ഗ്രെറ്റ തന്‍ബെര്‍ഗ് വിവാദം മൂര്‍ച്ഛിക്കുന്നു – ആരോപണങ്ങള്‍ നിഷേധിച്ച് ഗ്രെറ്റ

ഞാന്‍ ‘വെറും ഒരു കുട്ടി, നമ്മള്‍ കുട്ടികളെ ശ്രദ്ധിക്കരുത്. ശരിയാണ്, എല്ലാവരും ഞാന്‍ നിരന്തരം പരാമര്‍ശിക്കുന്ന വസ്തുതകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും സ്‌കൂളിലേക്ക് മടങ്ങാം. എന്നാലതല്ല സംഭവിക്കുന്നത്. ഞാനൊരു സന്ദേശവാഹക മാത്രമാണ്. ഞാന്‍ പുതിയതൊന്നും പറയുന്നില്ല, പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച് പറഞ്ഞത് മാത്രമാണ് ഞാന്‍ പറയുന്നത്. എന്നിട്ടും എനിക്ക് ഈ വെറുപ്പ് ലഭിക്കുന്നു.’ എന്നിങ്ങനെ പോകുന്നു ഗ്രെറ്റയുടെ വാക്കുകള്‍.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ സമകാലീനമുഖമായ സ്വീഡനിലെ 16കാരി ഗ്രെറ്റ തന്‍ബര്‍ഗ്ഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അവര്‍ രംഗത്ത്. മുഖ്യമായും കോറി മോര്‍ണിംഗ്സ്റ്റാര്‍ ‘പൊതുസമ്മതിക്കായി ഗ്രെറ്റ തന്‍ബെര്‍ഗിന്റെ സൃഷ്ടി’ എന്ന പുസ്തകത്തിലാണ് ഗ്രെറ്റ തന്‍ബെര്‍ഗിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഗ്രേറ്റയിലൂടെ മുതലാളിത്ത ശക്തികള്‍ പുതിയ ഹരിത സാമ്രാജ്യത്വത്തിന് രൂപം കൊടുക്കുകയാണെന്നാണ് അവരുടെ പ്രധാന വിമര്‍ശനം. പുതിയതൊന്നും പറയുന്നില്ല, പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച് പറഞ്ഞത് മാത്രമാണ് താന്‍ പറയുന്നതെന്ന് ഗ്രെറ്റ പറയുന്നു

ഗ്രെറ്റയെയും അവരുടെ ആഗോള പ്ലാറ്റ്‌ഫോമും ഉപയോഗിച്ച് ‘കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥമാണ്’ എന്ന സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ പുതിയ രീതിയില്‍ പ്രചരിപ്പിക്കുകയും അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെന്നും ‘തീപിടുത്തമുള്ള വീടി’നോട് ഈ കാലാവസ്ഥാ അടിയന്തിര സാഹചര്യത്തെ ഉപമിച്ച് ജനങ്ങളോട് ദേശഭക്തരും സഹാനുഭൂതിയുള്ളവരും അഹിംസവാദികളുമാക്കാന്‍ പ്രേരിപ്പിക്കുകയാമെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. സെനികവത്കരണം കാലാവസ്ഥാ വ്യതിയാനത്തില്‍ ചെലുത്തുന്ന ഭീകരമായ പ്രത്യാഘാതത്തെക്കുറിച്ച് ഈ പുതിയ മുന്നേറ്റത്തില്‍ ഒരിക്കല്‍ പോലും അഭിസംബോധന ചെയ്യുന്നില്ല. ഈ അടിയന്തിര സാഹചര്യം നേരിടാനെന്ന പേരില്‍ സര്‍ക്കാരുകളും എന്‍ജിഒകളും കോര്‍പ്പറേറ്റുകളും മുതലാളിത്തത്തെ രക്ഷിക്കാന്‍ ആവശ്യമായ കോടിക്കണക്കിന് മൂലധനം വിട്ടുകൊടുക്കുകയും അതുവഴി പുതിയ ഹരിത സാമ്രാജ്യത്വത്തെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, യുവജനങ്ങളെ ആഗോള വരേണ്യവര്‍ഗത്തെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. സെലിബ്രിറ്റികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ എന്‍ജിഒകളും മാധ്യമങ്ങളും കോര്‍പ്പറേറ്റ് ശക്തികളും ഒത്തുചേരുന്ന ഒരു പുതിയ വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. അതുവഴി ഏതു വ്യവസായത്തെയാണോ നാം ഇല്ലാതാക്കേണ്ടത് അതിനെ സംരക്ഷിക്കുന്നു. ‘യുവാക്കള്‍ നയിക്കുന്ന’ ഈ കാലാവസ്ഥ വ്യതിയാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നിലെ നുണകള്‍ക്കു പിന്നില്‍ ലോകത്തെ ഏറ്റവും ശക്തമായ കുത്തകകള്‍ ഉണ്ടൈന്നും വ്യാവസായിക നാഗരികതയ്ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ തടഞ്ഞ് ‘നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്’ പൊതുസമ്മതി ഉണ്ടാക്കാന്‍ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും കോറി മോര്‍ണിംഗ്സ്റ്റാര്‍ ആരോപിക്കുന്നു.
വി ഡോണ്ട് ഹാവ് ടൈം എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ പ്രവര്‍ത്തനങ്ങളും പുസ്തകം വിശദമായി പരിശോധിക്കുന്നു. അതിന്റെ നേതൃത്വവും അല്‍ ഗോറിന്റെ ക്ലൈമറ്റ് റിയാലിറ്റി പ്രോജക്റ്റ് (Al Gore’s Climate Reality Project), 350.org, ആവാസ് (Avaaz), ഗ്ലോബല്‍ ഉറ്റ്മാനിംഗ് (Global Challenge), ലോക ബാങ്ക്, വേള്‍ഡ് ഇക്കണോമിക് ഫോറം (WEF) പോലെ ശക്തമായ കോര്‍പ്പറേറ്റ് പാരിസ്ഥിതിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധവും അവര്‍ പരിശോധിക്കുന്നു. ഔര്‍ റിവൊല്യൂഷന്‍ ( Our Revolution), ദി സാന്‌ഡേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ( the Sanders Institute), ദിസ് ഈസ് സീറോ ഹൗര്‍ (This Is Zero Hour), ദി സണ്‍റൈസ് മൂവേമെന്റ് (the Sunrise Movement), ദി ഗ്രീന്‍ ഡീല്‍ (the Green New Deal) എന്നിവയുമായി വി ഡോണ്ട് ഹാവ് ടൈം / തന്‍ബെര്‍ഗ് ബന്ധങ്ങളും ചര്‍ച്ച ചെയ്യുന്നു. അതോടോപ്പോം 2018 ഓഗസ്റ്റില്‍ നടന്ന തന്‍ബെര്‍ഗിന്റെ അമ്മയും സെലിബ്രിറ്റിയുമായ മാലീന എര്‍മാന്റെ പുസ്തക പ്രകാശനവും (2017 ലെ WWF എന്‍വയോണ്‍മെന്റല്‍ ഹീറോ ഓഫ് ദി ഇയര്‍ ആയിരുന്നു അവര്‍) സ്വീഡനിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ എസ്വിഡി, 2018 മെയ്, ഏപ്രില്‍ മാസങ്ങളില്‍ തന്‍ബെര്‍ഗിന് നല്‍കിയ അസാധാരണമായ മാധ്യമ ശ്രദ്ധയും പുസ്തകം ചര്‍ച്ച ചെയ്യുന്നു. പരിശോധിക്കുന്നു. പരിസ്ഥിതിയില്‍ പണം നിക്ഷേപിക്കുന്ന നോണ്‍ പ്രോഫിറ്റ് വ്യാവസായിക സമുച്ചയങ്ങളുടെ താല്‍പ്പര്യവും ‘2020 ല്‍ ബീജിംഗില്‍ നടക്കുന്ന പതിനഞ്ചാമത്തെ മീറ്റിംഗില്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന’ പരിസ്ഥിതി വ്യവസ്ഥ സേവനങ്ങള്‍ക്കുള്ള പ്രതിഫലം നടപ്പിലാക്കുന്നതില്‍ ഇത് എങ്ങനെയാണ് ചെന്നവസാനിക്കുന്നതെന്നും ചര്‍ച്ച ചെയ്യുന്ന പുസ്തകം ഇപ്പോള്‍ പൊതുജനങ്ങളെ ”അടിയന്തിരാവസ്ഥ”യിലേക്ക് നയിക്കുന്ന പ്രചാരണത്തിനു പിന്നിലെ താല്‍പ്പര്യം മുതലാളിത്തത്തിന്റേതാണെന്നു പറയുന്നു. അതിന്റെ ജനപ്രിയ മുഖമായാണ് ഗ്രേറ്റയെ അവതരിപ്പിക്കുന്നത്.

[widgets_on_pages id=”wop-youtube-channel-link”]

എന്നാല്‍ തന്റെ പുറകില്‍ ആരുമില്ലെന്നും സ്വയമാരംഭിച്ച പഠിപ്പുമുടക്കിന്റെ വാര്‍ത്ത കണ്ട് പലരും പിന്തുണ്ക്കുകയാണുണ്ടായതെന്നും ഗ്രെറ്റ പറയുന്നു. പത്രപ്രവര്‍ത്തകര്‍ പിന്തുണച്ചു. ഒരു സ്വീഡിഷ് സംരംഭകനും കാലാവസ്ഥാ പ്രസ്ഥാനത്തില്‍ സജീവമായ ബിസിനസുകാരനുമായ ഇംഗ്മാര്‍ റെന്റ്ഷോഗ് തേന്നാട് സംസാരിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. താന്‍ ഒരു ഓര്‍ഗനൈസേഷന്റെയും ഭാഗമല്ല. കാലാവസ്ഥയോടും പരിസ്ഥിതിയോടും ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒകളെ താന്‍ ചിലപ്പോള്‍ പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ‘ഞാന്‍ എന്നെത്തന്നെ പ്രതിനിധീകരിക്കുന്നു. എനിക്ക് പണമോ ഭാവി പേയ്മെന്റുകളുടെ വാഗ്ദാനമോ ഒരു രൂപത്തിലും ലഭിച്ചിട്ടില്ല. പണത്തിനായി കാലാവസ്ഥയ്ക്കായി പോരാടുന്ന ഒരൊറ്റ കാലാവസ്ഥാ പ്രവര്‍ത്തകനെയും ഞാന്‍ കണ്ടിട്ടില്ല. എന്റെ സ്‌കൂളില്‍ നിന്നുള്ള അനുമതിയോടെ മാത്രമാണ് ഞാന്‍ യാത്ര ചെയ്യുന്നത്. ടിക്കറ്റുകള്‍ക്കും താമസത്തിനും എന്റെ മാതാപിതാക്കള്‍ പണം നല്‍കുന്നു. ഞാന്‍ ‘മുതിര്‍ന്ന ഒരാളെപ്പോലെ ശബ്ദിക്കുകയും എഴുതുകയും ചെയ്യുന്നു’ എന്നൊരു പരാതിയും ഉണ്ട്. അതിനോട് എനിക്ക് ഇങ്ങനെ മാത്രമേ പറയാന്‍ കഴിയൂ – 16 വയസുകാരിക്ക് സ്വയം സംസാരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നില്ലേ? എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത മറ്റൊരു വാദമുണ്ട്. അതാണ് ഞാന്‍ ‘വെറും ഒരു കുട്ടി, നമ്മള്‍ കുട്ടികളെ ശ്രദ്ധിക്കരുത്. ശരിയാണ്, എല്ലാവരും ഞാന്‍ നിരന്തരം പരാമര്‍ശിക്കുന്ന വസ്തുതകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും സ്‌കൂളിലേക്ക് മടങ്ങാം. എന്നാലതല്ല സംഭവിക്കുന്നത്. ഞാനൊരു സന്ദേശവാഹക മാത്രമാണ്. ഞാന്‍ പുതിയതൊന്നും പറയുന്നില്ല, പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച് പറഞ്ഞത് മാത്രമാണ് ഞാന്‍ പറയുന്നത്. എന്നിട്ടും എനിക്ക് ഈ വെറുപ്പ് ലഭിക്കുന്നു.’ എന്നിങ്ങനെ പോകുന്നു ഗ്രെറ്റയുടെ വാക്കുകള്‍. അതേസമയം രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്, തന്റെ തലമുറക്കും ഭാവി തലമുറക്കുമായി ഗ്രെറ്റ തുടങ്ങി വെച്ച പ്രസ്ഥാനം അനുദിനം ശക്തിയാര്‍ജ്ജിക്കുകയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply