ഷെയ്ക്ക് മുക്തര്‍അലിയും ഇതരസംസ്ഥാനക്കാരുടെ അവസാനിക്കാത്ത ദുരിതങ്ങളും

ഇതരസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ നേരിടുന്ന പീഡനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പുറത്തുപോയി ജീവിക്കുന്ന മലയാളികള്‍ക്ക് ഇത്തരം വിവേചനം നേരിടുകയാണെങ്കില്‍ എന്തായിരിക്കും പ്രതിഷേധവും ചര്‍ച്ചകളും എന്നു സങ്കല്‍പ്പിക്കാവുന്നതേയുള്ളു. അടുത്തയിടെ പെരുമ്പാവൂരില്‍ നടന്ന ഒരു സംഭവമിങ്ങനെ.

അവിടെ സ്‌ക്രാപ്പ് ഗോഡൗണില്‍ സ്‌ക്രാപ്പ് മെഷിനില്‍ പായ്ക്ക് ചെയ്യുമ്പോഴുണ്ടായ അപകടത്തില്‍ പരിക്ക് പറ്റി ഷെയ്ക്ക് മുക്തര്‍ അലി എന്ന ബംഗാളി സ്വദേശിയുടെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. തൊഴിലാളുടെ അവകാശങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നാടാണല്ലോ കേരളം. എന്നാല്‍ മുക്തര്‍ അലിക്ക് വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയായിരുന്നു. അതിനെതിരെ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളൊന്നും രംഗത്തുവന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആകെ ഇടപെട്ടത് വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷനായിരുന്നു. തുടര്‍ന്ന് സംഘടനയുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യുവിനെ തട്ടികൊണ്ടുപോയി ഗോഡൗണില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തീര്‍ച്ചയായും ഇത് മുക്തര്‍ അലിയുടെ മാത്രം അവസ്ഥയല്ല. പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ കാപട്യം ഏറ്റവും പ്രകടമായ മേഖലയാണ് ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള സമീപനം എന്നതാണ് യാഥാര്‍ത്ഥ്യം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply