കെ എ എസടക്കം എല്ലാ പി എസ് സി പരീക്ഷകളും മലയാളത്തിലാക്കാനായി പ്രക്ഷോഭം

ഐക്യരാഷ്ട്രസഭ മുതല്‍ ഇങ്ങോട്ട് പ്രധാനപ്പെട്ട സാമൂഹ്യ സംവിധാനങ്ങളെല്ലാം മാതൃഭാഷയ്ക്ക് ഭരണത്തിലും വികസന പ്രക്രിയയിലുമുള്ള പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട് . എന്നിട്ടും ഈ അന്യ ഭാഷാശ്രിത നിലപാട് തുടരുന്നത് ദയനീയമാണ് . രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിലാണ് ബ്യൂറോക്രസി പ്രവര്‍ത്തിക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് പ്രസ്ഥാനം ചൂണ്ടികാട്ടുന്നു.

പുതുതായി നടപ്പാക്കപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റിലടക്കം മുഴുവന്‍ പി എസ് സി പരീക്ഷകളും മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം പ്രക്ഷോഭമാരംഭി;d;g. ഭരണ വികേന്ദ്രീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു ചുവടെന്ന നിലയില്‍ നടപ്പാക്കുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത എന്നും പരീക്ഷാ സിലബസ് പരിഗണിക്കുന്ന വൈജ്ഞാനിക മേഖലകളും സംബന്ധിച്ച ഔപചാരിക അറിയിപ്പും വന്നു കഴിഞ്ഞു. ഇരുനൂറ് മാര്‍ക്കിന്റെ പ്രാഥമിക പരീക്ഷയും അതില്‍ യോഗ്യത നേടുന്നര്‍ക്കുള്ള തുടര്‍പരീക്ഷയുമാണുണ്ടാവുക. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പരീക്ഷകളും ഇംഗ്ലീഷിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് മലയാളികള്‍ക്ക് മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അതാത് ഭാഷകളിലും നടത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് . കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയവും മാതൃഭാഷാനുകൂലമാണ് . ഔദ്യോഗിക ഭാഷയായി മലയാളത്തെ (ന്യൂനപക്ഷ ഭാഷകളെയും ) അംഗീകരിച്ച , അതിനായി ഫലപ്രദമായി ഇടപെടുന്ന സര്‍ക്കാരിന് മറിച്ചൊരു നിലപാട് സാദ്ധ്യമല്ലല്ലോ. കേരളത്തിലെ ഭരണ / പ്രതിപക്ഷ മുന്നണികളുടേയും പ്രഖ്യാപിത നിലപാട് ഇതു തന്നെയാണ്.ഐക്യരാഷ്ട്രസഭ മുതല്‍ ഇങ്ങോട്ട് പ്രധാനപ്പെട്ട സാമൂഹ്യ സംവിധാനങ്ങളെല്ലാം മാതൃഭാഷയ്ക്ക് ഭരണത്തിലും വികസന പ്രക്രിയയിലുമുള്ള പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട് . എന്നിട്ടും ഈ അന്യ ഭാഷാശ്രിത നിലപാട് തുടരുന്നത് ദയനീയമാണ് . രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിലാണ് ബ്യൂറോക്രസി പ്രവര്‍ത്തിക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് പ്രസ്ഥാനം ചൂണ്ടികാട്ടുന്നു.

നിലവില്‍ വന്ന നോട്ടിഫിക്കേഷനില്‍ ഈ പരീക്ഷയുടെ മാദ്ധ്യമം ഏതെന്ന് വ്യക്തതയില്ലെങ്കിലും നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തിയത് ഇംഗ്ലീഷിലാണ്. ബിരുദം യോഗ്യതയായ പരീക്ഷകളുടെ നടത്തിപ്പ് ഇംഗ്ലീഷിലാണ്. സ്വാഭാവികമായും K. A. S പരീക്ഷയും ഇംഗ്‌ളീഷിലാവും നടക്കുക എന്ന് ആശങ്കപ്പെടുന്നവരെ കുറ്റപ്പെടുത്താനാവില്ല. മലയാളമടക്കം ഇന്ത്യന്‍ ഔദ്യോഗിക ഭാഷകളിലെല്ലാം IAS പരീക്ഷ എഴുതാം. ഇന്ത്യന്‍ ഭരണ സര്‍വ്വീസില്‍ പ്രാദേശിക ജനതകളുടെ താല്പര്യവും പങ്കാളിത്തവും ഉറപ്പിക്കുക എന്നതാണല്ലോ ഈ നയത്തിന്റെ താല്പര്യം. അതായത് മലയാളത്തില്‍ പരീക്ഷ എഴുതി ഒരാള്‍ക്ക് ചീഫ് സെക്രട്ടറിയാകാം. അദ്ദേഹത്തിന്റെ അസിസ്റ്റന്റാവുന്ന ആള്‍ ഇംഗ്ലീഷില്‍ തന്നെ പരീക്ഷയെഴുതണം എന്നത് എന്തൊരു വിചിത്രമായ കാര്യമാണ് !

മാതൃഭാഷാ മാദ്ധ്യമ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദലിതരും പിന്നാക്കക്കാരും തൊഴിലാളികളുമടങ്ങുന്ന ജനസാമാന്യത്തെ അധികാരത്തിന്റെ ഉന്നത പദവികളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള പുത്തന്‍ ധനികവര്‍ഗ്ഗത്തിന്റെ പ്രധാന ഉപാധിയാണ് വിദ്യാഭ്യാസത്തിലും ഭരണത്തിലും തൊഴില്‍ പരീക്ഷകളിലും തുടരുന്ന ഇംഗ്ലീഷ് ആധിപത്യം . പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന SFI യും KSU വുമടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും തൊഴിലവകാശത്തിനും യുവജനക്ഷേമത്തിനും പ്രവര്‍ത്തിക്കുന്ന DYFI യും യൂത്ത് കോണ്‍ഗ്രസ്സുമടക്കമുള്ള യുവജന സംഘടനകളും തൊഴില്‍ പരീക്ഷകളിലെ ഈ നവവരേണ്യ വാദത്തെ തിരിച്ചറിയണം. വിപണിയുടേയും പരസ്യത്തിന്റേയും വിനിമയ മാദ്ധ്യമമായി ഒരു പ്രയാസവുമില്ലാതെ മാതൃഭാഷ ഉപയോഗിക്കപ്പെടുന്നു. തെരെഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ അത് ഉപയോഗിക്കപ്പെടുന്ന ഭാഷ കൊണ്ട് ഭരിക്കാനാവുന്നില്ലെന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഒരു ജനതയുടെ ഉദ്പാദനക്രമത്തേയും സമ്പദ്ഘടനത്തേയും സാമൂഹ്യ പുരോഗതിയേയും അഭിസംബോധന ചെയ്യാത്ത ഒരു ഭാഷയും സാഹിത്യത്തിന്റെയും അനുഭൂതികളുടേയും മാത്രം ബലത്തില്‍ അതിജീവിക്കില്ല.

ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുമ്പോഴും കേരള പി.എസ്.സിക്ക് അതു സ്വീകാര്യമല്ലായെന്നത് ഖേദകരമാണ്. വിദ്യാഭ്യാസത്തിലും ഭരണനിര്‍വഹണത്തിലും മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹങ്ങളാണ് വിദ്യാഭ്യാസ – സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ എന്നത് ശ്രദ്ധേയമാണ്. ഭരണം സുതാര്യവും ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിര്‍വഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്‌കാരക്കമ്മീഷനുകളും ഒരേ സ്വരത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശമാണ്. ബിരുദതലംവരെ മാതൃഭാഷയില്‍ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങള്‍ക്കുള്ള എഴുത്തു പരീക്ഷകളില്‍ ആ അവസരം നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കൂ.

ആയതിനാല്‍, പ്രത്യേക ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്നതിനുള്ള തൊഴികെ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകളടക്കം,
പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാകണമെന്ന് കേരള പി.എസ്.സി.യോടും ഇതിനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് കേരള സര്‍ക്കാരിനോടും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തെ പിന്തുണക്കുന്നു.

also read

മാതൃഭാഷാ മൗലികവാദം ഉപേക്ഷിക്കണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply