വേണം, ചണ്ഡാളനെ ചാരുചടുല മൊഴി പൊഴിക്കുന്ന വാചാലനാക്കു’ന്ന രാഷ്ട്രീയ ബദല്‍..

സണ്ണി എം കപിക്കാടിന്റെ ജനാധിപത്യ ബദലിനു വേണ്ടിയുള്ള മുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലേഖനത്തോടുള്ള പ്രതികരണം

തീര്‍ച്ചയായും സണ്ണിയോട് യോജിക്കുന്നു..

ഫാസിസത്തിന്റെ കടന്നുവരവ്, പാര്‍ശ്വവല്‍കൃതരെ ദിനചര്യ പോലെ വീണ്ടും വീണ്ടും ആട്ടിയകറ്റുന്ന ഭരണകൂടങ്ങള്‍, വര്‍ത്തമാനകാലം എന്തെന്നറിയാതെ ഭാവിയിലേക്ക് പറക്കുന്ന മധ്യവര്‍ഗ്ഗങ്ങള്‍, താപ മരണം സംഭവിക്കുന്ന പ്രകൃതി, പ്രാണ നാശത്തിന്റെ വാര്‍ത്തകളില്ലാത്ത ഒരു ദിനം പോലും കടന്നു പോകാറില്ല… ധമനികളില്‍ ഭീതിയുടെ ഇടിനാദം കൊണ്ടുനടക്കുന്ന ബോധംകെട്ട മനുഷ്യരായിരിക്കുന്നു മലയാളി…

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധനമൂലധന നിഗൂഢ ഗണിതശാസ്ത്രജ്ഞത്തിന്റെ ഭോഗ നടനത്തില്‍ ആനന്ദം കൊള്ളുന്ന സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍. അവരുടെ സൃഷ്ടികള്‍ ഭരണകൂടത്തിന്റെ വിദൂഷ പത്രികകളായി മാറുന്നു..

അന്തര്‍വീക്ഷണത്തിന്റെ, ഉള്ളുണര്‍വിന്റെ ആത്മനിഷ്ഠമായ വഴികള്‍
(Subjective way of intuition) ഉറപ്പിച്ചെടുക്കേണ്ട ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോകുന്നത്..

എന്നാല്‍
അരാഷ്ട്രീയതയുടെ അഭിജാത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമാന്തരമായി നടക്കുന്ന ‘കുട്ടിപ്പാര്‍ട്ടികള്‍’.
ഇത് ജനാധിപത്യത്തിന്റെ ചലനാത്മകതയെ നിശ്ചലമാക്കും.
അവര്‍ അറിയാതെ സ്വയം എടുത്തണിയുന്നത് ജനാധിപത്യത്തിന്റെ പ്രച്ഛന്നമാണ്..
കമ്പോള ആധുനികതയിലാണ് അതിന്റെ വേരുകള്‍.
അതിമൂലധനത്തിന്റേയും മൂലധന അധികാരത്തിന്റേയും എക്‌സിക്യൂട്ടീവുകളാവുക എന്ന നിലയിലേക്കാണ്
ഇത്തരം തെരഞ്ഞെടുപ്പ് സംഘാടനങ്ങള്‍ ചെന്നെത്തുന്നത്..
രാഷ്ട്രീയമായ ഉള്ളടക്കമില്ലാത്ത പെട്ടിപ്പാട്ട് സംഘമായി ഇത് അവസാനിക്കും..
ജനാധിപത്യത്തിന് അത് വരുത്തിവെക്കുന്ന അംഗഭംഗം ചെറുതായിരിക്കില്ല..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോക വിപണിയുടെ ഏദന്‍ തോട്ടത്തില്‍ നിന്ന് എന്തു തിരഞ്ഞെടുക്കണം എന്നതിനെ സംബന്ധിച്ച മാര്‍ഗ്ഗരേഖ മാത്രമാണ് ഇവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക..

തീര്‍ച്ചയായും വേണം നമുക്കൊരു ജനാധിപത്യ ബദല്‍..

തൊഴിലാളികളേയും, മര്‍ദ്ദിതരേയും, പാര്‍ശ്വവല്‍കൃതരേയും അഭിസംബോധന ചെയ്യുന്ന ജനാധിപത്യം..

കുമാരനാശാന്‍ പറഞ്ഞതു പോലെ
‘ചണ്ഡാളനെ ചാരുചടുല മൊഴി പൊഴിക്കുന്ന വാചാലനാക്കു’ന്ന രാഷ്ട്രീയ ബദല്‍..

also read

ഭരണത്തുടര്‍ച്ച അപകടകരം (അതിനാണ് സാധ്യതയെങ്കിലും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply