അമിതാധികാര പ്രവണതകളെ മറയ്ക്കുന്നതാകരുത് നമ്മുടെ മാസ്‌കുകള്‍

ലോകത്തെമ്പാടും ഭരണകൂടങ്ങള്‍ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്. ഇതില്‍ നിഷ്‌ക്രിയ പൊതു സമൂഹത്തിനും പങ്കുണ്ട്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും പുനര്‍ നിര്‍വ്വചിക്കപ്പെടുന്ന ഒരു കാലത്തേക്കാണ് നാം നീങ്ങുന്നത്. മാസ്‌ക്കുകള്‍ക്ക് പിന്നില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനും അടിയന്തിരാവസ്ഥയെ സാധാരണീകരിക്കാനും ഗവണ്‍മെന്റുകള്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാന ജനാധിപത്യത്തിന്റെ വികാസത്തിന് ജനങ്ങളെ സജ്ജമാക്കുകയാണ് വേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളേയും വിവേചനങ്ങളേയും ഈ രോഗം തുറന്നു കാട്ടി. ജൈവികമനുഷ്യനോ രാഷ്ട്രീയമനുഷ്യനോ പ്രധാനം എന്ന ചോദ്യം ഉന്നയിച്ചു. ഇതോടെ ലോകം കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാനും സാധ്യതയുണ്ട്.

ഈ ദുരന്തകാലം ചില നല്ല പാഠങ്ങളും നല്‍കുന്നുണ്ട്. ദേശം, വംശം, മതം, ജാതി എന്നീ അതിര്‍വരമ്പുകള്‍ എത്ര ദുര്‍ബ്ബലമാണെന്നും മതങ്ങളും ദൈവങ്ങളുമല്ല, മനുഷ്യന്റെ കരുതലാണ് സഹായകമാവുന്നതെന്നും അത് കാട്ടിത്തന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ദുരിതങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കപ്പെട്ടു. പൊതുജനാരോഗ്യ വ്യവസ്ഥയും പൊതുവിതരണ ശൃംഖലയും ശക്തമാക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ ബോധ്യപ്പെടുത്തുകയും പ്രകൃതിയോട് കൂടുതല്‍ വിനയാന്വിതരാകേണ്ടതിന്റെ പ്രാധാന്യം കാട്ടിത്തരുകയും ചെയ്തു. വീണു കിട്ടിയ ഈ ഒഴിവുസമയം കൂടുതല്‍ ഒരുമ പുലര്‍ത്താനും കരുണ കാണിക്കാനും, സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണീ ലോകമെന്ന ബോധ്യത്തിലേക്കെത്താനും ഉപയോഗിക്കണം – വിവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരന്‍ പോറ്റിയുടെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കെ സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply