ജാത്യാധികാരം ഉറപ്പിക്കാനും റേപ്പ്

നിങ്ങള്‍ വിശ്വസിക്കുന്നത് കമ്മ്യൂണിസത്തിലായാലും, ഫെമിനിസത്തിലായാലും, ഗാന്ധിസത്തിലായാലും, മാവോയിസത്തിലായാലും ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല. ആത്യന്തികമായി നിങ്ങള്‍ ജാതി വിരുദ്ധര്‍ അല്ലാതിരിക്കുന്നിടത്തോളം കാലം, ദലിത് പീഡനങ്ങളില്‍ നിങ്ങള്‍ നിശബ്ദരായിരിക്കുന്നിടത്തോളം കാലം ഈ ഇസങ്ങള്‍ എല്ലാം വെറും കുമിളകള്‍ മാത്രമായിരിക്കും

താക്കൂര്‍ ഭീകരന്മാരുടെ ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയോളം ജീവന് വേണ്ടി യുദ്ധം ചെയ്ത് കൊല്ലപ്പെട്ട മനീഷയുടെ മൃതദേഹം വീട്ടുകാരെ പൂട്ടിയിട്ട് ബലമായാണ് യുപി പോലീസ് സംസ്‌കരിച്ചത്. മതിയായ ചികിത്സ നല്‍കാന്‍ വിസമ്മതിച്ച യുപിയിലെ ഡോക്ടര്‍മാര്‍, പ്രതികളെ അറസ്റ്റു ചെയ്യാന്‍ വിമുഖത കാണിച്ച പോലീസ്, മനീഷയുടെ ജാതി പറയരുതെന്ന് ശഠിച്ച് വിഷയത്തെ നോര്‍മലൈസ് ചെയ്യുന്ന സവര്‍ണ്ണ സ്ത്രീകള്‍, ലിബറലുകള്‍, ഇപ്പോഴും ക്രൂരമായ മൗനം തുടരുന്ന ഭൂരിപക്ഷ ഇന്ത്യന്‍ പൊതുബോധത്തിന്റെ ഉദ്പാദകര്‍, തുടങ്ങിയവര്‍ക്കെല്ലാം ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇന്ത്യന്‍ ദലിത് സ്ത്രീ ജീവിതം നേരിടുന്ന അരക്ഷിതാവസ്ഥകള്‍, വയലന്‍സുകള്‍ എന്നിവ നിങ്ങളുടെ സങ്കല്പങ്ങള്‍ക്കും പുറത്ത് നില്‍ക്കുന്ന കാര്യങ്ങളാണ്.

ശരാശരി ഇന്ത്യന്‍ ദലിത് സ്ത്രീയുടെ പ്രതിനിധിയാണ് മനീഷ. ദലിത് സമൂഹത്തെ സംബന്ധിച്ച് റേപ്പ് എന്നത് കേവലമൊരു സെക്‌സ്വല്‍ വയലന്‍സ് മാത്രമല്ല. ജാതിയധികാരം ഉറപ്പിക്കുന്നതിനും, അടിമകളായി നിലനിര്‍ത്തുന്നതിനും, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ പുനരുദ്പാദനത്തിനും സവര്‍ണ്ണ ഭീകരന്മാര്‍ എല്ലാക്കാലത്തും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആയുധമാണ് റേപ്പ്. അതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ‘ജാതി നിര്‍മ്മൂലന’ത്തില്‍ നിന്ന് മാത്രമാണ് കണ്ടെടുക്കാനാവുക.

ഈ രാജ്യത്ത് നിങ്ങള്‍ വിശ്വസിക്കുന്നത് കമ്മ്യൂണിസത്തിലായാലും, ഫെമിനിസത്തിലായാലും, ഗാന്ധിസത്തിലായാലും, മാവോയിസത്തിലായാലും ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല. ആത്യന്തികമായി നിങ്ങള്‍ ജാതി വിരുദ്ധര്‍ അല്ലാതിരിക്കുന്നിടത്തോളം കാലം, ദലിത് പീഡനങ്ങളില്‍ നിങ്ങള്‍ നിശബ്ദരായിരിക്കുന്നിടത്തോളം കാലം ഈ ഇസങ്ങള്‍ എല്ലാം വെറും കുമിളകള്‍ മാത്രമായിരിക്കും എന്നാണ് ഈ ജനതക്ക് പറയാനുള്ളത്. ഈ രാജ്യം തന്നെ പടുത്തുയര്‍ത്തിയിരിക്കുന്നത് ദലിത് സമൂഹത്തിന്റെ അധ്വാനത്തിന്റെ മുകളിലാണെങ്കില്‍ അത് തകര്‍ത്ത് കളയാനും അധിക സമയം വേണ്ടി വരില്ല നമുക്ക്!

DalitLivesMatter

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ജാത്യാധികാരം ഉറപ്പിക്കാനും റേപ്പ്

  1. True.as long as one keep mum on caste atrocities especially on dalit women including rape n murder she/ he is an accomplice in the brahminic/pariarchy

Leave a Reply