ഹിറ്റ്‌ലറുടെ ഇന്ത്യന്‍ സന്തതികള്‍ക്കെതിരായ സമരത്തിന്റെ ബഹുമുഖമാനങ്ങള്‍

പ്രകടമായും വര്‍ഗ്ഗീയസ്വഭാവത്തോടെയുള്ള ഒരു ദേശീയ പൗരത്വ നിയമഭേദഗതി ബില്ലും, എന്‍ആര്‍സി (പൗരത്വമുള്ളവരുടെ ദേശീയ രജിസ്റ്റര്‍) പുതുക്കുന്നതിന്റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയ വിഷലിപ്തമായ കാംപെയിനുകളും ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ മറ്റൊരു നിര്‍ദ്ദേശം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയം നടപ്പാക്കല്‍ സംബന്ധിച്ചുള്ളതാണ്.

ഭരണത്തിലേക്ക് രണ്ടാംവട്ടം തിരിച്ചുവന്നതിന്‌ശേഷം ആദ്യം ചേര്‍ന്ന ലോക്‌സഭാ സമ്മേളനത്തില്‍ത്തന്നെ ഭരണകക്ഷിയുടെ യറാര്‍ത്ഥ പദ്ധതികളും ഉദ്ദേശങ്ങളും എന്തെന്ന സൂചനകള്‍ ദൃശ്യമായിരുന്നു. പ്രതിപക്ഷത്തുള്ള അംഗങ്ങളെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍പ്പെട്ടവരോ, വഴങ്ങാത്ത ശത്രുക്കളോ ആയവരെ തടസ്സപ്പെടുത്താനും ഭയപ്പെടുത്താനുമായി ഉന്മാദംപൂണ്ട ‘ജയ് ശ്രീരാം’ വിളികള്‍ മുഴക്കപ്പെട്ടു. ഇതെല്ലാം നടന്നത് പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്നത് സ്പഷ്ടമായിരുന്നു. ഇന്ത്യന്‍ ഫാസിസത്തിന്റെ അസ്വാസ്ഥ്യജനകമായ പോര്‍വിളിക്ക് മതപരമോ ദേശീയമോ ആയ സ്വാഭാവിക വികാരങ്ങളുമായി യാതൊരു ബന്ധവുമില്ല. അത് ഇപ്പോള്‍ കൂടുതല്‍ സ്പഷ്ടമായും ഉപയോഗിക്കപ്പെടുന്നത് വിദ്വേഷക്കുറ്റകൃത്യങ്ങളും രാഷ്ട്രീയ ഗുണ്ടായിസവും തെരുവുകളില്‍ അരങ്ങേറുമ്പോഴാണ്.
ഭീതി പടര്‍ത്തുന്ന ഈ ആള്‍ക്കൂട്ടങ്ങള്‍ക്ക് ജനങ്ങളില്‍ അന്തര്‍ലീനമായ യാഥാര്‍ത്ഥ ശക്തിയെ പേടിയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിയോജിപ്പിന്റെ ശബ്ദങ്ങളും നീതിക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നുപൊങ്ങുമ്പോള്‍ അവരുടെ പദ്ധതികള്‍ പൊളിച്ചടുക്കപ്പെടുമെന്ന് നന്നായി അറിയുന്നതുകൊണ്ടാണ് ‘അര്‍ബന്‍ നക്‌സലുകള്‍’ക്കും ‘ദേശദ്രോഹി’കള്‍ക്കും എതിരെ കാലേക്കൂട്ടിയുള്ള കടന്നാക്രമണങ്ങള്‍. മാദ്ധ്യമ പ്രവര്‍ത്തകരും, ആക്ടിവിസ്റ്റുകളും, ബുദ്ധിജീവികളും, നീതിക്ക് വേണ്ടി പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രഗത്ഭരായ നിയമജ്ഞരും അഭിഭാഷകരും, അധികാരത്തിന്റെ മുഖത്ത് നോക്കി നിര്‍ഭയം സംസാരിക്കുന്ന എല്ലാവരും മേല്‍പ്പറഞ്ഞ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായിരിക്കുന്നു.
രണ്ടാം മോഡി ഭരണത്തിന് അതിന്റെ സവിശേഷമായ സാമ്പത്തിക അജണ്ട കൂടിയുണ്ട്. ദ്രുതഗതിയില്‍ ഉള്ള സ്വകാര്യവല്‍ക്കരണത്തോടും, തൊഴില്‍നിയമ ‘പരിഷ്‌ക്കാര’ങ്ങള്‍ എന്ന പേരില്‍ തൊഴിലാളി വര്‍ഗ്ഗത്തിനുമേലെ നടത്തുന്ന കടന്നാക്രമണത്തോടും ഒപ്പം നിലവിലുള്ള എല്ലാവനനിയമങ്ങളേയും കാറ്റില്‍ പറത്തുന്ന നിയമനിര്‍മ്മാണങ്ങളും അതിന്റെ ഭാഗമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിന്‍കിട കോര്‍പ്പറേറ്റുകള്‍ ഭരണകക്ഷിക്ക് സാമ്പത്തികവും അല്ലാതെയുമായി നല്‍കിപ്പോന്ന നിര്‍ല്ലോഭമായ സഹായങ്ങള്‍ക്ക് പ്രത്യുപകാരമായി വനഭൂമിയും അതിലെ ജലവിഭവങ്ങളും ധാതുനിക്ഷേപങ്ങളും തീറെഴുതി നല്‍കപ്പെടുകയാണ്. അനേക തലമുറകളായി പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും വനങ്ങളില്‍ താമസിച്ചുപോന്ന ദശലക്ഷക്കണക്കിന് ആദിവസികളെ പുറത്താക്കാനുള്ള വന്‍ഗൂഢാലോചനയാണ് നടക്കുന്നത്.
അദ്ധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും മേലെയുള്ള ചുഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതുപോലെ, മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ദ്ധിച്ച ഹിംസയും ഈ ഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു. സ്ത്രീകളും ദലിതരും എല്ലാ മര്‍ദ്ദിത സാമൂഹ്യവിഭാഗങ്ങളും അതുപോലുള്ള കടന്നാക്രമണങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്നതിന് പൊരുത്ത നുണകളും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളും നിര്‍ലജ്ജമായി ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജ്യത്തിലെ തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണെന്ന് വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ ബഡ്ജറ്റാകട്ടെ മേല്‍പ്പറഞ്ഞ വിവരങ്ങളൊക്കെത്തന്നെയും അവഗണിക്കുന്നതും ജിഡിപി വളര്‍ച്ച നേടുന്നതിന്റേയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റേയും മറ്റും വ്യാജവാഗ്ദാനങ്ങള്‍ കൊണ്ട് പൊലിപ്പിച്ചതും ആയിരുന്നു.

 

 

 

 

 

 

 

പ്രകടമായും വര്‍ഗ്ഗീയസ്വഭാവത്തോടെയുള്ള ഒരു ദേശീയ പൗരത്വ നിയമഭേദഗതി ബില്ലും, എന്‍ആര്‍സി (പൗരത്വമുള്ളവരുടെ ദേശീയ രജിസ്റ്റര്‍) പുതുക്കുന്നതിന്റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയ വിഷലിപ്തമായ കാംപെയിനുകളും ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ മറ്റൊരു നിര്‍ദ്ദേശം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയം നടപ്പാക്കല്‍ സംബന്ധിച്ചുള്ളതാണ്. ചെലവ് ചുരുക്കലും, വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കലും ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ ആയി പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ ഉദ്ദേശം അധികാരകേന്ദ്രീകരണവും രാജ്യത്തിന്റെ അടിസ്ഥാനപരമായ ഫെഡറല്‍ മൂല്ല്യങ്ങള്‍ തകര്‍ക്കലുമാണ്. ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനും മാറ്റാനും ഉള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ്. രാജ്യത്തിലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും, ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ ജനാധിപത്യശക്തികളും ശക്തിയായി എതിര്‍ത്തിട്ടും പ്രസ്തുത നയം നടപ്പാക്കാനായി സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധിയോടെ മുന്നോട്ട് നീങ്ങുകയാണ്.
മേല്‍വിവരിച്ച സംഗതികള്‍ എല്ലാം നമുക്ക് മുന്നില്‍ അതിവേഗത്തില്‍ ചുരുള്‍ നിവര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. മര്‍ദ്ദനവാഴ്ച മുഖമുദ്രയായ ഒരു ഭൂരിപക്ഷ പ്രമാണിത്തരാജ്യം നിര്‍മ്മിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അവ. ഫാസിസ്റ്റുകള്‍ അവരുടെ പദ്ധതിയില്‍ ഇതുവരെ നേടിയ വിജയങ്ങളെല്ലാം അടിച്ചമര്‍ത്തലിന്റെ മാത്രം ഫലമല്ല; ഭൂരിപക്ഷ വര്‍ഗ്ഗീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രനിര്‍മ്മിതിക്ക് അനുകൂലമായ വിധത്തില്‍ ഒരളവുവരെ പൊതുസമൂഹത്തിന്റെ സമ്മതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ് അത്. ന്യൂനപക്ഷ വിഭാഗങ്ങളോട് ഒട്ടും സൗഹാര്‍ദ്ദഭാവം പുലര്‍ത്താതെ വേര്‍തിരിഞ്ഞു നില്‍ക്കുന്നതും, അവരെ ‘അപരര്‍’ ആയിക്കാണുന്നതും, ശത്രുതയും സംശയവും പുലര്‍ത്തുന്നതുപോലുമായ ഒരു മനോഭാവമാണ് ഫാസിസ്റ്റുകള്‍ പൊതുസമൂഹത്തില്‍ നിര്‍മ്മിച്ചെടുത്തത്. ”നമ്മുടെയാളുകള്‍” അല്ലാത്തവര്‍ക്കെതിരെ ഭരണകൂടത്തിന് എന്തും ആവാമെന്ന ചിന്തയും, ഭരണകൂട ഭീകരതയെയും പൗരന്മാര്‍ക്കെതിരായ നിരീക്ഷണസംവിധാനങ്ങളെയും ന്യായീകരിക്കുന്ന പ്രവണതയും അത് ഉണ്ടാക്കുന്നു. പാക്കിസ്താന്‍ വളര്‍ത്തുന്ന ഭീകരവാദവും മറ്റും നേരിടാന്‍ എന്ന പേരില്‍ ഉന്മത്തമായ ദേശീയവാദത്തെ അത് പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളുടെ കാതലായ പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച, വ്യാവസായിക രംഗത്തെ മുരടിപ്പ് തുടങ്ങിയവയെയെല്ലാം തല്‍ക്കാലത്തേക്കെങ്കിലും അപ്രസക്തമായിക്കാണാന്‍ ഇത് പ്രേരകമാകുന്നു. ഇക്കാര്യത്തിലുള്ള ഫാസിസത്തിന്റെ ശേഷിയെ ഇല്ലാതാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും മുഖ്യമായ വെല്ലുവിളി. മോഡിയുടെ രണ്ടാം ഭരണത്തെ താഴെയിറക്കുന്ന കാര്യത്തില്‍ മാത്രമല്ല ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെയും നമ്മുടെ രാജ്യത്ത് ഇന്ന് വ്യാപിച്ചിട്ടുള്ള അതിന്റെ ഭരണകൂടബാഹ്യമായ സമസ്ത രൂപങ്ങളെയും ഇല്ലാതാക്കുന്നതിന്നും മേല്‍പ്പറഞ്ഞ വെല്ലുവിളി ഏറ്റെടുക്കേണ്ടതാണ്.
ഹിറ്റ്‌ലറുടെ ഇന്ത്യന്‍ സന്തതികള്‍ക്കെതിരായ സമരം അനിവാര്യമായും ബുഹുമുഖമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതുമുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും, ആഖ്യാനങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റേയും തലത്തില്‍ ഫാസിസത്തോട് ഏറ്റുമുട്ടുന്നതുംവരെ അതിന്റെ വിവിധ മാനങ്ങളാണ്. അഖിലേന്ത്യാതലത്തില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു സമരപ്രക്രിയയാണ് അത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply