എസ് എഫ് ഐ ക്കെതിരെ ആഞ്ഞടിച്ച് യൂണിവേഴ്‌സിറ്റി കോളേജ് എ ഐ എസ് എഫ് യൂണിറ്റ്

വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് അടുപ്പിക്കുവാനുള്ളതാകണം അല്ലാതെ വെറുപ്പിക്കുവാനുള്ളതാകരുത്.
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് ഇടത് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടത്.

എസ് എഫ് ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് എ ഐ എസ് എഫ്, എസ് എഫ് ഐയെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടാനുള്ളതല്ലാ എന്നും പാട്ടുപാടിയും ചിത്രം വരച്ചും കലാലയ ചുമരുകള്‍ക്കുള്ളില്‍ സര്‍ഗാത്മകതയുടെ വിപ്ലവം സൃഷ്ടിക്കുവാനുള്ളതാണെന്നും ഏക സംഘടനാവാദവും ഏകാധിപത്യവും ഫാസിസ്റ്റ് സമീപനങ്ങളുടെ തുടക്കമാണെന്നും ചൂണ്ടികാട്ടുന്ന എഐഎസ്എഫ് മതേതര ജനാധിപത്യം പുലരേണ്ട കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയത്തിന്റെ വിത്ത് പാകി വിദ്യാര്‍ത്ഥികളെ രക്തസാക്ഷികളാക്കുന്ന അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാനാവശ്യപ്പെടുന്നു. മാത്രമല്ല, വാനിലേക്ക് മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുഴക്കാന്‍ മാത്രമുള്ളതല്ല പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന മുദ്രാവാക്യമെന്നും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാനുള്ളതാകണമെന്നും ആദ്യപ്രസ്താവനയില്‍ തന്നെ എസ് എഫ് ഐയെ ഓര്‍മ്മിപ്പിക്കുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ…

ഓരോ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കടന്ന് വരുന്നത് ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ്. കലാലയ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകളും പ്രവര്‍ത്തനങ്ങളും എന്നും ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അടയാളപ്പെടുത്തലായി കൂടെയുണ്ടാകും. ക്ലാസ്സ് മുറിയിലെ നാലുചുമരുകള്‍ക്കുമപ്പുറത്തുള്ള ഈ കലാലയത്തിന്റെ രാജവീഥിയിലെ സൗഹൃദവും പ്രണയവും വിപ്ലവവും സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ടാകും. കലാലയ രാഷ്ട്രീയത്തിന്റെ എതിര്‍ ശബ്ദങ്ങളെ തിരിച്ചറിയുവാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
ക്യാമ്പസ് രാഷ്ട്രീയം എന്നത് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടാനുള്ളതല്ലാ. പാട്ടുപാടിയും ചിത്രം വരച്ചും കലാലയ ചുമരുകള്‍ക്കുള്ളില്‍ സര്‍ഗാത്മകതയുടെ വിപ്ലവം സൃഷ്ടിക്കുവാനുള്ളതാണ്.
ഏക സംഘടനാവാദവും ഏകാധിപത്യവും ഫാസിസ്റ്റ് സമീപനങ്ങളുടെ തുടക്കമാണെന്ന് ഈ കോളേജിലെ ചിലര്‍ തിരിച്ചറിയാതെപോകുന്നു മതേതര ജനാധിപത്യം പുലരേണ്ട കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയത്തിന്റെ വിത്ത് പാകി വിദ്യാര്‍ത്ഥികളെ രക്തസാക്ഷികളാക്കുന്ന അക്രമ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കു..
വാനിലേക്ക് മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുഴക്കാന്‍ മാത്രമുള്ളതല്ല പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന മുദ്രാവാക്യം അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരാനുള്ളതാകണം. വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് അടുപ്പിക്കുവാനുള്ളതാകണം അല്ലാതെ വെറുപ്പിക്കുവാനുള്ളതാകരുത്.
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് ഇടത് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടത്.
പുരോഗമന വാദവും ജനാധിപത്യ-മതേതര ബോധവും വാക്കുകളില്‍ മാത്രമൊതുക്കാതെ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുക ഇനിയും ഒരു അഭിമന്യു നമ്മുടെ കലാലയങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ അക്രമ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥിസമൂഹം ഒറ്റപെടുത്തുമെന്നകാര്യത്തില്‍ സംശയമില്ല. AISF എക്കാലവും അക്രമ രാഷ്ട്രീയത്തിനെതിരായി ആശയസമരവും പോരാട്ടവും സംഘടിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്.
പഠിക്കുക പോരാടുക എന്ന എ ഐ എസ് എഫ് മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ആവേശമായതും ഈ നിലപാടുകളിലുറച്ച സമീപനം സ്വീകരിക്കുന്നത് കൊണ്ട് മാത്രമാണ് അതുകൊണ്ട് തന്നെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇനി എ ഐ എസ് എഫിന്റെ വെള്ളയും ചുവപ്പും ചേര്‍ന്ന നക്ഷത്രങ്കിത പതാക ഉയര്‍ന്നുപറക്കും ഇവിടെ ഇനി ആര്‍ക്കും പാട്ടുപാടിയതിന്റെ പേരില്‍, ക്യാന്റീനില്‍ ഇരുന്നതിന്റെ പേരില്‍, സമരത്തിന് ഇറങ്ങാത്തത്തിന്റെ പേരില്‍, പിച്ചാത്തിക്ക് ഇരയാകേണ്ടി വരില്ല. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളുടെ അവകാശമായി കാത്തുസൂക്ഷിക്കുവാന്‍ എന്നും ഞങ്ങളുണ്ടാകും തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളല്ല നമുക്ക് വേണ്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൗഹൃദ രാഷ്ട്രീയമാണ് വര്‍ഗീയതയ്ക്കെതിരായും അക്രമ രാഷ്ട്രീയത്തിനെതിരായും നമുക്കൊരുമിച്ചു മുന്നേറാം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply