നവലിബറല്‍ കാലത്തെ നരബലികള്‍

നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ പലതും മാനവികതക്കെതിരും അയുക്തികവുമായിട്ടും അതിനെ പുരോഗമനപരമെന്നും പ്രതിരോധിച്ചവരെ യാഥാസ്ഥിതികരെന്നും, വികസനവിരുദ്ധരെന്നും അതിന്റെ പ്രചാരകരായ മാധ്യമങ്ങളും, ഭരണകൂടവും മുദ്രകുത്തി. സാമൂഹ്യബോധ നിര്‍മ്മിതിയിലും സാമൂഹ്യമാറ്റത്തിലും സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ അകമ്പടിയോടെ നവ ലിബറില്‍ വിപണി നിര്‍ണായകമായ സ്വാധീനം ചെലുത്തി. സമൂഹത്തെ മൊത്തത്തില്‍ മൂലധന വിതരണത്തിന്റെ സ്വാശ്രയ സംഘങ്ങളാക്കി. മുതല്‍മുടക്കില്ലാതെ വിറ്റഴിക്കാവുന്ന ചരക്കായി മാറിയ ലൈംഗികത മുഖ്യ ധനകാര്യ സ്രോതസ്സാണെന്ന് മുതലാളിത്ത വിപണി പഠിപ്പിച്ചു. അതേസമയം ഉല്പാദന മുതല്‍ മുടക്ക് പോലും വേണ്ടാത്ത മറ്റൊരു പ്രധാന ചരക്കാണ് വിദ്യാഭ്യാസം എന്ന് സ്ഥാപിച്ചു.

പത്തനംതിട്ട ഇലന്തൂരിലെ നരബലിയും അനുബന്ധ വിഷയങ്ങളും അപസര്‍പ്പക കഥ പോലെ മാധ്യമങ്ങള്‍ ആഘോഷിക്കുകയും, നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍നടത്തം എന്നപോലെ വിവിധ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. വയലന്‍സിന് മാധ്യമങ്ങള്‍ കൊടുക്കുന്ന അതീവ പ്രാധാന്യവും, നവോത്ഥാന ചരിത്രത്തെ കുറിച്ചുള്ള അന്ധവിശ്വാസവും ആത്യന്തികമായി ഗുണം ചെയ്യുന്നത് ഭരണകൂടങ്ങള്‍ക്കാണ്. കാരണം, ഇതിന്റെയെല്ലാം പ്രഭവ കേന്ദ്രം ധനകാര്യമോഹമന:ശാസ്ത്രമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം മാധ്യമ – സാമൂഹ്യ പ്രതികരണങ്ങള്‍ക്ക് കഴിയുന്നു.

ശാസ്ത്രം പഠിച്ചവരും, ശാസ്ത്രജ്ഞര്‍ തന്നേയും തങ്ങളുടെ ജീവിതത്തിലും നിലപാടുകളിലും ശാസ്ത്രയുക്തി പ്രയോഗിക്കാത്തവരായുണ്ട്. അതുപോലെ മാനവിക വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവരില്‍ പലരും സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഒന്നും തന്നെ താല്പര്യം പ്രകടിപ്പിക്കാത്തവരുമാണ്. അതുപോലെ ശാസ്ത്രീയതയും മാനവികതയും സമഗ്രമായി ഏകോപിപ്പിച്ച ഏറെപ്പേരെയും നമുക്കറിയാം. പഠിച്ച വിഷയത്തേയൊ സമൂഹം എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതിനെയൊ അടിസ്ഥാനമാക്കി ആരുടെയും നിലപാടുകളെയും മനോഭാവത്തെയും മനസ്സിലാക്കാനാവില്ല. പിന്നെ അത്തരം കാര്യങ്ങള്‍ വ്യക്തികളില്‍/സമൂഹങ്ങളില്‍ രൂപപ്പെടുന്നതിന്റെ പ്രക്രിയ ഏതാണ് ? അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നമ്മുടെ ഉന്നത കോടതി പോലും 13 എന്ന അക്കത്തോടുള്ള ഭയവും (ട്രിസ്‌ക്കായിഡെക്കാഫോബിയ- Triskaidekaphobia) ബന്ധപ്പെട്ട അന്ധവിശ്വാസവും വെച്ചുപുലര്‍ത്തുന്നവരത്രേ. 2006ല്‍ ഹൈക്കോടതി പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോഴും അവിടെ പതിമൂന്നാം നമ്പര്‍ കോടതിയില്ല, പകരം 12A 12B 12C കോടതികളാണ് ഉള്ളതത്രേ..! അത്യാധുനിക രാജ്യമായി അറിയപ്പെടുന്നഅമേരിക്കയിലും ഈ അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ തേങ്ങ ഉടയ്ക്കല്‍ പോലെ നാസ (NASA) ശാസ്ത്രജ്ഞര്‍ റോക്കറ്റ് വിക്ഷേപണ സമയത്ത് കടല കൊറിക്കുന്ന അനുഷ്ഠാനമുണ്ട്. അതിന്നും നാസ മുറതെറ്റാതെ അനുഷ്ഠിച്ചു പോരുന്നുണ്ട. ട്രിസ്‌കായ്‌ഡെക്കാഫോബിയക്കെതിരെ പോരാടാനും ബോധവല്‍ക്കരിക്കാനും 13th ക്ലബ് എന്നപേരില്‍ ഒരു ക്ലബ്ബ് തന്നെ തുടങ്ങി അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ വരെ അംഗത്വം എടുത്ത് അന്ധവിശ്വാസത്തിനെതിരെ രംഗത്തുവന്നെങ്കിലും, പതിമൂന്നാമത്തെ വിരുന്നുകാരനാകാന്‍ ആരും വന്നില്ല എന്നാണ് കഥ. ആ ക്ലബ്ബിന്റെ ഭാവി എന്തായി എന്നറിയില്ല.. ഇവിടെയുമുണ്ട് പുരുഷാധിപത്യത്തിന്റെ ധ്വനികള്‍. ഒരു വര്‍ഷത്തില്‍ 13 ആര്‍ത്തവ കാലമാണ് ഒരു സ്ത്രീയ്ക്ക് ഉണ്ടാകുന്നത്. അതുകൊണ്ടാണ് പുരുഷന്‍ 13 നെ ഭാഗ്യദോഷമായി കാണുന്നത് എന്നും മറ്റൊരു ചരിത്രം പറയുന്നു.

സമൂഹത്തില്‍ നിലനില്ക്കുന്ന മതാത്മകതയും അന്ധവിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സാമുഹ്യ – സാംസ്‌കാരിക സാമ്പത്തിക – വ്യവഹാരങ്ങള്‍ക്ക് ഉപോല്‍ബലകമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മേല്‍ സൂചിപ്പിച്ച ഏറ്റവും ചുരുങ്ങിയ ചില ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിമോചനത്തിനായി ശാസ്ത്രത്തെ ഉറ്റുനോക്കുന്ന ഒരു വിഭാഗം എന്നപോലെ തന്നെ ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മത്തെ നിരാകരിക്കുന്നവരും കേരളത്തില്‍ പ്രബലമാണ്.

അന്ധവിശ്വാസം വില്‍ക്കുന്ന വിപണി

ഉല്‍പ്പന്നത്തെ ചരക്കാക്കി പരിവര്‍ത്തിപ്പിക്കുന്ന തന്ത്രത്തിന് ആധുനിക വിപണി സമര്‍ത്ഥമായി ഉപയോഗിക്കുന്നത് വിശ്വാസമന:ശാസ്ത്രമാണ്. ഒരു ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്നതിന്റെ ആയിരം മടങ്ങ് മഹാശക്തി ആ ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസപ്രചരണത്തിന്റെ ബലത്തിലാണ് ഉല്‍പ്പന്നത്തിന്റെ മിച്ചമൂല്യത്തില്‍ വര്‍ദ്ധന സൃഷ്ടിക്കുന്നത്. ഉപയോഗക്ഷമതയല്ല വിശ്വാസക്ഷമതയാണ് ചരക്കുകളുടെ പ്രബലത (hegemony) വിപണിയില്‍ സൃഷ്ടിക്കുന്നത്. അങ്ങനെ സ്വാശ്രയ സംഘങ്ങളിലൂടെ, കുടുംബശ്രീ യൂണിറ്റുകളിലൂടെ ഉല്‍പാദനത്തിന്റെ കേന്ദ്രീയ മണ്ഡലത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ജനത എല്ലാതരത്തിലുള്ള വിശ്വാസപ്രചരണത്തിന്റെയും അവസാന ഇരയായിത്തീരുന്നു.. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ശൂന്യതയെ മണിമാളികയാക്കി തീര്‍ക്കുന്ന ‘ദിവ്യാത്ഭുതം’ (miracle) ഈ വിശ്വാസ മന:ശാസ്ത്രത്തിന്റെ ഭാഗമാണ്. അതായത് ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് /സൂപ്പര്‍ മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങളെ എന്നപോലെ, ഉല്‍പ്പന്നങ്ങളെ അധികമൂല്യ ശക്തിയുള്ള ചരക്കുകളാക്കിത്തീര്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും വില്പനയ്ക്ക് വയ്ക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രസാദങ്ങള്‍ പോലെ റിലയന്‍സ് ഉല്‍പ്പന്നങ്ങളെയല്ല ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന അന്ധവിശ്വാസത്തെയാണ് വിറ്റ് ലാഭവര്‍ധനവുണ്ടാക്കുന്നത്. അരവണ പായസത്തിന്റെയും അപ്പത്തിന്റെയും ഭൗതിക ഗുണമല്ല, അതില്‍ പ്രസാദിച്ചിരിക്കുന്ന അന്ധവിശ്വാസത്തിന്റെ ഗുണമാണ് അവയെ ഒരു ചരക്കാക്കി മാറ്റുന്നത്. കൃഷ്ണന്‍ കട്ടു തിന്നുന്നത് കൊണ്ടാണ് അമൂല്‍ വെണ്ണ മഹിമയാര്‍ജ്ജിക്കുന്നത്.

ഇവിടെയാണ് നാം മുതലാളിത്ത വ്യവസ്ഥയുടെ നിയോലിബറല്‍ വികാസം മനസ്സിലാക്കേണ്ടത്. നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ പലതും മാനവികതക്കെതിരും അയുക്തികവുമായിട്ടും അതിനെ പുരോഗമനപരമെന്നും പ്രതിരോധിച്ചവരെ യാഥാസ്ഥിതികരെന്നും, വികസനവിരുദ്ധരെന്നും അതിന്റെ പ്രചാരകരായ മാധ്യമങ്ങളും, ഭരണകൂടവും മുദ്രകുത്തി. സാമൂഹ്യബോധ നിര്‍മ്മിതിയിലും സാമൂഹ്യമാറ്റത്തിലും സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ അകമ്പടിയോടെ നവ ലിബറില്‍ വിപണി നിര്‍ണായകമായ സ്വാധീനം ചെലുത്തി. സമൂഹത്തെ മൊത്തത്തില്‍ മൂലധന വിതരണത്തിന്റെ സ്വാശ്രയ സംഘങ്ങളാക്കി. മുതല്‍മുടക്കില്ലാതെ വിറ്റഴിക്കാവുന്ന ചരക്കായി മാറിയ ലൈംഗികത മുഖ്യ ധനകാര്യ സ്രോതസ്സാണെന്ന് മുതലാളിത്ത വിപണി പഠിപ്പിച്ചു. അതേസമയം ഉല്പാദന മുതല്‍ മുടക്ക് പോലും വേണ്ടാത്ത മറ്റൊരു പ്രധാന ചരക്കാണ് വിദ്യാഭ്യാസം എന്ന് സ്ഥാപിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഋണധനത്തില്‍ മുങ്ങിയവയുള്‍പ്പടെയുള്ള വിവിധ ആത്മഹത്യകളായാലും, വഞ്ചനയും, കൊലയും, കൊള്ളയും, സ്ത്രീ പീഡനങ്ങളും, പ്രളയത്തില്‍ മുങ്ങിയൊലിച്ചു പോകുന്നതും, മലയിടിഞ്ഞ് മണ്ണില്‍ പൂഴ്ന്നു പോകുന്നതും എന്നുവേണ്ട എല്ലാ മൃത്യുവും വര്‍ഗ്ഗ ഹിംസയുടെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ. മതത്തിന്റെ അടിസ്ഥാനം ഭീതിയും സയന്‍സിന്റെ കര്‍മ്മം ഈ ഭീതിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കലുമാണ് എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നുണ്ട്. സാമ്പത്തിക – രാഷ്ട്രീയ സാമൂഹിക – സാംസ്‌കാരിക മണ്ഡലത്തില്‍ നിന്ന് അഭിസംബോധന ചെയ്തുകൊണ്ട് ശക്തമായ പ്രതിരോധം തീര്‍ക്കാതെ ഈ മിച്ചമൂല്യപ്പെരുക്കത്തിന്റെ അന്ധവിശ്വാസ വില്പനയെ അവസാനിപ്പിക്കാന്‍ കഴിയില്ല.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply