ഹലാല്‍ ലൗ സ്‌റ്റോറി, തുടക്കത്തില്‍ ഫീല്‍ ഗുഡ്, പിന്നെ ഫീല്‍ ബാഡ്

കാലാഹരണപ്പെട്ട സദാചാര മൂല്യങ്ങളുടെ ഫ്രെയിം വര്‍ക്കില്‍ ഒരുക്കിയെടുത്ത, ഒരു മയത്തിലൊക്കെ വേണേല്‍ കുറച്ചൊക്കെ പുരോഗമനമാവാം എന്ന പൊളിറ്റിക്സും പേറി കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നതിന് മുന്നേയുള്ള ( 2001- 2003 കാലഘട്ടമെന്ന് അനുമാനിക്കാം) കഥയുമായി ആണ് ഇത്തവണ സക്കറിയയുടെ വരവ്..

ഇസ്ലാമിക ചുറ്റുപാടുകളില്‍ ഒരു ഹലാല്‍ ടെലിസിനിമ എന്ന ഒരാശയവുമായി മുന്നോട്ടു പോകുന്ന ഒരു കൂട്ടം ആള്‍ക്കാരുടെയും അവര്‍ പ്രതിനിധികരിക്കുന്ന സംഘടനയുടേയും ഒരു സറ്റയര്‍ എന്ന് വേണേല്‍ പറയാം ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ സക്കറിയ സംവിധാനം ചെയ്ത ‘ഫീല്‍ ഗുഡ് ? ‘ഗണത്തില്‍ പെടുത്താവുന്ന ”ഹലാല്‍ ലവ് സ്റ്റോറി” എന്ന കുഞ്ഞു സിനിമ.. മതപരമായ കാഴ്ച്ചപ്പാടുകള്‍, അനിസ്ലാമികമായ കാര്യങ്ങള്‍, മതേതരത്വത്തെക്കുറിച്ചുള്ള സങ്കുചിത കാഴ്ച്ചപാടുകള്‍, വ്യാകുലതകള്‍ ഇവയെയൊക്കെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടും, 2000 കാലഘട്ടവും മലബാര്‍ ഗ്രാമങ്ങളും അവിടുത്തെ വീടുകളും നാട്ടുവഴികളുമൊക്കെ കാണിച്ച് കൊണ്ട് രസകരമായി മുന്നേറുന്ന സിനിമ കുറച്ചങ്ങ് ചെല്ലുമ്പോള്‍ നല്ല ഇഴച്ചിലായി അനുഭവപ്പെട്ടു..ഒരുവേള സിനിമയിലെ ‘സിനിമ’യിലോട്ട് പ്രേക്ഷകരെ റിലേറ്റ് ചെയ്യാന്‍ പറ്റും വിധം ആനയിച്ചുകൊണ്ടുപോകുന്ന സിനിമ പിന്നീട് സിനിമയിലെ കഥാപാത്രങ്ങളുടെ കഥാഗതിയിലേക്ക് എത്തുമ്പോള്‍ പ്രേഷകരെ വൈകാരികമായി അടുപ്പിച്ചു നിര്‍ത്തുന്നതില്‍ തീര്‍ത്തും പരാജയപ്പെടുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് തന്നെ പടം അവസാനത്തോട് അടുക്കുമ്പോള്‍ മ ‘ആ ഇഴച്ചിലിന് ‘സ്പീഡ് കൂടി കൂടി അസഹ്യമായ ഫീല്‍ ഗുഡ് ഫീല്‍ ബാഡ് ആവുകയും ചെയ്യുന്നുണ്ട് എന്ന് പറയാതിരിക്കാതെ വയ്യ..

മികച്ച രണ്ട് ഗാനങ്ങളും അതിന്റെ വരികളും സംഗീതവും ഷഹബാസ് അമന്‍ന്റെ ശബ്ദവും അഭിനേതാക്കളും നിലവാരം പുലര്‍ത്തി എന്നതൊഴിച്ചാല്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന സിനിമാ അനുഭവം ആണ് ‘സുഡാനി ഫ്രം നൈജീരി’യയുടെ സംവിധായകന്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്… തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ( ott പ്ലാറ്റ് ഫോമിലൂടെ ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ ലാപ്പിലോ മാത്രം ) ഒറ്റത്തവണ കാണാന്‍ പാകത്തിലുള്ള സീരിയല്‍ മോഡ് അവതരണവും നിരാശപ്പെടുത്തി എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ..

എന്നിരുന്നാലും മുസ്ലിം സമൂഹത്തെ ഭീകരവാദികളായും മുസ്ലിം കഥാപാത്രങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലും ചിത്രീകരിച്ചുപോന്നിരുന്ന മലയാളസിനിമയില്‍ നിന്നുള്ള മോചനം കൂടിയാണ് KL 10 പത്ത്, പറവ, സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി പോലുള്ള സിനിമകള്‍.. സുഹ്റ ആയി മിന്നുന്ന പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ച്ചവെച്ചിരിക്കുന്നത്…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply