കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമോ?

കേരളത്തെ കുറിച്ച് അവാസ്തവമായ കാര്യങ്ങള്‍ പറഞ്ഞ് പ്രബുദ്ധമെന്നവകാശപ്പെടുന്നവരാണല്ലോ നമ്മള്‍. അത്തരം അവകാശവാദങ്ങളിലൊന്നാണ് നമ്മുടേത് ഒരു ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ സംസ്ഥാനമെന്നത്. ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ ഇപ്പോഴും ലിംഗ – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍ തന്നെ. പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളിലും ലൈംഗികന്യൂനപക്ഷങ്ങള്‍ എത്രയോ ഉയര്‍ന്ന പദവിയിലെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്ഥമാണ്. അതിനു കാരണം ഈ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല. ഇപ്പോഴുമവര്‍ തെരുവില്‍ അക്രമിക്കപ്പെടുന്ന പ്രദേശമാണ് കേരളം. അതിനെതിരെ പരാതിപ്പെട്ടാലോ ഒരിടത്തുനിന്നും നീതികിട്ടില്ല. അതെല്ലാം സ്വാഭാവികസംഭവമെന്നു കരുതുന്ന സമൂഹം. എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇതു കൂടുതല്‍ പ്രസക്തമാകുന്നു – – അവതരണം അഹാന മേഘല്‍

Pls subscribe our channel

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply