരുന്ന ഒരു ജനതയോടൊപ്പം 2-3 ദശാബ്ദക്കാലം ജീവിച്ച ഒരു ഡോക്ടര്‍, അയാള്‍ അവിടെ ചെലവഴിച്ച സമയത്തെ പരിഗണിച്ചെങ്കിലും അല്പം കൂടി മാന്യമായ സമീപനം അര്‍ഹിക്കുന്നു. ശിശുക്ഷേമ സമിതിയിലെ ഷിജുഖാനെപ്പോലെയുള്ള ഒരാള്‍ അന്വേഷണങ്ങളുടെ ഭാഗമായി ഒറ്റ ദിവസം പോലും മാറ്റി നിര്‍ത്തപ്പെടാതിരിക്കുകയും പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അയാളുടെ നിരപരാധിത്വം തെളിയിക്കാന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്യുന്ന നാട്ടിലാണ് ഡോ. പ്രഭുദാസിനെപ്പോലെയുള്ള ആരോഗ്യ വകുപ്പിലെ ഒരു സീനിയര്‍ ഡോക്ടര്‍ ഈ അവസ്ഥയെ നേരിടുന്നത്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply