![](https://www.thecritic.in/wp-content/uploads/2019/08/ss-3-900x466.jpg)
370-ാം വകുപ്പ് റദ്ദാക്കിയ നടപടി ഭരണഘടനാ ബഞ്ചിനു വിട്ടു
ഒക്ടോബറിലാണ് ബഞ്ച് ഇക്കാര്യം പരിഗണിക്കുക. അതേസമയം നടപടിക്ക് സ്റ്റേ നല്‍കിയിട്ടില്ല. കാശ്മീരിലെ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന ആരോപണത്തില്‍ ഒരാഴ്ചക്കകം കേന്ദ്രം സത്യവാങ്ങ് മൂലം നല്‍കണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യൂസഫ് തരിഗാമിയെ കാണാന്‍ കോടതി അനുമതി നല്‍കി.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജ്ജികളും ഭരണഘടനാ ബഞ്ചിനു വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഒക്ടോബറിലാണ് ബഞ്ച് ഇക്കാര്യം പരിഗണിക്കുക. അതേസമയം നടപടിക്ക് സ്റ്റേ നല്‍കിയിട്ടില്ല. കാശ്മീരിലെ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന ആരോപണത്തില്‍ ഒരാഴ്ചക്കകം കേന്ദ്രം സത്യവാങ്ങ് മൂലം നല്‍കണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യൂസഫ് തരിഗാമിയെ കാണാന്‍ കോടതി അനുമതി നല്‍കി.
അതിനിടെ ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഇക്കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും റോളില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാന്‍,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in