ഭൂവിതരണത്തില്‍ കേരളം പുറകില്‍

തൊഴിലിന്റെ ഭാഗമായി നമ്മുടെ ഉന്നതോദ്യോഗസ്ഥര്‍ക്കു കൊടുക്കുന്ന പരിശീലനങ്ങളില്‍ ഭൂമി ഒരു പ്രധാന ഘടകമാണ്. ഭൂമിയുടെ പ്രാധാന്യത്തേയും ഭൂനിയമങ്ങളെയും കുറിച്ചെല്ലാം അവരെ നന്നായി ബോധവല്‍ക്കരിക്കുന്നുണ്ട്. പക്ഷെ എന്തു കാര്യം? രാഷ്ട്രീയനേതാക്കളും ട്രേഡ് യൂണിയനുകളും അക്കാദമിക് പണ്ഡിതരും ഈ ഉദ്യോഗസ്ഥരുമെല്ലാം തീരുമാനിച്ചാല്‍ ഈ മേഖലയിലെ എല്ലാ അനീതികളും അനധികൃത നടപടികളും അവസാനിപ്പിക്കാം. എന്നാലാരുമതിനു ശ്രമിക്കുന്നില്ല. അതിനാലാണ് ഹാരിസണെപോലുള്ളവരുടെ തട്ടിപ്പുകള്‍ ഇവിടെ തുടരുന്നത്.

മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ ഭൂമി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ പ്രധാനമാണെങ്കിലും ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടുക എളുപ്പമല്ല എന്നതാണ് ഭൂമിയെ വ്യത്യസ്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപ്രശ്‌നം ഏറെ രൂക്ഷമാണ്. ഒരുവശത്ത് കെട്ടിടസമുച്ചയ നിര്‍മ്മാണങ്ങളിലൂടേയും നെല്‍പ്പാടങ്ങളുടെ നികത്തലുകളിലൂടേയും ചോലവനനഷ്ടങ്ങളിലൂടേയുമെല്ലാം നമ്മുടെ ഭൂമി നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഭരണനേതൃത്വങ്ങള്‍ക്കോ ഇതിലൊന്നും ഒരു വേവലാതിയുമില്ല.

തൊഴിലിന്റെ ഭാഗമായി നമ്മുടെ ഉന്നതോദ്യോഗസ്ഥര്‍ക്കു കൊടുക്കുന്ന പരിശീലനങ്ങളില്‍ ഭൂമി ഒരു പ്രധാന ഘടകമാണ്. ഭൂമിയുടെ പ്രാധാന്യത്തേയും ഭൂനിയമങ്ങളെയും കുറിച്ചെല്ലാം അവരെ നന്നായി ബോധവല്‍ക്കരിക്കുന്നുണ്ട്. പക്ഷെ എന്തു കാര്യം? രാഷ്ട്രീയനേതാക്കളും ട്രേഡ് യൂണിയനുകളും അക്കാദമിക് പണ്ഡിതരും ഈ ഉദ്യോഗസ്ഥരുമെല്ലാം തീരുമാനിച്ചാല്‍ ഈ മേഖലയിലെ എല്ലാ അനീതികളും അനധികൃത നടപടികളും അവസാനിപ്പിക്കാം. എന്നാലാരുമതിനു ശ്രമിക്കുന്നില്ല. അതിനാലാണ് ഹാരിസണെപോലുള്ളവരുടെ തട്ടിപ്പുകള്‍ ഇവിടെ തുടരുന്നത്.

ഞാന്‍ 2006നുശേഷമാണ് കേരളത്തിലെത്തി റവന്യൂ സെക്രട്ടരിയായി ചാര്‍ജ്ജെടുത്തത്. തുടര്‍ന്ന് ഭൂപരിഷ്‌കരണം മുതലുള്ള കേരളത്തിലെ ഭൂപ്രശ്‌നങ്ങളെ കുറിച്ച് വിശദമായി തന്നെ പഠിച്ചു. തീര്‍ച്ചയായും ഭൂപരിഷ്‌കരണം കൊണ്ട് കേരളത്തില്‍ ഏറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാലതെല്ലാം പിന്നീട് നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മാത്രമല്ല ഭൂകേന്ദ്രീകരണമാണ് നടക്കുന്നത്. സമ്പന്നവിഭാഗങ്ങള്‍ ഭൂപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി. അതിനായി നിയമങ്ങളിലെ പഴുതുകള്‍ ഭംഗിയായി ഉപയോഗിച്ചു. ഹാരിസണുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 50ഓളം കേസുകളാണ്. അനന്തമായി നീളുന്ന ആ കേസുകള്‍ മൂലം ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്നാണ് ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്. പതിനായിരകണക്കിന് ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ അനധികൃതമായി വിവിധ ജില്ലകളിലായി കൈവശം വെച്ചിരിക്കുന്നത്. പാട്ടക്കരാര്‍ എന്നൊക്കെ പറയുന്ന പലതിനും കൃത്യമായ രേഖകളൊന്നുമില്ല. ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി ഉപയോഗിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളൊന്നും നല്‍കുന്നില്ല.

നിലവിലുള്ള നിയമങ്ങള്‍ കൊണ്ടുതന്നെ വൈദേശികകമ്പനികളടക്കം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഈ ഭൂമിയെല്ലാം ഏറ്റെടുക്കാന്‍ സര്‍ക്കാരിനാവും. വേണമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണവുമാകാം. എന്നാല്‍ അതിലൊന്നും താല്‍പ്പര്യമില്ലാത്തതാണ് പ്രശ്‌നം. അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോഴാണ് ഈ അനധികൃതഭൂമി പിടിച്ചെടുത്ത് മൂന്നുലക്ഷത്തില്‍പരം വരുന്ന കേരളത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അതും അവഗണിക്കപ്പെട്ടു. ഹാരിസണെ പോലുള്ള കമ്പനികള്‍ നിയമങ്ങളഴെല്ലാം ലംഘിക്കുന്ന സാഹചര്യത്തില്‍ തോട്ടങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടില്ല. രാജ്യമാണിക്യത്തിന്റേതടക്കം എത്രയോ റിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നു. സുശീല ആര്‍ ഭട്ടനെ പോലുള്ളവര്‍ എത്രയോ നിയമപോരാട്ടങ്ങള്‍ നടത്തി. എന്നാല്‍ നമ്മുടെ ഭരണ – ഉദ്യോഗസ്ഥ സംവിധാനത്തില്‍ നിന്നും ഇക്കാര്യത്തില്‍ ഒന്നും ഇനി പ്രതീക്ഷിക്കാനാവുമെന്ന് കരുതുന്നില്ല. ഒരു കാര്യവുമറിയാത്ത കുറെ പേര്‍, ഇതിലൊന്നും താല്‍പ്പര്യമില്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന കുറെ പേര്‍, പിന്നെ ഈ തട്ടിപ്പുകാരുമാിയ ഒത്തുകളിക്കുന്നവര്‍. ഇവരില്‍ നിന്നൊക്കെ ഇനിയെന്തു പ്രതീക്ഷിക്കാന്‍?

ഏറെ ഭൂദാരിദ്ര്യമനുഭവിക്കുന്ന കേരളത്തിലാണ് ഇത്രമാത്രം ഭൂമി വിദേശകമ്പനികള്‍ കൈവശം വെച്ചിരിക്കുന്നത്. ഇതിന്റെ ഗൗരവം കേരളജനതയും ഭരണാധികാരികളും ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാം. അതവരെ ബോധ്യപ്പെടുത്താനാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. സമ്പന്നര്‍ക്ക് ഒരു സര്‍ക്കാര്‍ പോലും ആവശ്യമില്ല. എന്നാല്‍ ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും സാധാരണക്കാര്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണകൂടം ആവശ്യമാണ്. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും പൊതുവിതരണത്തിലും ദുരിതനിവാരണത്തിലുമെല്ലാം മുന്‍നിരയ.ിലായ കേരളം ഭൂമിയുടെ കാര്യത്തില്‍ മുന്നിലാണെന്നു പറയാനാകില്ല. മൂന്നാറിലൊക്കെ അതു വളരെ പ്രകടമാണ്. ഇനിയും ഈ വിഷയം പരിഹരിക്കാതെ കേരളീയ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല.

(കേരളത്തിലെ തോട്ടം ഭൂവുടമസ്ഥതയും വൈദേശികാധിപത്യവും എന്ന വിഷയത്തില്‍ ഭൂസമരസമിതി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിച്ചതില്‍ നിന്ന്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നിവേദിത പി ഹരന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply