മഴ കുറയുന്നില്ല, ആശങ്കയും

സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളില്‍ 108138 പേര്‍ ഉണ്ട്. 29997 ഓളം കുടുംബങ്ങളില്‍ നിന്നുള്ളവരാണിവര്‍. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ക്ക് വളരെ ക്ഷാമമുണ്ട്.

കഴിഞ്ഞ രാത്രി സംസ്ഥാനത്തെ പല ഭാഗത്തും മാറി നിന്ന മഴ വീണ്ടും ഇടതടവില്ലാതെ പെയ്യാനാരംഭിച്ചതോടെ സംസ്ഥാനത്തെ പ്രളയഭീഷണി അവസാനിക്കുന്നില്ല. ഉച്ചക്ക് ശേഷം മഴ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വാര്‍ത്ത സമ്മേളനത്തിലറിയിച്ചത്. പലയിടത്തും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 8 ജില്ലകളിലായി 80 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മിക്കയിടങ്ങളിലും മഴ വര്‍ധിക്കുന്നതും മലവെള്ളമിറങ്ങുന്നതും രക്ഷ പ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. പെരിങ്ങല്‍കുത്ത് ഡാമില്‍ ജലത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതു ചാലക്കുടി പുഴയുടെ ഓരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ബാണാസുര സാഗര്‍ 3 മണിയോടെ ഷട്ടര്‍ തുറക്കേണ്ടതായി വരും. കരമണ്‍ തോടിലൂടെ വെള്ളം തുറന്നു വിടുന്നതുകൊണ്ട് അതിന്റെ വശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മറ്റു ഡാമുകളൊന്നും തല്‍ക്കാലം തുറക്കില്ല.
പുത്തുമലയിലും കവളപ്പാറയിലും ഭിതിദമായ രീതിയില്‍ നടന്ന ഉരുള്‍പ്പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് സംസ്ഥാനം മോചിതമായില്ല. മോശം കാലാവസ്ഥ മൂലവും 30 ഉം 40 അടി ഉയരത്തില്‍ മണ്ണടിഞ്ഞിട്ടുള്ളതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്്. കവലപ്പാറയില്‍ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും സൈന്യം ഇവിടേക്ക് എത്തപ്പെട്ടിട്ടില്ല. വാഹനങ്ങളും മണ്ണ് മാന്തി യന്ത്രങ്ങളുടെയും കുറവുണ്ട്. അകെ ഒരു മണ്ണ് മാന്തി യന്ത്രം കേടാകുകയും ചെയ്തു. അതിനിടക്ക് മറ്റൊരുവശത്തു മല വീണ്ടുമിടിയുകയുമുണ്ടായി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരണമാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ട്. 30 പേരുടെ ഫയര്‍ ഫോഴ്‌സ് അംഗങ്ങളും 50 പേരുള്ള ദുരന്തനിവാരണ സേനയുടെ അംഗംങ്ങളും പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മേപ്പാടി പുത്തുമലയില്‍ 40 പേരുടെ ഫയര്‍ ഫോഴ്‌സ് ടീം രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മലപ്പുറത്ത് വാണിയാമ്പുഴ മുണ്ടേരി ഭാഗത്തു 200 ഓളം ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ വഴി അവിടേക്ക് ഭക്ഷണം വിതരണത്തെ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇവിടെയടക്കം സംസ്ഥാനത്തുടനീളം 50നടുത്ത് പേര്‍ മരിച്ചു. . വയനാട് മാത്രം 11 മരണങ്ങള്‍ ഉണ്ടായി. നാളെ സ്ഥലത്തെത്തുന്ന രാഹുല്‍ ഗാന്ധി സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍തകും.
സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളില്‍ 108138 പേര്‍ ഉണ്ട്. 29997 ഓളം കുടുംബങ്ങളില്‍ നിന്നുള്ളവരാണിവര്‍. 24990 പേരെ വയനാടില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ക്ക് വളരെ ക്ഷാമമുണ്ട്. എറണാകുളത്തും ഇടുക്കിയിലും മഴക്കു കുറവുണ്ട്. പലയിടത്തും വഴികളും പാലങ്ങളും തകര്‍ന്നത് ഗതാഗതത്തിന് തടസ്സമുണ്ടാകുന്നുണ്ട്. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലിയാറിനു കുറുകെയുള്ള പ്രധാന വൈദ്യുതി ലൈന്‍ പുഴയില്‍ തട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് അത് ഓഫ് ചെയ്തത് വടക്കന്‍ ജില്ലകളില്‍ വൈദ്യുത വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. അത് പുനഃസ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിനു അടുത്ത് പോലീസ് സുരക്ഷാ നല്‍കിയിട്ടുണ്ട്. 9 വൈദ്യുതി സുബ്‌സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. 4 ചെറിയ പവര്‍ ഹൗസുകള്‍ തകരാറിലായി. പൊതുമരാമത്തു വകുപ്പിന്റെ 6 റോഡുകള്‍ അടച്ചു. അട്ടപ്പാടിയില്‍ തുരുത്തില്‍ കുടുങ്ങിയ കുടുംബത്തെ ഭവാനിപുഴക്കു മുകളിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply