കാലാവസ്ഥാ സമ്മേളനത്തിന് ഏതറ്റം വരെ പോകാന്‍ കഴിയും ?

2050 ആകുമ്പോഴേക്കും ഈ നെറ്റ് സീറോ എന്ന ലക്ഷത്തിലേക്ക് തങ്ങളുടെ രാജ്യം എത്തുമെന്ന് ലോകത്തിലെ 132 രാജ്യങ്ങള്‍ ഇതിനകം പ്രതിജ്ഞ എടുത്തു കഴിഞ്ഞു. ലോകത്തെ ആകെ വികിരണത്തിന്റെ 30 ശതമാനത്തോളം പുറത്തുവിടുന്ന രാജ്യമായ ചൈന പറഞ്ഞിരിക്കുന്നത് 2060 നകം തങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കും എന്നാണ്. ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഈ സമ്മേളനത്തില്‍ അതുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെ ചെയ്യണമെന്നും ഇപ്പോള്‍ വേണ്ടെന്നും വാദിക്കുന്നവര്‍ ഇന്ത്യയില്‍ ഉണ്ട്. രണ്ടു കൂട്ടര്‍ക്കും ശക്തമായ യുക്തികളും ഉണ്ട്.

കാലാവസ്ഥാ മാറ്റം അടക്കം ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ദുരന്തസാധ്യതകളെ സംബന്ധിച്ചുള്ള ആഗോള സമ്മേളനം യുകെ യിലെ ഗ്ലാസ്‌ഗോയില്‍ ആരംഭിക്കുകയാണ്. 2015 ലെ പാരീസ് സമ്മേളനത്തിനു ശേഷം നടക്കുന്ന സുപ്രധാനമായ ഈ സമ്മേളനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ് എത്ര കാലം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും.

കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം എന്നാല്‍ എന്താണെന്നും അതിന്റെ ദുരിതങ്ങള്‍ എന്താണെന്നും നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയാണല്ലോ നമ്മള്‍ കേരളീയര്‍. ഒന്നു രണ്ടു പതിറ്റാണ്ട് മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഈ വിഷയം ഉന്നയിച്ചിരുന്നപ്പോള്‍ അതിനെ പുച്ഛിച്ചു തള്ളിയ കൂട്ടരാണ് ഇടതു പുരോഗമന വാദികള്‍ പോലും എന്നത് മറ്റൊരു വിഷയം. ആഗോളതാപനമെന്നതെല്ലാം മൂന്നാം ലോക രാജ്യങ്ങളിലെ വികസനം തടയാനുള്ള സാമ്രാജ്യത്വ അജണ്ടകളാണ് എന്നായിരുന്നു അവരുടെ നിലപാട്. എന്തായാലും അനുഭവം അവരേയും തിരുത്തി എന്നു കരുതാം.

സി ഒ പി (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ) 26 എന്നറിയപ്പെടുന്ന ഈ സമ്മേളനം മുന്നോട്ടു വക്കുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്, അവ എത്രമാത്രം സാധ്യമാണ്, അതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണ് , ആര്‍ക്കാണ് അതില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരിക ഇത്തരം വിഷയങ്ങളാണ് ഇവിടെ പരിഗണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും നന്നായറിയാം. മനുഷ്യന്‍ പലരീതിയില്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങള്‍ (കാര്‍ബണിന്റെ ഓക്‌സൈഡുകളുടെ വികിരണം) ആണല്ലോ ഇതിലെ പ്രധാന വില്ലന്‍. അത്തരം കാര്‍ബണ്‍ വികിരണങ്ങളുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഈ സമ്മേളനങ്ങളുടെ പ്രധാനലക്ഷ്യം. അതുവഴി ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും ആഗോള താപനിലയിലെ ശരാശരി വര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധിയില്‍ നിര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗവും (യു എന്‍ ഇ പിയും) കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന സര്‍ക്കാരുകളുടെ അന്താരാഷ്ട്ര പാനലും ( ഐ പി സി സി ) പ്രവചിക്കുന്നത് ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പു തന്നെ താപനില 2.7 ഡിഗ്രി എങ്കിലും ഉയരുമെന്നാണ്. അത് ലോകത്തിന്റെ പല ഭാഗത്തും ഉള്ള മനുഷ്യ ജീവിതം അസാധ്യമാക്കും. കടല്‍ നിരപ്പ് ഉയരുകയും പല രാജ്യങ്ങളും വന്‍ നഗരങ്ങളും കടലെടുത്തു പോകുകയും ചെയ്യും. ശുദ്ധജല ലഭ്യത ഇന്നുള്ളതിന്റെ നാലിലൊന്നു വരെ ആകാം. വലിയ ദുരന്തങ്ങള്‍ ഉണ്ടാകും, കൃഷി നശിക്കും, ഭക്ഷ്യക്ഷാമം രൂക്ഷമാകും, തൊഴിലും വരുമാനവും ഇല്ലാതാകും. പലയിടത്തും ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാകും. ഇതെല്ലാം ഒഴിവാക്കണമെങ്കില്‍ താപനിലയിലെ വര്‍ദ്ധനവ് നിയന്ത്രിക്കണം. ഓരോ രാജ്യവും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഹരിത ഗ്യഹവാതങ്ങളുടെ അന്തിമ അളവ് പൂജ്യം ആക്കുക (നെറ്റ് സീറോ ) .

ഈ വാതകങ്ങള്‍ തീരെ പുറത്തുവിടാതെ (ഒരു ഇന്ധനവും കത്തിക്കാതെ ) ഒരു സമൂഹത്തിനും നിലനില്‍ക്കാനാവില്ല. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകളിലൂടെ, സൗരോര്‍ജം മുതലായവയിലൂടെ പരമാവധി കുറയ്ക്കാം. ഇങ്ങനെ പുറത്തുവിടുന്ന കാര്‍ബണിനെ തിരിച്ച് പിടിക്കാന്‍ കഴിയുന്നത്ര ജൈവസമ്പത്ത് ഉണ്ടാക്കല്‍ വഴി അറ്റ സംഭാവന (നെറ്റ് ) പൂജ്യം ആക്കുക എന്നതാണ് നിര്‍ദ്ദേശിക്കപ്പെടുന്ന സമീപനം.

2050 ആകുമ്പോഴേക്കും ഈ നെറ്റ് സീറോ എന്ന ലക്ഷത്തിലേക്ക് തങ്ങളുടെ രാജ്യം എത്തുമെന്ന് ലോകത്തിലെ 132 രാജ്യങ്ങള്‍ ഇതിനകം പ്രതിജ്ഞ എടുത്തു കഴിഞ്ഞു. ലോകത്തെ ആകെ വികിരണത്തിന്റെ 30 ശതമാനത്തോളം പുറത്തുവിടുന്ന രാജ്യമായ ചൈന പറഞ്ഞിരിക്കുന്നത് 2060 നകം തങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കും എന്നാണ്. ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഈ സമ്മേളനത്തില്‍ അതുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെ ചെയ്യണമെന്നും ഇപ്പോള്‍ വേണ്ടെന്നും വാദിക്കുന്നവര്‍ ഇന്ത്യയില്‍ ഉണ്ട്. രണ്ടു കൂട്ടര്‍ക്കും ശക്തമായ യുക്തികളും ഉണ്ട്.

സര്‍ക്കാരുകള്‍ മാത്രമല്ല ഈ സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയക്കുന്നത്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും ശാസ്ത്രസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പങ്കെടുക്കുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെട്രോളിയം ഉല്‍പന്നങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായ സൗദി അറേബ്യ , റഷ്യ, ഇന്തോനേഷ്യ, റഷ്യ മുതലായ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി ഉള്ളത്. അന്താരാഷ്ട സോളാര്‍ സഖ്യം മുതലായ സ്ഥാപനങ്ങളിലൂടെ ഇന്ത്യ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനവും തൊഴില്‍ ദാതാവുമായ ഇന്ത്യന്‍ റെയില്‍വേ 2030നകം കാര്‍ബണ്‍ വികിരണം പൂജ്യം ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു ഗതാഗതം പരമാവധി വൈദ്യുതിയാക്കുക, ഹരിത ഹൈഡ്രജന്‍ എന്ന ഇന്ധനത്തിന്റെ ഉല്‍പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക, ക്ലീന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കുക മുതലായവ നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. വരുംകാലത്ത് ഈ സാങ്കേതിക വിദ്യകള്‍ ആയിരിക്കും സാമ്പത്തികമായും വിജയിക്കുക എന്ന ബോധ്യം കോര്‍പറേറ്റുകള്‍ക്കും വന്നു കഴിഞ്ഞു. ഇതിനെ ഒരു വലിയ ബിസിനസ് നാധ്യതയായി അവര്‍ കാണുന്നു. വൈത്യുതി കാറുകളും ബൈക്കുകളും വലിയ തോതില്‍ വിറ്റുപോകുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ പോലും ഹരിത ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന നിന്ന് തയ്യാറായിരിക്കുന്നു. ഭാവിയില്‍ എന്ന് നെറ്റ് സീറോ ലക്ഷ്യത്തില്‍ എത്തും എന്ന് കഴിയുന്നത്ര നേരത്തേ പ്രഖ്യാപിക്കുന്നത് ഗുണകരമാണ്. ശരിയായ ആസൂത്രണത്തിന് അത് സഹായകമാണ്, സിമന്റ്, അലൂമിനിയം തുടങ്ങിയ സ്വവസായങ്ങളില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കും അത്ര എളുപ്പമാവില്ല. കാര്‍ഷിക മേഖലയില്‍ ഇതിനു വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ രാഷ്ട്രീയ തലത്തില്‍ സമവായം ആവശ്യമാണ്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം മുതലായ മേഖലകളില്‍ തൊഴിലെടുക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെ എങ്ങനെ സംരക്ഷിക്കും തുടങ്ങിയ പ്രശ്‌നങ്ങള്‍ വരും.

ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ സാങ്കേതിക വിദ്യകള്‍ വേണം. ഒപ്പം കൂടിയ തോതില്‍ മൂലധനം അനിവാര്യമാകും. ഇത് നല്‍കാന്‍ ഒന്നാം ലോക രാജ്യങ്ങള്‍ തയ്യാറാകണം. ഇന്നത്തെ ദുരവസ്ഥക്ക് അവരാണ് പ്രധാന ഉത്തരവാദികള്‍ . ഇതായിരിക്കണം നെറ്റ് സീറോ ലക്ഷ്യത്തിന്റെ അടിസ്ഥാന സമീപനം. കാലാവസ്ഥാ മാറ്റത്തിന്റെ കാരണക്കാര്‍ അല്ലെങ്കിലും ( പങ്ക് കുറവാണെങ്കിലും) അതിന്റെ ദോഷഫലങ്ങളുടെ അധികപങ്കും ലഭിക്കുന്നത് ഇന്ത്യ പോപോലുള്ള മൂന്നാം ലോകസമൂഹങ്ങള്‍ക്കായിരിക്കും. അതുകൊണ്ടു തന്നെ ഈ ലക്ഷ്യത്തില്‍ നിന്നും പിറകോട്ട് പോകാന്‍ നമുക്കാകില്ല

ഭൂമിയില്‍ കാര്‍ബണ്‍ വികിരണത്തിലെ അസമത്വം ഏറെ പ്രകടമാണ്. 1900- 2015 കാലത്തെ വികിരണങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ നല്‍കുന്ന സന്ദേശം അതാണ്. ലോകത്തിലെ അതി സമ്പന്നരായ ഒരു ശതമാനം പേരാണ് മൊത്തം വികിരണം ത്തിന്റെ ആറിലൊന്നോളം (15 % ) പുറത്തുവിട്ടത്. താഴെയുളള ദരിദ്രരായ 50 ശതമാനം പുറത്തുവിട്ടത് കേവലം 7% മാത്രം. ഇന്നത്തെ നെറ്റ് സീറോ ( 2050) നീക്കം ഈ അസമത്വം വര്‍ധിപ്പിക്കും എന്ന് കരുതുന്നവര്‍ കുറവല്ല.

വികസിതരായവര്‍ ഈ ലക്ഷ്യത്തിലെത്ത 2050 വരെ കാത്തിരിക്കാന്‍ പാടില്ല. കഴിയുന്നതും വേഗം അതുണ്ടാകണം. അവര്‍ വരുത്തുന്ന കുറവു കൂടി ഉപയോഗിച്ച് ഇന്ത്യ പോലെയുള്ള പിന്‍നിര രാജ്യങ്ങള്‍ക്ക് തുല്യതയിലേക്ക് എത്താന്‍ കഴിയും. രാജ്യങ്ങള്‍ തമ്മില്‍ തുല്യത എന്ന കണക്കില്‍ ഒരു ചതിയുണ്ടല്ലോ. ഓരോ രാജ്യത്തേയും ജനങ്ങളുടെ ആളോഹരി ഉപയോഗം ആണ് പരിഗണിക്കേണ്ടത്. ഒന്നാം ലോകത്തിലെ ആളോഹരിയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇന്ത്യയടക്കമുള്ള മൂന്നാം ലോകത്തിലേത്.

എന്തു തന്നെയായാലും സുസ്ഥിരമായ ഒരു വികസന പാതയും മനുഷ്യന്റെ നിലനില്‍പ്പിനു വെല്ലുവിളിയാകാത്ത ഒരു ലോകവും ഉറപ്പാക്കാന്‍ ഇനിയും ഏറെ ദൂരം പോകേണ്ടിവരും എന്നു തീര്‍ച്ച.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply