മോഡേണായത് നിങ്ങളുടെ പ്രാകൃതകത്തിയും കോമേഴ്‌സും മരുന്നു പൊതിയുന്ന കവറും മാത്രമാണ്.

ആയുര്‍വേദം നോക്കുക. അത് രോഗം ശരീരത്തിന്റെ അസന്തുലിതാവസ്ഥയായി കാണുന്നു. ഓര്‍ത്തോപതി നോക്കു. : അത് രോഗം ശരീരത്തിന്റെ റിപ്പയര്‍ പ്രവര്‍ത്തനമായി കാണുന്നു. യഥാര്‍ത്ഥത്തില്‍ ഈ വ്യത്യാസമാണ് അലോപ്പൊതിക്കാരന് തിരിയാതെ പോവുന്നത്. അലോപ്പതി ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനവും ഏറ്റവും ആധികാരികതയും ഭരണകൂട പിന്തുണയുമുളള ചികിത്സയാണ്. അതിനെതിരെ പറയുന്നത്, ഭരണകൂടത്തിനും ദൈവത്തിനുമെതിരെ പറയുന്നത്ര അപകടകരവുമാണ്.

ഹോമിയോ ജനിച്ചത് തന്നെ, അലോപ്പതിയുടെ അശാസ്ത്രീയതയില്‍ നിന്നും പരാജയത്തില്‍ നിന്നുമാണ്. പ്രകൃതി ചികിത്സ, ഓര്‍ത്തോപ്പതി ഇവയുടെ ചരിത്രമെടുത്താലും അങ്ങിനെ തന്നെ. ധാരാളം പഠിച്ചത് പാടുന്ന പ്രൊഫഷണലുകളില്‍ നിന്ന് വ്യത്യസ്ഥമായി തന്റെ രോഗിയെ, തന്റെ ചികിത്സയെയൊക്കെ തുടര്‍ന്ന് നിരീക്ഷിക്കുകയും അവര്‍ക്ക് എന്ത് സംഭവിക്കുകയും ചെയ്യുന്നു എന്ന് ചിന്തിച്ചവരാണ് ബദല്‍ ചികിത്സകള്‍ കൊണ്ടുവന്നത്. അതായത്, ഒരു ചികിത്സ ടെക്സ്റ്റുകളില്‍ പറഞ്ഞിരിക്കുന്നു. അത് പഠിച്ച് ഡിഗ്രിയെടുത്ത് ചികിത്സ തുടങ്ങുന്നു. പഠിച്ചത് എഴുതി , മോശമില്ലാത്ത ഒരു വിവാഹവുമൊക്കെ കഴിച്ച് ജോലി തുടരുന്നു. സ്വന്തം  ക്‌ളിനിക് ആശുപത്രിയൊക്കെയാവുന്നു. അതിനനുസരിച്ച് ലോണ്‍, കുട്ടികള്‍, വീട് നിര്‍മ്മാണം, നല്ല വാഹനം സാമൂഹിക അന്തസ് ഒക്കെയുണ്ടാക്കി അങ്ങനെ മുന്നേറുകയാണ്. ഇവിടെ രോഗികള്‍ വരുന്നു , ചികിത്സകള്‍ എഴുതുന്നു, അതിന്റെ ലാഭമല്ലാതെ രോഗികള്‍ കാര്യമായ പരിഗണനാ വിഷയമേയല്ല. ഉപഭോക്താവ് എന്ന നിലയിലുള്ള വീണ്ടും തന്നെ കാണാനും കൂടുതല്‍ പേര്‍ വരാനുമുളള ഒരു ബന്ധമുണ്ടാക്കുമെന്നല്ലാതെ അവര്‍ക്ക് തന്റെ മരുന്ന്, ചികിത്സ ഉണ്ടാക്കുന്ന മറ്റു പ്രശ്‌നമൊന്നും പ്രഫഷണലുകള്‍ ചിന്തിക്കാറെയില്ല.

അതില്‍ വ്യതിരിക്തമായി ചിന്തിച്ചവരാണ് ബദല്‍ വക്താക്കളായത്. ഹാനിമാനും അത്തരമൊരു മനുഷ്യനായിരുന്നു. അലോപ്പതിയുടെ അന്നത്തെ അശാസ്ത്രീയവും ക്രൂരവും പ്രാകൃതവുമായ സമ്പ്രദായത്തോട് വിടപറഞ്ഞ് പുതിയ രീതി പ്രയോഗിച്ചയാള്‍. അത് ഇന്നത്തെ അലോപ്പതിക്കാര്‍ക്കുമറിയാം. അതുകൊണ്ട് അവര്‍ പുതിയ വാദം ഉന്നയിക്കുകയാണ്. ഞങ്ങള്‍ അലോപ്പതിയല്ല, മോഡേണ്‍ മെഡിസിനാണെന്ന്. എന്താണീ മോഡേണ്‍ ? പണ്ട് കൃഷി കാളയെ വെച്ച് ഉഴുതു . ഇന്ന് ട്രാക്ടര്‍ വെച്ച് ഉഴുതു . കൃഷി കൃഷി തന്നെ. അത് പോലെ പണ്ട് കീറല്‍ പഴുപ്പിച്ച കത്തി വെച്ച് ചെയ്തു. ഇന്ന് ലേസര്‍ കത്തിയായി. കീറല്‍ കീറല്‍ തന്നെ. ആധുനിക സാങ്കേതികവിദ്യയുടെ സങ്കേതങ്ങള്‍ ഉപയുക്തമാക്കിയെന്നല്ലാതെ ചികിത്സയുടെ അടിസ്ഥാന തത്വം ആധുനികമായില്ല. അഥവാ, രോഗം ശത്രുവിന്റെ ആക്രമണവും അവിടെ രാസപ്രയോഗമോ ലേസറോ ബോംബോയിട്ട് ശത്രുവിനെ നേരിടുക എന്ന രീതി മാറിയില്ല. ആയുധം മാത്രം മാറി.

ആയുര്‍വേദം നോക്കുക. അത് രോഗം ശരീരത്തിന്റെ അസന്തുലിതാവസ്ഥയായി കാണുന്നു. ഓര്‍ത്തോപതി നോക്കു. : അത് രോഗം ശരീരത്തിന്റെ റിപ്പയര്‍ പ്രവര്‍ത്തനമായി കാണുന്നു. യഥാര്‍ത്ഥത്തില്‍ ഈ വ്യത്യാസമാണ് അലോപ്പൊതിക്കാരന് തിരിയാതെ പോവുന്നത്. അലോപ്പതി ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനവും ഏറ്റവും ആധികാരികതയും ഭരണകൂട പിന്തുണയുമുളള ചികിത്സയാണ്. അതിനെതിരെ പറയുന്നത്, ഭരണകൂടത്തിനും ദൈവത്തിനുമെതിരെ പറയുന്നത്ര അപകടകരവുമാണ്. ഒപ്പം തന്നെ ചികിത്സ ജനകീയവും ട്രാന്‍സ്പരന്റും ആളുകളുടെ ജീവിത സാഹചര്യത്തിന് സൗകര്യപ്രദവുമാക്കിയത് കൂടിയാണ് അതിന്റെ പ്രത്യേകത. ഹോമിയോ, നാട്ടു വൈദ്യക്കാരന്റെ നിഗൂഢത, അറിവിന്റെ ഒളിച്ച് വെയ്ക്കല്‍ ഇവയൊന്നും അതിലില്ല. കുത്തകവല്‍ക്കരണവും, മൂലധന ആധിപത്യവുമുണ്ടങ്കിലും.

ഇവിടെയാണ് കൊറോണ അലോപ്പതിക്ക് വലിയ പ്രഹരം ഏല്‍പ്പിക്കുന്നത്. ഹോമിയോയുടെ പഞ്ചാരഗുളിക കൊടുത്താല്‍ പോലും മാറുന്ന, വളരെ കുറച്ച്, മറ്റു ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം ഗുരുതരമാവുന്ന ഒരു രോഗത്തെ പാണ്ട മിക് ആക്കിയത് അലോപ്പതിയുടെ അപ്രമാദിത്തവും, അധികാരകുത്തകയുമാണ്. ഹോമിയോ പ്രതിരോധ മരുന്നിനെ പരിഹസിക്കാന്‍ അലോപ്പതി വക്താക്കള്‍ തന്നെ ആ സത്യം അറിയാതെ തുറന്ന് പറയുന്നു. ഹോമിയോ മരുന്ന് എന്നല്ല, ഒന്നും കഴിച്ചില്ലങ്കിലും ഇത് അത്ര പ്രശ്‌നമുളള രോഗമല്ലയെന്ന്. പിന്നെയെന്തിന് നിങ്ങള്‍ ഇതിനെ ഭീകരമാക്കി? മറ്റു ചികിത്സകരെ നിങ്ങള്‍ സംഘടിതമായി തടഞ്ഞു നിര്‍ത്തി ? അറിവിന്റെ അധികാര കുത്തകയില്‍ നിങ്ങള്‍ പറയുന്നത് മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

നിങ്ങള്‍ മോഡേണ്‍ ആയിട്ടില്ല. മോഡേണ്‍ ആയത് നിങ്ങളുടെ പ്രാകൃത കത്തിയും കോമേഴ്‌സും മരുന്നു പൊതിയുന്ന ഭംഗിയുള്ള കവറും മാത്രമാണ്. ഉള്ളില്‍ പഴയ ഹീറോയിക്ക് മെഡിസിന്‍ പ്രാകൃതത്വവും വൈദ്യന്മാരുടെ പരസ്പര ശത്രുതയും തന്നെ.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply