വാര്‍ത്താ മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണം

കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തെ വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകള്‍ ചെയ്യുന്ന അവതാരകര്‍ പച്ചയായ യാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ചുകൊണ്ടു തെറ്റായ സന്ദേശങ്ങള്‍ കേരളീയ പൊതുമണ്ഡലത്തില്‍ ബോധപൂര്‍വ്വം പ്രസരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലതു പറയാതെവയ്യ…

പല കേസുകളിലും കോടതികള്‍ വിചാരണാ നടപടികളിലേക്ക് കടക്കും മുമ്പേ, പ്രാഥമീകമായി പോലീസ്സ് പ്രതികളെ കണ്ടെത്തി ഉറപ്പു വരുത്തുന്നതിന് മുമ്പേ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ ജഡ്ജിമാരുടെ റോളില്‍ പ്രത്യക്ഷപ്പെട്ട് കേസുകളെ സംബന്ധിച്ച് ചര്‍ച്ചകളും മുന്‍ വിധിയോടെ ചിലരെ കുറ്റവാളികളെന്നു മുദ്രകുത്തി നിഗമനങ്ങളും തെളിവെടുപ്പുമെല്ലാം നടത്തുന്നതും സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കലുമെല്ലാം നമ്മെ അലോസരപ്പെടുത്താത്ത പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലകളെയും ‘ഒരുപോലെ’ കാണുന്നവരും, നാണയത്തിന്റെ ഇരുവശമെന്നു പറഞ്ഞു സമീകരിക്കുന്നവരും, പോലീസും മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. RSS കാരാല്‍ കൊല്ലപ്പെടുന്നവന് നീതി കിട്ടില്ല എന്നൊരു ചിന്ത രാജ്യത്താകമാനം നിലനില്‍ക്കുന്നത് പോലെ കേരളത്തിലുമുണ്ട്. നിങ്ങള്‍ക്ക് പരിശോധിക്കാം റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലിന്റെയും കേസ്സുകള്‍, നോക്കൂ… രണ്ടു പേരും ഏതെങ്കിലും സംഘടനാ ബന്ധങ്ങളോ പൊതു പ്രവര്‍ത്തന പാരമ്പര്യമോ ഇല്ലാത്ത സാധാരണ മനുഷ്യരാണ്, രണ്ട് പേരും കൊല്ലപ്പെടാനുള്ള കാരണം അവര്‍ മുസ്ലിംകളായിരുന്നു എന്നത് മാത്രമാണ്. പള്ളിക്കകത്ത് ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ RSS കാര്‍ മദ്യലഹരിയില്‍ ചെറുതായിട്ട് ഒന്ന് കൊന്നതാണ്, അതില്‍ ഗൂഢാലോചന പോലും നടന്നിട്ടില്ല എന്ന വിചിത്ര ഭാഷ്യം ചമച്ചത് പോലിസ്സാണ്. കൊടിഞ്ഞി ഫൈസലിന്റെ കൊലയില്‍ ദിവസങ്ങള്‍ക്ക് ശേഷവും പ്രതികളെ പിടിക്കാതിരുന്നതില്‍ അക്ഷമരായ നാട്ടുകാര്‍ക്ക് പോലിസ് ആസ്ഥാനത്തേക്ക് ബഹുജന മാര്‍ച്ച് നടത്തേണ്ടി വന്നു, അപ്പോള്‍ മാത്രമാണ് ഉറക്കം നടിച്ച പോലീസ് ഒന്ന് ഉണര്‍ന്നത് പോലും. ഇനി പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴാകട്ടെ അവര്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ പഴുതുകളും പോലീസ് തന്നെ തയ്യാറാക്കി കൊടുത്തു പ്രതികളെ സഹായിക്കുന്നു. ഗൂഢാലോചന നടത്തിയ സമീപത്തെ RSS കേന്ദ്രം റെയ്ഡ് ചെയ്യാന്‍ പോലും പോലിസ് തയ്യാറായില്ല. നീതി അകന്നു പോകുന്നു അല്ലെങ്കില്‍ നിഷേധിക്കപ്പെടുന്നു എന്നു തോന്നിയ ചിലരായിരിക്കാം ജാമ്യത്തിലറങ്ങിയ രണ്ടാം പ്രതിയെ കൊല്ലുന്നത്. ഇവിടെ ആദ്യ കൊലപാതകത്തിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നിസംഗതയും അക്കാരണം കൊണ്ടുണ്ടായ രണ്ടാമത്തെ കൊലപാതകത്തില്‍ പോലിസ് കാണിച്ച ജാഗ്രതയും കേരളം കണ്ടതാണ്. ഇത്തരത്തിലെ നീതി നിഷേധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ഒരു പശ്ചാത്തലം അനാവരണം ചെയ്തുകൊണ്ടാവണം പുതിയ സംഭവ വികാസങ്ങള്‍ വിശദീകരിക്കപ്പെടേണ്ടത്. ആലപ്പുഴയില്‍ ഒരു പ്രകോപനവും ഇല്ലാതെ SDPI നേതാവിനെ വെട്ടിക്കൊന്നപ്പോള്‍ പോലിസ് നടപടിയെടുക്കും നീതി കിട്ടും എന്നൊരു വിശ്വാസം ഇരകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാവില്ലെ അവര്‍ക്ക് ആയുധമെടുക്കേണ്ടി വന്നത്. ഷാനെ കൊന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രതീഷ് വിശ്വനാഥിനെപ്പോലുള്ളവര്‍ ആഹ്ലാദിച്ച് അര്‍മാദിച്ചത് കേരളാ പോലിസ് മാത്രം കണ്ടില്ല.പക്ഷെ അത് കണ്ട സാധാരണ മനുഷ്യരെല്ലാം തിരിച്ചൊരാക്രമണം പ്രതീക്ഷിച്ചിരുന്നു, മൂന്നരക്കോടി ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ അമ്പതിനായിരത്തോളം പോലിസുകാരെയുള്ളൂ… അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ അത് നിയന്ത്രിക്കാന്‍ കഴിയാതെ പോയാല്‍ പോലിസിന് കാഴ്ചക്കാരായി നില്‍ക്കാനേ സാധിക്കൂ… അക്രമം തുടങ്ങാതെ നോക്കാന്‍ പോലിസിന് കഴിയും. തുടങ്ങിയവനെ പിടിച്ചു കെട്ടാനും കഴിയും. അത് രണ്ടിലും പോലീസ് പരാജയപ്പെടുമ്പോഴാണ് അനിവാര്യമായ ചില പ്രതിക്രിയകളുണ്ടാകുന്നത്..

ഇത്തരത്തിലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രമസമാധാന രംഗത്തെ പുഴുക്കുത്തുകള്‍ കണ്ടെത്തി ജനങ്ങളിലെത്തിച്ചു സമൂഹത്തിന്റെ നന്മക്ക് വേണ്ടി സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ വഴിയാധാരമെന്നും കുട്ടികള്‍ അനാഥരായെന്നും ഭാര്യമാര്‍ വിധവയായെന്നുമൊക്കെ വൈകാരിക തലത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചു ചാനല്‍ റേറ്റിങ്ങില്‍ മുന്നിലെത്താന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന രണ്ടു കൊലപാതകങ്ങളും ഒരു പോലെയാണോ? ഷാന്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ രഞ്ജിത് കൊല്ലപ്പെടില്ലായിരുന്നു. RSS ഉം SDPI യും ആ പ്രശ്‌നത്തിന് ഒരു പോലെ ഉത്തരവാദികളല്ല. RSS കൊന്നില്ലായിരുന്നെങ്കില്‍ SDPI കൊല്ലുമായിരുന്നില്ല.ഒരുനാണയത്തിന്റെ ഇരുവശങ്ങളെന്ന സമീകരണ നിലപാട് യാഥാര്‍ഥ്യത്തോട് കൊഞ്ഞനം കുത്തുന്ന ആഭാസമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുക്കാത്ത മറ്റൊന്നു കൂടിയുണ്ട്, RSS പ്രകടനങ്ങളില്‍ SDPI ക്കെതിരെയല്ല മുസ്ലിംകള്‍ക്കെതിരെയാണ് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള പോര്‍ വിളികള്‍ മുഴങ്ങുന്നത്. മറുഭാഗത്ത് SDPI പ്രകടനങ്ങളില്‍ ഹിന്ദുക്കള്‍ പരാമര്‍ശ വിധേയമാകുന്നേയില്ല. അക്രമകാരികളായ RSS നെതിരെ മാത്രമാണ് വെല്ലുവിളി ഉയരുന്നത്. ഇത് രണ്ടും ഒന്നല്ല രണ്ടു തന്നെയാണ്.

കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കാതെ ഒരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വര്‍ഗീയതയുടെ നാരായവേര് RSS ആണെന്ന് തിരിച്ചറിയാത്തതുകൊണ്ടല്ല പലരുമത് വെളിപ്പെടുത്താത്തത്.ഇവിടെ നിലനില്‍ക്കുന്നു എന്ന് കരുതപ്പെടുന്ന പൊതുബോധത്തിന്റെ മുന്‍വിധികള്‍ക്ക് എതിരാകുമോ എന്ന മിഥ്യാധാരണകൊണ്ടാണ്. തൊലിപ്പുറത്തുള്ള ഒരുതരത്തിലുള്ള ചികില്‍സ കൊണ്ടും വര്‍ഗീയതയെ ഇല്ലായ്മ ചെയ്യാനാകില്ല എന്ന യാഥാര്‍ഥ്യ ബോധത്തോടെ സമൂഹ നന്മക്കു വേണ്ടി സംഭവങ്ങളെ വിശകലനം ചെയ്യാനും അതൊക്കെ സത്യസന്ധമായി ജാനങ്ങളിലെത്തിക്കാനും ഇനിയെങ്കിലും മാധ്യമങ്ങള്‍ തയാറാകണം. അപ്പോള്‍ മാത്രമേ പോലിസിനും ഭരണ കൂടത്തിനും മേല്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള സമ്മര്‍ദ്ദശക്തിയായി നിലകൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് കഴിയൂ, ബാലന്‍സിംഗ് കളിച്ചു കൊണ്ട് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്ന അവസ്ഥയില്‍ നിന്ന് കേരളം കൈവിട്ടു പോയിട്ടുണ്ട് എന്ന പച്ച പരമാര്‍ത്ഥം തിരിച്ചറിയാന്‍ നാമിനി വൈകിക്കൂടാ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply