പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടി അട്ടിമറിക്കുന്നതിനെതിരെ ആദിവാസി ദളിത് സംഘടനകള്‍

സിപിഎം-ന്റെ ഉന്നത നേതാവായ എ.കെ. ബാലന്‍ നയിക്കുന്ന വകുപ്പ് വെറും നോക്കുകുത്തിയായി മാറിയെന്ന് സംഘടനകള്‍ ആരോപിച്ചു. എസ് സി/എസ് ടി വകുപ്പ് ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നത് സംശയാസ്പദമാണ്. സാമ്പത്തിക സംവരണത്തിന് പുറമെ എസ്് സി /എസ് ടി വിഭാഗക്കാര്‍ക്ക് ക്രീമിലെയര്‍ നടപ്പാക്കുകും ആദിവാസികള്‍ക്ക് വനാവകാശം നിഷേധിക്കുന്ന വനംവകുപ്പിന്റെ ഒരു ചട്ടുകം മാത്രമായി എസ് സി/എസ് ടി വകുപ്പ് തരം താണിരിക്കുകയാണ്. ആദിവാസികളെ കുടിയിറക്കാന്‍ 52 കോടിയാണ് കോര്‍പസ് ഫണ്ടില്‍ നിന്നും വനംവകുപ്പിന് കൈമാറാന്‍ പട്ടികവര്‍ഗ്ഗ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശന അട്ടിമറിയിലും വകുപ്പ് നോക്കുകുത്തിയായതില്‍ അത്ഭുതമില്ല.

പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടി അട്ടിമറിക്കുകയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി വക മാറ്റുകയും ചെയ്ത ഹയര്‍ സെക്കന്റി ഡയറക്ടര്‍, വിദ്യാദ്യാസ വകുപ്പ് സെക്രട്ടറി എന്നിവരെ പ്രൊസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിക്കാന്‍ ആദിവാസി ഗോത്രമഹാസഭ, കേരള ദലിത് മഹാസഭ, ആദിശക്തി സമ്മര്‍ സ്‌കൂള്‍ തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചു. വയനാട് ജില്ലയിലെ ആയിരത്തോളം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ വ്യാപകമായ ക്രമക്കേടാണ് ഈ വര്‍ഷം നടന്നതെന്ന് അവര്‍ ആരോപിക്കുന്നു. മുഖ്യ അലോട്ട്‌മെന്റുകള്‍ക്കും, സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ക്കും മുന്നോടിയായി സീറ്റുകളുടെ എണ്ണവും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നത് പ്രവേശന നടപടിയിലെ വ്യവസ്ഥയാണ്. ഭരണഘടനാപരമായി സംവരണ വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റുകളും പ്രസിദ്ധപ്പെടുത്തണം. പ്ലസ് വണ്‍ ഏകജാലകത്തില്‍ എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് 12% വും 8% വുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഒന്നാം അലോട്ട്‌മെന്റില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റുകളുടെ എണ്ണം 24,491 എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മുഖ്യ അലോട്ട്‌മെന്റിലും പിന്നീട് നടന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിലുമായി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നല്‍കിയ സീറ്റുകളുടെ എണ്ണം 8257 എന്നാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ വിഹിതത്തില്‍ നിന്നും നിയമവിരുദ്ധമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് നല്‍കുന്നതിന്റെ കണക്കും ഇതില്‍ ഉള്‍പ്പെടും. പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് അര്‍ഹമായ 16,234 സീറ്റുകള്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ ഘട്ടത്തില്‍ തന്നെ ഇതര വിഭാഗക്കാര്‍ക്ക് കൈമാറിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ 6000 ത്തോളം സീറ്റുകളും വക മാറ്റിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ജില്ല ഒരു യൂണിറ്റായി കണക്കാക്കുകയും എസ് സി/എസ് ടി സീറ്റു പ്രസിദ്ധീകരിക്കാതെയുമാണ് സീറ്റ് തിരിമറി നടത്തിയത്. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സീറ്റുകളുള്ള സ്‌കൂള്‍ കോഡും, സബ്ജക്റ്റ് കോഡും രേഖപ്പെടുത്തി മാത്രമെ അപേക്ഷ സമര്‍പ്പിക്കാനാകൂ. പ്രവേശന നടപടികളുടെ അവസാനഘട്ടത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സീറ്റുകളില്‍ മതിയായ അപേക്ഷകരില്ലെങ്കില്‍ ഒ.ഇ.സി. വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി സീറ്റ് വക മാറ്റാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് അവസരം നിഷേധിച്ചാണ് സീറ്റ് വക മാറ്റിയത്. വക മാറ്റിയ സീറ്റുകളില്‍ 70% വും ജനറല്‍ വിഭാഗത്തിനാണ് നല്‍കിയത്. വടക്കന്‍ ജില്ലകളില്‍ സീറ്റു കുറവുണ്ടെന്ന പേരില്‍ വക മാറ്റിയ നടപടിയുടെ ഗുണം 30% വും 40% വും മാനേജ്‌മെന്റ് ക്വാട്ടയുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് കിട്ടിയത്. വയനാട് ജില്ലയില്‍ ആയിരത്തോളം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ വന്‍ അഴിമതിയും അട്ടിമറിയുമുണ്ട്. വയനാട്/അട്ടപ്പാടി മേഖലകളിലെ ആദിവാസികള്‍ക്ക് ഗുണം കിട്ടത്തക്ക നിലയില്‍ 1000-ത്തോളം സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ പട്ടികവര്‍ഗ്ഗ ഡയറക്ട്രേറ്റില്‍ നിന്നും 14-5-2019-ന് സര്‍ക്കാരിന് എഴുതിയിട്ടുണ്ട്. എന്നാല്‍ സിപിഎം-ന്റെ ഉന്നത നേതാവായ എ.കെ. ബാലന്‍ നയിക്കുന്ന വകുപ്പ് വെറും നോക്കുകുത്തിയായി മാറിയെന്ന് സംഘടനകള്‍ ആരോപിച്ചു. എസ് സി/എസ് ടി വകുപ്പ് ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നത് സംശയാസ്പദമാണ്. സാമ്പത്തിക സംവരണത്തിന് പുറമെ എസ്് സി /എസ് ടി വിഭാഗക്കാര്‍ക്ക് ക്രീമിലെയര്‍ നടപ്പാക്കുകും ആദിവാസികള്‍ക്ക് വനാവകാശം നിഷേധിക്കുന്ന വനംവകുപ്പിന്റെ ഒരു ചട്ടുകം മാത്രമായി എസ് സി/എസ് ടി വകുപ്പ് തരം താണിരിക്കുകയാണ്. ആദിവാസികളെ കുടിയിറക്കാന്‍ 52 കോടിയാണ് കോര്‍പസ് ഫണ്ടില്‍ നിന്നും വനംവകുപ്പിന് കൈമാറാന്‍ പട്ടികവര്‍ഗ്ഗ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശന അട്ടിമറിയിലും വകുപ്പ് നോക്കുകുത്തിയായതില്‍ അത്ഭുതമില്ല. ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്കെതിരെ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി സമര്‍പ്പിക്കുന്നതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജൂലൈ 28-ന് കൊച്ചിയില്‍ (എറണാകുളം ശിക്ഷക് സദനില്‍) കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും സംഘടനകള്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടി അട്ടിമറിക്കുന്നതിനെതിരെ ആദിവാസി ദളിത് സംഘടനകള്‍

  1. In order to get immediate remedy in the matter it is better to file a Public Interest Litigation (PIL) in the Honourable High Court of Kerala.
    The parents of the affected students can also file Writ Petitions as guardians of the students who were denied admissions.
    Even the Government has no power to make changes in the existing reservation policy without consulting the National Commission for Scheduled Castes and the National Commission for the Scheduled Tribes.
    The proposed agitations are well and good, but the result may not be immediate to get justice to the affected parties.
    Constitutional remedy is the best remedy. If it fails try for political remedy.
    Adv. Balan. K.A.
    High Court of Kerala.

Leave a Reply