ഫാസിസ്റ്റുകളെ തിരിച്ചറിയണം, ജനാധിപത്യവാദികളേയും…..

ഭരണഘടനയും ജനാധിപത്യവും നില നിറുത്താനും സംരക്ഷിക്കാനും നിലകൊളളുന്ന പാര്‍ട്ടികളെ വിമര്‍ശനത്തോടെയും ജാഗ്രതയോടെയും തിരുത്തലുകള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുക മാത്രമെ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കും സിവില്‍ സമൂഹത്തിനും കഴിയുകയുളളു. എങ്കിലെ ഫാസിസ്റ്റു ശക്തികളെ ഒററപ്പെടുത്താനും പരാജയപ്പെടുത്താനും രാജ്യത്തെ സംരക്ഷിക്കാനും തല്‍ക്കാലം സാദ്ധ്യമാകു.

സ്വതന്ത്ര ചിന്തകരെങ്കിലും അംഗീകരിക്കുമെന്ന് കരുതാവുന്ന ഒരു കാര്യം ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അല്പം പോലും മതപ്രീണമോ വര്‍ഗീയ പ്രീണനമോ മതവിരുദ്ധതയോ ഇല്ലാത്തതായി കാണാന്‍ കഴിയില്ലെന്നതാണ്. 100% ജനാധിപത്യപരമായ രീതിയില്‍ ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയേയും കണ്ടെത്താന്‍ സാധിക്കില്ല.തികച്ചും മതനിരപേക്ഷവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്നപാര്‍ട്ടി സ്വപ്നത്തില്‍ മാത്രമാണുളളത്. എന്നാല്‍ മതനിരപേക്ഷതയും ജനാധിപത്യവും പൊതുവില്‍ ഉയര്‍ത്തിപ്പിടിക്കുന്നവയും സുതാര്യവും നിയമവിധേയമായ പ്രവര്‍ത്തന രീതിയും സ്വീകരിച്ചിട്ടുളള താരതമ്യേന ഭേദപ്പെട്ട പാര്‍ട്ടികളാണ് ഏറെയുളളത്.കുറവുകളോടെ ആണെങ്കിലും കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച് അവയെ കണ്ടെത്താന്‍ കഴിയും.അധികാരത്തിനുവേണ്ടി ഇവയും എന്ത് തരികിടയും നടത്താന്‍ മടിക്കാറില്ല. ഇവ ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യവും അംഗീകരിക്കുന്നവയാണ്.ഇവയെ മതനിരപേക്ഷ ജനാധിപത്യപാര്‍ട്ടികളെന്ന് വിളിക്കാം .ഇവയാണ് ഒന്നാമത്തെ വിഭാഗം

മതവര്‍ഗീയതയില്‍ അഭിമാനത്തോടെ ഉറച്ചു നില്‍ക്കുന്നവരും മതരാഷ്ട്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരും ഭരണഘടന ഇതിനു വേണ്ടി പൊളിച്ചടുക്കാന്‍ നിലകൊളളുന്നവരും ഫാസിസ്റ്റുകളുമായ പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഇക്കൂട്ടര്‍ മത താല്‌ര്യത്തിന് അനുസരിച്ചുളള ഭരണഘടന സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു.RSS/BJP യും SDPIയും PFI യും മററു ഇസ്ലാമിക ഗ്രൂപ്പുകളുമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇവര്‍ക്ക് സ്വന്തം പരിശീലനം കൊടുത്ത സായുധസേനകള്‍ ഉണ്ട്.നിയമവിധേയമായും നിയമവിരുദ്ധമായും രഹസ്യമായും പരസ്യമായും ഇവ പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷ ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യവും ഇക്കൂട്ടര്‍ താല്‍ക്കാലികമായി ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. മതവര്‍ഗീയ പ്രസ്ഥാനങ്ങളായ ഇവയാണ് രണ്ടാമത്തെ കൂട്ടര്‍. ഇവരില്‍ RSS/BJP കേന്ദ്ര- സംസ്ഥാന ഭരണതലത്തിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മതവിരുദ്ധരായ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളാണ് മൂന്നാമത്തെ വിഭാഗം.മതനിരപേക്ഷതയുടെ കപടമുഖം ധരിച്ച ഇക്കൂട്ടര്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യമെന്ന ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. താല്‍ക്കാലികമായി ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യവും ഉപയോഗപ്പെടുത്തുന്നു.സായുധസേനയും നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനവും രഹസ്യ പ്രവര്‍ത്തനവും പരസ്യ പ്രവര്‍ത്തനവും ഉണ്ട്. മതവര്‍ഗീയ പാര്‍ട്ടികളെ പോലെ തന്നെ നടത്തുന്നുണ്ട്. ഇവര്‍ കേരളത്തില്‍ മാത്രം ഭരണത്തിലുണ്ട്.

പൊതുവില്‍ മതനിരപേക്ഷ ജനാധിപത്യപാര്‍ട്ടികളെന്നു വിളിക്കുന്നവയാണ് ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊളളാന്‍ സാദ്ധ്യതയുളളവ.ഇവയില്‍ തന്നെ ചില പാര്‍ട്ടികള്‍ അധികാരത്തിനു വേണ്ടി മുകളില്‍ പറഞ്ഞ രണ്ടും മൂന്നും വിഭാഗത്തില്‍പ്പെട്ട ഫാസിസ്റ്റു ശക്തികളോടൊപ്പം അണിനിരന്നുവെന്നു വരാം. ഈ സാഹചര്യത്തില്‍ ഭരണഘടനയും ജനാധിപത്യവും നില നിറുത്താനും സംരക്ഷിക്കാനും നിലകൊളളുന്ന പാര്‍ട്ടികളെ വിമര്‍ശനത്തോടെയും ജാഗ്രതയോടെയും തിരുത്തലുകള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുക മാത്രമെ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കും സിവില്‍ സമൂഹത്തിനും കഴിയുകയുളളു. എങ്കിലെ ഫാസിസ്റ്റു ശക്തികളെ ഒററപ്പെടുത്താനും പരാജയപ്പെടുത്താനും രാജ്യത്തെ സംരക്ഷിക്കാനും തല്‍ക്കാലം സാദ്ധ്യമാകു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടും മൂന്നും വിഭാഗത്തില്‍ പെടുന്ന ഫാസിസ്റ്റുശക്തികള്‍ പരസ്പരം പോഷിപ്പിക്കുകയും മതനിരപേക്ഷ ജനാധിപത്യശക്തികളുടെ മുന്നേററത്തെ തടയാന്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഫാസിസ്റ്റു ശക്തികള്‍ക്ക് എതിരായി രൂപം കൊളളുന്ന മതനിരപേക്ഷ ജനാധിപത്യപാര്‍ട്ടികളുടെ ഒരു വിശാല സംഖ്യത്തിനു മാത്രമെ ഇന്ത്യന്‍ ജനതക്ക് ഇന്നത്തെ നിലയില്‍ പ്രതീക്ഷ നല്‍കാന്‍ കഴിയു. ഇതു മനസ്സിലാക്കി എല്ലാ ജനാധിപത്യവാദികളും കൈ കോര്‍ക്കുകയും ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നിച്ച് പോരാടുകയുമാണ് ചെയ്യേണ്ടത്.ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ അലയടിക്കട്ടെ.ഇതാണ് ഫാസിസത്തെ തുടച്ചു നീക്കാനുളള പ്രായോഗികവും ഏകവുമായ മാര്‍ഗ്ഗം.ഈ കാഴ്ചപ്പാടോടെ സാമൂഹ്യ- സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നവരാണ് ഫാസിസത്തിനെതിരായ പോരാട്ടത്തിലെ നായകര്‍. അല്ലാത്തവര്‍ പല രീതിയിലും ഫാസിസത്തെ സഹായിക്കുന്നവര്‍ ആയിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply