ഡോ പല്‍പ്പുവിനായി ആരംഭിക്കാം രണ്ടാം മലയാളി മെമ്മോറിയല്‍

ഗോള്‍വാള്‍ക്കര്‍ ഹിന്ദുരാഷ്ട്രത്തെ കുറിച്ചൊക്കെ ഏറെ പറഞ്ഞിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്നാലതെല്ലാം സവര്‍ണ്ണ ജാതി രാഷ്ട്രത്തെ കുറിച്ചായിരുന്നു. മാത്രമല്ല, എന്നും ബ്രിട്ടീഷ് പക്ഷത്തുമായിരുന്നു അദ്ദേഹം. ”സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ബ്രിട്ടിഷുുകാര്‍ക്ക് എതിരെ സമരം ചെയ്തു അവരുടെ ഊര്‍ജ്ജം പാഴാക്കരുത്. നിങ്ങളുടെ ശത്രുക്കള്‍ ബ്രീട്ടീഷുകാര്‍ അല്ല. മുസ്ലീ്‌ലീങ്ങളും, ക്രിസ്ത്യാനികളുമാണ്. അവരോടു യുദ്ധം ചെയ്യണം” എന്നും ഗോള്‍വാള്‍ക്കര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞി്ല്ല. ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നതോ? ”ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.” എന്നാണ്. ഭൗതികവാദമെന്ന് വിശേഷിപ്പിച്ച് സമത്വമെന്ന ആശയത്തേയും അദ്ദേഹം പൂര്‍ണ്ണമായും തള്ളുന്നു.

പ്രതിഷേധങ്ങള്‍ വകവെക്കാതെ, രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയുടെ പുതിയ കാമ്പസിനു ഡോ ഗോള്‍വാള്‍ക്കറുടെ പേരുനല്‍കാനുള്ള നീക്കവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്രനീക്കം എന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ ശക്തികളൊഴികെ കേരളം ഏറെക്കുറെ ഒന്നടങ്കം ഈ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വള്ളം തുഴയാത്ത നെഹ്‌റുവിന്റെ പേരു വള്ളംകളിക്കു നല്‍കിയാല്‍ ഇതുമാകാമെന്ന് വാദിച്ച് നമ്മുടെ കേന്ദ്രമന്ത്രിപോലും തന്റെ നിലവാരം വ്യക്തമാക്കി. മറുവശത്ത് ശശി തരൂരിനെ പോലുള്ളവര്‍ കാമ്പസിനു കൊടുക്കാവുന്ന ഏറ്റവും ഉചിതമായ പേരു നിര്‍ദ്ദേശിച്ചു. അത് മറ്റൊന്നുമല്ല, ഡോ പല്‍പ്പുവിന്റെ പേരുതന്നെ. തീര്‍ച്ചയായും അങ്ങനെ ചെയ്യുകയാണെങ്കില്‍ ചരിത്രപരമായ ഒരുതെറ്റു തിരുത്തുകയാകും കേരളീയ സമൂഹം ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുകൂട്ടരും ഉയര്‍ത്തിപിടിച്ച ആശയങ്ങളുടെ വ്യത്യാസങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകനായിരുന്നു ഗുരുജി എന്നറിയപ്പെട്ടിരുന്ന മാധവ സദാശിവ ഗോള്‍വല്‍ക്കര്‍. വംശവെറിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇന്ത്യന്‍ ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതില്‍ ഒരുപക്ഷെ ഹെഡ്‌ഗെവാറിനേക്കാള്‍, സവര്‍ക്കറേക്കാള്‍ ഉത്തരവാദി്ത്തം ഗോള്‍വാള്‍ക്കര്‍ക്കായിരിക്കും. ഒരു സന്യാസി എങ്ങനെയാകരുതെന്നതിന് ഉദാഹരണം. സാക്ഷാല്‍ ഹിറ്റ്‌ലറായിരുന്നു ഗോള്‍വാള്‍ക്കറുടെ മാര്‍ഗ്ഗദര്‍ശി. ”വംശത്തിന്റെയും സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ – ജൂതന്മാരെ – ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാനാവില്ല എന്നും ജര്‍മനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്” ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ച ഒരാളില്‍ നിന്നു മറ്റെന്തു പ്രതീക്ഷിക്കാന്‍?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗോള്‍വാള്‍ക്കര്‍ ഹിന്ദുരാഷ്ട്രത്തെ കുറിച്ചൊക്കെ ഏറെ പറഞ്ഞിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്നാലതെല്ലാം സവര്‍ണ്ണ ജാതി രാഷ്ട്രത്തെ കുറിച്ചായിരുന്നു. മാത്രമല്ല, എന്നും ബ്രിട്ടീഷ് പക്ഷത്തുമായിരുന്നു അദ്ദേഹം. ”സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ബ്രിട്ടിഷുുകാര്‍ക്ക് എതിരെ സമരം ചെയ്തു അവരുടെ ഊര്‍ജ്ജം പാഴാക്കരുത്. നിങ്ങളുടെ ശത്രുക്കള്‍ ബ്രീട്ടീഷുകാര്‍ അല്ല. മുസ്ലീ്‌ലീങ്ങളും, ക്രിസ്ത്യാനികളുമാണ്. അവരോടു യുദ്ധം ചെയ്യണം” എന്നും ഗോള്‍വാള്‍ക്കര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞി്ല്ല. ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നതോ? ”ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.” എന്നാണ്. ഭൗതികവാദമെന്ന് വിശേഷിപ്പിച്ച് സമത്വമെന്ന ആശയത്തേയും അദ്ദേഹം പൂര്‍ണ്ണമായും തള്ളുന്നു.

ശാസ്ത്രത്തേക്കാള്‍ മതത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരാളുടെ പേരാണ് ശാസ്ത്രസ്ഥാപനത്തിനു നിര്‍ദ്ദേശിക്കപ്പെടുന്നത് എന്നതാണ് വൈരുദ്ധ്യം. കൊവിഡിനുപോലും പ്രതിവിധിയായി ചാണകം നിര്‍ദ്ദേശിക്കുന്നവരാണ് ഗോള്‍വാള്‍ക്കറുട പിന്‍ഗാമികള്‍. മറ്റു മതസ്ഥരോടുള്ള തന്റെ നിലപാടും വ്യക്തമായി തന്നെ ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ”കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉള്‍ക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാന്‍ പഠിക്കുകയും ഹിന്ദുസംസ്‌ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനില്‍പ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കില്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയാം” വിചാരധാരയില്‍ മുസ്ലീങ്ങള്‍ ക്രിസ്ത്യാനികള്‍ കമ്യൂണിസ്റ്റുകാര്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായിതന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗാന്ധിവധത്തില്‍ വിട്ടയക്കപ്പെട്ടെങ്കിലും ഗോള്‍വാള്‍ക്കര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു എന്നതും ചരിത്രം. ഇത്തരത്തിലുള്ള വ്യക്തിയുടെ പേര് ബയോ ടെക്‌നോളജി കേന്ദ്രത്തിനു കൊടുക്കാന്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ അരുമശിഷ്യനാകാന്‍ യോഗ്യതയുള്ള ഒരാള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആത്മാഭിമാനമുള്ള മലയാളികള്‍ക്ക് അതംഗീകരിക്കാനാവുമോ? പ്രത്യേകിച്ച് കേരളം ഉത്തരേന്ത്യന്‍ ബ്രാഹ്മണരുടെ ലൈംഗിക കോളനിയായിരുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുള്ള പശ്ചാത്തലത്തില്‍.

മറുവശത്ത് ഡോ പല്‍പ്പു ആരായിരുന്നു? ഒരുപക്ഷെ നവോത്ഥാന നായകരില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരാളായിരുന്നു പല്‍പ്പുവെന്നു പറയാം. അവര്‍ണ്ണനായിരുന്നു എന്ന കാരണത്താല്‍ തിരുവിതാംകൂറില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ കഴിയാതിരുന്ന അദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേരുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയപ്പോഴാകട്ടെ തിരുവിതാംകൂറില്‍ ജോലിയും നിഷേധിക്കപ്പെട്ടു. മൈസൂരിലായിരുന്നു അദ്ദേഹം പ്രാക്ടീസ് തുടങ്ങിയത്. ഇപ്പോള്‍ ലോകമെങ്ങും കൊവിഡ് വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളാണല്ലോ. ഡോ പല്‍പ്പു ഏറെകാലം പ്രവര്‍ത്തിച്ചത് വാക്‌സിനുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. 1896 ല്‍ ബാംഗ്ലൂരില്‍ പ്ലേഗുബാധ വന്നപ്പോള്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചായിരുന്നു അദ്ദേഹം രംഗത്തിറങ്ങിയത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ അംഗീകരിച്ച് മൈസൂര്‍ സര്‍ക്കാര്‍ ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനയച്ചു. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു ഏറെകാലം മറ്റു സംസ്ഥാനങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത് എന്നതിനാലാണ് പപ്പുവിന്റെ അക്കാദമിക – ഔദ്യോഗിക കാര്യങ്ങള്‍ വിശദീകരിച്ചത്. തീര്‍ച്ചയായും നമ്ുക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. തനിക്കു നിഷേധിക്കപ്പെട്ട പഠന – തൊഴില്‍ സാധ്യതകള്‍ എല്ലാവര്‍ക്കും ലഭിക്കാനായി അദ്ദേഹം പോരാടി. ഒരുപാട് പേര്‍ ആ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ആത്മീയഗുരുവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള വിവേകാനന്ദന്റെ നിര്‍ദ്ദേശമാണ് അദ്ദേഹത്തെ നാരായണഗുരുവിലെത്തിച്ചത്. ഇരുവരും ചേര്‍ന്നതോടെ വലിയൊരു സാമൂഹ്യവിപ്ലവത്തിനു തിരിതെളിയുകയായിരുന്നു. എസ് എന്‍ ഡി പി രൂപീകരണത്തില്‍ പല്‍പ്പുവിന്റെ പങ്ക് ഏറെ പ്രസിദ്ധമാണ്. ഒരു വശത്ത് ആത്മീയവാദിയായിരിക്കുമ്പോഴും മറുവശത്ത് വിദ്യാഭ്യാസ – വ്യവസായ മേഖലകളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഈഴവ മെമ്മോറിയലും മലയാളി മെമ്മോറിയലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വളരെ പ്രധാനമാണ്. തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സാമൂഹികനീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഈഴവര്‍ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ തുടര്‍ന്ന് ജീവിച്ചാല്‍ മതി എന്നതായിരുന്നു അന്ന് സര്‍ക്കാര്‍ നിലപാട്. തുടര്‍ന്നായിരുന്നു ഈഴവമെമ്മോറിയല്‍ ഉണ്ടാകുന്നത്. ഈ വിഷയം ബ്രിട്ടീഷ് നിയമസഭയില്‍ പോലും എത്തിക്കാന്‍ പല്‍പ്പുവിനായി.

ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തില്‍ ആരുടെ പേരാണ് ബയോടേക്‌നോളജി സ്ഥാപനത്തിനു നല്‍കേണ്ടത്? വാക്‌സിന്‍ മേഖലയിലേയും വൈദ്യശാസ്ത്രമേഖലയിലേയും നവോത്ഥാനമേഖലയിലേയും സംഭാവനകള്‍ പരിഗണിച്ച് പല്‍പ്പുവിന്റേയോ തുടക്കത്തില്‍ വിവരിച്ച നിലപാടുകള്‍ ഉയര്‍ത്തിപിടിച്ച ഗോള്‍വാള്‍ക്കറുടേയോ? സത്യത്തില്‍ ജീവിച്ചിരുന്നപ്പോള്‍ മാത്രമല്ല, മരിച്ച ശേഷവും പല്‍പ്പുവിന് അര്‍ഹമായ അംഗീകാരം നാം നല്‍കിയിട്ടില്ല. അതിനുള്ള പരിഹാരം കൂടിയാകും ഈ നാമകരണം. വി ജെ ടി ഹാളിനു അയ്യങ്കാളിയുടെ പേരു നല്‍കിയതുപോലെ തന്നെ. അതിനാല്‍ തന്നെ മലയാളികള്‍ ഒറ്റക്കെട്ടായി കേന്ദ്രത്തിനുമുന്നില്‍ ഇത്തരമൊരാവശ്യം ഉന്നയിക്കേണ്ട സമയമാണിത്. അങ്ങനെ അതൊരു രണ്ടാം മലയാളി മെമ്മോറിയലാകട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply