ലോകകാലാവസ്ഥാ ഉച്ചകോടിയും സാധാരണക്കാരുടെ ക്ലൈമറ്റ് കഫേകളും

2050 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷത്തിലേക്ക് തങ്ങളുടെ രാജ്യം എത്തുമെന്ന് ലോകത്തിലെ 132 രാജ്യങ്ങള്‍ ഇതിനകം പ്രതിജ്ഞ എടുത്തി്ടടുണ്ട്. ലോകത്തെ ആകെ വികിരണത്തിന്റെ 30 ശതമാനത്തോളം പുറത്തുവിടുന്ന രാജ്യമായ ചൈന പറഞ്ഞിരിക്കുന്നത് 2060 നകം തങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കും എന്നാണ്. ഇന്ത്യ ഉദ്ദേശിക്കുന്നത് 2070 ആണ്. തീര്‍ച്ചയായും കാര്യങ്ങള്‍ ഇത്തരത്തില്‍ എത്തിച്ചത് വികസിത രാജ്യങ്ങളായതിനാല്‍ പരിഹരിക്കുന്നതിലും അവര്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തം. അപ്പോഴും മനുഷ്യര്‍ ഉണ്ടാക്കിയ അതിരുകളൊന്നും പ്രകൃതിക്ക് ബാധകമല്ല എന്നോര്‍ക്കുന്നത് നല്ലതാണ്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി സ്‌കോട്ട് ലാന്റിലെ ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ഭാഗങ്ങളിലും നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ക്ലൈമറ്റ് കഫേകള്‍ ശ്രദ്ധേയമാകുകയാണ്. കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസികാഘാതങ്ങള്‍ കണ്ടെത്തുന്നതിനു ശ്രമിച്ചു വരുന്ന ‘ക്ലൈമറ്റ് സൈക്കോളജി അലയന്‍സ്’ എന്ന സംഘടനയിലെ ‘റെബേക്ക നെസ്റ്റര്‍’ ആണ് ആദ്യമായി ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. 2018ല്‍ ബ്രിട്ടണിലെ വേനല്‍ക്കാലം അസ്സഹനീയമായിരുന്നു. റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ദുരിതകാലം. അക്കാലത്ത് കൂടുതല്‍ ആളുകള്‍ ചൂടും ഉഷ്ണവും സഹിച്ച് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നു റെബേക്ക നെസ്റ്റര്‍ മനസ്സിലാക്കുകയുണ്ടായി. ആ ഒരു അനുഭവത്തിന്റെ വെളിച്ചമാണ് അവരുടെ മനസ്സില്‍ ക്ലൈമറ്റ് കഫെ എന്ന ആശയം അങ്കുരിപ്പിച്ചത്.

‘റെബേക്ക നെസ്റ്റര്‍’ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത കാലാവസ്ഥയെക്കുറിച്ച് എല്ലാവരും തുറന്നു സംസാരിക്കണമെന്ന അഭിപ്രായക്കാരിയാണ്. കാലാവസ്ഥാ പ്രതിസന്ധി മൂലം നമ്മുടെയും ഭാവിതലമുറകളുടെയും അവസ്ഥ എന്തായി തീരുമെന്നു മനസ്സില്‍ കാണുകയും അതേക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാടോടെയും സൃഷ്ടിപരമായും ചിന്തിക്കുകയും വേണമെന്നു അവര്‍ പറയുന്നു. ഈ വക കാര്യങ്ങള്‍ മനസ്സില്‍ വെച്ചു കൊണ്ട് റെബേക്ക നെസ്റ്റര്‍ അവരുടെ സ്വന്തം പട്ടണമായ ഓക്‌സ്‌ഫോഡില്‍ ചെറിയ കാലാവസ്ഥായോഗങ്ങള്‍ നിരന്തരം സംഘടിപ്പിക്കുന്നു. ക്ലൈമറ്റ് കഫെയിലെ കൂടിച്ചേരലുകളില്‍ മുഖ്യാതിഥികളൊ അവരുടെ വക പതിവു ഉപദേശി പ്രസംഗങ്ങളൊ പതിവില്ല. തികച്ചും ഒരു ഉപദേശരഹിത മേഖലയാണ് ക്ലൈമറ്റ് കഫെ. കൂടിച്ചേരലുകളില്‍ പങ്കെടുക്കുന്നവര്‍ എന്തെങ്കിലും പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കാവണമെന്നു ആവശ്യപ്പെടുകയില്ല. ഏതെങ്കിലും ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളില്‍ ചേരണമെന്നു നിര്‍ബന്ധിക്കുകയുമില്ല. ഏതെങ്കിലും കാര്യത്തെക്കുറിച്ച് മാനസാന്തരം വരുത്തണമെന്നു പിടിവാശി പിടിക്കുകയില്ല. ക്ലൈമറ്റ് കഫെയിലേക്ക് ആര്‍ക്കും കടന്നുവന്ന് ഒരു ചുടു ചായയും ഒരു കഷണം കേക്കും കഴിച്ചു കൊണ്ട് കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ഉള്ളു തുറന്നു സംസാരിക്കുവാനും ചര്‍ച്ച ചെയ്യുവാനും അവസരമുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ തിരിച്ചടികള്‍ അനുഭവിക്കുന്ന ഈ കെട്ട കാലത്തുനിന്നു സംവാദാന്തരീക്ഷത്തിലേക്കു തിരിച്ചു പോകുവാന്‍ ഇത്തരം ക്ലൈമറ്റ് കഫെകള്‍ ഉപകരിക്കുമെന്നാണ് അവര്‍ കരുതുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ന് ലോകത്തു പല ഭാഗത്തും ക്ലൈമറ്റ് കഫേകള്‍ സജീവമാണ്. അപരിചതരോടു പോലും സംസാരം ആരംഭിക്കുന്നതിനുള്ള നല്ലൊരു നിമിത്തമാണ് കാലാവസ്ഥ. അതേ സമയം ലോകം, കേരളവും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നതു പ്രയാസമേറിയതും ദുസ്സഹവുമായ സംഗതിയുമാണ്. കാരണം കാലാവസ്ഥാ പ്രശ്‌നം ദുരിതാനുഭവീ കൂടെയാണല്ലോ. അതു കൊണ്ടുതന്നെ ഈ ഗൗരവതരമായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതും ഒട്ടും ശരിയായ സമീപനമല്ല. ഇതേക്കുറിച്ച് നിശബ്ദരാകുവാന്‍ ആര്‍ക്കും അവകാശമില്ല. അതു രാഷ്ടീയക്കാരുടേയും ആസ്ഥാന വിദഗ്ദരുടേയും മാത്രം പ്രശ്‌നവുമല്ല. ഈ തിരിച്ചറിവോടയൊണ് കേരളത്തിലും ഈ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്. പാഠഭേദം മാസികയാണ് ഇതിനായി മുന്‍കൈ എടുത്തത്. ഒരു കട്ടന്‍ കാപ്പിയുടെയും പരിപ്പുവടയുടെയും സാന്നിധ്യത്തില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാരാണ് വിവിധപ്രദേശങ്ങള്‍ ഒന്നിച്ചിരുന്ന് ആഗോളതലം മുതല്‍ തങ്ങളുടെ ചുറ്റുപാടുവരെ നേരിടുന്ന ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നത്.

തീര്‍ച്ചയായും വിവിധപ്രദേശങ്ങളില്‍ കാലാവാസ്ഥാ വ്യതിയാനം വിവിധ രീതിയിലാണ് നേരിടുന്നത്. ബ്രിട്ടനിലത് അതിചൂടിന്റെ രൂപത്തിണെങ്കില്‍ കേരളത്തിലിപ്പോള്‍ തിരിച്ചാണ്. കേരളത്തില്‍ തന്നെ ഇക്കാര്യം സജീവചര്‍ച്ചയായ സമയത്തെ വെല്ലുവിളി മഴയുടെ കുറവും വരള്‍ച്ചയും ചൂടുമായിരുന്നെങ്കില്‍ നാലുവര്‍ഷമായി കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. അതിതീവ്രമഴയാണ് ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അതിന്റെ തുടര്‍ച്ചയായി പ്രളയവും ഉരുള്‍പ്പൊട്ടലുകളും വ്യാപകമാകുന്നു. മറുവശത്ത് ആഗോളതാപനത്തിന്റെ ഫലമായി കടല്‍ കരയെ കവര്‍ന്നെടുക്കുന്നു. മനുഷ്യനിര്‍മ്മിതമായ പല പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചക്കും കടലിന്റെ കയ്യേറ്റത്തിനും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതിനും കാരണമാകുന്നു. വികസനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ പലതും കാലാവസ്ഥാ ക്രൈസിസിനെ രൂക്ഷമാക്കുന്നതാണെന്നു ബോധ്യപ്പെട്ടിട്ടും അവ തന്നെ തുടരുന്നു. പ്രതിഷേധിക്കുന്നവരെ സര്‍വ്വസന്നാഹത്തോടെ അടിച്ചമര്‍ത്തുന്നു. ആഗോളതാപനമെന്നതെല്ലാം മൂന്നാം ലോക രാജ്യങ്ങളിലെ വികസനം തടയാനുള്ള സാമ്രാജ്യത്വ അജണ്ടകളാണെന്നു ഇന്നും വാദിക്കുന്നവരുണ്ട്. ഇവക്കെല്ലാമെതിരായ ഒരു പ്രതിരോധരൂപം കൂടിയാണ് വ്യാപകമാകുന്ന ക്ലൈമറ്റ് കഫേകള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഗ്ലാസ്‌ഗോയില്‍ തന്നെയാണ്. 2015 ലെ പാരീസ് സമ്മേളനത്തിനു ശേഷം നടക്കുന്ന സുപ്രധാനമായ ഈ സമ്മേളനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ് എത്ര കാലം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും. മനുഷ്യന്‍ പലരീതിയില്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്നതില്‍ എത്രമാത്രം സമവായമാകാം എന്നതുതന്നെയാണ് പ്രധാന ചോദ്യം. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ആഗോള താപനിലയിലെ ശരാശരി വര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധിയില്‍ നിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇപ്പോഴത്തെ പോക്കുപോയാല്‍ അതു മൂന്നു ഡിഗ്രിയോളമാകും. അതോടെ ലോകത്തിന്റെ പല ഭാഗത്തും ഉള്ള മനുഷ്യജീവിതം അസാധ്യമാക്കും. കടല്‍ നിരപ്പ് ഉയരുകയും പല രാജ്യങ്ങളും വന്‍ നഗരങ്ങളും കടലെടുത്തു പോകുകയും ചെയ്യും. ശുദ്ധജലലഭ്യത ഇന്നുള്ളതിന്റെ നാലിലൊന്നാകും. കൃഷി നശിക്കും, ഭക്ഷ്യക്ഷാമം രൂക്ഷമാകും, തൊഴിലും വരുമാനവും ഇല്ലാതാകും. പലയിടത്തും ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാകും. ഇതെല്ലാം ഒഴിവാക്കണമെങ്കില്‍ താപനിലയിലെ വര്‍ദ്ധനവ് നിയന്ത്രിക്കണം. അതിനുള്ള ചര്‍ച്ചകളാകും പ്രധാനമായും നടക്കുക. അക്കാര്യത്തില്‍ വികസിത രാജ്യങ്ങളും മറ്റു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകുമോ എന്നതായിരിക്കും പ്രധാന പ്രതിസന്ധി.

2050 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷത്തിലേക്ക് തങ്ങളുടെ രാജ്യം എത്തുമെന്ന് ലോകത്തിലെ 132 രാജ്യങ്ങള്‍ ഇതിനകം പ്രതിജ്ഞ എടുത്തി്ടടുണ്ട്. ലോകത്തെ ആകെ വികിരണത്തിന്റെ 30 ശതമാനത്തോളം പുറത്തുവിടുന്ന രാജ്യമായ ചൈന പറഞ്ഞിരിക്കുന്നത് 2060 നകം തങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കും എന്നാണ്. ഇന്ത്യ ഉദ്ദേശിക്കുന്നത് 2070 ആണ്. തീര്‍ച്ചയായും കാര്യങ്ങള്‍ ഇത്തരത്തില്‍ എത്തിച്ചത് വികസിത രാജ്യങ്ങളായതിനാല്‍ പരിഹരിക്കുന്നതിലും അവര്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തം. അപ്പോഴും മനുഷ്യര്‍ ഉണ്ടാക്കിയ അതിരുകളൊന്നും പ്രകൃതിക്ക് ബാധകമല്ല എന്നോര്‍ക്കുന്നത് നല്ലതാണ്. എന്തായാലും സമ്മേളന തീരുമാനങ്ങള്‍ക്കായി കാത്തിരിക്കാം. ഒപ്പം നമ്മുടെ ആശങ്കകളും പ്രതീക്ഷകളും ഭരണാധികാരികളെ അറിയിക്കാം. അതിനുള്ള ഏറ്റവും അനുയോജ്യമായ ഒന്നായി ലോകത്തെ മറ്റു ഭാഗങ്ങളെപോലെ കേരളത്തിലും ക്ലൈമറ്റ് കഫേകള്‍ മാറുകയാണ്.

തൃശൂര്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന ക്ലൈമറ്റ് കഫേ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply