ജൈവകര്‍ഷകര്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നു ?

ഹരിത വിപ്ലവത്തിന്റെ തിരിച്ചടികള്‍ തുറന്നുകാട്ടി ജൈവ കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കേരളാ ജൈവ കര്‍ഷക സമിതി , ഇന്ത്യക്കാരുടെ കൃഷി, പരിസ്ഥിതി, ഭക്ഷണം ഇവയെ ഇന്നത്തേതിലും പതിന്മടങ്ങ് അപകടത്തിലാക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

ജനിതക മാറ്റം വരുത്തിയ വഴുതന 2009 ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നപ്പോഴും , കേരളത്തില്‍ നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമം രണ്ടു സര്‍ക്കാറുകളും ഫലപ്രദമായി നടപ്പിലാക്കാത്തപ്പോഴും കൃഷിയുടെയും പരിസ്ഥിതിയുടെയും പക്ഷത്തുനിന്ന് സമരം ചെയ്ത കര്‍ഷക സംഘടനയാണ് കേരളാ ജൈവ കര്‍ഷക സമിതി. ഇപ്പോള്‍ , 2020 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ ‘ഹരിതവിപ്ലവ ‘ത്തിന്റെ അടുത്ത ഘട്ടമായി കേരളാ ജൈവ കര്‍ഷക സമിതി കാണുന്നു. 1966 ല്‍ ഹരിതവിപ്ലവത്തോടെ രാസവളം -കീടനാശിനി കമ്പനികള്‍ മണ്ണ് ,വായു, വെള്ളം മലിനമാക്കുകയും ജനങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും നാടന്‍ വിത്തുകള്‍ ഇല്ലാതാക്കുകയും കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലെത്തിക്കുകയും ചെയ്‌തെങ്കില്‍ അതിനേക്കാള്‍ വലിയ വിധത്തില്‍ താഴെ പറയുന്ന വിപത്തുകളാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കാരണം സംഭവിക്കാന്‍ പോകുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1) പുതിയ 3 കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൃഷിയിടം മുതല്‍ അടുക്കള വരെ സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിരിക്കുന്നു.

2) എന്താണ് കൃഷിചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് ,ഏതു വിത്താണ് ഉപയോഗിക്കേണ്ടത് , കൃഷിക്കാരന്‍ എന്തു വിലയ്ക്കാണ് വില്‍ക്കേണ്ടത് എന്നുമാത്രമല്ല ഏതു തരം ഭക്ഷണമാണ് ജനങ്ങള്‍ കഴിക്കേണ്ടത് എന്നും കോര്‍പ്പറേറ്റുകളാണ് ഇനി തീരുമാനിക്കുക.

3) കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമുള്ള വിളകള്‍ മാത്രം കൃഷി ചെയ്യാന്‍ എല്ലാ കൃഷിക്കാരും നിര്‍ബന്ധിതരാകുമ്പോള്‍ നമ്മുടെ കാര്‍ഷിക വൈവിധ്യം പൂര്‍ണ്ണമായി നഷ്ടപ്പെടും.

4) വിത്തു വില്‍പനയും അവരുടെ കുത്തകയായി മാറും. ജനിതകമാറ്റം വരുത്തിയ വിളകള്‍ സര്‍വ്വസാധാരണമാകുകയും നാടന്‍ വിത്തുകള്‍ ഇല്ലാതാകുകയും ചെയ്യും. ഇപ്പോള്‍ തന്നെ ചിലത് നിയമവിരുദ്ധമായി ഇന്ത്യയില്‍ പരീക്ഷിക്കുന്നുണ്ട്. ഒഡീഷയില്‍ മാല്‍ക്കാഗിരി ജില്ലയില്‍ വിറ്റാമിന്‍ സി കലര്‍ന്ന അരി കൊടുക്കുന്നുണ്ട്.

5) കോര്‍പ്പറേറ്റുകള്‍ പറയുന്നതുപോലെ കൃഷിചെയ്യാന്‍ വന്‍കിട കൃഷിക്കാര്‍ക്കു മാത്രമേ പറ്റൂ. അതിനാല്‍ 86% വരുന്ന ചെറുകൃഷിക്കാര്‍ക്ക് ഭൂമി ഉപേക്ഷിക്കേണ്ടിവരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

6) അത്യുല്പാദനത്തിനുവേണ്ടി കടുത്ത കളനാശിനി -വിഷ പ്രയോഗങ്ങളും അമിതമായ ജലചൂഷണവും ഇന്നത്തേതിലും വളരെ കൂടുതലായി നടക്കും.

7) ഭക്ഷ്യവിളകളുടെ സംഭരണവും സംസ്‌കരണവും വിതരണവും വില്‍പനയും കോര്‍പ്പറേറ്റുകള്‍ നടത്തുമ്പോള്‍ നിലവിലെ ഭക്ഷണ സംസ്‌കാരം തന്നെ തകിടം മറിയും.

8 ) ഇന്ത്യക്കാരെല്ലാം കോര്‍പ്പറേറ്റുകള്‍ വിളമ്പുന്ന ഫാസ്റ്റ് ഫുഡ് കഴിക്കേണ്ട ഗതികേട് വരും. അവ വളരെ വിലകുറച്ച് കമ്പനികള്‍ക്ക് വില്‍ക്കാനും കഴിയും.

9) എന്നാല്‍ പഴങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്ത വിധം വില കൂടുതലാകും. കാശുള്ളവര്‍ക്കു മാത്രം പോഷക ഭക്ഷണം എന്ന നില വരും.

10) അതോടെ സാധാരണക്കാരുടെ ആരോഗ്യസ്ഥിതി ഇനിയും വഷളാകും. പ്രത്യേകിച്ച് കേരളമാണ് ഇതിന്റെ ദോഷം കൂടുതല്‍ അനുഭവിക്കുക.

അതിനാല്‍ ഹരിത വിപ്ലവത്തിന്റെ തിരിച്ചടികള്‍ തുറന്നുകാട്ടി ജൈവ കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കേരളാ ജൈവ കര്‍ഷക സമിതി , ഇന്ത്യക്കാരുടെ കൃഷി, പരിസ്ഥിതി, ഭക്ഷണം ഇവയെ ഇന്നത്തേതിലും പതിന്മടങ്ങ് അപകടത്തിലാക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply