ഹിന്ദുത്വരാഷ്ട്രീയത്തെ ജനാധിപത്യപരമായി പ്രതിരോധിക്കണം

പാര്‍ലിമെന്റിനും സിബിഐക്കും ജനാധിപത്യത്തിലെ മറ്റനവധി സംവിധാനങ്ങളെപോലെ കോടതിയും ഹിന്ദുത്വഭീകരതയുടെ വക്താക്കളായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന സമകാലികാവസ്ഥയില്‍ ഈ വിധി കോടതികളില്‍ പോലും പ്രതീക്ഷ നഷ്ടമാകുന്ന മുസ്ലിങ്ങള്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ രൂക്ഷമാക്കും. ദളിത് – മുസ്ലിം കൂട്ടക്കൊലകള്‍ സാധാരണസംഭവങ്ങളായി മാറും. ഒരിടത്തുനിന്നും നീതികിട്ടാതെ അലയുന്ന വിഭാഗങ്ങളായി അവരെ മാറ്റും. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ അന്നത്തെ ഹിന്ദുത്വഭീകര പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ നമുക്കു കഴിയാതിരുന്നത്ാണ് ഈയവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ നാമതില്‍ ലജ്ജിക്കണം.

1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത നടപടി രാജ്യത്ത് ഹിന്ദുത്വ ഭീകരവാദം ശക്തമാകുന്നു എന്നതിന്റെ തുറന്ന പ്രഖ്യാപനമായിരുന്നു. എന്നാല്‍ അതിനെ ആ രീതിയില്‍ മനസ്സിലാക്കാന്‍ ഒറ്റ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിഞ്ഞില്ല. ചില ചെറിയ പ്രസ്ഥാനങ്ങളും ദളിത് സംഘടനകളും മറ്റും ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. രാജ്യത്തെ ജനാധിപത്യ – മതേതര സംവിധാനം തകര്‍ത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നു മസ്ജിദ് തകര്‍ക്കല്‍ എന്നത് വ്യക്തമായിരുന്നു. ഏതെങ്കിലും ഒരു പ്രധാന രാഷ്ട്രീയപാര്‍ട്ടിയെങ്കിലും അതു മനസ്സിലാക്കിയിരുന്നെങ്കില്‍, അതിനെതിരെ പ്രതിരോധമുയര്‍ത്തിയിരുന്നു എങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ രാജ്യം എത്തുമായിരുന്നില്ല.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയ പ്രതികളായ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ട ലക്നൗ സിബിഐ കോടതി വിധി തികഞ്ഞ നീതി നിഷേധമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായ മതേതരത്വത്തെയും തുല്യനീതിയെയും അട്ടിമറിക്കുന്നതാണ് ഈ വിധി. 28 വര്‍ഷത്തിന് ശേഷം വൈകി നടപ്പാക്കപ്പെട്ട അനീതി. പള്ളി തകര്‍ക്കുന്നതിനു പുറകില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് കോടതി പറയുന്നത്. പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് രാജ്യമാകെ നടന്ന വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണവും രാമശിലകളുമായുള്ള യാത്രകളും അദ്വാനി നയിച്ച രഥയാത്രയും അന്നു ജീവിച്ചിരുന്ന ആരും മറന്നു കാണില്ല. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു ലാലുപ്രസാദ് യാദവ് മാത്രമാണ് രഥയാത്ര തടയാനുള്ള ധൈര്യം കാണിച്ചത്.

ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷനടക്കം എത്രയോ ഉത്തരവാദിത്തമുള്ള സംവിധാനങ്ങള്‍ പള്ളി തകര്‍ത്തതില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമായി ചൂണ്ടികാട്ടിയിരുന്നു. രാജ്യമാകെ വര്‍ഗീയമായി ധ്രുവീകരിക്കുകയും ജനങ്ങളെ വിഭജിക്കുകയും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത രാമജന്മഭൂമി പ്രസ്ഥാനത്തെ നയിച്ച ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി, ശിവസേന നേതാക്കളെ ഒന്നടങ്കം കുറ്റവിമുക്തരാക്കിയ വിധി നീതിയെയും നിയമവാഴ്ച്ചയെയും കുറിച്ചുള്ള എല്ലാ ധാരണകളെയും റദ്ദാക്കുന്നതാണ്. ഏതോ ക്രിമിനല്‍ സംഘമാണത്രെ പള്ളി തകര്‍ത്തത്. എങ്കില്‍ ഈ ക്രിമിനല്‍ സംഘങ്ങള്‍ ആരുടെ താല്‍പ്പര്യപ്രകാരമാണ് എത്തിയത്? പെട്ടന്നുള്ള പ്രകോപനമാണ് പള്ളിതകര്‍ക്കുന്നതില്‍ എത്തിയതെന്നും കോടതിവിധിയില്‍ പറയുന്നു. പ്രകോപനം കൊണ്ടോ ആലോചിച്ചുറച്ചോ എന്നതല്ല പ്രശ്‌നം, ്അവിടെയൊരു കുറ്റകൃത്യം നടന്നു എന്നതാണ്.

പാര്‍ലിമെന്റിനും സിബിഐക്കും ജനാധിപത്യത്തിലെ മറ്റനവധി സംവിധാനങ്ങളെപോലെ കോടതിയും ഹിന്ദുത്വഭീകരതയുടെ വക്താക്കളായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന സമകാലികാവസ്ഥയില്‍ ഈ വിധി കോടതികളില്‍ പോലും പ്രതീക്ഷ നഷ്ടമാകുന്ന മുസ്ലിങ്ങള്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ രൂക്ഷമാക്കും. ദളിത് – മുസ്ലിം കൂട്ടക്കൊലകള്‍ സാധാരണസംഭവങ്ങളായി മാറും. ഒരിടത്തുനിന്നും നീതികിട്ടാതെ അലയുന്ന വിഭാഗങ്ങളായി അവരെ മാറ്റും. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ അന്നത്തെ ഹിന്ദുത്വഭീകര പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ നമുക്കു കഴിയാതിരുന്നത്ാണ് ഈയവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ നാമതില്‍ ലജ്ജിക്കണംം.

ഹിന്ദുത്വഭീകരതയോടും അതിന്റെ മൂല്യങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത, ജാതിവിരുദ്ധതയിലും മതേതരത്തത്തിലും അടിയുറച്ചു നില്‍ക്കുന്ന, ഭരണഘടനയോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങളുടെ ആവശ്യകതയിലേക്കാണ് ഈ വിധിയടക്കമുള്ള സമകാലിക സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഏതെങ്കിലും രീതിയില്‍ ഹിന്ദുത്വത്തില്‍ പുരോഗമനം കാണുന്നവരും ഹിന്ദുത്വരാഷ്ട്രീയ മൂല്യവ്യവസ്ഥയെ വിട്ടുവീഴ്ചയില്ലാതെ ചോദ്യം ചെയ്യുന്നതിനു പകരം ലിബറല്‍ നിലപാടെടുക്കുന്നവരും ഫലത്തില്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും എതിര്‍ചേരിയിലാണ്. ഹിന്ദുത്വ രാഷ്ട്രീയത്തോടും അതിന്റെ ധാര്‍മിക – സാംസ്‌കാരിക വ്യവസ്ഥയോടും വിട്ടുവീഴ്ച്ചയില്ലാത്ത, ജാതി വിരുദ്ധ മതേതര ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വിധി വിരല്‍ ചൂണ്ടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply