സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് ദലിതര്‍ പുറത്തുവരണം

ജാതിപീഢനത്തെ അലങ്കാരമായി കരുതുന്ന സാമൂഹ്യവൈകല്യം മനസില്‍ ബാധിച്ചവരാണ് സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ വക്താക്കള്‍ .മോഡിയുടെ രാഷ്ട്രീയം അവരില്‍ ഉണ്ടാക്കുന്ന സവര്‍ണ്ണ ഹിന്ദു ജാതിബോധത്തിന്റെ ഇരകളാണ് ദലിതര്‍ എന്ന ഒറ്റ കാരണം മതി ഹിന്ദുത്വ കൂടാരത്തില്‍ പോയികിടക്കുന്ന ദലിതര്‍ക്ക് ബോധം വയ്ക്കാന്‍ .സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ചാവേറുകളാകാന്‍ നില്‍ക്കുന്ന ദലിതര്‍ ഇനിയെങ്കിലും രാഷ്ട്രീയമായി സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കണം

എസ് എം രാജ്

മോഡിയുടെ ദുര്‍ഭരണത്തിന്‍ കീഴില്‍ നരകിച്ചു കഴിഞ്ഞപ്പോഴും അയാള്‍ക്ക് പകരം ആര് എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം ഇന്ത്യന്‍ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് മോഡിയുടെ തിരിച്ചുവരവ് ഇത്രമേല്‍ സുഗമമാക്കിയത് . ബിജെപി എന്നാല്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ പാര്‍ട്ടി ആണെന്നും ,സവര്‍ണ്ണ ഹിന്ദുത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമെന്നും ,മതേതരത്വം എന്നാല്‍ മുസ്ലിം പ്രീണനവും പശുക്കളെ തിന്നലുമാണെന്ന സംഘപരിവാര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല .ഇന്ത്യന്‍ പ്രതിപക്ഷം മിക്കപ്പോഴും നിശ്ശബ്ദരായി നിന്ന് സംഘപരിവാര്‍ കളികള്‍ കാണുകയായിരുന്നു .വാ തുറന്നപ്പോഴൊക്കെ തങ്ങളും ഹിന്ദുക്കള്‍ തന്നെയാണ് എന്നാല്‍ പച്ചയ്ക്ക് മുസ്ലിം വിരോധികള്‍ അല്ല എന്ന നാട്യം പുലര്‍ത്തുക മാത്രമാണ് ചെയ്തത് .ബീജേപ്പി എന്താണ് പറയുന്നത് എന്താണവര്‍ ചെയ്യാന്‍ പോകുന്നതെന്നത് എല്ലാവര്‍ക്കും വ്യക്തമാണ് .എന്നാല്‍ ഇന്ത്യന്‍ പ്രതിപക്ഷം എന്താണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും മനസിലായില്ല .മതേതരത്വം എന്നാല്‍ പശുക്കളെ ആരാധിക്കണ്ടവര്‍ക്ക് ആരാധിക്കാനും തിന്നണ്ടവര്‍ക്ക് തിന്നാനും ഉള്ള അവകാശം ആണെന്ന് അര്‍ത്ഥശങ്കയില്ലാതെ പറയാന്‍ ഇന്ത്യന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല .ഈ രാഷ്ട്രീയ സാമൂഹ്യ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് റോഷന്‍ ബെയ്ഗിനെ പോലെയുള്ള മുതിര്‍ന്ന മുസ്ലിം കോണ്‍ഗ്രസ് നേതാവിന് ബീജേപ്പി ജയിച്ചുവന്നാല്‍ മുസ്ലീമുകള്‍ അവരെ പിന്തുണയ്ക്കണം എന്ന് പറയേണ്ടി വരുന്നത് .അമേഠിയില്‍ തോറ്റ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ ജയിക്കുന്നത് മതേതരത്വം എന്നാല്‍ മൃദു ഹിന്ദുത്വം അല്ലെന്ന ഒരോര്‍മ്മപെടുത്തലായി രാഹുലും കോണ്‍ഗ്രസും തിരിച്ചറിയണം .ആ തിരിച്ചറിവില്‍ നിന്നും ഉണ്ടാകുന്ന രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തെ തൂത്തെറിയാന്‍ കഴിയും .പരാജയങ്ങള്‍ തിരിച്ചറിവിന്റെ വലിയ പാഠങ്ങള്‍ ആകണം .

മോഡിയുടെ രാഷ്ട്രീയം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് മുഖം തിരിച്ചുനിന്ന സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയമാണ് .ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണ് അതിന്റെ ലക്ഷ്യം .ഹിന്ദു ദേശീയത എന്നാല്‍ സവര്‍ണ്ണ ഹിന്ദുവിന്റെ ജാതി ബോധത്തെ ഊട്ടിയുറപ്പിക്കലാണ് .സവര്‍ണ്ണ ഹിന്ദുവിന്റെ ജാതിബോധം എന്നത് അവന്റെ മനുഷ്യത്വരഹിതമായ അയിത്താചരണവും അസ്പൃശ്യതയും ആണ് .ജാതീയമായും മതപരമായും ആളുകളെ പീഡിപ്പിക്കാം എന്നതാണ് സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ സത്ത .ജാതിയുടേയും അയിത്തത്തിന്റെയും അസ്പൃശ്യതയുടേയും നൂറ്റാണ്ടുകള്‍ നീണ്ട വേദനിപ്പിക്കുന്ന ഒരു ഭൂതകാലവും വര്‍ത്തമാനകാലവും ദലിതര്‍ക്കുണ്ട്. അതുപോലെ തന്നെ ദലിതരെ പിന്നോക്കരെ പീഡിപ്പിക്കുന്നതില്‍ ആഹ്ലാദം അനുഭവിച്ചിരുന്ന / ഇപ്പോഴും അനുഭവിക്കുന്ന ഒരു മനോഭാവം സവര്‍ണ്ണ മുന്നോക്കക്കാരിലും ഉണ്ട് .ജാതിപീഢനത്തെ അലങ്കാരമായി കരുതുന്ന സാമൂഹ്യവൈകല്യം മനസില്‍ ബാധിച്ചവരാണ് സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ വക്താക്കള്‍ .മോഡിയുടെ രാഷ്ട്രീയം അവരില്‍ ഉണ്ടാക്കുന്ന സവര്‍ണ്ണ ഹിന്ദു ജാതിബോധത്തിന്റെ ഇരകളാണ് ദലിതര്‍ എന്ന ഒറ്റ കാരണം മതി ഹിന്ദുത്വ കൂടാരത്തില്‍ പോയികിടക്കുന്ന ദലിതര്‍ക്ക് ബോധം വയ്ക്കാന്‍ .സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ചാവേറുകളാകാന്‍ നില്‍ക്കുന്ന ദലിതര്‍ ഇനിയെങ്കിലും രാഷ്ട്രീയമായി സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കണംഫേസേ ബുക്ക് പോസ്റ്റ്‌

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, National, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply