രവിചന്ദ്രന്റെ സയന്‍സ് തളപ്പ് സാമൂഹ്യശാസ്ത്രത്തിന് പാകമാവില്ല

എസന്‍സിന്റെ ‘ലോക വേദിയില്‍ ‘നിന്ന് സമൂഹത്തിലേക്ക് നോക്കുമ്പോള്‍ രവിചന്ദ്രന്‍ കാണുന്നത് ജീവശാസ്ത്രപരമായ് ഒരു പോലിരിക്കുന്ന മനുഷ്യരാണ്. എല്ലാവര്‍ക്കും തലയും കാലും കൈയ്യും കണ്ണും ഒക്കെ ഉണ്ട് . എല്ലാവരും ശ്വസിക്കുന്നു ,എല്ലാവരും ഭക്ഷണം കഴിക്കുന്നു എല്ലാവരും ജോലി ചെയ്യുന്നു ഉറങ്ങുന്നു കളിക്കുന്നു . മനുഷ്യര്‍ മനുഷ്യര്‍ എങ്ങും കാണുന്നത് മനുഷ്യര്‍ മാത്രം. ഹോമോ സാപ്പിയന്‍ സാപ്പിയന്‍ ….

വൈക്കം മുഹമദ് ബഷീറിന്റെ ബാല്യകാല സഖിയെന്ന കഥയില്‍ മജീദിനോട് അദ്ധ്യാപകന്‍ ഒന്നും ഒന്നും എത്രയാണെടാ എന്ന് ചോദിക്കുമ്പോള്‍ മജീദ് പറയുന്ന ഉത്തരം’ ഉമ്മിണി വല്യ ഒന്ന്’ എന്നാണ് . മജീദിന് എവിടെന്ന് കിട്ടിയ അറിവാണ് ഒന്നും ഒന്നും കൂട്ടിയാല്‍ സാമാന്യം വലിയ ഒന്നായ് തീരുമെന്നത്. മജീദിന്റെ മണ്ടന്‍ ബുദ്ധിയില്‍ വെറുതെ തോന്നിയ ഒരു ഉത്തരമല്ല അത്. മജീദിന്റെ ‘പ്ര പഞ്ച നീരീക്ഷണത്തില്‍ നിന്നും സ്വയം കണ്ടെത്തുന്നു അറിവാണ് ഉമ്മണി വല്യ ഒന്നെന്നത്. രണ്ട് വലിയ നദികള്‍ സമ്മേളിച്ച് കുറച്ച് കൂടി തടിച്ച് വലിയ ഒരു നദിയായ് ഒഴുകുന്നത് പോലെ ,രണ്ട് ഒന്നുകള്‍ കൂടി ചേരുമ്പോള്‍ വലിയ ഒരു ഒന്നായ് തീരുമെന്ന് ഗണിതത്തിലെ തിയറി മജീദ് അവതരിപ്പിക്കുന്നത് ഈ നിരീക്ഷണ വൈഭവത്തില്‍ നിന്നാണ്.

തന്റെ ഉത്തരത്തിന് പിന്നില്‍ ഒരു സൈദ്ധാന്തിക പരിപ്രേഷ്യം ഉള്ളത് കൊണ്ടാണ് കുട്ടികള്‍ കളിയാക്കുമ്പോഴും ,അദ്ധ്യാപകന്‍ ചൂരല്‍ അടികള്‍ ഏറ്റവാങ്ങുമ്പോഴും മജീദിന് താന്‍ പറഞ്ഞത് പരമ സത്യമായിട്ടും ആരും വിശ്വാസിക്കാത്തത് എന്ത് എന്ന് അല്‍ഭുതപ്പെടുന്നത്. സത്യത്തില്‍ പ്രകൃതിയില്‍ നിന്ന് മജീദ് കണ്ടെത്തുന്ന അറിവ് ഗണിത ശാസ്ത്രത്തില്‍ പരാജയപ്പെടുന്നത് അദേഹത്തിന് സഹിക്കാന്‍ കഴിയാത്തതിന് കാരണം തന്റെ നിരീക്ഷണ ബോധ്യത്തിന് കൃത്യവും വ്യക്തവുമായ തെളിവിന്റെ അടിത്തറയുള്ളത് കൊണ്ടാണ്.

ഇത്രയും പറഞ്ഞാലെ കൃത്യമായ തെളിവോട് കൂടി സംസാരിക്കുന്ന രവിചന്ദ്രന്റെ ജീവശാസ്ത്ര സയന്‍സിന്റെ തളപ്പ് എന്ത് കൊണ്ടാണ് സാമൂഹ്യശാസ്ത്രിത്തിന് പാകം ആവാത്തത് എന്ന് ബോധ്യപ്പെടു. പ്രകൃതി നിരീക്ഷണ യുകതി ഗണിത ശാസ്ത്രില്‍ പൊളിഞ്ഞ് പാളിസാവുമ്പോള്‍ ആര്‍ത്ത് ചിരിക്കുന്ന കുട്ടികള്‍ മജീദിന് മണ്ടന്മാരായിരിക്കുന്നത് പോലെ രവിചന്ദ്രന് സമൂഹത്തിലെ മറ്റുള്ളവരെ നോക്കി പരിഹാസ ചിരി ചിരിക്കാന്‍ കഴിയുന്നത്. എസന്‍സിന്റെ ‘ലോക വേദിയില്‍ ‘നിന്ന് സമൂഹത്തിലേക്ക് നോക്കുമ്പോള്‍ രവിചന്ദ്രന്‍ കാണുന്നത് ജീവശാസ്ത്രപരമായ് ഒരു പോലിരിക്കുന്ന മനുഷ്യരാണ്. എല്ലാവര്‍ക്കും തലയും കാലും കൈയ്യും കണ്ണും ഒക്കെ ഉണ്ട് . എല്ലാവരും ശ്വസിക്കുന്നു ,എല്ലാവരും ഭക്ഷണം കഴിക്കുന്നു എല്ലാവരും ജോലി ചെയ്യുന്നു ഉറങ്ങുന്നു കളിക്കുന്നു . മനുഷ്യര്‍ മനുഷ്യര്‍ എങ്ങും കാണുന്നത് മനുഷ്യര്‍ മാത്രം. ഹോമോ സാപ്പിയന്‍ സാപ്പിയന്‍ .

ഹോമോ സാപ്പിയന്‍ സാപ്പിയന്‍ മാത്രമാണ് ഭൂമിയിലുള്ള എന്ന ജീവശാസ്ത്രത്തിന്റെ സയന്റെിഫിക്ക് അറിവുമായ് രവിചന്ദ്രന്‍ ഇരിക്കുമ്പോളാണ് കുറെ ആളുകള്‍ ഇന്ത്യന്‍ സമൂഹത്തിലെ ജാതിവ്യവസ്ഥയും അതിന്റെ സാമൂഹിക നീതി നിഷേധങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുന്നത്. രവിചന്ദ്രര്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ ജീവശാസ്ത്രപരമായ മനുഷ്യരെ മാത്രമെ കാണുന്നുള്ളു .ബ്രാഹ്മണനെയും നായരേയും പുലയനും ഈഴവനും ഒന്നും കാണുന്നില്ല. മനുഷ്യര്‍ വെറും ഹോമോസാപ്പിയന്‍ ആയിരിക്കുന്നത് ജീവശാസ്ത്രത്തിലും അതെ മനുഷ്യന്‍ പല സാമൂഹ്യ വിഭാഗങ്ങള്‍ ആയിരിക്കുന്നത് സാമൂഹ്യശാസ്ത്രത്തിലുമൊണ്. രവിചന്ദ്രന് മജീദിന്റെ യുക്തിയായത് കൊണ്ട് സാമൂഹ്യശാസ്ത്രത്തിലെ മനുഷ്യരെ കാണാന്‍ ആവില്ല അതിന് അദ്ദേഹം ജീവശാസ്ത്രത്തിന്റെ റീല് ചെയഞ്ച് ചെയതിടണം.

കാര്യം തിരിയാത്ത് രവിചന്ദ്രന്‍ മജീദിന്റെ ആത്മവിശ്വാസത്തോടെ ഉടനെ ചോദിക്കുന്നത് അങ്ങനെ ആണെങ്കില്‍ ബ്രാഹ്മണനും ,ഈഴവനും ആശാരിയെമൊക്കേ ജാതികള്‍ തന്നെയല്ല ,ബ്രാഹ്മണന്‍േത് ജാതിയാണെങ്കില്‍ നിങ്ങള്‍ പറയുന്നതും ജാതിയല്ലെ . എല്ലാം പലവിധ ജാതിയുടെ പേരുകള്‍ ആണെങ്കിലും എല്ലാ ജാതികള്‍ക്ക് തുല്യമായ സാമൂഹിക അധികാരങ്ങളും ,പദവിയും ,സ്വത്തുടമസ്ഥയും ഇല്ലായെന്നും അത് കൊണ്ട് സമൂഹത്തില്‍ സമത്വമൊ സമഭാവനയൊ നിലനില്‍ക്കുന്നില്ലയെന്നതും വസ്തുതയാണ് .ഒന്നും ഒന്നും കൂടിയാല്‍ രണ്ടാണ് എന്ന് മനസിലാക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അത് മനസിലാവും. പക്ഷെ രവിചന്ദ്രന് മനസിലാവില്ല കാരണം മജീദിന്റെ പ്രകൃതീ നിരീക്ഷണത്തില്‍ അതിന് ഉത്തരം വേറെയാണ്. സമുഹത്തില്‍ സ്വാഭാവികമായ നീതികിട്ടാത്തവര്‍ക്ക് ഭരണഘടന അത് നിയമപരമായ് ഉറപ്പിക്കുന്ന തത്വമാണ് സംവരണം . രവിചന്ദ്രനെ സമ്പന്ധിച്ച് ജീവശാസ്ത്രപരമായ മനുഷ്യര്‍ എന്ന സമത്വത്തിന് സംവരണം എതിരാവുന്നത് സാമൂഹ്യശാസ്ത്രിലെ മനുഷ്യരെ കാണാന്‍ പറ്റാത്തത് കൊണ്ടാണ്. വ്യകതിപരമായി മജീദ് കുറ്റക്കാരനല്ല. അദ്ദേഹം ഉപയോഗിച്ച പ്രകൃതിയിലെ യുകതി ഗണിതത്തില്‍ പരാജയപ്പെടന്നതാണ്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “രവിചന്ദ്രന്റെ സയന്‍സ് തളപ്പ് സാമൂഹ്യശാസ്ത്രത്തിന് പാകമാവില്ല

  1. Yes, mathematics decides things based on frame of reference and so before jumping into conclusions or judging of right or wrong one has clearly examine what is the frame of reference the persons has fixed his logic. The logic of Majeed that 1+1 is bigger one can be right or wrong depending on what frame he is building his logic. This is the case of many futile arguments people argue about philosophy, Astronomy and patterns in biology, physics and social sciences . Sharing. 

    #SukhodayaGlobalNetWork for #integratedsustainabledevelopment.

Leave a Reply