എയിഡഡ് വിദ്യാലയങ്ങള്‍ പൊതുവിദ്യാലയങ്ങളാണെന്നത് പെരുംനുണ

ഡിഫ്രറന്റലി് ഏബിളായ മനുഷ്യരുടെ സംവരണത്തിനെതിരെയും എന്‍.എസ്.എസും ക്രൈസ്തവ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു . ഇതെല്ലാം അങ്ങ് പൊതുവിദ്യാലയമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കൂ, ഇത് ‘എയിഡഡ് എയിഡഡ് ‘ വക്കീലന്മാര്‍ വാദിച്ചു .എന്നാല്‍ സര്‍ക്കാര്‍ഫണ്ട് കൊണ്ട് നടക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാവണമെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ‘എയിഡഡ് സ്വകാര്യ മുതലാളിമാര്‍’ ഹര്‍ജിയും എടുത്തുകൊണ്ട് ഒറ്റ ഓട്ടമങ്ങു വച്ചുകൊടുത്തു.

എയിഡഡ് വിദ്യാലയങ്ങള്‍ പൊതു വിദ്യാലയങ്ങളാണെന്ന പെരുംനുണ സാംക്രമീകരോഗം പോലെ പറഞ്ഞുപരത്തുന്നവരാണ് ഇവിടുത്തെ അധ്യാപക സംഘടനകളെല്ലാംതന്ന. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സാമൂഹ്യനീതിയിലധിഷ്ഠിതമായ ,സര്‍ക്കാരിന്റെ സംവരണമടക്കമുള്ള ഏതെങ്കിലും നയങ്ങള്‍ നടപ്പാക്കാനായി കേസുകള്‍ കോടതിയിലെത്തുമ്പോള്‍ എയിഡഡ് മാനേജുമെന്റുകള്‍ മനിഞ്ഞിലോ കടവാവലോ ആവുന്നു. ലിബറല്‍ അധ്യാപക സംഘടനകള്‍ പൊതുവെന്നു പ്രചരിപ്പിക്കുന്ന ഉത്തരം സ്ഥാപനങ്ങള്‍ ശുദ്ധസ്വകാര്യ സ്ഥാപനമാണെന്നാണ് അവരുടെ വക്കീലന്മാര്‍ തെളിവുകള്‍ നിരത്തി വാദിക്കാറുള്ളത്. ( ആളെപ്പറ്റിക്കുന്നതരം കുമ്പിടി കളിക്കല്‍ )

ഡിഫ്രറന്റലി് ഏബിളായ മനുഷ്യരുടെ സംവരണത്തിനെതിരെയും എന്‍.എസ്.എസും ക്രൈസ്തവ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു . ഇതെല്ലാം അങ്ങ് പൊതുവിദ്യാലയമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കൂ, ഇത് ‘എയിഡഡ് എയിഡഡ് ‘ വക്കീലന്മാര്‍ വാദിച്ചു .എന്നാല്‍ സര്‍ക്കാര്‍ഫണ്ട് കൊണ്ട് നടക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാവണമെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ‘എയിഡഡ് സ്വകാര്യ മുതലാളിമാര്‍’ ഹര്‍ജിയും എടുത്തുകൊണ്ട് ഒറ്റ ഓട്ടമങ്ങു വച്ചുകൊടുത്തു. എയിഡഡ് കോളേജുകളില്‍ എസ് .സി /എസ് .ടി സംവരണം പാലിക്കാനുള്ള UGC നിര്‍ദ്ദേശം നടപ്പാക്കാന്‍ ഞങ്ങള്‍ (എയിഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി ) ഹൈക്കോടതിയില്‍ കൊടുത്ത കേസിലും സര്‍ക്കാരിന്റെ നിയമങ്ങളൊന്നും ബാധകമല്ലാത്ത ശുദ്ധസ്വകാര്യ സ്ഥാപനമാണ് ഞങ്ങള്‍ എന്നവര്‍ വാദിച്ചത് ഓര്‍ക്കുന്നു. കേസിപ്പോള്‍ സുപ്രീം കോടതിയിലാണ് .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടുത്തെ അധ്യാപക സംഘടനാ നേതൃത്വങ്ങള്‍ ഇനിയെങ്കിലും ഒരുകാര്യം വ്യക്തമാക്കണം. എയിഡഡ് വിദ്യാലയങ്ങള്‍ പൊതുവിദ്യാലയങ്ങളാണോ സ്വകാര്യ വിദ്യാലയങ്ങളാണോ എന്നതിലെ നിജസ്ഥിതി. പൊതുവിദ്യാലയങ്ങളാണെങ്കില്‍ രാജ്യത്തെ സംവരണമടക്കമുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറാവണമെന്ന് അവരോട് ആവശ്യപ്പെടണം. സര്‍ക്കാര്‍ധനം തട്ടിയെടുക്കാന്‍ മാത്രം എയിഡഡ് വിദ്യാലയങ്ങളെല്ലാം പൊതു വിദ്യാലയങ്ങളാണെന്നും അതേസമയം സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സാമൂഹ്യനീതി നടപ്പാക്കേണ്ടി വരുമ്പോളെല്ലാം അവ സ്വകാര്യസ്ഥാപനങ്ങളാണെന്നും സ്ഥാപിച്ചെടുക്കുന്ന ഇരട്ടത്താപ്പിനെതിരെ സംസാരിക്കാന്‍ അധ്യാപക സംഘടനകള്‍ തയ്യാറാവണം.

അധ്യാപക നിയമനത്തിന് ഇപ്പോള്‍ പണംവാങ്ങിയും ജാതിനോക്കിയും മാനേജ്‌മെന്റ്കള്‍ നെട്ടോട്ടമോടുകയാണ്. ഇനിവരുന്ന നിയമനങ്ങളിലെങ്കിലും സാമൂഹ്യനീതി നടപ്പാക്കാന്‍ ചര്‍ച്ചകള്‍ ഉയരണം. ഇപ്പോള്‍ കാണുന്ന മട്ടിലെ എയ്ഡഡ് വിദ്യാലയത്തിന്റെ സ്റ്റാഫ്‌റൂമുകള്‍ അറപ്പുളവാക്കുന്ന ജാതിക്കോളനി ആയിത്തുടരാന്‍ അധ്യാപക സംഘടനകള്‍ അനുവദിക്കരുത്. ഇത്തരം വിഷയങ്ങളില്‍ ഒരു മതേതര രാജ്യത്തെ, ജാതി നിരപേക്ഷ രാജ്യത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ജാഗരൂകരായേ മതിയാവൂ അല്ലെങ്കിലവര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ ആയിരുന്നു എന്ന് കാലം വെട്ടിത്തിരുത്തി എഴുതുക തന്നെ ചെയ്യും …

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാല്‍ക്കഷണം
:
ഹര്‍ജിയുമായി ഓടിക്കളഞ്ഞത്, സ്വന്തം ജാതിയിലുള്ള ഡിഫറന്റലി ഏബിളായ ആളുകളെ മാത്രം തിരഞ്ഞെടുത്തുകൊണ്ട് സ്റ്റാഫ്‌റൂമിന്റെ ജാതിക്കോളനി തല്‍സ്ഥിതി നിലനിര്‍ത്താനാവുമല്ലോ എന്ന് സ്വകാര്യ എയിഡഡ് മാനേജ്‌മെന്റുകള്‍ സമാധാനിക്കുന്നതു കൊണ്ടാണ്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply