എഡിറ്റോറിയല്‍: നീതിനിഷേധത്തിനെതിരെ വേണം പുതിയ ജനാധിപത്യമുന്നേറ്റം

ഉന്നത ഭരണപദവിയില്‍ ഇരിക്കുന്നവര്‍ തന്നെയാണ് നിയമങ്ങള്‍ ലംഘിക്കുകയോ നിയമബാഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നത്. അത്തരം നടപടികളിലൂടെ സാമാന്യജനത്തിന് നീതി നിഷേധിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

കേരളത്തില്‍ ഭരണകൂടം തന്നെ നടത്തുന്ന നിയമലംഘന പ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഉന്നത ഭരണപദവിയില്‍ ഇരിക്കുന്നവര്‍ തന്നെയാണ് നിയമങ്ങള്‍ ലംഘിക്കുകയോ നിയമബാഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നത്. അത്തരം നടപടികളിലൂടെ സാമാന്യജനത്തിന് നീതി നിഷേധിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

വാളയാര്‍ സംഭവം തന്നെ നോക്കുക. പ്രാഥമിക അന്വേഷണം മുതല്‍ കോടതിവിധി വരെയുള്ള നടപടികളില്‍ അധികാരികളുടെ ഇടപെടല്‍ നടന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്ന, ദളിതരും ദരിദ്രരുമായ, പ്രായപൂര്‍ത്തി പോലുമാകാത്ത രണ്ടു സഹോദരിമാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും ഒരു ജനാധിപത്യസമൂഹത്തില്‍ നടക്കേണ്ടതായ നീതിപൂര്‍വ്വമായ അന്വേഷണം നടന്നില്ല. മറുവശത്ത് ആ കുടുംബത്തിനെതിരെ സംഘടിതമായ കുപ്രചരണം നടക്കുന്നു. സമാനമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നു.

[widgets_on_pages id=”wop-youtube-channel-link”]

അട്ടപ്പാടിയില്‍ നടന്നതും മറ്റൊന്നല്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നവരാണ് നാം. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ നാലുപേരെ വെടിവെച്ചു കൊല്ലാന്‍ ആരാണ് പോലീസിന് അനുവാദം നല്‍കിയത്? കുറ്റവാളികളാണെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവരെ നിര്‍ദ്ദയം കൊന്നുകളയുക മാത്രമല്ല, മുഖ്യമന്ത്രി പോലും ഈ നിയമവിരുദ്ധ നടപടിയെ ന്യായീകരിക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് രാഷ്ട്രീയം ശരിയോ തെറ്റോ എന്നതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്, ഇത്തരം സന്ദര്‍ഭത്തില്‍ ജനാധിപത്യ ഭരണകൂടം എന്താണ് ചെയ്യേണ്ടത് എന്നതാണ്. ഇവിടെ ചെയ്തത് നിയമവിരുദ്ധവും കുറ്റകരവുമായ നപടിയാണ്. അതിനു പുറകെയാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെയായ രണ്ടു ചെറുപ്പക്കാരെ, കയ്യില്‍ ലഘുലേഖ കണ്ടു എന്നതിന്റെ പേരില്‍ മാവോയിസ്‌റ്റെന്നാരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും നിയമവിരുദ്ധ പ്രവര്‍ത്തിയെന്നു വ്യക്തം. സംസ്ഥാനത്തെ പോലീസ് വാഴ്ചക്കുമുന്നില്‍ ആരും സുരക്ഷിതരല്ലെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കുപോലും പോലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ടോ എന്നു ചിന്തിക്കുന്നതിലും തെറ്റില്ല.

നീതിനിഷേധത്തിന്റേതായ ഇത്തരമൊരു സാഹചര്യത്തെ ജനാധിപത്യവാദികള്‍ നേരിടേണ്ടതുണ്ട്. എന്നാലതിനു പരസ്പരം പഴിചാരുന്ന പഴയ രാഷ്ട്രീയ ശീലങ്ങള്‍ മതിയാകില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വിഴുപ്പലക്കലല്ല യഥാര്‍ത്ഥ രാഷ്ട്രീയം. മറിച്ച് വളരെ വിശാലമായ ജനാധിപത്യ സംസ്‌കാരവും മുന്നേറ്റവുമാണ്. ഈ ജനാധിപത്യമുന്നേറ്റമാകട്ടെ നവജനാധിപത്യ സംസ്‌കാരത്തിലും നൈതികബോധത്തിലും അധിഷ്ഠിതമാകണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ മാത്രമല്ല, സംസ്്കാരിക പ്രവര്‍ത്തകരും മുഴുവന്‍ പൗരസമൂഹവും തന്നെ ഈ പുതിയ ജനാധിപത്യ മുന്നേറ്റത്തില്‍ ഭാഗഭാക്കാകണം. അല്ലാത്തപക്ഷം നിലവിലെ ജനാധിപത്യ സംവിധാനത്തിന്റെ പോലും തകര്‍ച്ചയായിരിക്കും കാണേണ്ടിവരുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply