ജോര്‍ജ് മാത്യുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക

*മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് മാത്യുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ തക്കതായ നിയമ നടപടികള്‍ സ്വീകരിക്കുക*
.
*തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കു പറ്റുന്ന തൊഴിലാളികള്‍ക്ക് നിയമപരമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക*

*സാമൂഹിക സംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന*

പെരുമ്പാവൂരിലെ സ്‌ക്രാപ് വസ്തുക്കളുടെ പാണ്ടിക ശാലയില്‍ ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ഷെയ്ക് മുക്തര്‍ അലിക്ക് 2020 ആഗസ്റ്റ് 20-ന് തൊഴിലിടത്തില്‍ വച്ചുണ്ടായ അപകടത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ടു. തൊഴിലിടത്തില്‍ വച്ചുണ്ടായ അപകടത്തില്‍ കൈപ്പത്തി നഷ്ടപ്പെടുന്ന തരത്തില്‍ പരുക്കേറ്റ ശ്രീ. മുക്തര്‍ അലിക്ക് വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ടു പ്രോഗ്രസ്സീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു ജോലിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട നിയമപരമായ അവകാശങ്ങളും, പരിരക്ഷകളും നേടിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രോഗ്രസ്സീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍. ശ്രീ മുക്തര്‍ അലിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം തികച്ചും നിയമപരമായ മാര്‍ഗങ്ങളിലൂടെ നേടിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച പ്രോഗ്രസ്സീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്റെ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യുവിനെ സ്‌ക്രാപ് പാണ്ടിക ശാലയുടെ മുതലാളി ഇബ്രാഹിം കുട്ടിയും, അദ്ദേഹത്തിന്റെ മകന്‍ റമീസും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഗുണ്ടകളും 2020 ഒക്ടോബര്‍ 18-നു തട്ടിക്കൊണ്ടു പോയി ക്രൂര മര്‍ദ്ദനങ്ങള്‍ക്കു വിധേയനാക്കിയ ശേഷം അബോധാവസ്ഥയില്‍ ഉപേക്ഷിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരുപറ്റം മറുനാടന്‍ തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് ശ്രീ. മാത്യുവിന്റെ സ്ഥിതി പോലീസില്‍ അറിയിക്കുന്നതിനും, അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും വഴിയൊരുക്കിയത്.

.ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തികച്ചും അരക്ഷിതമായ സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുവാന്‍ നിര്‍ബന്ധിതമായ മറുനാടന്‍ തൊഴിലാളികളുടെ നിയമപരമായ അവകാശ സംരക്ഷണത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ശ്രീ. ജോര്‍ജ് മാത്യുവിന് നേരെയുണ്ടായ ആക്രമണം കേരളത്തിന്റെ പുരോഗമനപരമായ രാഷ്ട്രീയ സംസ്‌ക്കാരത്തിന് ഒട്ടും നിരക്കുന്നതല്ല. ശ്രീ. മാത്യുവിനെ നേരെയുണ്ടായ ക്രൂരമായ ആക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടുവെങ്കിലും അതിന് ഉത്തരവാദികളായ ഇബ്രാഹിം കുട്ടി, മകന്‍ റമീസ്, അവരുടെ കൂട്ടാളികള്‍ എന്നിവരെ പൊലീസ് ഇതുവരെ അറസ്റ്റു പോലും ചെയ്തിട്ടില്ലെന്നത് ഖേദകരമാണ്. തികച്ചും ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീ.ജോര്‍ജ് മാത്യുവിന് എതിരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ പറ്റി സുതാര്യമായ നിലയില്‍ അന്വേഷണം നടത്തുന്നതിനും, കുറ്റവാളികള്‍ക്ക് മാതൃകപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനടപടികള്‍ ഉറസ്വീകരിക്കുന്നതിനും താങ്കള്‍ സത്വരമായി ഇടപെടണമെന്നു ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തൊഴിലിടത്തില്‍ വച്ചുണ്ടായ അപകടത്തില്‍ കൈപ്പത്തി നഷ്ടമായ ശ്രീ. മുക്തര്‍ അലിക്ക് വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ നിയമപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുളള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുന്നതിന് ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാവുന്ന അപകടങ്ങളില്‍ മരണമടയുകയും, ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഹതഭാഗ്യരായ ഇവര്‍ക്ക് പലപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കാറില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അപകടത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുതാര്യവും, ഫലപ്രദവുമായ നിലയില്‍ നടപ്പിലാക്കണമെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Copy to Chief Minister, Opposition Leader, Labour Minister & DGP

ഷെയ്ക്ക് മുക്തര്‍അലിയും ഇതരസംസ്ഥാനക്കാരുടെ അവസാനിക്കാത്ത ദുരിതങ്ങളും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply