ഭരണത്തുടര്‍ച്ച അപകടകരം (അതിനാണ് സാധ്യതയെങ്കിലും)

ആത്യന്തികമായി ഇരുകൂട്ടരുടേയും രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നുമില്ല. നവോത്ഥാനകാലത്ത് നാം ഉപേക്ഷിച്ചതൊക്കെയാണ് കൂടുതല്‍ ശക്തമായി തിരിച്ചുവരുന്നത്. ശബരിമല സംഭവവികാസങ്ങളും സവര്‍ണ്ണസംവരണവുമൊക്കെ ഉദാഹരണം. അതിനെയൊക്കെ സ്റ്റേറ്റ് പിന്തുണക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ഗവണ്മന്റ് ശ്രമിക്കുന്നില്ല. പ്രതിപക്ഷവും തഥൈവ. അതിനാലാണ് കുറ്റകൃത്യം ചെയ്ത ആര്‍എസ്എസുകാര്‍ രക്ഷപ്പെടുന്നതും കുറ്റകൃത്യം ചെയ്യാത്ത മുസ്ലിംവിഭാഗങ്ങള്‍ പ്രതിസ്ഥാനങ്ങളില്‍ എത്തുന്നതും. പൊതുസ്ഥലത്തെ ശയനപ്രദക്ഷിണസമരം മഹത്തരമാകുന്നതും നിസ്‌കരിക്കുന്നത് വര്‍ഗ്ഗീയമാകുന്നതും. കോണ്‍ഗ്രസ്സില്‍ നിന്നുപോലും മാത്രമല്ല, സിപിഎമ്മില്‍ നിന്നുപോലും ബിജെപിയിലേക്ക് ആളുകള്‍ പോകുന്നതും അതുകൊണ്ടാണ്.

തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മാത്രമാണ് പൊതുവില്‍ നമ്മളെല്ലാം അധികാരത്തെ കുറിച്ച് ചിന്തിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. അതിനാലാണ് ഈ സര്‍ക്കാര്‍ തുടരണോ അതോ യുഡിഎഫ് സര്‍ക്കാര്‍ വേണോ എന്ന ഒറ്റ ചൊദ്യത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. മറ്റൊരു സാധ്യതയെ കുറിച്ച് ആലോചിക്കാനാവാത്തത്. മൂന്നാമത്തെ മുന്നണിയായി രംഗത്തുവന്നിരിക്കുന്ന എന്‍ഡിഎ ഹിന്ദുത്വഫാസിസത്തിന്റെ പ്രഖ്യാപനമായതിനാല്‍ കൂടുതല്‍ അപകടകരവുമാണ്.

സമൂഹത്തിലെ മെയിന്‍ സ്ട്രീം വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് ഈ മുന്നണികള്‍ സംരക്ഷിക്കുന്നത് എന്നത് വ്യക്തമാണ്. അടിത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇവരുടെ അജണ്ടയിലേക്ക് എത്താറേയില്ല. ദളിതുകളും ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമൊക്കെ ഉദാഹരണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതപ്രശ്‌നങ്ങളോ കേരളം ഒരു സംസ്ഥാനമെന്ന രീതിയില്‍ നേരിടുന്ന പ്രശ്‌നങ്ങളോ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെടുത്താതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അവ രാഷ്ട്രീയപ്രശ്‌നമാണെന്നുപോലും കാണാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഥവാ അങ്ങനെ നിലനിര്‍ത്തുന്നതില്‍ ഇവര്‍ വിജയിക്കുന്നു. ഇതിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പുവേളയില്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുകാര്യമില്ല. അല്ലാത്ത സമയത്തും ഗൗരവപരമായ രാഷ്ട്രീയപ്രശ്‌നമായി ഉന്നയിക്കാന്‍ കഴിയണം. അത്തരത്തിലുള്ള ആലോചനകള്‍ മൂന്നു മുന്നണികള്‍ക്കും പുറത്തു നടക്കണം. ഇരകളുടെ അവകാശങ്ങളെ കുറിച്ചോ തുല്ല്യനീതിയെ കുറിച്ചോ സംസാരിക്കുന്ന വ്യത്യസ്ഥമായ ഒരു രാഷ്ട്രീയം വിഭാവനം ചെയ്യാന്‍ കഴിയുമോ എന്നതു തന്നെയാണ് ഉയരുന്ന ചോദ്യം. അതിന് തെരഞ്ഞെടുപ്പ് അന്യമല്ലെങ്കിലും തെരഞ്ഞെടുപ്പിനായി മാത്രം നടക്കേണ്ട ഒന്നല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വളരെ ഗുരുതരമായ ഘടനാപരമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. ഇരുമുന്നണി ഭരണങ്ങളും നടപ്പാക്കിയ വികസനനയങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ പുറന്തള്ളപ്പെടുന്നു. അവരില്‍ സമൂഹികമായി ദുര്‍ബ്ബലവിഭാഗങ്ങള്‍ മാത്രമല്ല, സാമ്പത്തികമായി ദുര്‍ബ്ബലമായ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇത്തരം പദ്ധതികളിലെ അഴിമതി മാത്രമാണ് ചര്‍ച്ചയാകുന്നത്. പദ്ധതികള്‍ മൂലം പുറന്തള്ളപ്പെടുന്നവര്‍ക്ക് സ്റ്റേറ്റുമായി ഒരു തരത്തിലുള്ള ആക്‌സിസുമില്ല. ഈയവസ്ഥയെ മാറ്റിതീര്‍ക്കുന്ന രാഷ്ട്രീയം ഇരുമുന്നണികള്‍ക്കുമില്ല. ആത്യന്തികമായി ഇരുകൂട്ടരുടേയും രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നുമില്ല. നവോത്ഥാനകാലത്ത് നാം ഉപേക്ഷിച്ചതൊക്കെയാണ് കൂടുതല്‍ ശക്തമായി തിരിച്ചുവരുന്നത്. ശബരിമല സംഭവവികാസങ്ങളും സവര്‍ണ്ണസംവരണവുമൊക്കെ ഉദാഹരണം. അതിനെയൊക്കെ സ്റ്റേറ്റ് പിന്തുണക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ഗവണ്മന്റ് ശ്രമിക്കുന്നില്ല. പ്രതിപക്ഷവും തഥൈവ. അതിനാലാണ് കുറ്റകൃത്യം ചെയ്ത ആര്‍എസ്എസുകാര്‍ രക്ഷപ്പെടുന്നതും കുറ്റകൃത്യം ചെയ്യാത്ത മുസ്ലിംവിഭാഗങ്ങള്‍ പ്രതിസ്ഥാനങ്ങളില്‍ എത്തുന്നതും. പൊതുസ്ഥലത്തെ ശയനപ്രദക്ഷിണസമരം മഹത്തരമാകുന്നതും നിസ്‌കരിക്കുന്നത് വര്‍ഗ്ഗീയമാകുന്നതും. കോണ്‍ഗ്രസ്സില്‍ നിന്നുപോലും മാത്രമല്ല, സിപിഎമ്മില്‍ നിന്നുപോലും ബിജെപിയിലേക്ക് ആളുകള്‍ പോകുന്നതും അതുകൊണ്ടാണ്. കൂടാതെ സമൂഹത്തിലെ പ്രമാണികളും അവിടേക്കൊഴുകുന്നു. പ്രമാണികളെ കൂടെനിര്‍ത്തി ബഹുജനങ്ങളെ പിടിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതിനു ബദലായി ബഹുജനങ്ങളെ കൂടെനിര്‍ത്തുന്ന തന്ത്രത്തിനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.

മൂന്നുമുന്നണികളേയും പിന്തുണക്കാനാകി്ല്ല എന്നു പറയുമ്പോള്‍ പകരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ശരിയാണ്, ഇവയില്‍ നിന്നു വ്യത്യസ്ഥമായ ഒരു രാഷ്ട്രീയശക്തി കേരളത്തില്‍ നിലവിലില്ല. അതിനു ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടിട്ടേയുള്ളു. പിഡിപിയും ജെഎസ്എസും ആര്‍എംപിയുമൊക്കെ ഉദാഹരണങ്ങള്‍. അവസാനം ഇവയും ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നതും ദുര്‍ബ്ബലമാകുന്നതുമാണ് കാണുന്നത്. മുഖ്യധാരാപ്രസ്ഥാനങ്ങളുടെ അജണ്ടയില്ലില്ലാത്ത സാമൂഹ്യ – സാമ്പത്തിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമായെടുത്ത്, ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ മാത്രമേ അത്തരമൊരു ശക്തിക്കു സാധ്യതയുള്ളു. പിന്നെയുള്ളത് ട്വന്റി – ട്വന്റി, വി ഫോര്‍ കൊച്ചി, വി ഫോര്‍ കേരള, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പോലുള്ള അരാഷ്ട്രീയ സംഘടനകളാണ്. അവയൊരിക്കലും ഒരു ജനാധിപത്യസംവിധാനത്തിലെ ബദലല്ല. പോക്കറ്റിലെ പണമെടുത്ത് നാട്ടില്‍ വികസനം നടപ്പാക്കുന്ന സംവിധാനമല്ല ജനാധിപത്യം എന്നാണ് കിറ്റക്‌സ് മുതലാളി മനസ്സിലാക്കേണ്ടത്. ജനത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഏകാധിപതികളുടെ ഭരണമല്ല ജനാധിപത്യം. ജനങ്ങളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനും പ്രതിഷേധിക്കാനുെമാക്കെ അവസരമുള്ള സംവിധാനമാണത്. വി ഫോര്‍ സംഘടനകളാകട്ടെ കേവലം അഴിമതിയെ കുറിച്ചാണ് സംസാരിക്കുന്നത്. അഴിമതിയെന്നത് ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്ന പ്രാഥമികധാരണ പോലുമില്ലാതെയാണ് അവരുടെ പ്രതിഷേധം. ഈ സിസ്റ്റത്തിന്റെ വിവിധ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റേയും ബദല്‍ സംവിധാനത്തെ കുറിച്ചുള്ള ്അന്വേഷണത്തിന്റേയും ഭാഗമായാണ് അഴിമതിക്കെതിരായ സമരങ്ങളും ഉയര്‍ന്നു വരേണ്ടത്. ഒരു ദിവസം രാത്രി പോയി പാലാരിവട്ടം പാലം വാഹനങ്ങള്‍ക്കു തുറന്നു കൊടുത്ത നടപടിതന്നെ ഇവരുടെ സാമാന്യബോധമില്ലായ്മയുടെ ഉദാഹരണമാണ്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനും സാമാന്യബോധമില്ലാത്തവരുടെ കൂട്ടായ്മയാണ്. ഏറെകാലം ചെയ്ത സര്‍ക്കാര്‍ ജോലിക്കു വാര്‍ദ്ധക്യത്തില്‍ നല്‍കുന്ന പ്രതിഫലമാണ് പെന്‍ഷന്‍. പ്രായമായ, ദുര്‍ബ്ബലവിഭാഗങ്ങള്‍ സാമൂഹ്യസുരക്ഷാനടപടികള്‍ ഉറപ്പുവരുത്തുക എന്നല്ലാതെ, എല്ലാവര്‍ക്കും വണ്‍ പെന്‍ഷന്‍ എന്നത് ഏതെങ്കിലും രാജ്യത്ത് സാധ്യമായ ഒന്നാണോ? ഈ മുദ്രാവാക്യത്തിലെ ഏറ്റവും അപകടകരമായത് വണ്‍ ഇന്ത്യ എന്ന ആദ്യഭാഗമാണ്. വണ്‍ ഇന്ത്യ എന്നു തുടങ്ങുന്ന പല മുദ്രാവാക്യങ്ങളും ഈയിടെ നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഈ വണ്‍ ഇന്ത്യ എന്നത് മോദി വിഭാവനം ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയല്ലാതെ മറ്റെന്താണ്? അതുപോലും മനസ്സിലാക്കാതെയാണോ കുറെപേര്‍ ഈ മുദ്രാവാക്യത്തിനു പുറകില്‍ പോകുന്നതെന്നറിയില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തു നിലപാടെടുക്കുമെന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഒരു പ്രസ്ഥാനവും നിലവിലില്ലാത്ത സാഹചര്യത്തില്‍ അതൊരു പ്രായോഗിക പ്രശ്‌നമാണ്. എന്‍ഡിഎക്ക് വോട്ടുചെയ്യാന്‍ എന്തായാലും ജനാധിപത്യവാദികള്‍ക്കാവില്ല. പിന്നെയുള്ളത് യുഡിഎഫും എല്‍ഡിഎഫുമാണ്. തുടക്കത്തില്‍ പറഞ്ഞപോലെ അടിസ്ഥാന രാഷ്ട്രീയവിഷയങ്ങളില്‍ ഇവര്‍ തമ്മില്‍ വലിയ അന്തരമില്ല. പിണറായി വിജയനേക്കാള്‍ ഒരു മഹത്വവും ഉമ്മന്‍ചാണ്ടിക്കോ ചെന്നിത്തലക്കോ ഇല്ല. അഴിമതിയുടെ കാര്യത്തിലും അങ്ങനെതന്നെ. അപ്പോഴും ഭരണത്തുടര്‍ച്ച കൂടുതല്‍ അപകടകരമാണ്. ഒന്നാമത് തുടര്‍ച്ചയായ ഭരണമാറ്റമാണ് കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ആ സന്തുലിതാവസ്ഥയെ ഭരണത്തുടര്‍ച്ച തകിടം മറക്കും. അതിനേക്കാളുപരി സമീപകാലത്ത് സിപിഎം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയനിലപാടുകള്‍ ബിജെപിയുമായി ഒത്തുപോകുന്നതാണ്. ജമായത്തിനെതിരായ ഏകപക്ഷിയ അക്രമങ്ങളും ലീഗിനെപോലും വര്‍ഗ്ഗീയപാര്‍ട്ടിയായി വ്യാഖ്യാനിക്കുന്നതും മൃദുഹിന്ദുത്വനിലവപാടുകളുമൊക്കെ അതിന്റെ ഭാഗമാണ്. ശ്രീമാന്‍ എം എന് ഭൂമി നല്‍കിയത് അവസാന ഉദാഹരണം. ഹിന്ദുവോട്ടുകളെ സ്വാധീനി്ക്കാന്‍ ബിജെപി ഉപയോഗിക്കുന്ന അതേ ബിംബങ്ങളും തന്ത്രങ്ങളും തന്നെയാണ് സിപിഎമ്മും ഉപയോഗിക്കുന്നത്. അതിന്റെ വിജയം തികച്ചും അപകടകരമായ അവസ്ഥയിലേക്കാണ് കേരളത്തെ എത്തിക്കുക. അതിനാലാണ് അടിസ്ഥാനവിഷയങ്ങളില്‍ വലിയ അന്തരമില്ലെങ്കിലും ഭരണത്തുടര്‍ച്ച കൂടുതല്‍ അപകടകരമാണെന്നു പറയുന്നത്. മാത്രമല്ല ഭരണത്തുടര്‍ച്ചയിലൂടെ ഒരു പ്രസ്ഥാനത്തിനു എന്തു സംഭവിക്കാമെന്നതിന് ബംഗാള്‍ അനുഭവമൊക്കെ മറക്കാറായിട്ടില്ലല്ലോ. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യത തന്നെയാണ് കൂടുതലായി കാണുന്നത് എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply