ഗോവന്‍ ഫെസ്റ്റിവലില്‍ പണിയ – ഇരുള ഭാഷാ സിനിമകളും

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനാണ് ലോകത്തിലാദ്യമായി ആദിവാസി ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട നേതാജി സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ജൂബിലി എഡിഷന്‍ ഇന്ത്യന്‍ പനോരമയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത 5് സിനിമകളില്‍ രണ്ടെണ്ണം ആദിവാസി ഭാഷകളില്‍ നിന്ന്. പണിയ ഭാഷയില്‍ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര, അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രമുഖ ഭാഷയായ ഇരുള ഭാഷയില്‍ വിജീഷ് മണി സംവിധാനം ചെയ്ത നേതാജി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള – കര്‍ണ്ണാടക അതിര്‍ത്തി മേഖലകളിലെ ആദിവാസി ജീവിതയാണ് കെഞ്ചിരയുടെ പ്രമേയം. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ മുഖ്യപ്രമേയമാക്കിയാണ് നേതാജി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനാണ് ലോകത്തിലാദ്യമായി ആദിവാസി ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട നേതാജി സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ടി കെ രാജിവെകുമാര്‍ സംവിധാനം ചെയ്ത കോളാമ്പി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍. മലയാളിയായ ആനന്ദ് മഹാദേവന്‍ ഒരുക്കിയ മറാത്തി ചിത്രമായ മായ്ഘാട്ടും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എന്‍ട്രി നേടിയ രണ്ടു ചിത്രങ്ങള്‍ ജയരാജ് ഒരുക്കിയ ശബ്ദിക്കുന്ന കലപ്പ, മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍ കുമാറിന്റെ രചനയില്‍ നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ഇരവിലും പകലിലും ഒടിയന്‍ എന്നിവയാണ്.

[widgets_on_pages id=”wop-youtube-channel-link”]

76 രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം സിനിമകളും ഇന്ത്യന്‍ പനോരമയില്‍ 26 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ ഫീച്ചര്‍ ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഫിലിം ഫെസ്റ്റിവല്‍ ജൂറിക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ നേതൃത്വം വഹിക്കും. അഭിഷേക് ഷാ ഗുജറാത്തി ഭാഷയില്‍ സംവിധാനം ചെയ്ത ഹെല്ലാറോ ഓപ്പണിങ് സിനിമയായി പ്രദര്‍ശിപ്പിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply