നിഴല്‍ മന്ത്രിസഭക്ക് യുഡിഎഫ് രൂപം കൊടുക്കണം

നിലവിലെ ജനാധിപത്യസംവിധാനത്തില്‍ എന്തൊക്കെ കൂടി ചേര്‍ക്കാം എന്ന അന്വേഷണമാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് പല രാജ്യങ്ങളേയും എത്തിച്ചത്. ഇംഗ്ലണ്ടിലായിരുന്നു അതിന്റെ തുടക്കം. തിരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി അഥവാ പ്രതിപക്ഷം ഭരിക്കുന്നവരെ കൃത്യമായി ഓഡിറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇതിലൂടെ തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കുമെന്ന് ജനങ്ങള്‍ക്ക് സൂചന കൊടുക്കാനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ, ഭരണപരിചയം കിട്ടാനും സഹായകരമാകുന്നു.

സംസ്ഥാന നിയമസഭയില്‍ ഒരാളെ പോലും എത്തിക്കാനായില്ലെങ്കിലും കേരളത്തില്‍ ഒരു ‘നിഴല്‍ മന്ത്രിസഭ’ രൂപവത്ക്കരിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. ഓരോ വകുപ്പിന്റെയും ചുമതല ലോകസഭ, നിയമസഭാ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്കു നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരേയും പ്രൊഫഷണലുകളേും ഉള്‍പ്പെടുത്തി കേരളത്തെക്കുറിച്ച് അക്കാദമിക, രാഷ്ട്രീയതല കാഴ്ചപ്പാടുകള്‍ക്കു രൂപം നല്‍കാനും പുതിയ കേരളത്തിനായി സമഗ്രരൂപയുണ്ടാക്കി പ്രവര്‍ത്തിക്കാനുമാണ് ബിജെപി നീക്കം. വാസ്തവത്തില്‍ നിഴല്‍ മന്ത്രിസഭ എന്ന പരീക്ഷണം ബിജെപിക്ക് വിട്ടുകൊടുക്കാതെ യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ യുഡിഎഫും എന്നേ നടപ്പാക്കേണ്ടതായിരുന്നു. ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള ഒരു പടിയാണ് നിഴല്‍ മന്ത്രിസഭ. നിയമസഭയിലൊക്കെ പ്രതിപക്ഷം ഇടപെടുന്നുണ്ടെങ്കിലും അതിനേക്കാളൊക്കെ സജീവമായി ഇത്തരമൊരു സംവിധാനത്തിലൂടെ ഇടപെടാനാകും. നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്കും അത് സഹായകരമാകും.

നിലവിലെ ജനാധിപത്യസംവിധാനത്തില്‍ എന്തൊക്കെ കൂടി ചേര്‍ക്കാം എന്ന അന്വേഷണമാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് പല രാജ്യങ്ങളേയും എത്തിച്ചത്. ഇംഗ്ലണ്ടിലായിരുന്നു അതിന്റെ തുടക്കം. തിരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി അഥവാ പ്രതിപക്ഷം ഭരിക്കുന്നവരെ കൃത്യമായി ഓഡിറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇതിലൂടെ തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കുമെന്ന് ജനങ്ങള്‍ക്ക് സൂചന കൊടുക്കാനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ, ഭരണപരിചയം കിട്ടാനും സഹായകരമാകുന്നു. അറ്റോര്‍ണി ജനറല്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരും നിഴല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലെ പ്രതിപക്ഷങ്ങളെ കൂടാതെ ശ്രീലങ്കയിലെ തമിള്‍ ഈഴം പ്രവര്‍ത്തകരും മാലിദീവിലെ വിമതരും ലണ്ടനില്‍ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി, തങ്ങളുടെ സ്വരം ലോകത്തെ കേള്‍പ്പിച്ചിട്ടുണ്ട്. ടോണി ബ്ലയെര്‍ പ്രധാനമന്ത്രി ആകുന്നതിനു മുന്‍പ് നിഴല്‍ മന്ത്രിസഭയില്‍ തിളങ്ങിയിരുന്നു. അമേരിക്കയില്‍, വിദഗ്ദരുടെ നേതൃത്വത്തില്‍, ഇത്തരമോരു പരീക്ഷണം 2017 ല്‍ ആരംഭിച്ചു. സാധാരണ ഗതിയില്‍, പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്ക് ആവശ്യമായ രേഖകളും, പണവും, സര്‍ക്കാര്‍ തന്നെ നല്‍കുന്നു എന്നതാണ് പ്രധാനം. മറ്റുള്ളവര്‍ക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും സര്‍ക്കാര്‍ സഹായം ലഭിക്കില്ല. അതായത് കേരളത്തിലാണെങ്കില്‍ യുഡിഎഫിനാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക, ബിജെപിക്കല്ല എന്നര്‍ത്ഥം.

ഇന്ത്യയിലും ഇത്തരം പരീക്ഷണം നടന്നിട്ടുണ്ട്. ഒൗേദ്യാഗീക സഹായമോ, അംഗീകാരമോ വാര്‍ത്തകളോ പോലും ഇല്ലാതെ രാജീവ് ഗാന്ധി 1990ല്‍, Kitchen cabinet സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 2005 ജനുവരിയില്‍, BJP യും ശിവസേനയും കൂടി വിലാസ്റാവു ദേശ്മുഖ് നയിച്ചിരുന്ന കൊണ്‍ഗ്രസ്സ് സര്‍ക്കാരിനെ നിരീക്ഷിക്കാനായി, നാരായണ റാണെയുടെയും ഗോപിനാഥ് മുണ്ടെയുടെയും നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി. 2014 ല്‍ മധ്യപ്രദേശില്‍ കൊണ്‍ഗ്രസ്സും 2015ല്‍ ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയും, GenNext എന്ന NGO യും, നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി. 2014 ല്‍ കേന്ദ്ര സര്‍ക്കാരിനെ നിരീക്ഷിക്കാന്‍, ഉണ്ടാക്കിയ ഒരു നിഴല്‍ സംവിധാനം ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. 2015 ല്‍ ഡെല്‍ഹിയില്‍ BJP യും, കൊണ്‍ഗ്രസ്സും ഓരോ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ആം ആദ്മി പാര്‍ട്ടി നിഴല്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കിയിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലല്ലെങ്കിലും കേരളത്തിലും നിഴല്‍ മന്ത്രിസഭാ പരീക്ഷണം നടന്നിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ ജോസിന്റെ നേതൃത്വത്തില്‍ 2018ലാണ് അത്തരമൊരു പരീക്ഷണത്തിനു തുടക്കം കുറിച്ചത്. അഡ്വ പ്രകാശ് അംബേദ്കറും പ്രശാന്ത് ഭൂഷണുമൊക്കെ ഈ നീക്കവുമായി സഹകരിച്ചിരുന്നു. എല്ലാ രണ്ടാം ശനീയാഴ്ചയും നിഴല്‍ മന്ത്രിസഭയോഗങ്ങള്‍ ചേര്‍ന്ന് അതതു മാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും, കാര്യങ്ങള്‍ പഠിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. യാതൊരുവിധ ഓഡിറ്റിങ്ങും ഇല്ലാത്ത, ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ദുര്‍ഭരണം മൂലം പൊറുതി മുട്ടിയ കേരളത്തില്‍, സോഷ്യല്‍ ഓഡിറ്റിങ്ങിനുള്ള കളം ഒരുക്കലാണ്, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ജനങ്ങളെ പഠിപ്പിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു അവരുടെ അവകാശവാദം. അതുപോലെ തന്നെ ചിതറികിടക്കുന്ന ദളിത് – ആദിവാസി – പരിസ്ഥിതി – സ്ത്രീ – ലിംഗ – ലൈംഗീക – ന്യുനപക്ഷ – ഭിന്നശേഷി – പ്രവാസി – വിധവ – ഉപഭോക്തൃ – വിവരാവകാശ – മനുഷ്യാവകാശ സംഘടനകളെയും, അവര്‍ക്കെല്ലാവര്‍ക്കും അംഗീകരിക്കാവുന്ന മുദ്രാവാക്യങ്ങളിലൂടെ ഒരുമിപ്പിച്ചു നിറുത്തി ജനങ്ങളുടെ പക്ഷത്തേക്ക് ഭരണത്തെ കൊണ്ടുവരാനുള്ള ശ്രമവും നടത്തിയിരുന്നു. മുഖ്യമന്ത്രിയടക്കം പകുതി മന്ത്രിമാരും വനിതകളായിരുന്നു. കൂടാതെ ട്രാന്‍സ്‌ജെന്റര്‍, ഭിന്നശേഷി തുടങ്ങി വിവിധ സമൂഹങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്നു.

തീര്‍ച്ചയായും ആദ്യമായി നടന്ന ആ പരീക്ഷണം വിജയകരമായി എന്നു പറയാനാവില്ല. അതിനു പ്രധാന കാരണം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയോ പ്രതിപക്ഷത്തിന്റേയോ നേതൃത്വത്തിലല്ല അതു നടന്നത് എന്നതാണ്. മറിച്ച് സമാന്തര സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്‍കൈയിലാണ്. ഇത്തരമൊരു വിഷയം സമാന്തരവിഷയമല്ല എന്നതാണ് പ്രധാനം. സര്‍ക്കാരിനേയും സമൂഹത്തേയും സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ നിഴല്‍മന്ത്രിസഭയില്‍ ഉണ്ടാകണം. മാത്രമല്ല, പ്രതിപക്ഷനേതാവിനുള്ളതു പോലെയുള്ള എന്തെങ്കിലും ഔദ്യോഗിക അംഗീകാരം ഈ മന്ത്രിസഭക്ക് ലഭിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകണം. നിലവിലെ മന്ത്രിമാരേക്കാള്‍ പ്രഗല്‍ഭരും ജനസ്വാധീനമുള്ളവരുമൊക്കെയാകണം നിഴല്‍ മന്ത്രിസഭയില്‍ ഉണ്ടാകേണ്ടത്. അതിന്റെയെല്ലാം പരിമിതികള്‍ ണ്ടായിരുന്നെങ്കിലും ആദ്യമായി നടന്ന ഈ പരീക്ഷണം വരും കാലപരീക്ഷണങ്ങള്‍ക്ക് സഹായകരമാകുമെന്നുറപ്പ്. അതില്‍ പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങള്‍ ആരായാവുന്നതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി ആദ്യം പ്രഖ്യാപിച്ചെങ്കിലും അതുനോക്കാതെ നിഴല്‍ മന്ത്രിസഭ രൂപീകരിക്കാനാണ് യുഡിഎഫ് ശ്രമിക്കേണ്ടത്. മികച്ച പ്രതിഛായയുള്ള രാഷ്ട്രീയനേതാക്കള്‍ക്കായിരിക്കണം അതില്‍ മുന്‍തൂക്കം. അപ്പോഴും പൊതുസമ്മതിയുള്ള വ്യക്തിത്വങ്ങളേയും വിദഗ്ധരേയും ഉള്‍പ്പെടുത്തണം. ലോകത്തെ പല രാജ്യങ്ങളിലേയും ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി ഔദ്യോഗിക അംഗീകാരത്തിനും ശ്രമിക്കണം. അതിലൂടെ സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തികളെയും കൃത്യമായി പിന്തുടരാനുും തെറ്റായ നയങ്ങള്‍ക്ക് ജനകീയ ബദലുകള്‍ അന്വേഷിക്കാനും പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചര്‍ച്ചകള്‍ നടത്താനും കഴിയും. അങ്ങനെ വരുമ്പോള്‍ ജനപക്ഷത്തു നിന്ന് കൊണ്ട്, ജനനന്മ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍, ഭരണത്തില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധിതരാകും. നിയമസഭയുടെ സമയം, കൂടുതല്‍ പ്രയോജനകരമായി ഉപയോഗിക്കാനാകും. അതിലൂടെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടും. ഇതിന്റെയെല്ലാം ഗുണം ഭരണപക്ഷതതിനുപോകുമെന്ന ആശങ്കയുടേയും ആവശ്യമില്ല. കാരണം എല്ലാം സുതാര്യമാകുന്നതിലൂടെ കൃത്യമായ വിലയിരുത്തല്‍ ജനങ്ങള്‍ക്ക് സാധ്യമാകും. അതവര്‍ വരും തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വളരെ പെട്ടെന്ന് ഒരു തീരുമാനമെടുത്ത് നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply