കേരള മോഡല്‍ പുറംതള്ളിയ പാര്‍ശ്വവല്‍കൃതരുടെ സംഭാഷണങ്ങള്‍. (Redefining KERALA MODEL)

‘കേരള മോഡല്‍’ വികസനത്തിന്റെ ഗുണഭോക്താക്കളായ സവര്‍ണ്ണ സമുദായങ്ങള്‍ക്കും സംഘടിത ജാതിമത സമുദായങ്ങള്‍ക്കും ഇവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കേരള മോഡല്‍ മെച്ചപ്പെട്ട വികസന മാതൃകയായിരിക്കും. എന്നാല്‍ ഈ വികസന പ്രക്രിയയിലൂടെ പുറംന്തള്ളപ്പെട്ടു പോയ ആദിവാസികള്‍ക്കും ദലിതര്‍ക്കും മത്സ്യബന്ധന സമൂഹങ്ങള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും അതിപിന്നോക്കക്കാരായ പാര്‍ശ്വവത്കൃതര്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും അങ്ങനെയല്ല കാര്യങ്ങള്‍.

‘കേരള മോഡല്‍’ വികസനത്തിന്റെ സവിശേഷത ദലിത് ആദിവാസികളുടെയും മത്സ്യബന്ധന സമൂഹങ്ങളുടെയും തോട്ടംതൊഴിലാളികളുടെയും അതിപിന്നാക്ക പാര്‍ശ്വവല്‍കൃതരുടെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പുറംതള്ളല്‍ രൂപപ്പെടുത്തുകയും അതിനെ സ്വാഭാവികമായി അദൃശ്യവല്‍കരിച്ചു നിര്‍ത്തുകയും ചെയ്യുന്നു എന്നതാണ്. കേരള മോഡല്‍ വികസന മാതൃകയ്ക്കുള്ളില്‍ വിവക്ഷിക്കപ്പെടുന്ന ഭൂപരിഷ്‌ക്കരണം, ആരോഗ്യമേഖല, എയിഡഡ് മേഖല ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസം, ജനകീയ ആസൂത്രണം, അധികാര വികേന്ദ്രീകരണം, കോളനികള്‍ ഉള്‍പ്പെടെയുള്ള ‘അടിസ്ഥാന’ സൗകര്യവികസനങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍ എന്നിവയാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിയ്ക്ക് കാരണമായി തീര്‍ന്നത് എന്നാണു കേരള വികസന മാതൃകയെ ആഘോഷിക്കുന്നവര്‍ രാഷ്ട്രീയമായും അക്കാദമിക്കായും സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

‘കേരള മോഡല്‍’ വികസനത്തിന്റെ ഗുണഭോക്താക്കളായ സവര്‍ണ്ണ സമുദായങ്ങള്‍ക്കും സംഘടിത ജാതിമത സമുദായങ്ങള്‍ക്കും ഇവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കേരള മോഡല്‍ മെച്ചപ്പെട്ട വികസന മാതൃകയായിരിക്കും. എന്നാല്‍ ഈ വികസന പ്രക്രിയയിലൂടെ പുറംന്തള്ളപ്പെട്ടു പോയ ആദിവാസികള്‍ക്കും ദലിതര്‍ക്കും മത്സ്യബന്ധന സമൂഹങ്ങള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും അതിപിന്നോക്കക്കാരായ പാര്‍ശ്വവത്കൃതര്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും അങ്ങനെയല്ല കാര്യങ്ങള്‍. ഈ അടിസ്ഥാന ജനവിഭാഗങ്ങളെ ഭൂമി – വിഭവങ്ങളുടെ ഉടമസ്ഥത എന്നിവയില്‍ നിന്നു തടയുന്ന ജാതിവ്യവസ്ഥയുടെ സ്വഭാവം തന്നെയാണ് സ്വാതന്ത്ര്യാനന്തര കേരളത്തിലെ ജനാധിപത്യ സംവിധാനത്തിനകത്ത് വിഭവങ്ങളുടെ പുനര്‍വിതരണത്തിലും, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ജാതിമത സമവാക്യങ്ങള്‍ക്ക് അനുസരിച്ച് നടന്ന കൊടുക്കല്‍ വാങ്ങലിലൂടെ അടിസ്ഥാന വിഭാഗങ്ങളെ വിദഗ്ദമായി ഒഴിവാക്കി കൂലി അടിമകളായി മാറ്റിക്കൊണ്ട് അവര്‍ക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങളും, തൊഴിലും, രാഷ്ട്രീയ അധികാരവും തങ്ങളുടെ തന്നെ ചൊല്‍പടിയില്‍ നില നിലനിര്‍ത്തിയിരിക്കുന്ന പരിമിതമായ ജനാധിപത്യമാണ് നടപ്പാക്കിയിട്ടുള്ളത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലും കേരളത്തിലും ഭൂമിയും വിഭവാധികാരവും ചില സമുദായങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് തികച്ചും ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ വികസനപദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ ജാതികേന്ദ്രീകൃതമായ ഈ സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ച അസമത്വത്തെ പരിഗണിച്ചതേയില്ല. ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്ന വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പിക്കുവാന്‍ വ്യത്യസ്ത നയസമീപനമാണ് സ്വീകരിക്കേണ്ടത് എന്ന പ്രാഥമിക കാഴ്ചപ്പാട് സ്വീകരിക്കുക ഉണ്ടായില്ല. ഭൂമിയുടെയും വിഭവങ്ങളുടെയും തുല്യവും നീതിയുക്തവുമായ പുനര്‍വിതരണം ജാതിവ്യവസ്ഥ അടിസ്ഥാനപരമായി കേരളത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ അധികാരത്തെ ശിധിലമാക്കും എന്ന ബോധ്യമാണ് ഈ ഒഴിവാക്കലിന് പിന്നിലുണ്ടായിരുന്നത്. ഈ യാഥാര്‍ഥ്യത്തെ പ്രശ്‌നവല്‍ക്കരിക്കാതെയും പരിഹാരം കാണാതെയും വലിയ കോര്‍പ്പറേറ്റ് വികസന മാതൃകകളിലൂന്നി മുന്നോട്ട് പോകുന്നത്തിന് പിന്നില്‍ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ എക്കാലവും സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക അധികാരങ്ങളുടെ പുറത്ത് നിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം പിന്തുടരുന്ന ഈ വികസനപരിപ്രേക്ഷ്യത്തെ അപനിര്‍മ്മിച്ചു കൊണ്ടേ ജനാധിപത്യ കേരളത്തെ സൃഷ്ടിക്കാന്‍ കഴിയൂ. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഭൂമി – വിഭവങ്ങളില്‍ ഉടമസ്ഥതയും അധികാരവും ലഭിക്കുന്ന, വിഭവങ്ങളുടെ നീതിയുക്തമായ പുനര്‍വിതരണം സാധ്യതമാക്കുന്ന, സ്വത്തുടമസ്ഥത ഉണ്ടാകുന്ന, ആത്യന്തികമായി സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരത്തില്‍ പങ്കാളിത്തം ഉറപ്പിക്കാന്‍ കഴിയുന്ന പുതിയൊരു വികസനനയം രൂപീകരിച്ചുകൊണ്ടേ സാമൂഹിക ജനാധിപത്യം നിലനില്‍ക്കുന്ന ‘നവ കേരള’ത്തെ സൃഷ്ടിക്കാന്‍ കഴിയൂ.

കേരളം പിന്തുടരുന്ന ‘കേരള മോഡല്‍ വികസന’ പരിപ്രേഷ്യത്തെ പ്രശ്‌നവല്‍ക്കരിക്കുകയും അടിസ്ഥാന ജനതയ്ക്ക് കൂടി സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഒരു വികസന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള മോഡല്‍ വികസനത്തില്‍ നിന്നു പുറംതള്ളപ്പെട്ടവര്‍ സംസാരിക്കുന്ന ‘Redefining Kerala Model’ എന്ന പ്രോഗ്രാം 2021 മാര്‍ച്ച് 20, 21 ( ശനി, ഞായര്‍ ) ദിവസങ്ങളില്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തപ്പെടുന്നത്. രണ്ടു ദിവസങ്ങളിലായി അരവിന്ദ് വി എസ് ( ഗസ്റ്റ് അദ്ധ്യാപകന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി), മായ കെ എസ് ( പി എച്ച് ഡി റിസര്‍ച്ച് സ്‌കോളര്‍ ), സിന്ധു മരിയ നെപ്പോളിയന്‍ ( റേഡിയോ ജേര്‍ണലിസ്റ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് , ഐ ഐ ടി മദ്രാസ് ), ഡോ. കെ പി നിതീഷ് കുമാര്‍ ( കോര്‍ഡിനേറ്റര്‍, ഡിസ്ട്രിക് എജ്യൂക്കേഷണല്‍ സെല്‍ ), ആരതി എം. ആര്‍ ( സ്വതന്ത്ര മാധ്യമപ്രവര്‍ത്തക, റിസര്‍ച്ച് അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍), മധു വി ബി ( അസിസന്റ് പ്രൊഫസര്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മള്‍ട്ടി ഡിസിപിള്‍ നറി ഇന്‍ സോഷ്യല്‍ സയന്‍സ് ), ഒ പി രവീന്ദ്രന്‍ ( എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍ ), അലീന ( എഴുത്തുകാരി ) എന്നിവര്‍ എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രൊഫസര്‍ എം കുഞ്ഞാമന്‍ (എക്കണോമിസ്റ്റ്, റിട്ടയേര്‍ഡ് പ്രൊഫസര്‍, റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ), ഡോ. കെ എസ് മാധവന്‍ ( അസോസിയേറ്റ് പ്രൊഫസര്‍, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ), ഡോ. ജയശീലന്‍ രാജ് ( അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ), ഡോ. കെ. എച്ച്. അമിതാബച്ചന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് റിസര്‍ച്ച് ഗൈഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി, എം.ഇ.എസ് അസ്മബി കോളേജ് ), ഡോ. രേഖാരാജ് ( അസിസ്റ്റന്റ് പ്രൊഫസര്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ) ഡോ. ഡി രാജീവ് ( ഫോര്‍മര്‍ ഡയ്‌റക്ടര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ) ഡോ. എം ബി മനോജ് ( അസിസ്റ്റന്റ് പ്രൊഫസര്‍, മലയാളം വകുപ്പ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ), പ്രവീണ താളി ( റിസര്‍ച്ച് സ്‌കോളര്‍, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയവര്‍ പ്രബന്ധാവതരണം മോഡറേറ്റ് ചെയ്യും.

മാര്‍ച്ച് 20 ശനി വൈകിട്ട് 6 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഡോ. ലിസ്ബ യേശുദാസ്, ചിത്ര നിലമ്പൂര്‍, ഫൈസല്‍ ഫൈസു സി എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്യുകയും കെ സന്തോഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്യും. തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. കെ കെ കൊച്ചു മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സജീവ് കുമാര്‍ പി വി, മണികണ്ഠന്‍ കാട്ടാമ്പള്ളി, എ കെ സന്തോഷ്, ഡോ. എം കെ മുകുന്ദന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തും. മാര്‍ച്ച് 21 ഞായര്‍ വൈകീട്ട് 5 30നു നടക്കുന്ന നയപ്രഖ്യാപന സദസ്സ് പ്രശസ്ത തമിഴ് സിനിമ സംവിധായകനും അംബേദ്കറൈറ്റുമായ പാ രഞ്ജിത്ത് ഉദ്ഘാനം ചെയ്യും. തുടര്‍ന്ന് സണ്ണി എം കപിക്കാട്,കെ കെ കൊച്ചു, ജി ഗോമതി, കെ സി ശ്രീകുമാര്‍, അജയ് കുമാര്‍ വി ബി, മുരളി തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ കെ കൊച്ചിനെ സമഗ്ര സംഭാവനയ്ക്ക് ആദരിക്കും. സാമൂഹിക നീതിയെ ഉറപ്പിക്കാന്‍ നടത്തപ്പെടുന്ന പരിപാടിയിലേക്ക് ഏവരുടെയും സഹകരണവും സഹായങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഭീംയാന കളക്റ്റീവ്, നീലം കള്‍ച്ചറല്‍ സെന്റര്‍

ജനറല്‍ കണ്‍വീനര്‍
കെ സന്തോഷ് കുമാര്‍
9048159590

ചെയര്‍മാന്‍
മുരളി തോന്നയ്ക്കല്‍
9495297089

കണ്‍വീനേഴ്‌സ്

അക്കിലസ് ( അക്കാദമിക് )
മായ കെ എസ് ( അക്കാദമിക് )
ശ്യാം ലാല്‍ ( ഫിനാന്‍സ് )
അനുരാജ് കെ എ ( ഫിനാന്‍സ് )
അരുണന്‍ ഐ ടി
സജീവ് കുമാര്‍ പി വി
ജിജില്‍ എ കെ
ജയിന്‍സി ജോണ്‍
എ കെ സന്തോഷ്
ദീപ പി മോഹന്‍
സജീഷ് ബാബു കവളപ്പാറ
സുമതി ബാബുകുട്ടന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply