ദളിത് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തു : ആദിവാസി സംരക്ഷണ സംഘം പ്രക്ഷോഭത്തിന്

രാഷ്ട്രീയ സ്വാധീനവും, പണ സ്വാധീനവും ഉള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കുറ്റക്കാര്‍ എന്നത് കൊണ്ട് മാനേജ്‌മെന്റ്റിനെതിരെയും, പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് നടപടിയെടുക്കാത്തത് നീതികേടാണെന്നും അതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആദിവാസി സംരക്ഷണ സംഘം അറിയിക്കുന്നു.

മുതലമട ആട്ടയാമ്പതി സ്‌നേഹ ആര്‍ക്കിടെക്ചര്‍ കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ റാഗിങ്ങിന് വിധേയമാക്കിയ കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, കൃത്യ വിലോപം നടത്തിയ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര-സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍, മുഖ്യമന്ത്രി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, സുപ്രണ്ടന്റ് ഓഫ് പോലീസ്, ഡി.വൈ.എസ്.പി എന്നിവര്‍ക്ക് ആദിവാസി സംരക്ഷണ സംഘം പരാതികള്‍ നല്‍കി. പ്രതികള്‍ക്കെതിരെ നടപടികളെടുക്കുന്നതിനു പകരം കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത മാനേജ്മെന്റിനെതിരെയും അന്വേഷണം നടത്തി പോലീസ് കേസ്സെടുക്കണം.

രാഷ്ട്രീയ സ്വാധീനവും, പണ സ്വാധീനവും ഉള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കുറ്റക്കാര്‍ എന്നത് കൊണ്ട് മാനേജ്‌മെന്റ്റിനെതിരെയും, പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് നടപടിയെടുക്കാത്തത് നീതികേടാണെന്നും അതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആദിവാസി സംരക്ഷണ സംഘം അറിയിക്കുന്നു.

ദളിത് വിദ്യാര്‍ത്ഥിനി ആയത് കൊണ്ട് മാത്രമാണ് പോലീസ് കേസ്സ് എടുക്കാത്തത്. പരാതി കൊടുത്താല്‍ കൊല്ലുമെന്ന് പറഞ്ഞു മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പെണ്‍കുട്ടി നിയമപരമായി നടപടികളില്‍ നിന്നും പിന്നോട്ട് പോയിരിക്കുന്നത്. പോലീസിനെയും, ഭരണകൂടത്തെയും വിലക്കെടുക്കാന്‍ കെല്‍പ്പുള്ള മാനേജ്മന്റ് പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരെയും, വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെയും കേസ്സ് കൊടുക്കുമെന്ന ഭീഷണിയും മുഴക്കിയിരിക്കുകയാണ്.

ഭൂരിപക്ഷം വിദ്യാര്‍ത്ഥി സംഘടനകളും ഈ വിഷയത്തില്‍ സജീവമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. കുട്ടിയുടെ അച്ഛന്‍ പോലീസിന്‍ പരാതി കൊടുത്തിട്ടും ഇതുവരെ കേസ്സെടുത്തിട്ടില്ല. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് പോലീസ് അടിയന്തിരമായി കേസ്സെടുക്കണം.

റാഗിങ്ങിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പഠനം മതിയാക്കി പോകാനിടയുണ്ടായ സംഭവത്തില്‍ പീഢനത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും, പ്രതികളെ സംരക്ഷിക്കുന്ന മാനേജ്‌മെന്റ് നിലപാടിലും പ്രതിഷേധിച്ചുകൊണ്ട് സെപ്റ്റംബര്‍ 4 ന് ആദിവാസി-ദളിത് സംഘടനകളുടെയും, പൗരാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീളിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചിന്നച്ചാമി മൂച്ചന്‍കുണ്ട്, മണികണ്ഠന്‍ വിജയനഗര്‍, മനോജ്, മുരുകേശന്‍ കറുപ്പുതുറക്കാട്, നാഗരാജ് ചാപ്പക്കാട്, ശരവണന്‍ കുണ്ടന്‍തോട്, ശാന്തി കുണ്ടന്‍തോട്, ശെല്‍വരാജ് മൂച്ചന്‍കുണ്ട് എന്നിവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply