മഴയ്ക്ക് ശമനം : കവളപ്പാറയിലും പുത്തുമലയിലും ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനം

ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. 63ഓളം ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുത്തുമലയിലും ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അവിടേയും സൈന്യം എത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കാമെന്ന ഭീഷണിയുണ്ടെങ്കിലും ഇന്ന് മഴക്ക് ശമനം വന്നതോടെ കേരളം ആശ്വാസത്തിലേക്ക്. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തി. കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. അതേസമയം കണ്ണൂരിലെ വിവിധ മേഖലകളില്‍ മഴ പെയ്യുന്നുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. 63ഓളം ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുത്തുമലയിലും ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അവിടേയും സൈന്യം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. അതേസമയം നിറച്ച് ചതുപ്പായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമല്ല. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത അവസ്ഥയുമാണ്. പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply