ഗാര്‍ഹികപീഡനം : മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം

ലോക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും അത്തരം സംഭവങ്ങള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടികാട്ടി, ഇക്കാര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നിവേദനത്തിന്റെ മുഴുവന്‍ രൂപം.

സര്‍,

ലോകം മുഴുവനും മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരള ഗവര്‍ന്മെന്റ് നടത്തി വരുന്ന ഫലപ്രദവും ആസൂത്രിതവുമായ പരിശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

എല്ലാ ആളുകളോടും അവരുടെ വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സ്ത്രീകളും കുട്ടികളും വീടുകളില്‍ വര്‍ധിച്ച തോതില്‍ അനുഭവിക്കാനിടയുള്ള ഗാര്‍ഹിക പീഢനത്തിലേക്ക് അങ്ങയുടെ സത്വരശ്രദ്ധ ക്ഷണിക്കാനാണ് ഈ നിവേദനം . ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്‌നമാണ് . COVID-19 ലോക്ക് ഡൗണിനു കീഴിലുള്ള പ്രദേശങ്ങളിലെ വീടുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ബാംഗ്ലൂരില്‍ നിന്നും ഇത്തരം റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതൊരു ഗാര്‍ഹിക പീഢന മഹാമാരി ( domestic violence pandemic ) യായേക്കുമെന്ന് ലോകത്ത് പലയിടത്തുമുള്ള സ്ത്രീ പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വടക്കന്‍ അയര്‍ലണ്ടില്‍ 20%, പാരിസില്‍ 32%, ന്യൂസൗത്ത് വെയില്‍സില്‍ 40% എന്നിങ്ങനെ ഗാര്‍ഹിക പീഢനം വര്‍ധിച്ചിരിക്കുന്നതായി കാണുന്നു ( ബിബിസി ന്യൂസ് 2020 മാര്‍ച്ച് 30) .മറ്റു സ്ഥലങ്ങളെപ്പോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടിയ ഒരു സ്ഥലമാണ് കേരളവും. ലോക്ക് ഡൌണ്‍ സമയത്ത് ആള്‍ക്കാര്‍ക്ക് വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അനുഭവപ്പെടുന്ന പരാധീനതകള്‍ കുട്ടികളുടെയും സ്ത്രീകളുടെയും നേര്‍ക്കുള്ള അക്രമമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. . നിര്‍ബന്ധിത ലോക്ക് ഡൗണ്‍ ആയതിനാല്‍ വീടുകളില്‍ പിന്തുണയോ സഹായമോ തേടാനുള്ള മാര്‍ഗ്ഗങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരിക്കും പ്രശ്‌നം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായേക്കും എന്ന ഭീതിയും അവര്‍ക്കുണ്ടാവും . അതിനാല്‍, വീടുകളില്‍ നടക്കാനിടയുള്ള ഇത്തരം നിശബ്ദമായ അക്രമങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു .

ഇതില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വേണ്ടത്ര പ്രാധാന്യത്തോടെ പരസ്യപ്പെടുത്തുക, ആവശ്യമുള്ള രക്ഷാപ്രവര്‍ത്തനങ്ങളും , പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തുക തുടങ്ങിയവയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലിംഗ് ടീമിലെ മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാനും അത്തരം ഇരകള്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയാനും അവര്‍ക്ക് സഹായം നല്‍കാനും അധിക പരിശീലനം നല്‍കണം. ഇത്തരം കേസുകള്‍ വനിതാ-ശിശു വകുപ്പിന് കീഴില്‍ വരുന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അവരുടെ ചുമതലയില്‍ ആക്കാവുന്നതാണ് . ഇതുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളും തയ്യാറാണ്.

ഇക്കാര്യത്തില്‍ അങ്ങയുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ,

വിശ്വാസപൂര്‍വം,

1. K. Ajitha, Anweshi Women’s Counselling Centre, Kozhikode
2. Dr Sonia George, SEWA, Thiruvananthapuram
3. Dr.A. K. Jayasree, HoD, Dept of Community Medicine, Pariyaram Medical College, Kannur
4. Dr Lizzy Mathew, Dept of Malayalam, Sree Sankaracharya University of Sanskrit & Syndicate Member (Kannur University)
5. Dr Sheeba K M, Dept of History, Sree Sankaracharya University of Sanskrit, Kalady Campus
6. Dr P. E. Usha, Former Director, Kerala Mahila Samakhya Society
7. Dr Seema Bhaskar, Project Office, National Rural Livelihood Mission
8. Dr Shamshad Hussein, Dept of Malayalam, Sree Sankaracharya University of Sanskrit & Syndicate Member (Calicut University)
9. Dr Rekha Raj, School of Gandhian Studies, Mahatma Gandhi University, Kottayam
10. Dr Girija K, Independent Social researcher, Kozhikode
11. Mini Sukumaran, Dept of Women’s Studies, University of Calicut, Thenhipalam
12. Dr Serene N P, Social Worker, Kozhikode
13. Dr Reshma Bharadwaj, HoD, Dept of Social Work, Sree Sankaracharya University of Sanskrit, Kalady Campus (8547739108)
14. Dr Anitha A, Dept of Social Work, Sree Sankaracharya University of Sanskrit, Payyanur Campus (9495979389)
15. Ragi Mr, Dept of Social Work, SSUS, Kalady
16. Raesa Parsana, Dept of Social Work, SSUS, Kalady
17. Akshaya Suresh, Dept of Social Work, SSUS, Kalady
18. Sajeer P, Dept of Social Work, SSUS, Kalady
19. Dona Thomas, Dept of Social Work, SSUS, Kalady
20. Amala Mohan, Dept of Social Work, SSUS, Kalady
21. Akshaya Mukunthan, Dept of Psychology, SSUS, Kalady
22. Shamziya K H, Dept of Psychology, SSUS, Kalady
23. Niveditha Ajayaghosh, Dept of Psychology, SSUS, Kalady
24. Risa Rashni, Dept of Psychology, SSUS, Kalady
25. Shahana Jasmin M, Dept of Psychology, SSUS, Kalady

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply