തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ വര്‍ഗ്ഗീയത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ഇറങ്ങേണ്ട. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല.’, എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

കൊവിഡ് ബാധയുടെ പേരില്‍ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടത്താനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ചില കൂട്ടര്‍ അസഹിഷ്ണുതയോടുള്ള പ്രചരണം നടത്തുന്നുണ്ട്. അവരോട് ഒരു കാര്യമേ പറയാനുള്ളൂ. വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ഇറങ്ങേണ്ട. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല.’, എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള60 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ ശ്രമം തുടരുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായതിനാല്‍ ഇവരെല്ലാവരും സ്വതന്ത്രരായി സഞ്ചരിക്കുകയായിരുന്നു. മാര്‍ച്ച് 13 നും 19നും ഇടയ്ക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനുകളിലാണ് പലരും മടങ്ങിയത്. ആന്ധ്രാപ്രദേശ് ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്‌സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്പ്രസ്, ന്യൂഡല്‍ഹി- റാഞ്ചി രാജധാനി എക്‌സ്പ്രസ്, സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഇവര്‍ പ്രധാനമായും മടങ്ങിയത്. യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കി, അതില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താനാണ് ശ്രമം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply