കേരളപ്പിറവി ദിനത്തിലും ദീപ പോരാട്ടം തുടരുകയാണ്

എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്‍ കേരളപ്പിറവി ദിനത്തിലും സര്‍വകലാശാല പടിക്കല്‍ നിരാഹാര സമരം തുടരുകയാണ്. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം നിഷേധിക്കുന്നു എന്നാണവര്‍ പറയുന്നത്.

കേരളം നിരവധി സാമൂഹിക മേന്മകള്‍ അവകാശപ്പെടുന്ന ഒരു സംസ്ഥാനമാണെങ്കിലും ഏറ്റവും ശോചനീയമായ രീതിയില്‍ ജാതി മേധാവിത്വം നിലനില്‍ക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോവുകയാണെന്നു തന്നെയാണ് ഇത്തരമൊരു പോരാട്ടത്തിലേക്ക് ദീപയെ നയിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പത്തു വര്‍ഷമായി വിവിധ തടസ്സവാദങ്ങളും അവഹേളനങ്ങളും നേരിട്ടുകൊണ്ട്; കോടതിയും വിവിധ ഭരണഘടന സ്ഥാപനങ്ങളും ഇടപെട്ടിട്ടും അധികാരികള്‍ നീതി ലഭ്യമാക്കിയില്ല എന്നും ദീപ ആരോപിക്കുന്നു. പഠനോപകരണങ്ങള്‍ നല്‍കാതിരിക്കുക, പരസ്യയി അധിക്ഷേപിക്കുക, തീസിസ് കറക്റ്റ് ചെയയ്യാതിരിക്കുക തുടങ്ങിയ ഗുരുതരമായ വിവേചനങ്ങളാണ് പി.എച്.ഡി ഗൈഡ് ആയ നന്ദകുമാര്‍ കളരിക്കല്‍ ദീപ പി. മോഹനനോട് ചെയ്തത്. നന്ദകുമാര്‍ കളരിക്കല്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുറ്റക്കാരാണെന്ന് അവരുടെ പരാതിയില്‍ യൂണിവേഴ്സിറ്റി തന്നെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. എസ് സി / എസ് ട്ി കമ്മീഷനും ഹൈക്കോടതിയും ദീപ പി. മോഹനന് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് യൂണിവേഴ്സിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ വിവേചന അധികാരം ഉപയോഗിച്ചുകൊണ്ട് ജാതീയത വെച്ചു പുലര്‍ത്തുന്ന ഗൈഡ് നന്ദകുമാര്‍ പ്രതികാരമെന്നോണം യാതൊന്നും ചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്നാണ് പരാതി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദളിത്/പിന്നാക്ക ജാതികളില്‍ പെട്ട വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ കാസ്റ്റിസം തന്നെയാണ് ദീപ നേരിടുന്നത്. രോഹിത് വെമുലയും നേരിട്ടത് ഇതു തന്നെയായിരുന്നു. നന്ദകുമാര്‍ കളരിക്കല്‍ ഇടതുപക്ഷക്കാരനാണു താനും. അതുകൊണ്ടാകാം ‘കേരളത്തില്‍ ആയിരുന്നെങ്കില്‍ രോഹിത് വെമുല മരിക്കില്ലായിരുന്നു’ എന്നു പറഞ്ഞ പുരോഗമന പാര്‍ട്ടിയോ അവരുടെ വിദ്യാര്‍ഥി സംഘടനയോ ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കണ്ണൂര്‍ എസ്എന്‍ കോളജില്‍നിന്നു ഡിഗ്രിയും കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ പാലാട് ക്യാംപസില്‍നിന്നു പിജിയും നേടിയ ദീപ എംഫില്‍ പഠനത്തിനായാണ് എംജി യൂനിവേഴ്സിറ്റിയില്‍ എത്തിയത്. മെറിറ്റില്‍ പ്രവേശനം നേടിയ ഒമ്പതു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ദീപ. തുടക്കം മുതല്‍ പലതരം വിവേചനങ്ങളും ഒറ്റപ്പെടുത്തലും നേരിട്ട ദീപ പ്രതി സന്ധികള്‍ക്കിടയിലും എംഫില്‍ പഠനം പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കുള്ള ശ്രമം തുടങ്ങി. പിഎച്ച്ഡി ചെയ്യാനുള്ള ദീപയുടെ നീക്കം തുടക്കത്തിലേ സര്‍വകലാശാല തടഞ്ഞു. എംഫിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചു. പിന്നീട് ഗേറ്റ് പരീക്ഷയെഴുതി പാസായ ദീപ പിഎച്ച്ഡിക്കു ചേര്‍ന്നെങ്കിലും അതിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എംഫില്‍ പഠനകാലയളവിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും നല്‍കിയില്ല. ഇതേത്തുടര്‍ന്നു 2012ല്‍ പിഎച്ച്ഡിക്കു സമര്‍പ്പിച്ച അപേക്ഷ സര്‍വകലാശാല തള്ളി. തുടര്‍ന്ന് 2014ലാണ് രജിസ്റ്റര്‍ ചെയ്തത്. എംഫില്‍ സര്‍ട്ടിഫിക്കറ്റ് ലഭി ക്കാതായതോടെ രണ്ടു പേപ്പറുകള്‍ അധികമായെഴുതേണ്ടി വന്നു. പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും ജാതിവിവേചനം എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജിയിലെ അധികൃതര്‍ തുടരുകയായിരുന്നു. മനുഷ്യാവകാശ സംഘടനകളും ദലിത് സംഘടനകളും ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ നടന്നു.

സര്‍വ്വകലാശാലയില്‍ നേരിട്ട അവഗണയ്ക്കെതിരെ ശബ്ദിക്കാന്‍ തുടങ്ങി യപ്പോള്‍ തന്നെ മാവോയിസ്റ്റാണെന്ന് മുദ്രകുത്തുകയാണ് ചെയ്തതെന്നാണ് ദീപ പറയുന്നു. അവസാനം പലരും ഇടപെട്ടപ്പോള്‍ തീസിസ് സമര്‍പ്പിക്കാന്‍ സമ്മതിച്ചു. പി.എച്ച്.ഡിക്ക് ചെന്നപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം സ്വന്തമായി ചെയറും ടേബിളും നല്‍കി. ദീപക്ക് അതെല്ലാം നിഷേധിച്ചു. പലപ്പോഴും ക്ലാസിനു പുറത്താണ് ഇരുന്നത്. ഒടുവില്‍ അതിനും അനുമതി ലഭിക്കാ തായതോടെ യൂണിവേഴ്സിറ്റി സെന്‍ട്രല്‍ ലൈബ്രറിയിലാണ് ഇരിപ്പിടം കണ്ടെത്തിയത്. പ്രോ വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂറിനു പരാതി നല്‍യിയപ്പോളാണ് സീറ്റ് അനുവദിച്ചത്. പിന്തിരിയാതെ നിയമപോരാട്ടം തുടരുകയായിരുന്നു അവര്‍. എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി ഡയറക്ടര്‍ക്കെതിരേ ദീപ പരാതി സമര്‍പ്പിച്ചിരുന്നു. പരാതിയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എന്‍ ജയകുമാര്‍, പ്രഫ. കെ എസ് ഇന്ദു എന്നിവര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. റിപോര്‍ട്ട് പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് അധ്യാ പകനെതിരേ കേസ് എടുക്കുന്നതിന് പോലിസിനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മറ്റു ചുമതലകളില്‍നിന്നും ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു. ഒപ്പം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും.

അന്വേഷണ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്.

1* ദീപ പി മോഹനന്‍ ഉന്നയിച്ച പരാതി വാസ്തവം ആണെന്നുള്ള തെളിവുകള്‍ ലഭ്യമാണ്. ദീപ പി മോഹനന്‍ അപമാനിക്കപ്പെട്ട ഒരു സാഹ ചര്യത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിച്ചതെന്നും വ്യക്തമാണ്.

2* പരാതി പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ (1989) പരിധിയില്‍ വരുന്നത് ആകയാല്‍ ജാതിപരമായ അവഹേളനം നടന്നു വെന്ന് പരാതി വിദ്യാര്‍ത്ഥിനിയുടെ മൊഴി പ്രകാരവും അനുബന്ധരേഖകള്‍ പ്രകാരവും ശരിയാണെന്ന് വിലയിരുത്തുന്നു.

3* IIUCNN ന്റെ പ്രവര്‍ത്തനത്തിലും, ഗവേഷണത്തിനും അനിവാര്യമായ നിയമങ്ങള്‍ (rules) നിലവിലുണ്ടെങ്കില്‍ അതിന്റെ സ്വഭാവവും അതിന്റെ നടപ്പിലാക്കലും IIUCNN- ല്‍ നടക്കുന്നതായി കമ്മീഷന് തോന്നുന്നില്ല. സാമൂഹികമായ നീതി ഉറപ്പിക്കാവുന്ന വിധത്തില്‍ വിദ്യാര്‍ഥിയുടെ പഠനം തുടരാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടോ എന്ന സംശയവും കമ്മീഷനുണ്ട്. IIUCNN ന്റെ പ്രവര്‍ത്തനം ചില അധ്യാപകരുടെ ഇഷ്ടത്തിനനുസരിച്ച് ചില വ്യക്തികള്‍ നിയന്ത്രിക്കുന്നുണ്ടോ എന്ന് കമ്മീഷന്‍ സംശയിക്കുന്നു. ചില വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും നിയമങ്ങള്‍ rules മറികടന്നുകൊണ്ട് ആനുകൂല്യങ്ങള്‍ നല്‍കുകയും എന്നാല്‍ ചില വിദ്യാര്‍ത്ഥികളോട് മുന്‍ വിധിയോടെ പെരുമാറുകയും ചെയ്യുന്നത് സര്‍വകലാശാല പോലുള്ള ഒരു പൊതുസ്ഥാപനത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്.

അതുകൊണ്ട് കമ്മിഷന്‍ ചില ശുപാര്‍ശകള്‍ മുന്നോട്ടുവെക്കുന്നു.

1 ദീപ പി മോഹനന് ജാതിയുടെ പേരില്‍ അപമാനം സഹിക്കേണ്ടി വന്നു എന്നതാകയാല്‍ വിദ്യാര്‍ത്ഥിനിക്ക് നീതി ഉറപ്പിക്കാനാവശ്യമായ നടപടികള്‍ സര്‍വകലാശാല ചെയ്തുകൊടുക്കണം.

2. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കകഡഇചചല്‍ നടപ്പിലാക്കണം.

3 ദീപ പി മോഹനന് തന്റെ ഉന്നത പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണം.

4. ഗവേഷക വിദ്യാര്‍ഥിനിയായ ദീപ പി മോഹനന് പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, മെറ്റീരിയല്‍ എന്നിവ നല്‍കുന്നതില്‍ വീഴ്ച പറ്റിയതായി കമ്മീഷന്‍ വിലയിരുത്തുന്നു. ഇക്കാര്യത്തിന്മേല്‍ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതൊക്കെയായിട്ടും ദീപക്ക് നീതി ലഭിച്ചില്ല. തുടര്‍ന്നാണ് 2020 ജനുവരിയില്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് അവര്‍ പരാതി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് അതിനനുവദിച്ചില്ല എന്നുമാത്രമല്ല, ഗവര്‍ണ്ണര്‍ പോകുന്നതുവരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. ഇനിയും അവസാനിക്കാത്ത നീതിനിഷേധത്തിനെതിരെയാണ് ദീപ പോരാട്ടം തുടരുന്നത്. നീതിക്കായുള്ള ഈ പോരാട്ടത്തെ പിന്തുണക്കാനാണ് ഈ കേരളപ്പിറവിയില്‍ ഓരോ ജനാധിപത്യവിശ്വാസിയും തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply