കേരളം ഇനിയും നിക്ഷേപസൗഹൃദമാകണം

ട്വന്റി – ട്വന്റി എന്ന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ സാമാന്യരാഷ്ട്രീയബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. പക്ഷെ നിലവിലെ ജനാധിപത്യ – നിയമ സംവിധാനത്തിനകത്താണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവരെ എതിര്‍ക്കേണ്ടത് രാഷ്ട്രീയം പറഞ്ഞാണ്. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പരാജയമാണ്. എന്നലതിനുപകരം അതിനു പുറകിലുള്ളവരെ ഇത്തരത്തില്‍ തകര്‍ക്കാനുള്ള നീക്കമല്ല നടക്കേണ്ടത്. അതും ജനാധിപത്യത്തിന് ഭൂഷണമല്ല. അ്ക്കാര്യം മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തിരിച്ചറിഞ്ഞു എന്നു കരുതാം. എന്നാലത് ബന്ധപ്പെട്ട എല്ലാവരേയും ബോധ്യപ്പെടുത്താന്‍ കഴിയണം.

കേരളം നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാണോ എന്ന വിഷയമാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ആണെന്നു മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നു. വ്യവസായമന്ത്രിയാകട്ടെ അക്കാര്യത്തില്‍ നമ്മള്‍ 29ല്‍ 28-ാം സ്ഥാനത്താണെന്നും ആ നില മെച്ചപ്പെടുത്തലാണ് അടിയന്തിരലക്ഷ്യമെന്നും പറയുന്നു. മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ ആരാണ് ശരിയെന്നു ഇനിയും വ്യക്തമാകണം. എന്തായാലും ഒന്നുറപ്പ്, 28-ാം സ്ഥാനമൊന്നുമാകണമെന്നില്ലെങ്കിലും ഇക്കാര്യത്തില്‍ കേരളം മുന്‍നിരയിലല്ല എന്നുറപ്പ്. ഒരുപാട് മുന്നോട്ടുപോകാനുണ്ട്.

കിറ്റക്‌സുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഈ വിഷയത്തെ ഇപ്പോള്‍ സജീവമാക്കിയിരിക്കുന്നത്. ഒന്നുറപ്പാണ്, മറ്റേതു കമ്പനിയേയുംപോലെ കിറ്റക്‌സും നിലവിലെ നിയമങ്ങള്‍ മുഴുവന്‍ പാലിക്കുന്നു എന്നു കരുതാനാകില്ല. എന്നാല്‍ അക്കാര്യത്തില്‍ കിറ്റക്‌സിനേക്കാള്‍ പുറകിലുള്ള എത്രയോ കമ്പനികള്‍ സംസ്ഥാനത്തുണ്ട്. പെരിയാറിന്റെ തീരത്തുപോയാല്‍ മാത്രം മതി നിയമലംഘനങ്ങളുടെ, പ്രത്യേകിച്ച് പാരിസ്ഥിതിക നിയമലംഘനങ്ങളുടെ ഘോഷയാത്ര കാണാം. അവക്കൊന്നുമെതിരെ കര്‍ശനനടപടി സ്വീകരിക്കാത്തവര്‍ കിറ്റക്‌സിനെതിരെ ചന്ദ്രഹാസമിളക്കുന്നതിന്റെ ലക്ഷ്യം കക്ഷിരാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. എന്നാല്‍ വിഷയം കൈവിട്ടുപോയി നിക്ഷേപ സൗഹാര്‍ദ്ദ ചര്‍ച്ചയിലെത്തുകയും തങ്ങള്‍ കേരളം വിടുമെന്ന് കിറ്റക്‌സ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഗൗരവം മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തിരിച്ചറിഞ്ഞു എന്നുവേണം കരുതാന്‍. വിഷയത്തെ ഒതുക്കിതീര്‍ക്കാനുള്ള ശ്രമം സജീവമാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്നു മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. കിറ്റക്‌സിലെ തൊഴിലാളികളാകട്ടെ മാനേജ്‌മെന്റിനൊപ്പം നിന്ന് തൊഴില്‍ സംരക്ഷണത്തിനായി പ്രതിഷേധജ്വാല കത്തിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ട്വന്റി – ട്വന്റി എന്ന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ സാമാന്യരാഷ്ട്രീയബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. പക്ഷെ നിലവിലെ ജനാധിപത്യ – നിയമ സംവിധാനത്തിനകത്താണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവരെ എതിര്‍ക്കേണ്ടത് രാഷ്ട്രീയം പറഞ്ഞാണ്. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പരാജയമാണ്. എന്നലതിനുപകരം അതിനു പുറകിലുള്ളവരെ ഇത്തരത്തില്‍ തകര്‍ക്കാനുള്ള നീക്കമല്ല നടക്കേണ്ടത്. അതും ജനാധിപത്യത്തിന് ഭൂഷണമല്ല. അ്ക്കാര്യം മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തിരിച്ചറിഞ്ഞു എന്നു കരുതാം. എന്നാലത് ബന്ധപ്പെട്ട എല്ലാവരേയും ബോധ്യപ്പെടുത്താന്‍ കഴിയണം.

ഇവിടെ ഉയര്‍ന്നുവരുന്ന കാതലായ വിഷയം തുടക്കത്തില്‍ പറഞ്ഞ നിക്ഷേപസൗഹാര്‍ദ്ദത്തിന്റേതാണ്. അക്കാര്യത്തില്‍ ഇന്നല്ല എന്നും നമ്മള്‍ പുറകില്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ വ്യവസായവല്‍ക്കരണത്തിനുള്ള എല്ലാ അന്തരീക്ഷവും ഇവിടെയുണ്ടായിരുന്നു. എന്നിട്ടും കാര്യമായ വ്യവസായമൊന്നും കേരളരൂപീകരണത്തിനുശേഷം ഉണ്ടായില്ല. അതിനുമുമ്പും ശേഷവും ഉണ്ടായവയാകട്ടെ മിക്കവാറും ധാരാളം വൈദ്യുതി ആവശ്യമായ, അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന, തൊഴിലവസരങ്ങള്‍ കുറഞ്ഞ രാസവ്യവസായങ്ങള്‍. കേരളത്തിനു വ്യവസായവല്‍ക്കരണ സ്വപ്നങ്ങള്‍ സമ്മാനിച്ച് ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ ആദിത്യബിര്‍ളയെ കൊണ്ടുവന്ന് ആരംഭിച്ച മാവൂര്‍ റയോണ്‍സിനെപോലുള്ളവ നമ്മുടെ കാടും പുഴയുമെല്ലാം നശിപ്പിക്കുകയും ജനങ്ങള്‍ക്ക് കാന്‍സര്‍ വിതക്കുകയും ചെയ്ത അനുഭവങ്ങള്‍ വേറെ. നമ്മുടെ വിഭവങ്ങളും ലഭ്യമായ ഊര്‍ജ്ജവും മനുഷ്യശേഷിയും മാര്‍ക്കറ്റുമുപയോഗിച്ച് വ്യവസായവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാലതു സംഭവിച്ചില്ല. അസംസ്‌കൃവസ്തുക്കള്‍ പുറത്തുപോയി. അധ്വാനശേഷിയായ ചെറുപ്പക്കാര്‍ തൊഴിലിനായി പുറത്തുപോയി. അവരയക്കുന്ന പണമാകട്ടെ മാര്‍ക്കറ്റിലൂടേയും പുറത്തുപോയി. അങ്ങനെയായിരുന്നു കേരളത്തില്‍ വ്യവസായവല്‍ക്കരണം തടയപ്പെട്ടത്. ഇവയിലൊന്നും ഒരു നിയന്ത്രണവും നമുക്കുണ്ടായിരുന്നില്ല. അതിനുള്ള ഒരു ശ്രമവും ഒരു സര്‍ക്കാരില്‍ നിന്നുമുണ്ടായില്ല.

പല സാമ്പത്തികക വിദഗ്്ധരും പലപ്പോഴും ഉന്നയിച്ച ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. റബ്ബര്‍, വെളിച്ചെണ്ണ തുടങ്ങി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പല അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധനാ വ്യവസായങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യമാണത്. ഇത്രയധികം റബ്ബര്‍ ഉല്‍പ്പാദിപ്പിച്ചിട്ടും എന്തുകൊണ്ട് ടയര്‍ കമ്പനികളോ ബലൂണ്‍ കമ്പനികളഓ പോലും ഇവിടെയുണ്ടാകുന്നില്ല, എന്തുകൊണ്ട് റബ്ബര്‍, വെറും ഷീറ്റുകളായി പുറത്തുപോയി, ടയറും ബലൂണുമടക്കമുള്ള വിവിധ ഉല്‍പ്പന്നങ്ങളായി നമ്മുടെ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്നു, എന്തുകൊണ്ട് കൊപ്രയുടെ രൂപത്തില്‍ നാളികേരം പുറത്തുപോയി സോപ്പും മറ്റു ഉല്‍പ്പന്നങ്ങളുമായി തിരിച്ചെത്തുന്നു, തുടങ്ങിയ ചോദ്യങ്ങള്‍ തന്നെയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. ഈ എല്ലാ ഉല്‍പ്പന്നങ്ങളുടേയും വലിയ മാര്‍ക്കറ്റ് തന്നെയാണ് കേരളം. എന്നിട്ടും മൂല്യവര്‍ദ്ധന പ്രക്രിയ ഇവിടെ നടക്കുന്നില്ല, അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ നമുക്കു കിട്ടുന്നില്ല. അസംസ്‌കൃതവസ്തുക്കള്‍ മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ ഇവിടെ മൂലധനമായി മാറേണ്ട നമ്മുടെ സമ്പത്തും പുറത്തേക്കൊഴുകുന്നു. ദേശീയ, സാര്‍വ്വദേശീയ കുത്തകകളാണ് നമ്മുടെ അസംസ്‌കൃവവ,്തുക്കള്‍ കടത്തിയിരുന്നത്. അവരുടെ ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റുകള്‍ നിയന്ത്രിച്ചത്. നമ്മുടെ ബാങ്കുകളും സ്റ്റോക് എക്സ്ചേഞ്ചുമൊക്കെ കുത്തകകള്‍ക്ക് കേരളത്തില്‍ നിന്നുള്ള പണം ഒഴുക്കുന്ന ഏജന്‍സികളായി മാറി. ഈ കുത്തകകളെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. ഫെഡറല്‍ എന്നു വിശേഷിപ്പിക്കുമ്പോഴും അത്യന്തം കേന്ദ്രീകൃതമായ ഈ സംവിധാനത്തില്‍ സ്വന്തം മാര്‍ക്കറ്റിനെ പോലും നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. അത്തരമൊരു സംവിധാനത്തെ ഉടച്ചുവാര്‍ക്കുകയും യഥാര്‍ത്ഥ ഫെഡറല്‍ സംവിധാനം സ്ഥാപിക്കുകയും വേണം എന്നതായിരുന്നു പലരും ചൂണ്ടികാട്ടിയ്ത. എന്നാല്‍ സംഭവിച്ചത് ഭരണകൂടം കൂടുതല്‍ കേന്ദ്രീകൃതമാകുകയാണ്. ജി എസ് ടിയും മറ്റും ഉദാഹരണം. എല്ലാ വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഹിന്ദുത്വത്തിലധിഷ്ഠിതമായി, കോര്‍പ്പറേറ്റ് താല്‍പ്പര്യപ്രകാരം കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കാനാണല്ലോ സംഘപരിവാര്‍ നീക്കം. നിര്‍ഭാഗ്യവശാല്‍, സംഘപരിവാറിനെ എതിര്‍ക്കുന്നവര്‍ പോലും ഇതിനു ബദലായി വൈവിധ്യങ്ങളുടേതായ ഫെഡറല്‍ സംവിധാനത്തിന്റെ രാഷ്ട്രീയം ശക്തമായി ഉന്നയിക്കുന്നില്ല. ഇടതുപക്ഷമടക്കം അഖണ്ഡതയുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന കാഴ്ചയാണ് കാണുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടൊപ്പം മറ്റുപല വിഷയങ്ങളും പ്രധാനമാണ്. തൊഴിലാളികള്‍ സംഘടിക്കണമെന്നതില്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ അമിതമായ യൂണിയന്‍വല്‍ക്കരണവും കക്ഷിരാഷ്ട്രീയവല്‍ക്കരണവും നമ്മുടെ വ്യവസായവല്‍ക്കരണത്തിനു തടസ്സമായി. പലപ്പോഴും സാങ്കേതികവികാസത്തിനെതിരേയും അവര്‍ നിലപാടെടുത്തു. അതിനേക്കാള്‍ പ്രധാനമായിരുന്നു ഉദ്യോഗസ്ഥരുടെ മനോഭാവം. വിദേശത്തും മറ്റും പോയി കുറച്ചുപണമുണ്ടാക്കി വന്ന് സ്വയം തൊഴില്‍ കണ്ടെത്താനും കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനും ശ്രമിച്ചവരെ എങ്ങനെയെല്ലാം നിരാശരാക്കാം എന്നതിനു ഉദാഹരണമായിരുന്നു കേരളത്തിലെ ബ്യൂറോക്രസി. ബാങ്കുകളും വ്യത്യസ്ഥമല്ല. ഇപ്പോഴും അക്കാര്യത്തില്‍ വലിയ മാറ്റമില്ല. അവസാനം പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുമ്പോള്‍ അവര്‍ പദ്ധതിയെല്ലാം ഉപേക്ഷിക്കും. അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുപോകും. നിരവധി ആത്മഹത്യകള്‍ പോലും നടന്നല്ലോ. ഈയവസ്ഥക്ക് ചെറിയ മാറ്റം ഇന്നുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

യാതൊരുവിധ നിയന്ത്രണങ്ങളോ പരിശോധനകളോ കൂടാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നല്ല പറയുന്നത്. നിലവിലെ നിയമങ്ങലെല്ലാം പാലിക്കപ്പെടണം. പാരിസ്ഥിതിക നിയമങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമരുത്. കുടിയൊഴിപ്പിക്കലുള്ള വന്‍കിട പദ്ധതികളാണെങ്കില്‍ അവര്‍ക്ക് അന്തസ്സുള്ള നഷ്ടപരിഹാരം നല്‍കി, അവരുടെ സമ്മതത്തോടെ വേണം നടപ്പാക്കാന്‍. നിര്‍ഭാഗ്യവശാല്‍ അക്കാര്യങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഒരു ശുഷ്‌കാന്തിയും കാണാറില്ല. കോര്‍പ്പറേറ്റുകള്‍ക്കായി ഏതു നിയമവും വഴിമാറും. മറിച്ച് ജീവിതത്തിന്റെ വലിയൊരു ഭാഗം ചിലവഴിച്ച് നേട്ിയ ചെറിയ സമ്പാദ്യമുപയോഗിച്ച് ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാനാഗ്രഹിക്കുന്നവരുടെ കാലുകള്‍ നടന്നു നടന്നു തേയുന്ന അവസ്ഥയാണ്. അതിഭീകരമായ ചുവന്ന നാടയില്‍ അവരുടെ ഫയലുകള്‍ മാത്രല്ല, ജീവിതവും കുടുങ്ങുന്നു. നിങ്ങളുടെ മുന്നിലുള്ളത് വെറും ഫയലുകളല്ല, ജീവിതങ്ങളാണ് എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ആരു വിലകൊടുക്കുന്നു? കൊടുക്കാതിരിക്കുന്നതിനെതിരെ ഒരു നടപടിയുമില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ചവറ്റുകൊട്ടയിലിടുന്ന ബാങ്കുകളാകട്ടെ ചെറുകിടക്കാര്‍ക്ക് ലോണ്‍ കൊടുക്കാതിരിക്കാനുള്ള മത്സരത്തിലുമാണ്. ഇത്തരമൊരവസ്ഥ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശശ്രമിക്കേണ്ടത്. ആ ദിശയിലുള്ള ചര്‍ച്ചക്കും നടപടികള്‍ക്കും കിറ്റക്‌സ് വിവാദം കാരണമായത് നന്നായി എന്നുതന്നെ കരുതേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply