പല യുക്തിവാദ ശാസ്ത്രബാലന്മാരുടേത് ഇത്തിരിക്കുഞ്ഞന്‍ ജ്ഞാനലോകം

ആധുനികശാസ്ത്രത്തിനും പല ശാസ്ത്രമിത്തുകളുടേയും അബദ്ധങ്ങളുടേയും ചരിത്രമുണ്ട്. എത്രകാലമാണ്, ‘ബ്രഹ്മ’ത്തിന്റെ മിമിക്രിപോലെ വ്യാഖ്യാനിക്കാവുന്ന ‘ഈതര്‍’ ശാസ്ത്രത്തെ നയിച്ചത്. വളരെ ചെറിയൊരു കാര്യമെടുത്താല്‍ എത്രപേരുടെ കുടലു മുറിച്ചുകളഞ്ഞ ശേഷമാണ് അള്‍സര്‍ ഒരു ബാക്ടീരിയാ ജന്യരോഗമാണെന്ന് ആധുനുകവൈദ്യം തിരിച്ചറിഞ്ഞത് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഏതെങ്കിലും പ്രായമായൊരാള്‍ ‘ഡോക്ടറെ എനിക്ക് വാതമാണ്’ എന്നു പറഞ്ഞാല്‍ പരിഹസിച്ചവഹേളിച്ചു പോന്നതിനുപകരം ഇന്നൊരു വിശേഷശാഖ തന്നെ അതിനുണ്ട്.

കല്ലായുധങ്ങളുപയോഗിക്കുകയും തീയെ മെരുക്കുകയുമെല്ലാം ചെയ്ത മനുഷ്യന്റെ പൂര്‍വ്വീകനാകാവുന്ന ഹോമോ ഇറക്റ്റസ്സിന് രണ്ടു ദശലക്ഷത്തോളമെങ്കിലും പ്രായം വരും. ആധുനികമനുഷ്യനായ ഹോമോസാപിയന്‍സിനുതന്നെ നാലഞ്ചുലക്ഷം പ്രായം കാണും. ഈ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മനുഷ്യന്‍ അതിജീവിച്ചതും ചില പരിണാമഘട്ടങ്ങള്‍ കടന്നതും പോലും മൂന്നോ നാലോ നൂറ്റാണ്ടുമാത്രം ചരിത്രമുള്ള ആധുനിക വൈദ്യം കൊണ്ടല്ല. നരവംശശാസ്ത്രമൊക്കെ വിട്ട് ആധുനികവൈദ്യത്തിലെത്തുന്ന ചരിത്രം തന്നെയെടുത്താല്‍ നാലയ്യായിരം വര്‍ഷം പഴക്കമുള്ള ഈജിപ്ത്യന്‍ സംസ്‌കാരത്തിലേക്കെത്തും. ഈജിപ്തിലത് മതവും ആരാധനാലയങ്ങളുമായെല്ലാം കെട്ടുപിണഞ്ഞ് ദൈവദത്തമായ ഒന്നായാണ് വികസിച്ചത്. ഗ്രീക്കോ റോമന്‍ കാലവും അറേബ്യന്‍ മധ്യകാലവുമെല്ലാം കടന്നാണത് യൂറോപ്യന്‍ ആധുനികകാലത്തിലെത്തുക. ഏതെങ്കിലും ചില യുക്തിവാദ ബാലശിങ്കങ്ങളുടെ രണ്ടു ഗ്വാഗ്വാ വിളികൊണ്ട് എഴുതിതള്ളാവുന്നതല്ല ഈ ചരിത്രമാകെ എന്നതാണ് പ്രധാനപ്രശ്‌നം.

എന്നാല്‍ ലക്ഷകണക്കിനു വര്‍ഷങ്ങളുടെ ഈ ചരിത്രത്തെ അവ്യക്തമായെങ്കിലും മനസ്സിലാക്കാന്‍ മനുഷ്യനെ ഇന്നു പ്രാപ്തമാക്കിയത് ആധുനികശാസ്ത്രം കൂടിയാണ്. പല ആധുനിക വിജ്ഞാനശാഖകള്‍ സംയോജിച്ചാണ് മനുഷ്യന് ഈ നീണ്ടകാലത്തെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ യുക്തിവാദ ശാസ്ത്രബാലന്മാരുടെ ഇത്തിരിക്കുഞ്ഞന്‍ ജ്ഞാനലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ആധുനികവിജ്ഞാനത്തിന്റെ ഈ വലുപ്പമാണ്. അവര്‍ക്ക് ജ്ഞാനപ്പമെന്നാല്‍ ബൈബിളിലെ ഉല്‍പ്പത്തിപോലെ ഇത്രാംതിയതി ഇന്ന സ്ഥലത്ത് ശാസ്ത്രത്തിന്റെ, അല്ലെങ്കില്‍ വൈദ്യശാസ്ത്രത്തിന്റെ ഉല്‍പ്പത്തി സംഭവിച്ചു എന്നാണ്. ചരിത്രം ഗണനാര്‍ഹമല്ല എന്ന് ഇവര്‍ ചിലപ്പോള്‍ പറയുന്നതും കേട്ടിട്ടുണ്ട്. ജ്ഞാനത്തിന്റെ ഈ അനസ്യൂതിയേയും ചരിത്രത്തേയും നിരാകരിക്കുകവഴി ഇവര്‍ ചെയ്യുുന്നത് സമൂഹത്തെ കാര്‍ന്നുതിന്നുന്ന വൈറസുകളായി സ്വയം ചുരുങ്ങുക മാത്രമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആധുനികശാസ്ത്രത്തിനും പല ശാസ്ത്രമിത്തുകളുടേയും അബദ്ധങ്ങളുടേയും ചരിത്രമുണ്ട്. എത്രകാലമാണ്, ‘ബ്രഹ്മ’ത്തിന്റെ മിമിക്രിപോലെ വ്യാഖ്യാനിക്കാവുന്ന ‘ഈതര്‍’ ശാസ്ത്രത്തെ നയിച്ചത്. വളരെ ചെറിയൊരു കാര്യമെടുത്താല്‍ എത്രപേരുടെ കുടലു മുറിച്ചുകളഞ്ഞ ശേഷമാണ് അള്‍സര്‍ ഒരു ബാക്ടീരിയാ ജന്യരോഗമാണെന്ന് ആധുനുകവൈദ്യം തിരിച്ചറിഞ്ഞത് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഏതെങ്കിലും പ്രായമായൊരാള്‍ ‘ഡോക്ടറെ എനിക്ക് വാതമാണ്’ എന്നു പറഞ്ഞാല്‍ പരിഹസിച്ചവഹേളിച്ചു പോന്നതിനുപകരം ഇന്നൊരു വിശേഷശാഖ തന്നെ അതിനുണ്ട്. ഇതങ്ങനെയല്ല എന്നൊക്കെ പറയുമായിരിക്കാം. ജനിതക സാങ്കേതികതകള്‍ നാനോടെക്കുമെല്ലാമടക്കം നിലനില്‍ക്കുന്ന ചികിത്സാരീതികളെ എത്രവേഗത്തില്‍ ഒരുപക്ഷെ പഴഞ്ചനാക്കിയേക്കാം. പഴയ ഗോത്ര’ഷാമാന്‍’മാര്‍ക്ക് വരെ മനുഷ്യന്റെ നിലനില്‍പ്പിലും വളര്‍ച്ചയിലും പങ്കുണ്ടെന്ന് ഈ സര്‍വ്വജ്ഞന്മാര്‍ക്കറിയില്ലെങ്കിലും നരവംശശാസ്ത്രത്തിനറിയാം. അതുകൊണ്ട് ഷാമാനിസത്തിലേക്ക് തിരിച്ചുനടക്കണമെന്നൊന്നും ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. ഈ ലേഖകന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നൊരു തമിഴ് മൊഴിയുണ്ട് ‘അറിഞ്ഞത് കയ്യളവ്, അറിയാത്തത് ഉലകളവ്’ എന്ന്. ജ്ഞാനത്തിന്റെ ചരിത്രസഞ്ചാരത്തെ ഇതോര്‍മ്മിപ്പിക്കും; ഒപ്പം സ്ഥലകാലനിബദ്ധം, അഥവാ ചരിത്രനിബദ്ധമാണ് ജ്ഞാനമെന്നും. നിങ്ങള്‍ക്കെല്ലാമറിയാമെന്ന വിശ്വാസം ഒരര്‍ത്ഥത്തില്‍ ഒന്നുമറിയില്ലെന്നതിന്റെ വിജ്ഞാപനം കൂടിയാകാം. ജ്ഞാനം ഒരു വലിയ പ്രവാഹമാണ്. അതിലൊരാള്‍ എവിടെനില്‍ക്കുന്നു എന്ന സ്ഥാനം സ്വയം തിരിച്ചറിഞ്ഞാലേ വിവേചനബുദ്ധിയുണ്ടാകൂ. വിവേചനബുദ്ധിയില്ലാത്തവരെ മറ്റെന്തെല്ലാം അറിവുണ്ടെങ്കിലും ഒന്നും ബോധ്യപ്പെടുത്താനുമാകില്ല. ആധുനിക ഡോക്ടര്‍മാരില്‍ എത്രപേര്‍ നിരന്തരം വികസിക്കുന്ന വൈദ്യവിജ്ഞാനത്തെ മെഡിക്കല്‍ ജര്‍ണലുകളടക്കം നോക്കിപുതുക്കുന്നുണ്ട്? പഠിച്ചിറങ്ങിയതിനുശേഷമുള്ള തങ്ങളുടെ ഒരു പ്രധാന ഗുരു മെഡിക്കല്‍ റപ്പുമാരുടെ ഉപദേശങ്ങളും അവര്‍ തരുന്ന ബ്രോഷറുകളുമല്ലെന്ന് പറയാനാകുന്നവര്‍ എത്രപേരുണ്ട്? ആധുനിക ചികിത്സാ രീതികളുടെ വര്‍ത്തമാനനിലയോടുള്ള ഒരു ചെറിയ വിമര്‍ശനമേ ഇതാകുന്നുള്ളു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആധുനികചികിത്സാരംഗം ഒരു വിജ്ഞാനമോ സേവനമോ അല്ലാത്ത ഒരു വ്യാപാര വ്യവസായ മേഖലയായാണിന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയുന്നത്. ഇതു പറയുമ്പോള്‍ ആയുര്‍വേദത്തെ കൂടി ഒന്നു സൂചിപ്പിച്ചുപോയില്ലെങ്കില്‍ അത് വലിയ തെറ്റിദ്ധാരണക്കിടയാക്കും. എത്രയോ ജീര്‍ണ്ണിച്ച വ്യാപാര വ്യവസായമായാണതും ഇന്ന് നിലനില്‍ക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ സൗകര്യങ്ങളും വിവേചനരഹിതമായി വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയും മറുവശത്ത് ആധുനികശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നിബന്ധനകളും ഉത്തരവാദിത്തങ്ങളുമെല്ലാം സൗകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്യുന്ന മേഖലയാണത്. മെഡിക്കോലീഗലടക്കമായ രാഷ്ട്രീയമായി സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ട വിഷയമാണിത്. ആയുര്‍വേദം ഇങ്ങനെയാണോ പഠിപ്പിക്കേണ്ടത്, ഇങ്ങനെയാണോ പ്രാക്ടീസ് ചെയ്യേണ്ടത് എന്നെല്ലാം വ്യവസ്ഥ ചെയ്യേണ്ടത് സര്‍ക്കാരുകളാണ്. രാഷ്ട്രീയമായാണതിനു പരിഹാരം കാണേണ്ടതെന്നര്‍ത്ഥം. നിയമവിധേയമായി പഠിച്ച് ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കിച്ച് ജയിക്കേണ്ടതല്ല ഇത്. സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍മാത്രം ഉതകുന്ന വിവേചനരഹിതമായ ചര്‍ച്ചകള്‍ വര്‍ഗ്ഗീയതപോലെ അതിന്റെ ഒരു ചെറിയ പതിപ്പായി മാറുന്നില്ലേ എന്നും സംശയമുണ്ട്. മാത്രവുമല്ല, ആയുര്‍വേദത്തെ പ്ലാസ്റ്റിക് സര്‍ജറികളും ടെസ്റ്റ്യൂബ് ശിശുജനനവുമെല്ലാമായി പ്രചരിപ്പിക്കുന്ന വര്‍ഗ്ഗീയതക്കെതിരെ ഇവര്‍ മിക്കവാറും നിശബ്ദരാണെന്നത് ഈ സംശയത്തെ ബലപ്പെടുത്തുക.യും ചെയ്യുന്നുണ്ട്.

വളരെ വിശദമായി എഴുതേണ്ട ഒരു വിഷയകത്തിന്റെ രൂപരേഖ മാത്രമായേ ഇതിനെ എടുക്കാവൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply