ആറ്റൂരിന് വിട

‘ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്” എന്ന് ആറ്റൂര്‍ പറഞ്ഞിരുന്നു.

 

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിവായിരുന്നു. മകന്‍ അമേരിക്കയില്‍ നിന്നെത്തിയ ശേഷം അവസാനചടങ്ങുകള്‍ എപ്പോള്‍ വേണമെന്ന് തീരുമാനിക്കും.
തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27-ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ പിന്നീട് വിവിധ കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സുന്ദര രാമസ്വാമിയുടേതടക്കം തമിഴില്‍ നിന്നടക്കം നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു.1996-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എഴുത്തച്ഛന്‍, ആശാന്‍ പുരസ്‌കാരങ്ങളും കേന്ദ്രസാഹിത്യ അക്കാദമിയുടേതടക്കം മറ്റനവധി അവാര്‍ഡുകളും നേടി.
കുറച്ചുമാത്രം എഴുതുകയും പരപ്പിനേക്കാള്‍ ആഴത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്ത കവിയായിരുന്നു ആറ്റൂര്‍. ‘ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്” എന്ന് ആറ്റൂര്‍ പറഞ്ഞിരുന്നു. കുയിലാവാനല്ല, കൂമനോ മരംകൊത്തിയോ ആവാനാണിഷ്ടം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വസന്തത്തിന്റെയും ആനന്ദത്തിന്റെയും സംഗീതാത്മകതയുടെയും കവിയല്ല ആറ്റൂര്‍; മറിച്ച് ആശങ്കയുടെയും അമംഗളത്തിന്റെയും അപശകുനത്തിന്റെയും കവിയയിരുന്നു. എരിവ്, പുളി, കയ്പ് എന്നിവയെയാണ് അദ്ദേഹം കൊണ്ടാടിയത്. സംഗീതത്തെ ചോര്‍ത്തിക്കളഞ്ഞുമാത്രം കവിതയെഴുതിയ അദ്ദേഹം ജനകീയതയ്‌ക്കോ സ്വീകാര്യതയ്‌ക്കോ വേണ്ടി ഒരു വരിപോലും എഴുതിയിട്ടില്ല. 970കളിലെ മലയാളത്തിലെ സര്‍ഗ്ഗാത്മരംഗത്തെ ഉണര്‍വ്വില്‍ സച്ചിദാനന്ദനും കെ ജി ശങ്കരപ്പിള്ളക്കുമൊപ്പം ആറ്റൂരുമുണ്ടായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply