നമ്മള്‍ ഒരേ ചോരയാണെന്ന് തിരിച്ചറിയാനും പ്രതിഷേധിക്കാനുമുള്ള സമയം ഇതാണ്

മറ്റൊരു സല്യൂട്ട് ഈ പരിപാടിയുടെ സംഘാടകര്‍ക്കാണ് , കേരളത്തിലെ എല്ലാ മുസ്ലിം നേതാക്കളെയും ഒരേ വേദിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതിന്. തീര്‍ച്ചയായും മോഡിയും അമിത്ഷായും ഇത് കാണുക തന്നെ വേണം.

(എറണാകുളത്തു നടന്ന റാലിയെ അഭിസംബോധന ചെയ്തു ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി നടത്തിയ പ്രസംഗം…)

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതരെയും രണ്ടാംകിട പൗരന്മാരാക്കുന്നതാണ്. ന്യൂനപക്ഷങ്ങളെ പുതിയ കാലത്തെ അടിമകളാക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ ഈ സദസ്സിലേക്ക് കടന്നു വരുമ്പോള്‍ എന്റെ മൊബൈലില്‍ ഒരു സന്ദേശം വന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സര്‍ക്കാര്‍ പൗരത്വ നിയമത്തിനു അനുകൂലമായി ജനുവരി പത്തിന് നിയയസഭയില്‍ പ്രമേയം പാസ്സാക്കുന്നു എന്നായിരുന്നു ആ സന്ദേശം. അതെ സമയം കേരള നിയമസഭ പൗരത്വ നിയമത്തെ എതിര്‍ത്തു കൊണ്ട് പ്രമേയം പാസാക്കിയിരിക്കുന്നു. അങ്ങിനെ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം എന്ന നിലയില്‍ കേരള ജനതയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. പൗരത്വ നിയമം നടപ്പാക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് മറ്റു നേതാക്കളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു.

മറ്റൊരു സല്യൂട്ട് ഈ പരിപാടിയുടെ സംഘാടകര്‍ക്കാണ് , കേരളത്തിലെ എല്ലാ മുസ്ലിം നേതാക്കളെയും ഒരേ വേദിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതിന്. തീര്‍ച്ചയായും മോഡിയും അമിത്ഷായും ഇത് കാണുക തന്നെ വേണം. കേരളം മറ്റൊരു സല്യൂട്ട് കൂടി അര്‍ഹിക്കുന്നു. ഭരണ ഘടനയേയും മൂല്യങ്ങളെയും അവഗണിച്ചു മുന്നോട്ടു പോകുന്ന ഈ കാടത്ത നിയമത്തെ ആദ്യമായി കോടതിയില്‍ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്നത് ഒരു കേരളക്കാരനാണ്.

മറ്റൊരു സല്യൂട്ട് ജാമിഅയിലെ ധീരരായ ആ പെണ്‍കുട്ടികളുടെ പേരിലാണ്. രാജ്യത്തെ മറ്റു കുട്ടികള്‍ക്ക് അവര്‍ നല്‍കിയ ആവേശം വളരെ വലുതാണ്. രാജ്യത്തെ നൂറ്റി മുപ്പതു കോടി ജനങ്ങള്‍ ഈ കുട്ടികളോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ സര്‍ക്കാരും പോലീസും വിദ്യാര്‍ത്ഥിസമൂഹത്തോട് ഇങ്ങിനെ ഒരു ക്രൂരനിലപാട് ഇതിനു മുമ്പ് സ്വീകരിച്ചിട്ടില്ല. ഇത് തീര്‍ത്തും ലജ്ജാകരം തന്നെയാണ്. ലൈബ്രറിയില്‍ പോലും കയറിയാണ് പോലീസ് ക്രൂരത കാണിച്ചത്. ഈ ക്രൂരതക്ക് നമുക്കൊരിക്കലും മോഡിക്കും ഷാക്കും മാപ്പ് നല്‍കാന്‍ കഴിയില്ല.

യോഗിയുടെ സര്‍ക്കാര്‍ യു പിയെ ഒരു സിറിയയാക്കി മാറ്റിയിരിക്കുന്നു. സമാധാനപരമായ പ്രകടനങ്ങളെ പോലും സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. മുസ്ലിംകള്‍ ദളിതുകള്‍ എന്നത് എന്നും അവരുടെ ശത്രു പക്ഷത്താണ്. ആര്‍ എസ് എസ് ഗുണ്ടകളും പോലീസിന്റെ കൂടെ ചേരുന്നു . ഈ ദുഖകരമായ അവസ്ഥയെ ചോദ്യം ചെയ്യാനും പുറത്തു കൊണ്ട് വരാനും കോടതികളെ സമീപിക്കാനും ആരുമില്ല എന്നതാണ് ഏറ്റവും ദുഖകരമായ അവസ്ഥ . അത്തരം ഫാസിസ്റ്റ് രീതിയിലാണ് യു പി യില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

യു പി യില്‍ ഇപ്പോള്‍ നടക്കുന്നത് കാട്ടു നീതിയാണ്. ഏകദേശം മുപ്പതോളം പേര്‍ ഇപ്പോള്‍ തന്നെ കൊല്ലപ്പെട്ടിരിക്കുന്നു . അതില്‍ എട്ടു വയസ്സുകാരന്‍ വരെ ഉള്‍പ്പെടുന്നു എന്നതാണ് കൂടുതല്‍ ദുരന്തം. ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യന്‍ ജനതയിലെ മൊത്തം അഞ്ചു ശതമാനം പേര്‍ക്ക് ഇവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏകദേശം ആറു കോടി ജനങ്ങള്‍ തടവറകളില്‍ കഴിയേണ്ടി വരും . അതും മോഡിയുടെ ‘ Concentration camps’ കളില്‍.

1987 നു ശേഷം ജനിച്ചവര്‍ നിര്‍ബന്ധമായും അവരുടെ പൗരത്വം തെളിയിക്കണം. അവര്‍ മാത്രമല്ല പകരം അവരുടെ രക്ഷിതാക്കളുടെ പൗരത്വവും തെളിയിക്കണം . ഇത് മുസ്ലിംകളെ മാത്രം വിഷയമായി നാം കരുതരുത്. ദളിതുകള്‍ ആദിവാസികള്‍ ഗോത്രവര്‍ഗക്കാര്‍ , വര്‍ക്കിംഗ് ക്ലാസ് , എന്നിവരെയും ഇത് ബാധിക്കും . നാമൊരു പാവപ്പെട്ട രാജ്യമാണ് . പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ നാട്ടില്‍ രേഖയില്ലാത്ത പല മതക്കാരായ കോടിക്കണക്കിന് ജനങ്ങളുണ്ട്.

ആസാമില്‍ എല്ലാ കൊല്ലവും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട് . ആ സമയത്ത് മൊത്തം വസ്തുക്കളും അവര്‍ക്ക് നഷ്ടപ്പെട്ടു പോകാന്‍ സാധ്യത കൂടുതലാണ് . ആസാമില്‍ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്തരം ദുരന്തങ്ങള്‍ സാധാരണമാണ് . അവരും മോഡിയുടെ കണക്കില്‍ ഇന്ത്യക്കാര്‍ അല്ലാതെയായി മാറും

ഇത് കൊണ്ടൊക്കെ മോഡിയും കൂട്ടരും ആഗ്രഹിക്കുന്നത് ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നത് തന്നെയാണ് . പൗരത്വ നിയമത്തിന്റെ മറവില്‍ കോടിക്കണക്കിനു ജനങ്ങളെ ഇന്ത്യയിലെ രണ്ടാം കിട പൗരന്മാരാക്കി മാറ്റുക എന്ന പദ്ധതിയും അവര്‍ക്കുണ്ട്. ഇന്ത്യന്‍ ജനത ഈ വിപത്തിനെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ അതിനു നാം വലിയ വില നല്‍കേണ്ടി വരും…

(കടപ്പാട് – ചെറിയകൊലോത്ത് ഷാജി അജന്ത)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply