രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ കേരളം മാറുന്നില്ല

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയായിതീര്‍ന്ന രണ്ട് പെണ്‍കുട്ടികളാണ് ആദിലയും നൂറയും. ലെസ്ബിയന്‍ പങ്കാളികളായ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാം എന്ന ഹൈക്കോടതി വിധി വന്നിട്ടുപോലും പൊതുസമൂഹം അവരെ വെറുതെ വിടുന്നുണ്ടായിരുന്നില്ല. ഇത് മാനസികരോഗമാണെന്നും തല്ലുകിട്ടാത്തതിന്റെയും വളര്‍ത്തുദോഷത്തിന്റെയും കുറവാണെന്നും ആക്രോശിച്ചുകൊണ്ടാണ് സൈബര്‍ലോകം ആ കുട്ടികളുടെ ബന്ധത്തെ വിലയിരുത്തിയത്.

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമെന്ന് ഒക്ടോവിയോപാസ് പറയുമ്പോള്‍ ഇവിടെ കേരളത്തിന്റെ കപട സദാചാരസമൂഹത്തില്‍ ചുംബനം പോയിട്ട പ്രണയത്തെപോലും അംഗീകരിക്കാന്‍ സാധ്യമാകാത്തവിധം സാമൂഹികതയുടെ അനിയന്ത്രിതമായ വേലിക്കെട്ടുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രണയവും വിവാഹവും എല്ലാംതന്നെ ഉടല്‍പരവും സന്താനോല്പാദനവും മാത്രമാണെന്ന സങ്കുചിതമായ കാഴ്ചപ്പാടില്‍നിന്നാണ് LGBTIQ പ്രണയങ്ങളെ ഒട്ടുമേ അംഗീകരിക്കാന്‍ ആവാത്തവണ്ണം പൊതുസമൂഹം ചുരുങ്ങിപോകുന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും. പൊതുബോധ സങ്കല്‍പ്പങ്ങള്‍ക്കുള്ളിലെ ആണ്‍ പെണ്‍ബന്ധങ്ങളല്ലാത്ത മറ്റെല്ലാത്തിനെയും പ്രകൃതിവിരുദ്ധമായി കാണുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുത തന്നെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയായിതീര്‍ന്ന രണ്ട് പെണ്‍കുട്ടികളാണ് ആദിലയും നൂറയും. ലെസ്ബിയന്‍ പങ്കാളികളായ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാം എന്ന ഹൈക്കോടതി വിധി വന്നിട്ടുപോലും പൊതുസമൂഹം അവരെ വെറുതെ വിടുന്നുണ്ടായിരുന്നില്ല. ഇത് മാനസികരോഗമാണെന്നും തല്ലുകിട്ടാത്തതിന്റെയും വളര്‍ത്തുദോഷത്തിന്റെയും കുറവാണെന്നും ആക്രോശിച്ചുകൊണ്ടാണ് സൈബര്‍ലോകം ആ കുട്ടികളുടെ ബന്ധത്തെ വിലയിരുത്തിയത്. ഇത്തരം ബന്ധങ്ങളെ ഇങ്ങനെ വികലമായി മാത്രം നോക്കി കാണുന്ന ആളുകള്‍ മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ നാം തികച്ചും നോര്‍മലായി കരുതുന്ന ഹെട്രോ സെക്ഷ്വാലിറ്റി അതായത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന ആകര്‍ഷണം പോലെതന്നെ നോര്‍മലായ മറ്റൊന്നാണ് ഹോമോ സെക്ഷ്വാലിറ്റി അഥവാ ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണം. അത്തരത്തില്‍ തികച്ചും സ്വാഭാവികമായി രണ്ട് പെണ്‍കുട്ടികള്‍ക്ക് പരസ്പരം തോന്നിയ പ്രണയത്തെ എത്ര വികലമായിട്ടാണ് കുടുംബവും സമൂഹവും നേരിട്ടത്. എത്ര ക്രൂരമായ മനുഷ്യാവകാശ ലംഘനകളിലൂടെയും ശാരീരികവും മാനസികവുമായ പീഡനകളിലൂടെയുമാണ് ആ പെണ്‍കുട്ടികള്‍ കടന്നുപോയത് പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികള്‍ അവര്‍ക്കുമേല്‍ അവരുടെ മൗലികമായ അവകാശങ്ങള്‍ക്കുമേല്‍ രക്ഷിതാക്കള്‍ നടത്തുന്ന കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു. കുറച്ചു വൈ്വകിയാണെങ്കിലും 2018ല്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടുപോലും ഇത്തരം ബന്ധങ്ങളെ കല്ലെറിയുന്നത് മതവും പൗരോഹിത്യവും ഉണ്ടാക്കി വെച്ചിരിക്കുന്ന തെറ്റായ ധാരണകളില്‍ നിന്നുതന്നെയാണ്.

പുരുഷാധിപത്യസമൂഹവും പുരുഷകേന്ദ്രികൃത മതങ്ങളും ലൈഗീകതയെ പ്രത്യുല്‍പാദനത്തിനും സ്വത്തുകൈമാറ്റത്തിനും പിന്തുടര്‍ച്ചയെയും മാത്രം അടിസ്ഥാനപ്പെടുത്തി കാണുന്നതുകൊണ്ടു തന്നെയാണ് ഇത്തരം സ്വവര്‍ഗനുരാഗങ്ങളെ അംഗീകരിക്കാന്‍ പൊതുസമൂഹം തയ്യാറാകാത്തത്. ഇത്തരം സാമൂഹിക വ്യവസ്ഥാപിത കുടുംബസങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്നതിലൂടെ മാത്രമേ വിശാലമായ കാഴ്ചപ്പാടുകളിലേക്ക് മനുഷ്യര്‍ എത്തിചേരുകയുള്ളു. എല്ലാത്തിനെയും അംഗീകരിക്കുന്ന പൊതുബോധ സങ്കല്‍പ്പങ്ങള്‍ക്കുള്ളിലെ ബന്ധങ്ങള്‍ മാത്രമല്ല എന്നും, ലോകം വൈവിധ്യങ്ങളുടേതു കൂടിയാണ് എന്നുകൂടി മനസിലാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനും ലൈഗീകതക്കുമൊക്കെ അപ്പുറം രണ്ടു വ്യക്തികള്‍ തമ്മിലുള്ള അതിവൈകാരികമായ സ്‌നേഹത്തിന്റെ പ്രണയത്തിന്റെ ഉയര്‍ന്ന തലം മനസിലാക്കാന്‍ ഇനിയും സമൂഹത്തിന് സാധിച്ചിട്ടില്ല എന്നത് ഖേദകരം തന്നെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹികമായ വേലിക്കെട്ടുകള്‍ ഇത്തരം ലൈഗീക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയരുമ്പോള്‍ എത്ര പേര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ലൈഗീകസ്വത്വം വെളുപ്പെടുത്തികൊണ്ട് പുറത്തേക്ക്വരാനാകും എന്നത് ഒരു ചോദ്യമാണ്. നൈസര്‍ഗീകമായ ഇത്തരം ബന്ധങ്ങളെ പ്രകൃതിവിരുദ്ധതയുടെ ലേബലില്‍ ചിത്രീകരിക്കുമ്പോള്‍ നാളെ പലതും തുറന്നുപറയാന്‍ സാധിക്കാതെ വീടകങ്ങളില്‍ ഞെരിഞ്ഞമരേണ്ടിവരുന്ന, മറ്റു ചിലപ്പോള്‍ ആത്മഹത്യയില്‍അഭയം പ്രാപിക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്ക് ഇത്തരം മനുഷ്യര്‍ മാറ്റപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ LGBTIQ കമ്മ്യൂണിറ്റിയുടെ അവകാശങ്ങളും അവരുടെ അഭിമാനത്തേയും ഉയര്‍ത്തിപിടിക്കേണ്ടത് അനിവാര്യമാണ്. അവര്‍ക്ക് എതിരെയുള്ള മനുഷ്യത്വരഹിതമായ ക്രൂരതകളും ചൂഷണങ്ങളും തടയുക എന്നത് സ്റ്റേറ്റിന്റെകൂടെ ഉത്തരവാദിത്തമാണ്. യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍ നിന്ന് വ്വഴിമാറി നടക്കാന്‍ ഇനിയെങ്കിലും നമ്മുടെ സമൂഹത്തിന് സാധിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply