കോടിയേരി ബാലകൃഷ്ണന്റെ സവര്‍ണ പ്രീണനം ചെറിയ ഭീഷണിയല്ല – അരവിന്ദ് ഇന്‍ഡിജനസ്

ഇരുപത്താറായിരം വരുന്ന പട്ടികജാതി കോളനികളില്‍ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിനു പുറത്തു നരകിച്ചു ജീവിക്കുന്ന ദളിതുകളെക്കുറിച്ച്…. അവിടങ്ങളില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ പിച്ചിച്ചീന്തപ്പെടുന്ന ജിഷമാരെക്കുറിച്ച്. ദാരിദ്ര്യം കൊണ്ട് ജനസംഖ്യ കുറഞ്ഞുവരുന്ന ആദിവാസികളെക്കുറിച്ചു…. വഴിയില്‍ തല്ലുകൊണ്ട് മരിക്കുന്ന മധുമാരെക്കുറിച്ചു…. പോലീസുകാര്‍ കയറി നിരങ്ങിയും അടിച്ചും കൊല്ലുന്ന വിനായകനെയും ശ്രീജിത്തിനെയും രാജ്കുമാറിനെയും അവര്‍ക്കറിയാം….. ഇവരുടെ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി രക്തം ചീറ്റി തെരുവില്‍ പിടഞ്ഞു വീഴുന്ന അഭിമന്യുമാരെ അറിയാം…..

 

അഗ്രഹാരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ നല്‍കണമെന്നെഴുതിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാണാത്ത എത്രയോ പേര്‍ കേരളത്തിലുണ്ട്. ഭൂമിക്ക് വേണ്ടി ആദിവാസികള്‍ തൊവരിമലയില്‍ പോലീസിന്റെ ലാത്തിക്കടിയില്‍ പിടയുന്നത് കോടിയേരിയുടെ കണ്ണില്‍ പെടാത്തത് എന്തുകൊണ്ടായിരിക്കും? കടലുകയറി മത്സ്യ തൊഴിലാളികള്‍ കൂട്ടത്തോടെ അഭയാര്‍ഥികളായി മാറുന്നതും അവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നതും എന്തെ കോടിയേരിക്ക് അറിയാന്‍ കഴിയുന്നില്ല? ഭൂമിക്കുവേണ്ടി ദളിതുകളും ആദിവാസികളും നടത്തിയ ഭൂസമരങ്ങളും ആലപ്പാട് ഒരു നാട്ടിലെ മത്സ്യത്തൊഴിലാളികളെ മുഴുവന്‍ അഭയാര്‍ഥികളാക്കിയ കരിമണല്‍ ഖനനത്തിനെതിരായ സമരവും എന്തെ അദ്ദഹത്തിന്റെ കണ്ണില്‍ പെടാത്തത് ഇതിനെകുറിച്ചെല്ലാം ഈ ഭൂലോകം മുഴുവനും അറിഞ്ഞും കോടിയേരി മാത്രം എന്തെ അറിഞ്ഞില്ല? എന്തെ അവരുടെ സംഘടനയിലുള്ള ആരുമറിഞ്ഞില്ല? സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ ഒരു സവര്‍ണ സ്ത്രീയും ഒരു പ്രമുഖ പത്രവും ജാതി തെറിവിളിച്ചിട്ടും സംസ്ഥാന വ്യാപകമായി ഒരു പ്രതിഷേധം സംഘടിപ്പിക്കണമെന്നു കോടിയേരിക്ക് തോന്നിയില്ല.

കോടിയേരിക്ക് ഈ സമൂഹത്തില്‍ ജാതിയില്ലെന്നു മനസിലാകാഞ്ഞിട്ടാണോ? അല്ലെന്നാണ് എന്റെ പക്ഷം. ഈ സമൂഹത്തില്‍ ജാതിയുണ്ടെന്നും അതിന്റെ എല്ലാ സവിശേഷ അധികാരവും തനിക്കുണ്ട് എന്നും കോടിയേരി ബാലകൃഷ്ണന് തികഞ്ഞ ബോധ്യമുണ്ട്. ജാതിയില്ലെന്നും അതിനനുസരിച്ചു ദാരിദ്ര്യവും സാമൂഹിക അസമത്വവും നിലനില്‍ക്കുന്നുണ്ട് എന്നും തിരിച്ചറിയാത്ത ഒരു പാര്‍ട്ടി നേതാവും ഇല്ല. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എം ബി രാജേഷിനെയും കടകം പള്ളിയെപോലെയും ഇങ്ങേ അറ്റത്തു യൂണിവേറിസ്റ്റി കോളേജില്‍ കത്തി കുത്തുകാരായ ശിവരഞ്ജിത്തിനും നിസാമിനും വരെ ഇതെല്ലം കൃത്യമായിട്ട് അറിയാം. അവര്‍ക്കെല്ലാം ഇതിനെക്കുറിച്ച് തികഞ്ഞ ബോധ്യവും ഉണ്ട്. ഓരോ വാര്‍ത്തകളും അവര്‍ കാണുകയും അറിയുകയും ചെയുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജാതിയില്‍ നിര്‍മ്മിതമായൊരു സമൂഹത്തിലെ ഒരു സംഘടനക്ക് ജാതിയെക്കുറിച്ചു അറിയില്ലെന്നു പറഞ്ഞാല്‍ അങ്ങനെ പറയുന്ന ആ പാര്‍ട്ടിയുടെ ഫാന്‍സിന്റെ മുഖത്ത് കാറി തുപ്പുകയാണ് വേണ്ടത്.

അവര്‍ക്കറിയാം, ഇടതുപക്ഷത്തു നിലനില്‍ക്കുന്ന എല്ലാവര്‍ക്കുമറിയാം.

ഇരുപത്താറായിരം വരുന്ന പട്ടികജാതി കോളനികളില്‍ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിനു പുറത്തു നരകിച്ചു ജീവിക്കുന്ന ദളിതുകളെക്കുറിച്ച്…. അവിടങ്ങളില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ പിച്ചിച്ചീന്തപ്പെടുന്ന ജിഷമാരെക്കുറിച്ച്. ദാരിദ്ര്യം കൊണ്ട് ജനസംഖ്യ കുറഞ്ഞുവരുന്ന ആദിവാസികളെക്കുറിച്ചു…. വഴിയില്‍ തല്ലുകൊണ്ട് മരിക്കുന്ന മധുമാരെക്കുറിച്ചു…. പോലീസുകാര്‍ കയറി നിരങ്ങിയും അടിച്ചും കൊല്ലുന്ന വിനായകനെയും ശ്രീജിത്തിനെയും രാജ്കുമാറിനെയും അവര്‍ക്കറിയാം….. ഇവരുടെ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി രക്തം ചീറ്റി തെരുവില്‍ പിടഞ്ഞു വീഴുന്ന അഭിമന്യുമാരെ അറിയാം….. കേരളത്തിലെ ആകെ ദളിതുകളില്‍ 80% വരുന്ന ഈ ദളിതുകളെയാണ് പാര്‍ട്ടിക്കാരും സിനിമാക്കാരും അടക്കം എല്ലാ സവര്‍ണരും കോളനികളെന്നും കൂതറകളെന്നും അറപ്പോടെ വിളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം…. വെള്ളപ്പൊക്കത്തില്‍ നാട് മുഴുവന്‍ ചത്തുപൊന്തുമെന്നു വന്നാപ്പോള്‍ പ്രാണന്‍ പിടിച്ചു കയറ്റാന്‍ വള്ളങ്ങളുമായി വന്ന ചാള മേരിമാരുടെ ആണ്മക്കളെയറിയാം… അദാനിയുടെ വിഴിഞ്ഞം പോര്‍ട്ട് കൈക്കൂലി വാങ്ങി പണിതുണ്ടാക്കിയപ്പോള്‍ കടല്‍ കയറി വഴിയാധാരമായ ആയിരക്കണക്കിന് ചാള മേരിമാരെ അറിയാം… ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗാതുരമായി ജീവിക്കുന്ന അവരുടെ മക്കളെയും വൃദ്ധരെയുമറിയാം…. എന്നിട്ടുമെന്തേ അവര്‍ ഇതിനെക്കുറിച്ചൊന്നും ഒരു വാക്കു മിണ്ടാതെ പോകുന്നു? നമുക്ക് നഷ്ടപ്പെട്ടു പോയ ഭൂമിയെക്കുറിച്ചു അവര്‍ സംസാരിക്കാതെ പോകുന്നു?
ജാതിയെക്കുറിച്ചു നമ്മള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അവരെല്ലാം അനുഷ്ഠിക്കുന്ന ഭീതിതമായൊരു മൗനമുണ്ട്. അവര്‍ക്കറിയാം അതവരുടെ പ്രസ്ഥാനത്തെ ചോദ്യം ചെയ്യുമെന്ന്. അതിനു കോടിയേരി ബാലകൃഷ്ണന്‍ വരെ പോകണമെന്നില്ല. നമ്മുടെ ചുമലോടു ചേര്‍ന്ന് നില്‍ക്കുന്ന തൊട്ടടുത്തു നമ്മുടെ പ്രശ്‌നങ്ങളില്‍ എല്ലാം കൂടെ നില്കും എന്ന് ബോധ്യമുള്ള ഏറ്റവും അടുത്ത കൂട്ടുകാരും അതില്‍ പെടും. അവര്‍ക്കറിയാം അവരുടെ ആ വലിയ ഇടതുപക്ഷം എന്ന ബ്രാന്‍ഡിനെ അത് വല്യ പ്രശ്‌നത്തിലാക്കുമെന്ന്.. ആ ഭീതിതമായ മൗനത്തെയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍ സവര്‍ണരുടെ കഷ്ടതകള്‍ പറഞ്ഞു നമ്മുടെ ശ്രദ്ധയില്‍ നിന്നും മാറ്റുന്നത്. ആ മൗനങ്ങള്‍ക്ക് നിങ്ങള്‍ കറക്റ്റ് ദിശയിലാണു പോകുന്നത് എന്നുള്ള സൂചന നല്‍കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും വീണ്ടും സവര്‍ണരുടെ കദനകഥകള്‍ പറയുന്നതിലൂടെ ചെയുന്നത്. അതിലൂടെ സിപിഎം ഒരു സവര്‍ണരുടെ സംഘടന തന്നെയാണ് എന്നാണ് വീണ്ടും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

അല്ലെങ്കിലെന്തേ 98% സവര്‍ണര്‍ തൊഴിലെടുക്കുന്ന ദേവസ്വം വകുപ്പില്‍ അവര്‍ക്ക് വീണ്ടും സംവരണം കൊടുക്കുവാന്‍ സിപിഎം എന്ന സംഘട നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് കഴിഞ്ഞു? എന്തുകൊണ്ട് സവര്‍ണര്‍ക്ക് സംവരണം കൊടുക്കുവാന്‍ സംഘപരിവാറിനെ വെല്ലുവിളിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയുന്നു? ദളിത് സമുദായാംഗമായ എ കെ ബാലന് ദളിത് കുട്ടികളുടെ സ്‌കോളര്‍ഷിപ് വരുമാന പരിധി വച്ച് നിഷേധിക്കാന്‍ കഴിയുന്നു? പട്ടിണി മൂലം ആദിവാസികള്‍ മരിച്ചപ്പോള്‍ മൂന്നെണ്ണം മരിച്ചു അഞ്ചെണ്ണം മരിച്ചു എന്ന് പറയാനാകുന്നു. അകെ വരുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ പണം മുടക്കുന്ന ഇടങ്ങളില്‍ ദലിതുകള്‍ ഇല്ലെന്നെന്ത അവര്‍ക്കറിയാഞ്ഞിട്ടാണോ? അറിയാഞ്ഞിട്ടല്ല, മറിച്ചു അതവരുടെ പ്രശ്‌നമല്ല എന്നതാണ് സത്യം. നമ്മള്‍ ഇവിടെ നേരിടേണ്ടി വരുന്നത് സിപിഎം എന്ന കരുത്തുറ്റ പാര്‍ട്ടിയുടെ ദളിത് വിരുദ്ധതയെ മാത്രമല്ല എന്ന് പറഞ്ഞുകൊണ്ട് തുടരട്ടെ, നമുക്ക് നേരിടാനുള്ളത് നമ്മുടെ തോളോട് ചേര്‍ന്ന് നിന്നും നമ്മുടെ പ്രശനങ്ങളില്‍ ആ ഭീതിതമായ മൗനമാചരിക്കുന്ന ഓരോ ഇടതുപക്ഷക്കാരനെയുമാണ്… അവര്‍ക്ക് കോടിയേരി ബാലകൃഷ്ണന്റെ സവര്‍ണ പ്രീണനം വിഷയമാകില്ല കാരണം അവര്‍ക്ക് അവരുടെ ഇടതുപക്ഷം എന്ന ബ്രാന്‍ഡ് മാത്രമാണ് പ്രധാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Politics | Tags: | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “കോടിയേരി ബാലകൃഷ്ണന്റെ സവര്‍ണ പ്രീണനം ചെറിയ ഭീഷണിയല്ല – അരവിന്ദ് ഇന്‍ഡിജനസ്

  1. ചിദംബരേഷും കോടിയേരിയും തമ്മിലെന്ത്? ഒരാൾ പരസ്യമായി ബ്രാഹ്മണമഹത്വം പ്രകീർത്തിക്കുന്നു. മറ്റെയാൾ പരോക്ഷമായി ബ്രാഹ്മണദൈന്യത്തിൽ അനുതപിക്കുന്നു. ഇരുകൂട്ടർക്കും സംവരണം തൊഴിൽദാന / ദാരിദ്ര്യ നിർമാർജന പദ്ധതിയാണെന്ന കാര്യത്തിൽ വിയോജിപ്പില്ല. ഇരുകൂട്ടർക്കും സവർണ വിഭാഗങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തണമെന്ന കാര്യത്തിലും തർക്കമില്ല. സവർണരുടെ ദാരിദ്യത്തിന്നു കാരണങ്ങളെന്തായാലും പരിഹാരം തൊഴിൽ സംവരണം. തൊഴിലെന്നാൽ സർക്കാർ ജോലി : നിലപാടുകളിലും കാഴ്ചപ്പാടുകളിലുമാണ് യോജിപ്പും ഭിന്നിപ്പും കണ്ടെത്തേണ്ടതെങ്കിൽ ചിദംബരേഷിന്റെയും കോടിയേരിയുടെയും സംഘപരിവാരത്തിന്റെയും സംവരണ വിരുദ്ധ നിലപാടുകൾ കൊടികളുടെ നിറങ്ങൾക്കപ്പുറം അവരെ ഐക്യപ്പെടുത്തുന്നു. Ksk.

  2. I hv nothing to say as I know from the day one, they r all on the upperclass caste system promoters, they don’t wants the Kerala rulers from any other than upper class. Look at the DC of the party.

Leave a Reply