നാഗാലാന്‍ഡിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുക; അഫ്‌സ്പ പിന്‍വലിക്കുക:

യാതൊരു പ്രകോപനവും ഇല്ലാതെയാണ് കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് വാഹനത്തില്‍ പോയവരെ തീവ്രവാദികള്‍ എന്ന് ആരോപിച്ച് നിഷ്‌കരുണം വെടിവെച്ച് കൊന്നത്. അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് സേന നടത്തിയത്.

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ 14 ഗ്രാമീണ തൊഴിലാളികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നതില്‍ ജനാധിപത്യ രാഷട്രീയ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് വാഹനത്തില്‍ പോയവരെ തീവ്രവാദികള്‍ എന്ന് ആരോപിച്ച് നിഷ്‌കരുണം വെടിവെച്ച് കൊന്നത്. അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് സേന നടത്തിയത്. തീവ്രവാദികള്‍ എന്ന് സംശയിച്ചാണ് വെടിവെച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും വിശദീകരണം നിരുത്തരവാദപരമായ കൈകഴുകലാണ്. നിരപരാധികളുടെ കൂട്ടക്കൊലയില്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും മാത്രമാണ് പങ്കുള്ളത്.

നാഗാ സംഘടനകളുമായി സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് നിരായുധരായ തൊഴിലാളികളെ വെടിവെച്ച് കൊന്നത്. സായുധ സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഭൂരിപക്ഷം സംഘടനകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ നടത്തിയ വെടിവെപ്പും കൂട്ടക്കൊലയും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാഗാലാന്‍ഡില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കരുതേണ്ടി വരും.

സ്വന്തം പൗരന്മാര്‍ക്കെതിരെ നടപ്പാക്കിയ സൈനിക ആക്രമണം യുദ്ധക്കുറ്റത്തിന് സമാനമാണ്. ഈ കുറ്റകൃത്യം ചെയ്ത സൈനികരെ നിയമത്തിന്റെ മുന്നിലെത്തിച്ച് വിചാരണ ചെയ്യണം. സൈന്യത്തിന് നാഗാലാന്‍ഡില്‍ തോന്നുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കുന്ന 1958ലെ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ ആക്റ്റ് (AFSPA) ഉപയോഗിച്ചാണ് സൈന്യം ജനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്. ഭരണഘടന വിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളും ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു സംസ്ഥാനത്തെ പൗരന്മാര്‍ക്ക് നേരെ അക്രമത്തിന് അധികാരം നല്‍കുന്ന അഫ്‌സ്പ ഭരണഘടന വിരുദ്ധവും ഫെഡറലിസത്തെ തകര്‍ക്കുന്നതുമാണ്. കാലഹരണപ്പെട്ടതും മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നതുമായ ഈ നിയമം പിന്‍വലിക്കണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

അഡ്വ. കെ വി ഭദ്രകുമാരി, പ്രസിഡന്റ്,

സണ്ണി എം കപിക്കാട്, ജനറല്‍ സെക്രട്ടറി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply